ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി മനുഷ്യരെയോ വസ്തുക്കളെയോ വേർതിരിക്കുന്നതായിരുന്നു അഭിഷേകം.
പഴയനിയമത്തിൽ തൈലം കൊണ്ട് നടത്തിയിരുന്ന അഭിഷേ കത്തെ 3 ആയി തിരിക്കാം.
1) പുരോഹിതനായിട്ട് (Exo - 40:15)
2) രാജാവായിട്ട് (1 King 19 :16 , 1 Sam -16:13 എന്നാൽ എല്ലാ രാജാക്കന്മാരെയും അഭിഷേകം ചെയ്തതായി കാണുന്നില്ല)
3) പ്രവാചകനായി (1 King - 19:16 എല്ലാ പ്രവാചകന്മാരെയും അഭിഷേകം ചെയ്തായി കാണുന്നില്ല)
എന്നാൽ ചില വസ്തുക്കളെയും അഭിഷേകം ചെയ്തതായി വചനത്തിൽ കാണുന്നു (Exo - 30:28 , Gen - 28:18).
ഈ അഭിഷേകം എല്ലാം തൈലം കൊണ്ടോ എണ്ണകൊണ്ടോ ആയിരുന്നു.
ഇങ്ങനെ പഴയനിയമത്തിൽ കാണുന്ന അഭിഷേകത്തെ പുതി യനിയമത്തിൽ തൈലം കൊണ്ടോ എണ്ണകൊണ്ടോ അല്ല പ്രത്യുതാ പരിശുദ്ധത്മാവിൽ ആകുന്നു.
പുതിയ നിയമത്തിൽ പരിശുദ്ധത്മാവിന്റെ പ്രവർത്തനം....
ഒരുവനെ രക്ഷയിലേക്ക് നയിക്കുന്നു.അഭിഷേകം ചെയ്യുന്നു.
പരിശുദ്ധത്മാവിൽ അവന്റെ സാക്ഷികൾ ആക്കുന്നു. തന്റെ ജനത്തെ വഴി നടത്തുന്നു..... ഇങ്ങനെ പോകുന്നു.
എന്നാൽ ദൈവസഭയിൽ പരിശുദ്ധതമാവിന്റെ പ്രവർത്തന മെന്നാൽ ഒരുവനെ രക്ഷിക്കപ്പെടുത്തുന്നതും അഭിഷേകം ചെ യ്യുന്നതുമാണ്.
എന്നാൽ ഒരാളിൽ പരിശുദ്ധത്മാവ് വരുന്നതും അഭിഷേകം ചെയ്യുന്നതും രണ്ടാണ്.
പരിശുദ്ധത്മാവിന്റെ അഭിഷേകം ആത്മാവിന്റെ നിറവാണ് പ്രവൃത്തികൾ 2:4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരാ യി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി എന്ന് കാണുന്നു.
Rom -10:9 - ൽ യേശുവിനെ കർത്താവു എന്നു വായികൊ ണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർ ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെ യ്താൽ നീ രക്ഷിക്കപ്പെടും. എന്നും കാണുന്നു.
എന്നാൽ വിശ്വസിച്ചവരെ പൗലോസ് സ്നാനപ്പെടുത്തിയ പ്പോൾ അവർ ആ നിറവ് പ്രാപിച്ചില്ല. പിന്നെയോ പൗലോസ് അവരുടെ മേൽ കൈ വെച്ചപ്പോഴാണ് അവർ ആ നിറവ് പ്രാപിച്ചത്. (Act 19: 6)
എങ്കിൽ പരിശുദ്ധത്മാവ് ഒരുവനിൽ വരുന്നതും ഒരുവനെ നിറക്കുന്നതും രണ്ടാണ്. ആത്മാവ് വന്ന വ്യക്തി അന്യഭാഷ പറയണമെന്നില്ല. എന്നാൽ നിറവ് പ്രാപിച്ചവർ അന്യഭാഷ പറയും. (Act - 2: 4 ,19:6)
അന്യഭാഷ പറയുന്നവൻ തനിക്ക് തന്നെ ആത്മീയ വർദ്ധനവ് ഉണ്ടാക്കുന്നു... (1 Cori - 14 : 4)
അന്യഭാഷ സംസാരിക്കുന്നവൻ ദൈവത്തോട് സംസാരിക്കു ന്നു. (1 Cori-14: 2) ഈ നിറവ് പ്രാപിക്കുന്നതിന് മുൻപ് ശിഷ്യന്മാർ ഭയപ്പെട്ടു വാതിൽ അടച്ചു അകത്തു കയറിയി രുന്നു...
എന്നാൽ ഈ നിറവ് വന്നതോടെ അവർ തങ്ങളെ ഭീഷണി പെടുത്തി ഈ നാമം അശേഷം മിണ്ടരുത് എന്ന് ആവശ്യ പ്പെട്ടവരുടെ മുൻപിൽ അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ എന്നാ ണ് പറഞ്ഞത്..
ഇതാണ് അഭിഷേകത്തിന്റെ പ്രത്യേകത...ആത്മീയ നിലനിൽ പിന് ഈ നിറവ് അത്യന്താപേക്ഷിതം ആണ് എന്നത് വിസ്മരിച്ചുകൂടാ ....
എന്നാൽ അഭിഷേകം എന്നാ നിറവ് പ്രാപിച്ചവനെയും പ്രാപിക്കാത്തവനെയും ചേർക്കുവാനാണ് യേശു വീണ്ടും വരുന്നത്... കാരണം യേശു വരുന്നത് തന്റെ സഭയെ ചേർക്കുവാനാണ് ആ സഭയിൽ അഭിഷേകത്തിന്റെ നിറവ് ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും.....
ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