SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ചാർലി ചാപ്ലിൻ എന്നാ കലാകാരൻ ( ഒരു കുറിപ്പ് )


    1889ൽ ഏപ്രിൽ 16ന് ലണ്ടനിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ജനിക്കുന്നത്. അച്ഛനും അമ്മയും നാടകക്കരായിരുന്നു. അച്ഛന്‍ മദ്യപാനിയായിരുന്നു. അമ്മക്ക് നാടകത്തില്‍ അഭിനയിച്ച് കിട്ടുന്ന ചെറിയ തുക കൊണ്ട് കുടുംബം ജീവിച്ചു. എന്നും പട്ടിണിയായിരുന്നു ആ കുടുംബത്തിന്. ദാരിദ്ര്യം തന്റെ പന്ത്രണ്ടാമത്തെ വയസില്‍ ചാപ്ലിനെയും നാടക രംഗത്തെത്തിച്ചു. ചാപ്ലിന്റെ ബാല്യം അനാഥ ശാലകളിലും തെരുവുകളിലുമായിരുന്നു. വിനോദ കേന്ദ്രങ്ങളില്‍ കോമാളി വേഷം ചെയ്ത് അവന്‍ കുടുംബത്തെ നോക്കി.

    ഇതിനിടെ 1910ല്‍ നാടകത്തിലഭിനയിക്കാന്‍ അമേരിക്കയിലേക്ക് പോകാന്‍ ചാപ്ലിന് അവസരമുണ്ടായി. 1912ല്‍ കാര്‍നോട്രൂപ്പിന്റെ രണ്ടാം അമേരിക്കന്‍ പര്യടനത്തില്‍ വെച്ച് ചാപ്ലിന് സിനിമയിലേക്ക് ക്ഷണം ലഭിച്ചു. 1913ല്‍ അങ്ങിനെ ചാപ്ലിന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചു. മേക്കിങ് എ ലിവിങ് ആയിരുന്നു ആ സിനിമ. രണ്ടാമത്തെ സിനിമ ദി ട്രാംപിലാണ് ചാപ്ലിന്‍ തന്റെ വിഖ്യാതമായ കോമാളി വേഷം ധരിക്കുന്നത്. പിന്നീടും ചില സിനിമകള്‍ വന്നു. ഇവയില്‍ മിക്കതും ചാപ്ലിന്‍ തന്നെയായിരുന്നു സംവിധാനം ചെയ്തത്. 1921ല്‍ ദി കിഡ് എന്ന ചിത്രത്തോടെ ചാപ്ലിന്റെ സിനിമാ ജീവിതത്തിന് വഴിതിരിവുണ്ടായി. ആ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ ദി കിഡിനായിരുന്നു. അതോടെ ചാപ്ലിന്‍ സിനിമകള്‍ ലോക തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി.

    ചാപ്ലിന്റെ രാഷ്ട്രീയം ഉടലെടുത്തത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് തന്നെയായിരുന്നു

    മുതലാളിത്വത്തിന്റെ മനുഷ്യത്വ വിരുദ്ധതയെ വിമര്‍ശിച്ചുകൊണ്ട് 1936ല്‍ പുറത്ത് വന്ന മോഡേണ്‍ ടൈംസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു ഫാക്ടറി തൊഴിലാളിയായാണ് ഇതില്‍ ചാപ്ലിന്‍ വേഷമിടുന്നത്. ഫാക്ടറി ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് സമയ നഷ്ടമുണ്ടാക്കുന്നുവെന്ന് കമ്പനി മുതലാളി ചിന്തിക്കുന്നു. സമയ നഷ്ടം കുറക്കാന്‍ ഓട്ടോമാറ്റിക് ഫീഡിംങ് മെഷീന്‍ സ്ഥാപിക്കുന്നു. യന്ത്രം ഓരോരുത്തരുടെയും വായില്‍ ഭക്ഷണം കോരിയിട്ട് കൊടുക്കുന്നു. ചാപ്ലിന്‍ എന്ന തൊഴിലാളിയും യന്ത്രവും തമ്മിലുള്ള തമാശ നിറഞ്ഞ രംഗങ്ങളാണ് സിനിമയിലുള്ളത്. മുതലാളിത്വത്തിന്റെ അമിതമായ ലാഭമോഹത്തെ വിമര്‍ശിക്കുന്ന സിനിമ അമേരിക്കന്‍ മുതലാളിത്വ വ്യവസ്ഥയെ വിഭ്രാന്തരാക്കി.

