SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഇന്നലെ മുതൽ കൊച്ചി മെട്രോയുടെ സൈക്കിളുകൾ നഗരത്തിൽ സൌജന്യമായി.

    ഇന്നലെ മുതൽ കൊച്ചി മെട്രോയുടെ സൈക്കിളുകൾ നഗരത്തിൽ സൌജന്യമായി ലഭ്യമായിരിക്കുകയാണ്. മുൻപ് ഒരിക്കൽ ശ്രമിച്ച് വിജയിപ്പിക്കാൻ കഴിയാതെ പോയ ഈ ദൌത്യം ഇപ്രാവശ്യം കൂടുതൽ കാര്യക്ഷമമായും മികവോടും കൂടെയാണ് നടപ്പാക്കിയിരിക്കുന്നത്. നമ്മൾ ഉപയോഗിക്കുകയും അതിന്റെ രീതി എല്ലാവരിലേക്കും പ്രചരിപ്പിക്കുകയും ചെയ്താൽ ഇനിയങ്ങോട്ട് നഗരത്തിലെ ചെറുയാത്രകൾക്ക് ഓട്ടോറിക്ഷയേയോ ബസ്സിനേയോ ഊബറിനേയോ ആശ്രയിക്കേണ്ടതില്ല. ആരോഗ്യസംരക്ഷണം അക്കൂട്ടത്തിൽ നടക്കുകയും ചെയ്യും.
    മെട്രോ സ്റ്റേഷനുകളിലും മേനക പോലുള്ള നഗരത്തിലെ പ്രമുഖ ഇടങ്ങളിലും KMRL സൈക്കിളുകൾ ലഭ്യമാണ്. സൈക്കിൾ വെച്ചിരിക്കുന്ന ഡോക്കിങ്ങ് സ്റ്റേഷന്റെ പേര് അതാത് സ്റ്റേഷനുകളിൽ ഉണ്ടാകും. സൈക്കിളിന്റെ മുൻ‌വശത്തെ മഡ് ഗാർഡിൽ സൈക്കിളിന്റെ നമ്പറും ഉണ്ടാകും. അത് 9744011777 എന്ന നമ്പറിലേക്ക് sms ചെയ്തുകൊടുത്താൽ സൈക്കിൾ Unlock ചെയ്യാനുള്ള കോഡ് നമുക്ക് ലഭിക്കും. സൈക്കിൾ തിരികെ വെക്കുമ്പോഴും ഇതേ കാര്യം ചെയ്യുക. ഒരു ഡോക്കിങ്ങ് സ്റ്റേഷനിൽ നിന്നെടുക്കുന്ന സൈക്കിൾ മറ്റേതെങ്കിലും ഡോക്കിങ്ങ് സ്റ്റേഷനിൽ തിരികെ വെച്ചാൽ മതിയാകും.
    (ഉദാ:- കച്ചേരിപ്പടിയിൽ നിന്നാണെങ്കിൽ kpy 3122 എന്ന് മെസ്സേജ് അയച്ചാൽ മതി. kpy-കച്ചേരിപ്പടി. 3122 - സൈക്കിൾ ഉദാ: നമ്പർ)
    24 മണിക്കൂറിനകം സൈക്കിൾ തിരികെ വെക്കണമെന്നാണ് നിബന്ധന. സൈക്കിൾ തിരികെ വെക്കുമ്പോൾ അതിന് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടെങ്കിൽ അതുകൂടെ 9744011777 എന്ന നമ്പറിൽ അറിയിച്ചാൽ അദീസ് സൈക്കിൾ ക്ലബ്ബ് കുഴപ്പങ്ങൾ പരിഹരിച്ച് വെക്കും. ഇത്രയും ചെയ്താൽ മാസത്തിൽ 100 മണിക്കൂർ സൌജന്യമായി മെട്രോ സൈക്കിളുകൾ ഉപയോഗിക്കാം. അത് ഒരാൾക്ക് ധാരാളം മതിയാകും. 100 മണിക്കൂർ കഴിഞ്ഞാൽ മണിക്കൂറിന് 5 രൂപ ഈടാക്കുമെന്ന് പറയുന്നുണ്ടെങ്കിലും, അത്യാവശ്യക്കാരന് മറ്റൊരു മൊബൈൽ വഴി സൈക്കിൾ എടുത്ത് സൌകര്യം നന്നായി പ്രയോജനപ്പെടുത്താനാകും. ഇതിൽ രഹസ്യമൊന്നുമില്ല. സൈക്കിൽ സർവ്വീസ് നൽകുന്ന കമ്പനി തന്നെ അറിയിക്കുന്ന കാര്യമാണ്. 
    .
    ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
    1. പൊതുമുതലാണിത്. നശിപ്പിക്കാതെ ഉപയോഗിക്കുക, സംരക്ഷിക്കുക. 
    .
    2. ലോകത്തൊരിടത്തും ഒരു പബ്ലിക്ക് ട്രാൻസ്പോർട്ട് സിസ്റ്റവും ഒരു ദിവസം രാവിലെ ജനം മുഴുവൻ ഉപയോഗിക്കാൻ ആരംഭിച്ചിട്ടില്ല. 
    പടിപടിയായെങ്കിലും ഇതും ഉപയോഗിക്കുക.വിജയിപ്പിക്കുക.
    .
    3. റോഡിൽ ഇനി ധാരാളം സൈക്കിളുകളും ഉണ്ടാകുമെന്ന് മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ മനസ്സിലാക്കുക. സൈക്കിളിൽ പോകുന്നവർക്കും ആഢംബര കാറിലും മറ്റ് വാഹനങ്ങളിലും പോകുന്നവർ അൽ‌പ്പം മര്യാദ നൽകുക. നിങ്ങളേക്കാൾ വേഗത കുറവാണവർക്ക്. അതുകൊണ്ട് അവരെ മറിച്ചിട്ട് മുന്നോട്ട് പോകുന്നതിനുപകരം അവർ പോയതിന് ശേഷം മുന്നോട്ടെടുക്കാൻ ശ്രദ്ധിച്ചാൽ എല്ലാവർക്കും നല്ലത്. ഒന്ന് നിർത്തിക്കൊടുക്കേണ്ടി വന്നാലും സൈക്കിളുകാരേക്കാളും വേഗത്തിൽത്തന്നെ മറ്റ് വാഹനക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താനാകും. ഒരു അപകടം ഉണ്ടായാൽ തെറ്റ് ആരുടെ ഭാഗത്തായാലും ചെറിയ വാഹനക്കാർക്കാ‍ണ് നിയമപരിരക്ഷ കൂടുതൽ എന്നത് മനസ്സിലാക്കുക. (ഇതേപ്പറ്റി കൂടുതൽ വിശദമാക്കാനും തയ്യാർ)
