ലക്ഷദ്വീപ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ, എങ്ങനെ പോകാം, എത്ര ചെലവാകും - SIMON PALATTY

  • ലക്ഷദ്വീപ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ, എങ്ങനെ പോകാം, എത്ര ചെലവാകും


    കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മൂന്ന് കപ്പലുകളാണ് ഉള്ളത്. യാത്രയ്ക്കായി തിരഞ്ഞെടുത്ത ദ്വീപ് അനുസരിച്ച് യാത്രയ്ക്ക് 14 മുതല്‍ 18 മണിക്കൂര്‍ വരെ എടുക്കും. 

    വലിയ ക്യാമ്പെയിനുകള്‍ ഒക്കെ നടക്കുന്നുണ്ടെങ്കിലും ലക്ഷ ദ്വീപിലേക്കുള്ള യാത്ര ആത്ര എളുപ്പമൊന്നുമല്ല. അതിന് ചില കടമ്പകള്‍ ഒക്കെ കടക്കണം .ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റ്, പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആദ്യം വേണ്ടത്. ലക്ഷദ്വീപിലേക്ക് നാലുമാര്‍ഗത്തിലൂടെ എത്തിച്ചേരാം. പ്രൈവെറ്റ് ടൂര്‍ പാക്കേജ്, ഗവണ്‍മെന്റ് ടൂര്‍ പാക്കേജ്,വിസിറ്റിങ് പെര്‍മിറ്റ്, ജോബ് പെര്‍മിറ്റ്. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ലക്ഷദ്വീപിലേക്ക് പോകാന്‍ സാധിക്കുന്നത് വിസിറ്റിങ് പെര്‍മിറ്റിലൂടെയാണ്. 

    വിസിറ്റിംഗ് പെര്‍മിറ്റ് എങ്ങനെ നേടാം
    എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നിന്നും നേരിട്ട് ഇതിനുള്ള പെര്‍മിറ്റ് എടുക്കാം. ലക്ഷദ്വീപില്‍ സുഹൃത്തുണ്ടെങ്കില്‍ വിസിറ്റിങ് പെര്‍മിറ്റ് വേഗം ലഭിക്കും.താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ വാങ്ങണം. ഈ രേഖയോടൊപ്പം  തിരിച്ചറിയല്‍ രേഖകളും 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നല്‍കണം. ദ്വീപുകാരനായ വ്യക്തിയായിരിക്കും യാത്രക്കാരന്റെ സ്‌പോണ്‍സര്‍. രേഖകള്‍ എല്ലാം ശരിയാണെങ്കില്‍ഒരാഴ്ചക്കുള്ളില്‍ പെര്‍മിറ്റ് ലഭിക്കും. ലക്ഷദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് സമര്‍പ്പിക്കണം.

    ലക്ഷദ്വീപില്‍ എങ്ങനെ എത്തിച്ചേരാം?
    കൊച്ചിയില്‍ നിന്ന് വളരെ വേഗം ലക്ഷദ്വീപിലെത്തി ചേരാം. വിമാനമാര്‍ഗവും കപ്പലിലൂടെയും ഈ പവിഴ ദ്വീപിലെത്താം. ആഴ്ചയില്‍ ആറ് ദിവസവും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.കൊച്ചിയില്‍ നിന്ന് അഗത്തി ദ്വീപിലേക്കാണ് വിമാന സര്‍വീസുള്ളത്. ഒന്നര മണിക്കൂറാണ് യാത്രാ സമയം. സീസണ്‍ ആനുസരിച്ച് മാറുമെങ്കിലും ഏകദേശം 5500 രൂപയാണ് ഒരു ദിശയില്‍ പറക്കുവാനുള്ള ചിലവ് അഗത്തിയില്‍ നിന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകളും ലഭ്യമാണ്

    ലക്ഷദ്വീപിലേക്ക് കപ്പല്‍ കയറാനാണ് പ്ലാനെങ്കിലും കൊച്ചിയില്‍ എത്തണം
    കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മൂന്ന് കപ്പലുകളാണ് ഉള്ളത്. യാത്രയ്ക്കായി തിരഞ്ഞെടുത്ത ദ്വീപ് അനുസരിച്ച് യാത്രയ്ക്ക്  14 മുതല്‍ 18 മണിക്കൂര്‍ വരെ എടുക്കും. വിവധ ക്ലാസിലുള്ള ടിക്കറ്റുകള്‍ കപ്പലില്‍ ലഭ്യമാണ്. രണ്ട് ബെര്‍ത്ത് ക്യാബിനുകളുള്ള അ/ഇ ഫസ്റ്റ് ക്ലാസ്, നാല് ബെര്‍ത്ത് ക്യാബിനുകളുള്ള സെക്കന്‍ഡ് ക്ലാസ്, സീറ്റിംഗ് ഉള്ള പുഷ് ബാക്ക്/ബങ്ക് ക്ലാസ് എന്നിങ്ങനെ കപ്പലുകള്‍ക്കുള്ളില്‍ താമസത്തിനായി വ്യത്യസ്ത ക്ലാസുകള്‍ ലഭ്യമാണ്. കോള്‍ ഓണ്‍ ബോര്‍ഡില്‍ ഒരു ഡോക്ടര്‍ എപ്പോഴും ലഭ്യമാണ്. യാത്രാ നിരക്ക് തെരഞ്ഞെടുക്കുന്ന ബെര്‍ത്തിനനുസരിച്ച് 2200 രൂപ മുതല്‍ 7000 രൂപ വരെ വരും

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346