    ചാപ്ലിന്റെ ആദ്യ ശബ്ദ ചിത്രം ഏകാധിപതികളായ ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പരിഹസിക്കുന്നതായിരുന്നു. ‘ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’. അമിത ദേശീയതയുടെ അപകടങ്ങളായിരുന്നു ചിത്രം പറഞ്ഞത്. അക്കാലത്ത് ഹിറ്റ്‌ലറും മുസോളിനിയും അത്രയൊന്നും അപകടമാവുമെന്ന് ആളുകള്‍ കരുതിയിരുന്നില്ല. ചാപ്ലിന്റെ ദീര്‍ഘവീക്ഷണത്തിനുള്ള ഉദാഹരണം കൂടിയായി സിനിമ. ചാപ്ലിന്‍ സിനിമകള്‍ക്കെതിരെ മുതലാളിത്തവും ഫാസിസവും രംഗത്തു വരാന്‍ തുടങ്ങി.

    ചാപ്ലിന്റെ രാഷ്ട്രീയം ഉടലെടുത്തത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് തന്നെയായിരുന്നു. തെരുവില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും അദ്ദേഹം ശരിയായ രാഷ്ട്രീയം ഉള്‍ക്കൊണ്ടു. തന്റെ കലയിലൂടെ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചു. ചിരിപ്പിച്ച് കൊണ്ട് ജനതയുടെ മനസുകളില്‍ രാഷ്ട്രീയം രൂപപ്പെടുത്തുന്ന സിനിമകളായിരുന്നു ചാപ്ലിന്റെത്. അടിസ്ഥാന ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു ചാപ്ലിന്‍ സിനിമകള്‍. അദ്ദേഹം ഒരു കമ്യൂണിസ്റ്റ് അനുഭാവി കൂടിയായിരുന്നു. അമേരിക്കയില്‍ നിന്ന് തനിക്കേല്‍ക്കേണ്ടി വന്ന അുഭവങ്ങളെ എ കിങ് ഇന്‍ ന്യൂയോര്‍ക്ക് എന്ന സിനിമയിലൂടെ ചാപ്ലിന്‍ വിശദീകരിച്ചു. അമേരിക്കന്‍ ഭരണകൂടചാപ്ലിനോട് വെറുപ്പോടെയാണ് പെരുമാറിയത്. 1953ല്‍ വേള്‍ഡ് പ്രീമിയറില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോയ ചാപ്ലിന് തിരിച്ച് അമേരിക്കയിലേക്ക് വരാന്‍ ഭരണകൂടം അനുമതി നിഷേധിച്ചു. ശിഷ്ട കാലം മുഴുവന്‍ സ്വിറ്റ്‌സര്‍ലണ്ടിലാണ് അദ്ദേഹം കഴിഞ്ഞത്. മഹാനായ ചലച്ചിത്രകാരന്റെ ശേഷിച്ച ജീവതം കലാകാരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള മുതലാളിത്വ ലോകത്തിന്റെയും അമേരിക്കയുടെയും സമീപനത്തെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തി.

    1977 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ 88ാമത്തെ വയസില്‍ സ്വിറ്റസര്‍ലണ്ടിലെ വിവീയില്‍ വെച്ച് ലോകത്തോട് യാത്ര പറഞ്ഞു. സിനിമാ ലോകത്തെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയാണ് ആ മഹാപ്രതിഭാശാലി നടന്നുപോയത്.
  • ഈ യാത്രയിൽ ജോസഫ് ഏകനായി....