    .
    4.സൈക്കിൾ മോഷ്ടിച്ച് കൊണ്ടുപോകാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങൾക്ക് ശത്രുവാകും, പിടിക്കപ്പെടും, ശിക്ഷിക്കപ്പെടും. കിട്ടുന്ന സൌജന്യ സൌകര്യങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാനും ആസ്വദിക്കാനും പരിരക്ഷിക്കാനും മാത്രം ശ്രമിക്കുക.
    .
    5. KMRL സൈക്കിൾ ഹെൽമറ്റ് തരുന്നില്ല. ചെറുദൂരമായതുകൊണ്ടും ചെറിയ വേഗതയായതുകൊണ്ടും ശ്രദ്ധിച്ച് ഓടിക്കാൻ സൈക്കിളിസ്റ്റുകൾ പ്രത്യേകം ശ്രദ്ധിക്കുക. സ്ഥിരം ഉപയോഗിക്കുന്നവർ കൈയ്യിൽ സ്വന്തമായിട്ടൊരു ഹെൽമറ്റ് കരുതുന്നത് അഭികാമ്യം. 
    .
    കോളേജ് വിദ്യാർത്ഥികൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാൽ എല്ലാ ക്യാമ്പസുകളിലും  ഡോക്കിങ്ങ് സ്റ്റേഷനുകളും സൈക്കിളുകളും വെക്കാൻ KMRL തയ്യാറാകും. ആയിരക്കണക്കിന് സൈക്കിളുകൾ ഈ ആവശ്യത്തിലേക്ക് നൽകാൻ ഒരുപാട് വലിയ കമ്പനികൾ തയ്യാറായി വന്നിട്ടുണ്ടെന്ന് KMRL അറിയിക്കുന്നു. നമ്മൾ സൈക്കിൾ ഉപയോഗിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. സൌജന്യമായി കിട്ടുന്ന ഒരു സേവനം എന്തിനവഗണിക്കണം ?
    നഗരത്തിലെ ഇതരഭാഷാ തൊഴിലാളികൾ മാത്രം വിചാരിച്ചാൽ വിജയിക്കാൻ പോന്ന ഒരു സംരംഭമാണിത്. നഗരത്തിൽ ജീവിതമാർഗ്ഗം എന്ന നിലയ്ക്ക് ഏറ്റവും കൂടുതൽ സൈക്കിൾ ഉപയോഗിക്കുന്നത് അവരാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ഇതെങ്ങനെ ഉപയോഗിക്കാം എന്ന് അവർക്കിടയിൽ ബോധവൽക്കരണം നടത്താൻ KMRL തയ്യാറായാൽ, ഇപ്പോൾ വെച്ചിരിക്കുന്നതിന്റെ പതിന്മടങ്ങ് സൈക്കിളുകൾ ഒരു മാസത്തിനുള്ളിൽ ഡോക്കിങ്ങ് സ്റ്റേഷനുകളിൽ എത്തിക്കേണ്ടി വരും. 
    .
    കൊച്ചിയുടെ നിരത്തുകളിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ള സൈക്കിളുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് കാണിക്കുന്നത്, അൽ‌പ്പം വൈകിയാണെങ്കിലും കൊച്ചിയിലെ നിരത്തുകൾ സൈക്കിൾ ഉപയോഗിക്കുന്നവർക്ക് അടിപ്പെടുമെന്ന്  തന്നെയാണ്. പാർക്കിങ്ങ്  സൌകര്യങ്ങൾക്ക് ക്ഷാമവും ഗതാഗതക്കുരുക്കിന് ഒരു കുറവുമില്ലാത്ത കൊച്ചി നഗരത്തിൽ വന്ന് ഒരു കാര്യം ചെയ്തുപോകാൻ ഇനിയങ്ങോട്ട് ഒരു സൈക്കിൾ തന്നെയായിരിക്കും സാധാരണക്കാരനും അല്ലാത്തവർക്കും പ്രയോജനപ്പെട്ടന്ന് വരുക.
    വാൽക്കഷണം:- സൈക്കിൾ ലഭ്യമാകാതിരുന്നതുകൊണ്ടാണ് കാര്യമായി മെട്രോ ഉപയോഗിക്കാൻ എനിക്ക് സാധിക്കാതിരുന്നത്. മഹാരാജാസ് സ്റ്റേഷനിൽ ചെന്നിറങ്ങിയാൽ പിന്നീട് നഗരത്തിൽ ചെയ്യാനുള്ള കാര്യങ്ങൾക്കായി ബസ്സ് പിടിക്കുകയോ ഓട്ടോ പിടിക്കുകയോ എന്നത് കാര്യക്ഷമമായ ഒരവസ്ഥ ആയിരുന്നില്ല. ഇനിയങ്ങോട്ട് തൃക്കാക്കരയിലെ എന്റെ വീട്ടിൽ നിന്ന് ഇടപ്പിള്ളി മെട്രോ വരെ എന്റെ സ്വന്തം സൈക്കിളിൽ പോകുകയും അവിടന്നങ്ങോട്ട് മെട്രോയിൽ എറണാകുളം നഗരത്തിൽ ചെന്ന് അവിടത്തെ കറക്കങ്ങൾക്കെല്ലാം മെട്രോ സൈക്കിൾ ഉപയോഗിക്കുകയും ചെയ്യാനാണ് ഞാനുദ്ദേശിക്കുന്നത്.

