അങ്ങനെ ഒരു വർഷം കൂടെ കടന്നു പോയി.
അങ്ങനെ സന്തോഷങ്ങളും വിഷമങ്ങളും ഏകാന്തതയും, കണ്ണീരിന്റെ നനവുള്ള ഒരു പിടി വിങ്ങലുകളും, ആനന്ദത്തിന്റെ ആത്മനിവർതി നൽകുന്ന ഓർമകളും, ഹൃദയത്തെ ദുഃഖസാന്ദ്രവും നന്ദി നിറഞ്ഞതും ആക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച് കൊണ്ട് 2024 അവസാനിക്കുകയാണ്. മുണ്ടക്കയ്യും ചൂരൽ മലയും 2024 നൽകിയ ഉണങ്ങാത്ത മുറിവാണ്, നൊമ്പരമാണ്. ഇസ്രായേൽ, പലസ്‌തീൻ, ഉക്രൈൻ, ലബോനോൻ, റഷ്യ രാജ്യങ്ങളുടെ യുദ്ധങ്ങളും അവ ഉണ്ടാക്കിയ രക്ത ചൊരിച്ചിലുകളും ആകെ കലിക്ഷിതമായ സാഹചര്യം. വചനം അതിന്റെ നിവർത്തിയിലേക്കു എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ പ്രാർത്ഥനകളും പ്രതിക്ഷകളും പുത്തൻ തീരുമാനങ്ങളും ആയി പുതിയ ഒരു വർഷത്തിലേക്കു 2025-ലേക്ക് നാം കാലെടുത്തു വെച്ചിരിക്കുകയാണ്. ജീവിതത്തിൽ പുതുക്കപ്പെടുന്നവർക്കാണ് പുതുക്കപ്പെടാൻ ആഴമായി ആഗ്രഹിക്കുന്നവർക്കാണ് അതിനു വേണ്ടി പ്രേത്‌നിക്കുന്നവർക്കു വേണ്ടി ആണ് പുതുവർഷം ഉള്ളത്. പുതുക്കപ്പെടാത്തവർക്കു പഴേ വർഷത്തിന്റെ വിരസമായ ആവർത്തനം മാത്രം ആണ് ലഭിക്കുന്ന പുതിയ വർഷം.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ പുതിയ വർഷം എല്ലാവരും നന്മകൾ നിറയട്ടെ.