    കണ്ണിലെ കൃഷ്ണ മണി പോലെ ഭാര്യ മേരിയെ  കാത്ത ജോസഫ് ഇനി ഏകനായി ജീവിതത്തോണി തുഴയും.  
    ഓർക്കുന്നില്ലേ  ശരീരം തളര്‍ന്ന് ചലനമില്ലാത്ത ഭാര്യമേരിക്കുവേണ്ടി  കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ജീവിക്കുന്നൊരു ഭര്‍ത്താവിനെ ക്കുറിച്ച് എഴുതിയത്. 

    ഇതിലെ നായിക മേരി(56) കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ ഇന്നു രാത്രി (14-09-18) അന്തരിച്ചു.

     ഇക്കഴിഞ്ഞ ചൊവ്വാഴ്ച പനിയും ജലദോഷവും മൂലം മേരി അവശയായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

     ശരീരത്ത് ആവശ്യമായ ഓക്സിജൻ ലഭിക്കാത്തതിനാൽ ഡോക്ടേഴ്സ് അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.

     മേരി  മരുന്നിനോട് പ്രതികരിക്കുകയും പതുക്കെ നോർമലായി വരുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.
    അപ്പോഴാണ് ആകസ്മിക മരണം. 

    സംസ്കാരം വിദേശത്തു നിന്നും  മക്കൾ എത്തിയ ശേഷം  പിന്നീട് .

    കൂരാച്ചുണ്ട് ഏക മലയിൽ അബഹാമിന്റെ മകളാണ് മേരി.
    --------------------------------------------------- ജോസഫ് .- മേരി ദമ്പതികളെ അറിയാത്തവർക്കായി അവരുടെ ജീവിതം ഒന്നുകൂടി കുറിക്കാം.

      

    👉 കേഴ്‌വിശക്തിയും സംസാരശക്തിയും നഷ്ടപ്പെട്ട്  ശരീരംമുഴുവന്‍ തളര്‍ന്നുപോയ ഭാര്യ മേരിക്കുവേണ്ടി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ജോസഫ് ജീവിക്കുകയായിരുന്നു.  

    ഭാര്യ ലോകകാര്യങ്ങളെല്ലാം അറിയാന്‍ ഭര്‍ത്താവ്  എഴുതിയത് 40 ഓളം നോട്ട് ബുക്കുകള്‍..... 

    👉ഭാര്യമേരിക്ക് ചെവി കേള്‍ക്കാനാവില്ല. ശരീരമാസകലമുളള കോശങ്ങളെല്ലാം നിര്‍ജീവമായെന്ന് പറയാം. എന്നിട്ടും ഭാര്യയുടെ വിരല്‍പിടിച്ച് പരുക്കന്‍ ബഡ്ഷീറ്റില്‍ എഴുതി ജോസഫും മേരിയും സംസാരിക്കുന്നു.

    👉 ഭാര്യയുടെ മലമൂത്രാദികളെടുത്തും കിടക്കവിരിമാറ്റിയും എല്ലാ ദിവസവും കുഴമ്പ് പുരട്ടി കുളിപ്പിച്ചും മൂന്ന് നേരം ഭക്ഷണം വിളമ്പിയും ജോസഫ് ഭാര്യക്കൊപ്പം തന്നെയുണ്ട്. ഇത്തരമൊരു ജീവിതത്തെ പഴിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ചിരിച്ചുകൊണ്ടാണ് ജോസഫിന്റെ മറുപടി. ''ജീവിതം ഇപ്പോള്‍ കൂടുതല്‍ മനോഹരമാണ്.'' 

    1993ലായിരുന്നു ആ സംഭവം. തികച്ചും അപ്രതീക്ഷിതമായി രാവിലെ പത്തുമണിയോടെ മേരി തലചുറ്റി വീണു വീണു. ജോസഫ് ചെമ്പനോടയില്‍ അക്കാലത്ത് ഹോട്ടല്‍ നടത്തുകയാണ്. വളരെ നന്നായി നടക്കുന്ന ഹോട്ടല്‍. പത്തുപന്ത്രണ്ടോളം സ്റ്റാഫ്. 