    NIRISHAKAN :- MANOJ RAVINDRAN.

    News report and write:- MANOJ RAVINDRAN (Kochi metro)
  • കുഞ്ഞിന്റെ നിറം വര്‍ദ്ധിയ്പ്പിയ്ക്കാന്‍ ഈ എണ്ണ തേച്ച് കുളിപ്പിക്കൂ.


    കുഞ്ഞുങ്ങള്‍ക്ക് നിറം കുറവാണെങ്കിലും കാണാന്‍ സുന്ദരികളും സുന്ദരന്മാരും തന്നെയായിരിയ്ക്കും. അതിലൊരു സംശയവും ഇല്ല. എന്നിരുന്നാല്‍ കൂടു സ്വന്തം കുഞ്ഞിനു നിറം വേണം എന്ന് ആഗ്രഹിയ്ക്കുന്നവരായിരിയ്ക്കും ഏതൊരു അമ്മമാരും.

    അതുകൊണ്ട് തന്നെയാണ് ഇന്നും വിപണിയില്‍ കുഞ്ഞിന് വരെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും നിറം വര്‍ദ്ധിപ്പിക്കുന്ന ക്രീമുകളും ലോഷനും എല്ലാം വിപണി കീഴടക്കാന്‍ മത്സരിക്കുന്നത്.

    എന്നാല്‍ ഇത് കുഞ്ഞിന് നല്‍കുന്ന പാര്‍ശ്വഫലങ്ങള്‍ അല്‍പം ഗൗരവത്തോടെ തന്നെ ആലോചിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ.

    നിറം കുഞ്ഞിന്റെ വളര്‍ച്ചയെ ഒരു കാരണവശാലും ബാധിക്കുകയില്ല. വളര്‍ച്ചയെ മാത്രമല്ല ആരോഗ്യത്തേയും ബാധിക്കുകയില്ല.

    കുഞ്ഞിന്റെ നിറവും ചര്‍മ്മത്തിന്റെ മൃദുത്വവും എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. കുഞ്ഞിനെ എങ്ങനെ പരിപാലിക്കണമെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

    കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും പാല്‍ കൊടുക്കുമ്പോഴും എല്ലാം കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കപ്പെടണം. കുഞ്ഞിന്റെ ഓരോ ഘട്ടത്തിലേയും വളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ് അമ്മയുടെ പങ്ക്.

    ഏത് കുഞ്ഞുങ്ങള്‍ക്കും അമ്മയുടേയും അച്ഛന്റേയും സ്വാഭാവിക നിറം തന്നെയായിരിക്കും ലഭിക്കുന്നത്. എങ്കിലും കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കാന്‍ കുങ്കുമപ്പൂവ് പാലിലരച്ച് കഴിക്കാറുണ്ട്.

    പല വിധത്തിലുള്ള എണ്ണകളും കുഞ്ഞിന്റെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നതിനായി അമ്മമാര്‍ ഉപയോഗിക്കാറുണ്ട്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ ധാരാളമുണ്ട്.

    കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം നല്‍കുന്നതിനും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുകയില്ല എന്നതാണ് സത്യം.

    വിവിധ തരത്തിലുള്ള എണ്ണകള്‍ ഉപയോഗിച്ച് നമുക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്, എങ്ങനെയെന്ന് നോക്കാം.

    മസ്സാജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന എണ്ണയാണ് ബദാം എണ്ണ. വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. ബദാം എണ്ണ, കലെന്‍ഡുല ഓയില്‍ എന്നിവയെല്ലാം കുഞ്ഞിന്റെ ചര്‍മ്മത്തിന് പൂര്‍ണ സംരക്ഷണം നല്‍കുന്നു.

    കുഞ്ഞിനെ കുളിപ്പിക്കുന്നതിനുള്ള എണ്ണയായും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് കുഞ്ഞിന് നല്ല റിലാക്‌സേഷന്‍ നല്‍കുന്നു. മാത്രമല്ല കുഞ്ഞിന് നല്ല ഉറക്കത്തിന് സഹായിക്കുകയും ചെയ്യുന്നു.

    ഉയര്‍ന്ന അളവില്‍ ആന്റിസെപ്റ്റിക് പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുള്ള ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് കുട്ടികളിലെ സ്‌കിന്‍ അലര്‍ജികള്‍ മാറ്റുന്നതിനും കുഞ്ഞിന് റിലാക്‌സേഷന്‍ തോന്നുന്നതിനും സഹായിക്കുന്നു. കുഞ്ഞിന് ടീ ട്രീ ഓയില്‍ മസ്സാജ് നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്.

    ഇത് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. മാത്രമല്ല കുഞ്ഞിന്റെ എല്ലാ വിധത്തിലുള്ള ചര്‍മപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍.