    അയല്‍വാസികളാണ് കടയില്‍ വന്ന് ഭാര്യ തലചുറ്റിവീണകാര്യം പറയുന്നത്. കേട്ടപ്പോള്‍ തന്നെ ജോസഫ് മറ്റൊന്നും ആലോചിച്ചില്ല. വേഗം വീട്ടിലേക്കോടി. ഭാര്യയെയും കൂട്ടി പേരാമ്പ്രയിലെ പ്രമുഖനായൊരു ഡോക്ടറെ കണ്ടു. അദേഹം മരുന്ന് കൊടുത്ത് തിരിച്ചയച്ചു. ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് ഡോക്ടര്‍ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേന്നും അതേസമയം ആയപ്പോള്‍ ഛര്‍ദിയും തലചുറ്റലുമുണ്ടായി. പഴയതുപോലെ ഉടനെ തന്നെ പേരാബ്രയിലേക്കോടി. തലേന്ന് കാണിച്ച ഡോക്ടര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വിവരമെല്ലാം പറഞ്ഞ് മറ്റൊരു ഡോക്ടറോട് മരുന്നുവാങ്ങി. അദേഹവും  മൂന്ന് ദിവസത്തെ മരുന്നിന് കുറിച്ച് തന്നു. എന്നാല്‍ മൂന്ന് ദിനം കഴിഞ്ഞതോടെ സംഗതി കൂടുതല്‍ വഷളായി തീരുകയാണ് ചെയ്തത്. മേരിക്ക് നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുന്ന അവസ്ഥയായി. ഇടക്കിടെ വീഴും. 

    ഇതിനെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞത്, ശരീരത്തെ നിയന്ത്രിക്കുന്ന ചെവിക്കുളളിലെ ഫഌയിഡിന്റെ തകരാറാണെന്നാണ്. ഇതു ചിലപ്പോള്‍ കേള്‍വിയെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. ഡോക്ടര്‍ ശുപാര്‍ശ ചെയ്തത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രമുഖനായ ഇ. എന്‍.ടി പ്രൊഫസറെ കാണാനാണ്. ജോസഫ് അദേഹത്തെ പോയി കണ്ടു. കേള്‍വി പരിശോധിച്ചശേഷം അദേഹം ഒരുമാസത്തെ മരുന്നിന് കുറിച്ച് തന്നു.

     ഒരുമാസമല്ല, ഒരുവര്‍ഷത്തോളം ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ കഴിച്ചിട്ടും മേരിയുടെ ശരീരത്തിന് ബാലന്‍സ് കിട്ടിയില്ല. മാത്രവുമല്ല, ചെവിയില്‍ നിന്നും ശക്തമായ മൂളല്‍ കേള്‍ക്കുന്നതായും വലതുകണ്ണിന് കടുത്ത വേദന അനുഭവപ്പെടുന്നതായും മേരി പറയാന്‍ തുടങ്ങി

     നേത്രരോഗവിദഗ്ദനെ കണ്ടപ്പോള്‍ അദേഹം പരിശോധന നടത്തി പറഞ്ഞത് കണ്ണിനുളളില്‍ ടി.ബിയാണെന്നാണ്. അതിന് ഒമ്പതുമാസത്തെ ചികിത്സയാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അങ്ങനെ മരുന്ന് തീരുവാന്‍ പത്തുദിവസം മാത്രമുളളപ്പോള്‍ മേരിക്ക് വീണ്ടും തലചുറ്റലും ഛര്‍ദിയുമുണ്ടായി. രണ്ടു കണ്ണിനും ചുട്ടുപൊള്ളുന്ന നീറ്റല്‍. വെളിച്ചം കാണാതിരുന്നാലാണ്  ആശ്വാസം. അതിനാല്‍ ലൈറ്റ് അണിച്ച് ജനലും വാതിലും പൂട്ടി കണ്ണടച്ച് മേരി ഇരുന്നു. പലരും പറഞ്ഞതനുസരിച്ച് ജോസഫ് ആയുര്‍വേദവും ഹോമിയോയും പരീക്ഷിച്ചു. കണ്ണിന് ആശ്വാസം കിട്ടാന്‍ അങ്കമാലി മുതല്‍ മധുരവരെയുള്ള കണ്ണാശുപത്രികളില്‍ പോയി. മരുന്ന് കഴിക്കുന്ന അവസരത്തില്‍ അല്പം ആശ്വാസമുണ്ടാകുമെന്നല്ലാതെ രോഗം മാറുന്നില്ല. 

    കുട്ടികളുടെ പഠനവും കടയിലെ അധ്വാനവും ചികിത്സയുമെല്ലാമായി അപ്പോഴേക്കും ജോസഫിന്റെ സാമ്പത്തിക നിലതകര്‍ന്നുകഴിഞ്ഞിരുന്നു.

    വീണ്ടും മേരിയുടെ നില കൂടുതല്‍കൂടുതല്‍ പരുങ്ങലിലാകുകയായിരുന്നു. ശരീരത്തിലെ സന്ധികള്‍ മുഴുവനും നീര്‍ക്കെട്ടും കഴുത്തിന് വേദനയും കാലുകള്‍ക്ക് മരവിപ്പും തുടങ്ങി. കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ 22 ദിവസം നീളുന്ന ചികിത്സ. എന്നിട്ടും ശരീരത്തിനൊരു ആശ്വാസമാകുന്നില്ല. അങ്ങനെ മേരിയുമായി, ജോസഫ് മണിപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയിലേക്ക് പുറപ്പെട്ടു. നിരവധി ടെസ്റ്റുകള്‍ക്ക് ശേഷം ഡോക്ടര്‍ ജോസഫിനോട് പറഞ്ഞു. നിങ്ങളുടെ ഭാര്യക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രോഗമാണ് ഉണ്ടായിരിക്കുന്നത്. ലക്ഷം ആളുകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം ബാധിക്കുന്ന രോഗം. തീര്‍ത്തും മാറുകയില്ല. നിയന്ത്രിച്ച് കൊണ്ടുപോകാന്‍ പരിശ്രമിക്കാം എന്ന് മാത്രം. അപ്പോഴേക്കും മേരിയുടെ കണ്ണ് പഴുത്ത് ദ്രവിച്ച് പോകുന്ന അവസ്ഥയിലെത്തിയിരുന്നു. ചെവിയുടെ  അവസ്ഥയും ഏതാണ്ട് ഇതേ രീതിയില്‍ തന്നെ. രോഗിയുടെ ആശ്വാസത്തിനുവേണ്ടി മണിപ്പാല്‍ ആശുപത്രി ഒന്നടങ്കം ഉണര്‍ന്നു. ആശുപത്രിയിലെ രണ്ട് യൂണിറ്റ് പ്രോഫസര്‍മാരും നിരവധി ഡോക്ടേഴ്‌സും. അവര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ഒരുമാസം കൊണ്ട് മേരിക്ക് വളരെ ആശ്വാസമായി എന്ന് പറയാം. 

     തുടര്‍ന്നുള്ള ചികിത്സയിലൂടെ സൗഖ്യം കുറെയൊക്കെ കിട്ടിത്തുടങ്ങി. ചെവിക്ക് അല്പം കേഴ്‌വിക്കുറവുണ്ടെങ്കിലും വലിയ വേദനയും പ്രയാസവുമൊന്നുമില്ലാതെ മൂന്ന് വര്‍ഷങ്ങള്‍കടന്നുപോയി. ജീവിതം പഴയതുപോലെ പച്ചപ്പിലേക്ക് നീങ്ങി എന്ന് ജോസഫ് ആശ്വസിച്ച നാളുകള്‍.  എന്നാല്‍ ആശ്വാസം മാരീചിക മാത്രമായിരുന്നു.

    ഒരു ദിവസം മേരിയുടെ കാലിലും കൈത്തണ്ടയിലും തീകൊണ്ട് പൊള്ളിയതുപോലെ കുമളകളുണ്ടാകാന്‍ തുടങ്ങി. അധികം വൈകാതെ അതുപൊട്ടി പഴുപ്പും രക്തവും വന്നു. അസഹ്യമായ വേദനയുടെ നാളുകള്‍. വ്രണങ്ങള്‍ അതിവേഗം ശരീരത്തിന്റെ മറ്റുഭാഗത്തേക്കും വ്യാപിച്ചു. ശക്തമായ ആന്റി ബയോട്ടിക്കുകളും വേദനാസംഹാരികളും കൊടുത്തിട്ടും വ്രണങ്ങള്‍ ക്ലീന്‍പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. മെഡിക്കല്‍ കോളജില്‍ നിന്നും അധികൃതരോട് അനുവാദം വാങ്ങി കുറെക്കൂടി സൗകര്യപ്രദമായ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ജോസഫ് മേരിയെയും കൂട്ടി പോയി. 