    കാമോമൈല്‍ ഓയില്‍ എന്ന് പറഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കും മനസ്സിലാവില്ല. ഇത് ജമന്തിപ്പൂവില്‍ നിന്നും എടുക്കുന്ന എണ്ണയാണ്. സെന്‍സിറ്റീവ് ചര്‍മ്മമായിരിക്കും കുട്ടികളില്‍ അതുകൊണ്ട് തന്നെ ഈ എണ്ണ ജനിച്ച ഉടനേയുള്ള കുഞ്ഞുങ്ങള്‍ക്കും സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ള കുഞ്ഞുങ്ങള്‍ക്കും വളരെയധികം ഉപയോഗിക്കാവുന്ന ഒന്നാണ്.

    ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിലുണ്ടാവുന്ന റാഷസ് മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം നല്‍കുന്ന ഒന്നാണ്. വയറു സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് ഈ എണ്ണ.

    നല്ലൊരു ബേബി മസ്സാജ് ഓയില്‍ എന്ന് കടുകെണ്ണയെ പറയാവുന്നതാണ്. ഇത് തണുപ്പ് കാലത്ത് കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവാനിടയുള്ള എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ സഹായിക്കുന്നു.

    എന്നാല്‍ കടുകെണ്ണ ഒരിക്കലും ചര്‍മ്മത്തില്‍ നേരിട്ട് തേക്കാന്‍ പാടില്ല. ഇതില്‍ അല്‍പം വെളുത്തുള്ളിയോ ഉലുവയോ ചേര്‍ത്ത് ചൂടാക്കി തേപ്പിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന്റെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കുകയും ചെയ്യുന്നു.

    സണ്‍ഫ്ലവര്‍ ഓയില്‍ പല വിധത്തിലാണ് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നത്. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും കുഞ്ഞിന് നല്ല തിളക്കം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.

    സണ്‍ഫ്ലവര്‍ ഓയില്‍ ആണ് മറ്റൊന്ന്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം സുരക്ഷിതത്വം നല്‍കുന്ന ഒന്നാണ്. ഇതിലുള്ള വിറ്റാമിന്‍ ഇയും ഫാറ്റി ആസിഡും ചര്‍മ്മം നറിഷ് ആവാന്‍ സഹായിക്കുന്നു. എന്നാല്‍ കുഞ്ഞിന്റെ ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആണെങ്കില്‍ ഇത്തരത്തിലുള്ള ഓയില്‍ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം.

    ആവണക്കെണ്ണയാണ് മറ്റൊന്ന്. കുഞ്ഞിനെ കുളിപ്പിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ആവണക്കെണ്ണ തേച്ചിരിക്കണം. ഇത് കുഞ്ഞിന്റെ ചര്‍മ്മം വരണ്ടതാണെങ്കില്‍ പരിഹാര നല്‍കുന്നു. മാത്രമല്ല മുടി, നഖം എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആവണക്കെണ്ണ ഉപയോഗിക്കാം.

    കുഞ്ഞിന്റെ ചുണ്ടും കണ്ണും ആവണക്കെണ്ണ തേക്കുമ്പോള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ മുടിവളര്‍ച്ചക്ക് വളരെ മികച്ചതാണ് ഈ എണ്ണ.

    നെയ്യ് ഉപയോഗിച്ച് കുഞ്ഞിന് ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. എക്‌സിമ എന്ന ചര്‍മ്മ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാ് നെയ്യ്. ഇത് ചര്‍മ്മത്തിലെ ചൊറിച്ചില്‍, തടിച്ചില്‍ ചുവപ്പ് നിറം എന്നിവയെ എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

    മാത്രമല്ല നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നതിനും നെയ്യിന് സാധിക്കുന്നു.

    സൂര്യകാന്തി വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു പൂവിന്റെ എണ്ണയാണ് കലെന്‍ഡുല ഓയില്‍. ഇത് ജനിച്ച ഉടനേയുള്ള കുഞ്ഞിന്റെ ചര്‍മ്മത്തില്‍ കൂടി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തിന്റെ വിണ്ട് കീറലും റാഷസും എല്ലാം ഇല്ലാതാക്കാന്‍ സഹിയ്ക്കുന്ന ഒന്നാണ്.

    കുഞ്ഞിനെ കുളിപ്പിച്ച ശേഷമാണ് ഈ ഓയില്‍ ഉപയോഗിക്കേണ്ടത്. ഇതില്‍ നല്ലൊരു പ്രകൃതിദത്തമായ മണം ഉണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ മൂക്കിന്റെ ഭാഗത്ത് അധികം ഉപയോഗിക്കാന്‍ പാടുള്ളതല്ല.

    വെജിറ്റബിള്‍ ഓയില്‍ ഉപയോഗിക്കുന്നതും കുഞ്ഞിന്റെ ചര്‍മ്മത്തിന് വളെരയധികം സഹായിക്കുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തിലെ റാഷസ്, ഡയപ്പര്‍ വെച്ചതു മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

    പാചകത്തിന് പലരും എള്ളെണ്ണ ഉപയോഗിക്കുന്നവരുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കറുത്ത എള്ളിന്റെ എണ്ണയാണ് കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ആയുര്‍വ്വേദത്തില്‍ പറയും പ്രകാരം കറുത്ത എള്ളിന്റെ എണ്ണ ഉപയോഗിച്ച് നമുക്ക് കുഞ്ഞിന്റെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കാം.