    ഇവിടെ നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതൊരിക്കലും ഉണങ്ങാത്ത വാസ്‌കുലേറ്റീവ് അള്‍സര്‍ ആണെന്നാണ്. കുറച്ചെങ്കിലും ആശ്വാസം കിട്ടുന്നതുവരെ അവിടെത്തന്നെ കിടക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. 46 ദിവസം കഴിഞ്ഞപ്പോള്‍ അവിടെനിന്നും ഡിസ്ചാര്‍ജും വാങ്ങി വീണ്ടും ജോസഫ് മണിപ്പാലിലേക്ക് തന്നെ പോയി. 

    ശരീരത്തിലെ വ്രണങ്ങള്‍ കാരണം ശരിക്കും വസ്ത്രംപോലും ധരിക്കാന്‍ പറ്റാത്ത  അവസ്ഥയിലാണ് മേരിയെയും കൊണ്ട് മണിപ്പാലിക്ക് പോകുന്നത്. റിസല്‍ട്ട് പഴയതുതന്നെ. വ്രണങ്ങള്‍ കരിയാന്‍ സാധ്യതയില്ല. ഈ നാളുകളില്‍ കഠിനമായ വേദനാസംഹാരികളുടെ ഉപയോഗം മൂലം ശാരീരികമായി മേരി വല്ലാതെ തളര്‍ന്നിരുന്നു. അതുകൊണ്ട് മണിപ്പാലിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശുദ്ധിചെയ്ത ഉപ്പുവെള്ളംകൊണ്ട് വ്രണങ്ങള്‍ കഴുകുകയും തുടര്‍ന്ന് പ്ലാസ്റ്റര്‍ ഒട്ടിച്ച് പഞ്ഞികൊണ്ട് പാഡ് ഉണ്ടാക്കി ഡ്രസ് ചെയ്യുകയും ചെയ്തു. 

    മുഖമൊഴികെ ശരീരം മുഴുവന്‍ ദ്രവിച്ചുപോയ അവസ്ഥയിലെത്തിയിരുന്നു അപ്പോഴേക്കും. അസഹനീയമായ വേദനയും അതൊടൊപ്പം വ്രണങ്ങളില്‍ നിന്ന് കടുത്ത ദുര്‍ഗന്ധവും പുറപ്പെട്ടു. വേദന നിയന്ത്രിക്കുവാന്‍ ഡോക്ടര്‍മാര്‍ മോര്‍ഫിന്‍ ടാബ്‌ലറ്റിന്റെ ഡോസ് നിര്‍ണയിച്ച് കൊടുത്തിരുന്നു. ആ നാളുകളില്‍ ജോസഫ് തന്നെയാണ് മുഴുവന്‍ സമയവും മേരിയുടെ മുറിവുകള്‍ കഴുകി ഡ്രസ് ചെയ്തിരുന്നത്. നീണ്ട രണ്ടരവര്‍ഷക്കാലം. സഹോദരിയുടെ മകളും സഹായത്തിനെത്തി കുറച്ച് കാലം. ഒരു ദിവസം നാലുമണിക്കൂറോളം വേണ്ടിവരുന്ന ഡ്രസിംഗിന്  1200 ഓളം രൂപ വേണ്ടിവരും. ഒറ്റ ദിവസം പോലും മുടങ്ങാതെ ഡ്രസ് ചെയ്യണം. സമയം വൈകിയാല്‍ മേരി വേദനകൊണ്ട് പിളരും. ജോസഫിന്റെ വേദന മനസിലാക്കിയ മെഡിക്കല്‍ സ്റ്റോറുകാര്‍ ഇതിനാവശ്യമായ പഞ്ഞിയും മറ്റുകാര്യങ്ങളും ബസില്‍ ചെമ്പനോടയിലേക്ക് കൊടുത്തുവിട്ടു.അപ്പോഴേക്കും അദേഹത്തിന്റെ സാമ്പത്തികനില വല്ലാതെ പരുങ്ങലിലെത്തിയിരുന്നു. എന്നിട്ടും തന്റെ ഭാര്യയുടെ ആശ്വാസവും സന്തോഷവും മാത്രമാണ് അദേഹം പ്രാധാന്യം നല്‍കിയത്. ഒരിക്കല്‍ വീട്ടിലെത്തിയ ഇടവകവികാരിക്ക് ഈ കാഴ്ച താങ്ങാനാകുമായിരുന്നില്ല. കണ്ണുനിറഞ്ഞൊഴുകിയ അദേഹമാണ് ഇക്കാര്യം ഇടവക ദൈവാലയത്തില്‍ പറഞ്ഞത്. അന്നാണ് ജോസഫ് ഇത്രയേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്ന് ഇടവകജനം പോലും അറിയുന്നത്. അതോടെ പലരും അദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ട് വന്നു. കുറ്റിയാടി, മുളളന്‍കുന്ന്, ചെമ്പനോട,ചക്കിട്ടപാറ പാലിയേറ്റീവുകളില്‍ നിന്ന് ആവശ്യമായ മരുന്നുകളും ചികിത്സാസൗകര്യങ്ങളും ചെയ്തത് ജോസഫ് നന്ദിയോടെ ഓര്‍ക്കുന്നു. 