    കുഞ്ഞിന് നിരവധി തരത്തിലുള്ള ആയുര്‍വ്വേദ എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. ഏലാദികേര തൈലം, സുവര്‍ണകേരതൈലം എന്നിവയെല്ലാം കുഞ്ഞിന് നല്ലതാണ്. ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

    മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. കുഞ്ഞിന്റെ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ എണ്ണകള്‍ മികച്ചതാണ്.

    ഏത് കാലാവസ്ഥയിലും കുഞ്ഞിനെ തേച്ച് കുളിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ തിളക്കം നിലനിര്‍ത്തുന്നതിനും എക്‌സിമ, റാഷസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

    കുളിക്കുന്നതിനു മുന്‍പും കുളിച്ചതിനു ശേഷവും കുഞ്ഞിന് വെളിച്ചെണ്ണ മസ്സാജ് ചെയ്യാവുന്നതാണ്.

    കടപ്പാട് : ബോള്‍ഡ് സ്കൈ.,...
    Read and share .....
  • സൗജന്യ ഇൻറർനെറ്റ് കണക്​ഷൻ: കെ-ഫോൺ പദ്ധതിക്ക് ഭരണാനുമതി.


    18 മാസത്തിനുള്ളിൽ കമീഷൻ ചെയ്യാൻ തീരുമാനം

    തി​രു​വ​ന​ന്ത​പു​രം: 20​ ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സം​സ്​​ഥാ​ന സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്യു​ന്ന കെ-​ഫോ​ൺ (കേ​ര​ള ഫൈ​ബ​ർ ഒ​പ്​​റ്റി​ക്​ നെ​റ്റ്​​വ​ർ​ക്) പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ​ന​ട​പ​ടി ആ​രം​ഭി​ച്ചു. സെ​ക്ക​ൻ​ഡി​ൽ 10 എം.​ബി വേ​ഗ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ബ​ന്ധ​ന​ക​ള​ട​ങ്ങി​യ സം​രം​ഭ​ത്തി​ന്​ ഭ​ര​ണാ​നു​മ​തി​യാ​യി. ചീ​ഫ്​ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​നാ​യി സം​സ്​​ഥാ​ന​ത്ത്​ 40,000 കി​ലോ​മീ​റ്റ​ർ ഫൈ​ബ​ർ നെ​റ്റ്​​വ​ർ​ക്​ ശൃം​ഖ​ല​യൊ​രു​ക്കും. കെ.​എ​സ്.​ഇ.​ബി ശൃം​ഖ​ല​ക്ക്​ സ​മാ​ന്ത​ര​മാ​യാ​കും ഒാ​പ്​​റ്റി​ക്ക​ൽ ഫൈ​ബ​ർ ലൈ​ൻ സ്​​ഥാ​പി​ക്കു​ക. കെ.​എ​സ്.​ഇ.​ബി​യു​ടെ പോ​സ്​​റ്റു​ക​ളും ട​വ​റു​ക​ളു​മാ​ണ്​ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്​.

    1028.20 കോ​ടി​യാ​ണ് ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കേ​ര​ള സ്​​റ്റേ​റ്റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ ലി​മി​റ്റ​ഡാ​ണ്​ (കെ.​എ​സ്.​െ​എ.​ടി.​െ​എ.​എ​ൽ) നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി. സേ​വ​ന ദാ​താ​ക്ക​ളെ മേ​ഖ​ല തി​രി​ച്ച്​ ഇ-​ടെ​ൻ​ഡ​റി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​ണ്​ തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ നി​ര​ക്കി​ൽ ഇ​ൻ​റ​ർ​നെ​റ്റ്​ ന​ൽ​കേ​ണ്ട​ത്​ സേ​വ​ന ദാ​താ​ക്ക​ളാ​ണ്. പ​ദ്ധ​തി സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്​ എ​ന്നി​ങ്ങ​നെ മൂ​ന്ന് സോ​ണു​ക​ളാ​യി തി​രി​ച്ച്​ ക്ര​മീ​ക​ര​ണ​ങ്ങ​​ളേ​ർ​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​നം. കെ-​ഫോ​ൺ ​ശൃം​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ സം​സ്​​ഥാ​ന​ത്ത്​ 400 സ​ബ്​​സ​്​​റ്റേ​ഷ​നു​ക​ളും (​​െന​റ്റ്​​വ​ർ​ക്​ ഒാ​പ​റേ​റ്റി​ങ്​ സ​​െൻറ​ർ) സ​ജ്ജ​മാ​ക്കും. ​െക.​എ​സ്.​ഇ.​ബി​ക്ക്​ നി​ല​വി​ൽ 362 ഒാ​ളം സ​ബ്സ്​​​റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. 

    ഇ​തി​ന്​ അ​നു​ബ​ന്ധ​മാ​യി സ​ബ്​​സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ആ​രാ​യു​ന്നു​ണ്ട്. വീ​ടു​ക​ൾ​ക്ക്​ പു​റ​മേ സം​സ്​​ഥാ​ന​ത്തെ 30,000 സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും കെ-​ഫോ​ൺ ശ​ൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. 18 മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മേ​യ് അ​വ​സാ​നം ചേ​രു​ന്ന കി​ഫ്​​ബി ബോ​ർ​ഡ്​ യോ​ഗ​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും.
  • സംഗീത ലോകത്ത് ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ലോക റിക്കോഡുമായി ഗോഡ് വിൻ റോഷിൻ.

    ഗോഡ് വിൻ റോഷിൻ

    പാലക്കാട്:  സംഗീത ലോകത്തെ അതുല്യ പ്രതിഭയായി ചരിത്ര നേട്ടവുമായി ഗോഡ് വിൻ റോഷിൻ ബെസ്റ്റ് ഓഫ് ഇന്ത്യയുടെ റിക്കോർഡിനു ഉടമയായി.

    മെയ് ഒന്നിന് രാവിലെ ആരംഭിച്ച സംഗീത യാത്ര മെയ് 5 ഇന്ന് ശനിയാഴ്ച രാത്രി 9 മണിക്ക് പതിനൊന്ന് വ്യത്യസ്ത വാദ്ധ്യോപകരണങ്ങൾ വായിച്ച് 111 മണിക്കൂർ തികച്ച് സംഗീത ലോകത്തെ ചരിത്ര ഏടുകളിൽ സ്വന്തം കൈയ്യൊപ്പു ചാർത്തി.

    ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ
    ബെസ്റ്റ് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ ടോണി ചിറ്റേട്ടുകാലത്തിൽ നിന്നും റിക്കോർഡ് വിജയ പതക്കവും ചരിത്ര നേട്ടത്തിന്റെ സർട്ടിഫിക്കറ്റും ഗോഡ് വിൻ റോഷിൻ ഏറ്റുവാങ്ങി.

    ക്രൈസ്തവ സംഗീത ലോകത്ത്‌ ആദ്യമായാണ് ഇങ്ങനെയൊരു പുതിയ ചരിത്രം കുറിക്കപ്പെട്ടതെന്ന് ജൂറിയംഗങ്ങൾ അഭിപ്രായപ്പെട്ടു.
    തൃശൂർ പൂമല ഐ.പി.സി സഭാംഗമായ
    ഗോഡ്‌വിൻ റോഷിൻ അഞ്ച്‌ ദിവസങ്ങൾ കൊണ്ട്‌ പതിനൊന്ന് വ്യത്യസ്ത സംഗീത ഉപകരണങ്ങൾ തുടർച്ചയായി വായിച്ചു കൊണ്ടാണ് ബെസ്റ്റ്‌ ഓഫ്‌ ഇൻഡ്യ റെക്കോർഡ്സ്‌- ൽ പേരു ചാർത്തിയത്.

    പൂമല ജോഷിയുടെയും ഗ്ലോറിയുടെയും മകനായ ഗോഡ്‌വിൻ തന്റെ ചെറുപ്രായം മുതലേ ക്രൈസ്തവ സംഗീത ലോകത്തെ സജീവ സാന്നിധ്യമാണ്‌.

    പി. വൈ.പി.എ യിലും സണ്ടേസ്കൂളിലും സ്ക്കൂൾ കലോത്സവങ്ങളിലും ജില്ല ,സംസ്ഥാന തലങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

    തബലിസ്റ്റ്‌, കീബോർഡിസ്റ്റ്‌ എന്നീ നിലകളിൽ പേരെടുത്ത ഈ കലാകാരൻ മറ്റു ഒട്ടനവധി സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം സംഗീത സംവിധായകനായും പ്രവർത്തിക്കുന്നു.

    ക്രൈസ്തവ കൈരളിയ്ക്കും മലയാളികൾക്കു മുഴുവനും അഭിമാനമാകുന്ന ഈ നേട്ടം കൈവരിച്ച ഗോഡ് വിൻ റോഷി വളർന്നു വരുന്ന യുവകലാകാകാരന്മാരെ പരിശീലിപ്പിക്കുന്ന മ്യൂസിക്‌ കഫെ എന്ന സംഗീത കളരിയുടെ ഡയറക്ടറാണ്.

    നിലമ്പൂരിലെ ക്രിസ്ബ്രോസ് മിനിസ്ട്രീസും, മ്യൂസിക്ക് കഫേയും സംയുക്തമായാണ് ഗോഡ് വിന്റെ ചരിത്രനേട്ടത്തിന് വേദിയൊരുക്കിയത്.
    ബെസ്റ്റ് ഓഫ് ഇന്ത്യയുടെ മറ്റൊരു റിക്കോഡറും ലീഡ് കോളേജിന്റെ ചെയർമാനുമായ ഡോ.തോമസ് കെ ജോർജ്, ക്രൈസ്തവ യുവജന പ്രവർത്തകരും പരിശീലകരുമായ ഗ്ലാഡ്റ്റോൺ ടി.ഡി നിലമ്പൂർ, എൽസ്റ്റോൺ, ജസ്റ്റിൻ എ  ജോർജ്, അൻസൻ ഏലിയാസ്, ജയിൻ തോമസ് എന്നിവരടങ്ങിയ ടീമാണ് ഗോഡ് വിന്റെ ഈ നേട്ടത്തിനൊപ്പം രാപ്പകൽ സഹായികളായി ഉണ്ടായിരുന്നത്.
    ഗോഡ് വിന്റെ
    ചരിത്രനേട്ടത്തിനു സാക്ഷികളായി മാതാ പിതാക്കളും വിവിധ നേതൃനിരയിലുളളവരും പങ്കെടുത്തു.

    സമാപന ദിവസം ഗുഡ് ന്യൂസ് വീക്കിലി കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി ചെവ്വൂക്കാരൻ, പ്രശസ്ത സംഗീതഞ്ജൻ സ്റ്റീഫൻ ദേവസിയുടെ പിതാവ് പി.കെ ദേവസി, ഗുഡ് ന്യൂസ് ഓൺലൈൻ ചീഫ് ന്യൂസ് എഡിറ്റർ സജി മത്തായി കാതേട്ട്, പാസ്റ്റർ ജസ്റ്റിൻ രാജ് എന്നിവർ വേദിയിലെത്തി അനുമോദിച്ചു.
  • പങ്കാളികള്‍ക്കിടയിലെ ന്യൂജനറേഷന്‍ വില്ലന്‍ !


    എന്താണ് ഫബിങ്? , എത്ര തിരക്കിലായാലും, എന്തു പ്രധാനപ്പെട്ട കാര്യം ചെയ്യുന്നതിനിടയിലായാലും ഫോണ്‍ ഇടയ്ക്കിടെ നോക്കുന്നതിനു ലഭിച്ചിരിക്കുന്ന പേരാണ് ഫബിങ്. മറ്റെല്ലാം മേഖലകളിലും എന്നതുപോലെ ഒരു വ്യക്തിയുടെ പ്രണയജീവിതത്തിലും ഫബിങ് കാര്യമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് അടുത്തിടെ നടത്തിയ രണ്ടുപഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രണയിക്കുന്നവരോ ദമ്പതികളോ ആയിട്ടുള്ള 60 ശതമാനം പങ്കാളികള്‍ക്കിടയിലും ഫബിങ് ദിവസേനയെന്നോണം തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ ഇടയാകുന്നു എന്നാണ് ഈ പഠനങ്ങളിലെ കണ്ടെത്തല്‍.
    അമേരിക്കയിലെ കാസ്പിറസ്കി ലാബിലെ ഗവേഷകരും ബ്രിട്ടണിലെ കെന്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സൈക്കോളജിസ്റ്റുകളും നടത്തിയ വ്യത്യസ്ത പഠനങ്ങളിലാണ് ഫബിങ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സമാനമായ കണ്ടെത്തലുകള്‍ ഉണ്ടായത്. ഒരാളോടു തോന്നുന്ന അടുപ്പമോ, അയാളുടെ പരിഗണ ലഭിക്കുന്നതിലൂടെ നമുക്കു തോന്നുന്ന അസ്ഥിത്വമോ ഒക്കെയാണ് ഒരു പ്രണയബന്ധത്തെ മുന്നോട്ടു നയിക്കുന്നത്. അതേസമയം പരസ്പരം സംസാരിച്ചിരിക്കുമ്പോള്‍ പോലും അടിക്കടിയുണ്ടാകുന്ന ഫോണ്‍ ഉപയോഗം താന്‍ അവഗണിക്കപ്പെടുന്നതായുള്ള തോന്നല്‍ പങ്കാളിയില്‍ ഉണ്ടാക്കും.

    ഒരുമിച്ചു ജീവിക്കുന്ന ദമ്പതിമാര്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ മൂലം തര്‍ക്കമുണ്ടാകുന്നവര്‍ 60 ശതമാനമാണെങ്കില്‍ പ്രണയിക്കുന്നുണ്ടെങ്കിലും രണ്ടു സ്ഥലങ്ങളിലായി താമസിക്കുന്നവര്‍ക്കിടയിലും മൊബൈല്‍ ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനു കുറവില്ല. ആഴ്ചയില്‍ ഏതാനും ദിവസമോ, അല്ലെങ്കില്‍ ദിവസവും ഏതാനും സമയമോ മാത്രമായിരിക്കും ഇവര്‍ ഒരുമിച്ചുണ്ടാകുക. ഇങ്ങനെയുള്ളപ്പോള്‍ പോലും മൊബൈല്‍ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവര്‍ നിരവധിയാണെന്നാണ് കാസ്പറസ്കി ലാബിന്റെ പഠനം പറയുന്നത്. പ്രണയിക്കുന്നെങ്കിലും വെവ്വേറെ സ്ഥലങ്ങളില്‍ താമസിക്കുന്നവരില്‍ 49 ശതമാനം പേരും ഒരുമിച്ചുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ പിണങ്ങാറുള്ളവരാണെന്ന് ഈ പഠനം വിശദീകരിക്കുന്നു.

    ഒരുമിച്ചിരിക്കുമ്പോള്‍ മാത്രമല്ല അകന്നു ജീവിക്കുമ്പോഴും ഫോണുകള്‍ വില്ലനാകുന്ന കഥയും കാസ്പറിസ്കി ലാബിന്റെ പഠനത്തിനു പറയാനുണ്ട്. അകന്നുകഴിയുന്ന രണ്ടു പങ്കാളികളെ ഏറ്റവുമധികം അടുപ്പം തന്നാന്‍ സഹായിക്കുന്നത് ഇക്കാലത്ത് മൊബൈല്‍ ഫോണുകളാണ്. പരസ്പരം എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനും കാണാനും വരെ മൊബൈല്‍ ഫോണുകള്‍ സഹായിക്കുന്നു. പക്ഷെ പല സന്ദര്‍ഭങ്ങളിലും ഈ മൊബൈല്‍ ഫോണുകളും ഇവര്‍ക്കു വില്ലനായി മാറുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ വൈറസ് കയറുകയോ, അവ നഷ്ടപ്പെടുകയോ ചെയ്യുന്നത് പങ്കാളികള്‍ക്കിടയിലെ വഴക്കിനു കാരണമാകാറുണ്ട് എന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ഫോണ്‍ നഷ്ടപ്പെടുന്ന പങ്കാളികളില്‍ 19 ശതമാനത്തോളംപേര്‍ ഇതേച്ചൊല്ലി കലഹം നേരിടേണ്ടി വരുന്നവരാണത്രെ.

    By Manorama online
  • വിമാനങ്ങൾ പറക്കുന്നതെങ്ങിനെ?

    സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും പഠിച്ചു വെച്ചിട്ടുണ്ടായിരുന്ന ഒരു ധാരണ ആയിരുന്നു ബെർനൂലിയുടെ തത്വപ്രകാരം ആണ് വിമാനങ്ങൾ പറക്കുന്നത് എന്ന്. എന്നാൽ ഇത് തെറ്റാണെന്ന് എത്ര പേർക്ക് അറിയാം? പ്രധാനമായും ന്യൂട്ടന്റെ മൂന്നാം ചലനനിയമ പ്രകാരം ആണ് വിമാനങ്ങൾക്ക് പറക്കാനുള്ള ലിഫ്റ്റ്‌ കിട്ടുന്നത്. എങ്ങനെ എന്ന് താഴെ കാണാം.
    ബെർനൂലിയുടെ തത്വം

    ചിത്രം 1

    ചലനാവസ്ഥയിൽ ഉള്ള ഒരു ദ്രവത്തിനു നിശ്ചലാവസ്ഥയിൽ ഉള്ള ദ്രവത്തെക്കാൾ മർദ്ദം കുറവായിരിയ്ക്കും എന്നാണു ഈ തത്വത്തിന്റെ ചുരുക്കം. സ്കൂൾ പാഠപുസ്തകങ്ങളിൽ നാം കണ്ടിട്ടുള വിമാനത്തിന്റെ ചിറകിന്റെ ചിത്രം മുകളിൽ കാണുന്നത് (ചിത്രം  1) പോലെ ആണ്. ഇത് പ്രകാരം വിമാനം മുന്നോട്ടു ചലിയ്ക്കുമ്പോൾ ചിറകിനു ചുറ്റും ഒരു വായുപ്രവാഹം ഉണ്ടാകുന്നു. ചിറകിന്റെ പ്രത്യേക ആകൃതി കാരണം ചിറകിനു മുകൾവശത്തുകൂടെ ഒഴുകുന്ന വായുവിനു ചിറകിന്റെ താഴെക്കൂടെ ഒഴുകുന്ന വായുവിനേക്കാൾ കൂടുതൽ ദൂരം സഞ്ചരിയ്ക്കേണ്ടി വരുന്നു. എന്നാൽ ഒരേ സമയത്ത് തന്നെ രണ്ടു പ്രവാഹങ്ങൾക്കും ചിറകിന്റെ പുറകുവശത്ത് എത്തേണ്ടത് കൊണ്ട് മുകളിലത്തെ വായുപ്രവാഹം കൂടുതൽ വേഗതയിൽ നീങ്ങുന്നു. ബെർനൂലി തത്വം പ്രകാരം മുകളിലെ വായുവിനു താഴത്തെ വായുവിനേക്കാൾ മർദം കുറവാകുന്നു. ചിറകിനു മുകളിൽ മർദം കുറവും താഴെ കൂടുതലും ആയതുകൊണ്ട് ചിറകിനു മുകളിലേയ്ക്ക് ഒരു തള്ളൽ (lift) അനുഭവപ്പെടുന്നു. ഇങ്ങനെയാണ് വിമാനം വായുവിൽ പൊങ്ങിക്കിടക്കുന്നത് എന്നാണു നമ്മൾ സ്കൂളിൽ പഠിച്ചിട്ടുള്ളത് 
    എന്നാൽ ഇത് തെറ്റാണെന്ന് ഈയിടെ മാത്രം ആണ് ഞാൻ കേട്ടത്.
    ശരിയ്ക്കും ലിഫ്റ്റ്‌ കിട്ടുന്നതെങ്ങനെ?

    ചിത്രം 2

    ബെർനൂലി തത്വം തെറ്റല്ല, മുകളിൽ പറഞ്ഞ പോലത്തെ ഒരു മർദവ്യത്യാസം ചിറകുകളിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ചിറകുകൾക്ക് മുകളിലെയ്ക്കുള്ള തള്ളൽ കൊടുക്കുന്നത് ഇതല്ല. ചിറകുകളുടെ 'ആംഗിൾ ഓഫ് അറ്റാക്ക്‌' എന്ന വസ്തുതയാണ് ഇതിലെ ഏറ്റവും പ്രധാന സംഭാവന നല്കുന്നത്. മുകളിൽ കൊടുത്തിയിക്കുന്ന ചിത്രം 2 ശ്രദ്ധിയ്ക്കുക. വിമാനം ടേക്ക് ഓഫ്‌ ചെയ്യുന്ന സമയത്ത് ചിറകു തിരശ്ചീന ദിശയിൽ ആയിരിയ്ക്കില്ല. പകരം ഒരു പ്രത്യേക കോണിൽ ആയിരിയ്ക്കും. ഈ കോൺ ഉള്ളതുകൊണ്ട് മുന്നോട്ടു നീങ്ങുന്ന ചിറക് അതിനു താഴെയുള്ള വായുവിനെ താഴോട്ടു തള്ളിക്കൊണ്ടിരിയ്ക്കും. അതുപോലെ ചിറകിന്റെ മുകൾഭാഗം വായുവിനെ വിസ്താപനം ചെയ്യുന്നതുകൊണ്ട് മുകളിലുള്ള വായുവിനെ താഴോട്ടു വലിയ്ക്കുന്നു. ഇങ്ങനെ രണ്ടു തരത്തിൽ താഴേയ്ക്ക് തള്ളപ്പെടുന്ന വായു ചിറകിൽ തുല്യമായ ഒരു ബലം മുകളിലേയ്ക്ക് പ്രയോഗിയ്ക്കുന്നു. ഈ ബലം ആണ് വിമാനത്തിനു മുകളിലെയ്ക്കുള്ള ലിഫ്റ്റ്‌ നല്കുന്നത്. ചിറകിന്റെ ആകൃതി ഈ തള്ളൽ എളുപ്പത്തിലാക്കാൻ സഹായിയ്ക്കുന്നുമുണ്ട്.


    കടപ്പാട് : physics stackexchange (http://physics.stackexchange.com/questions/290/what-really-allows-airplanes-to-fly)
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346