    ഈ അവസ്ഥയിലും ജോസഫ് തന്റെ രണ്ട് മക്കളെയും പഠിപ്പിച്ചു. മകന്‍ തലശേരിയില്‍നിന്നും മള്‍ട്ടി മീഡിയയും ആനിമേഷനും പഠിച്ച് ഒമാനിലെ ഒരു കണ്‍സ്ട്രക്ഷന് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചു. മകള്‍ ബി.എസ്.സി നഴ്‌സിംഗ് നല്ല നിലയില്‍ പാസായി സൗദിയിലും ജോലിയില്‍ പ്രവേശിച്ചു. മക്കളുടെ പഠനവും ഭാര്യയുടെ ചികിത്സയും ജോസഫ്  ഒരു കുറവുമില്ലാതെ നടത്തിക്കൊണ്ടുപോയി. ഭാര്യയുമായി ആശുപത്രികളായ ആശുപത്രികളെല്ലാം കയറിയിറങ്ങുന്നതിനിടയില്‍ കുട്ടികളുടെ പഠനമെല്ലാം ഹോസ്റ്റലിലായിരുന്നു.


    മക്കളുടെ വിവാഹശേഷം മേരി തീര്‍ത്തും കിടപ്പിലായി. എല്ലാക്കാര്യങ്ങളും കിടന്ന കിടപ്പില്‍തന്നെ ചെയ്യണം. ജോസഫ് രാവിലെ എണീറ്റ് മേരിയുടെ പ്രാഥമികകാര്യങ്ങളെല്ലാം നടത്തും. പിന്നെ പല്ലുതേപ്പിച്ച് മുഖം കഴുകി ചായയും മരുന്നും കൊടുക്കും. വീട്ടിലെ അത്യാവശ്യ പണി്കള്‍ക്ക് ശേഷം കിടക്കയും കട്ടിലും പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് കവര്‍ ചെയ്ത ശേഷം തലയില്‍ എണ്ണ തേച്ച് ദേഹത്ത് കുഴമ്പ് പുരട്ടും. പിന്നെ കുളിപ്പിച്ച് തോര്‍ത്തി ഷീ്റ്റും മാറ്റി മുടിചീകി പൗഡറിട്ട് റൂം വൃത്തിയാക്കുമ്പോള്‍ മൂന്നു മണിക്കൂറെങ്കിലും ആകും. ഇനിവേണം ഉച്ചഭക്ഷണത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍. അതുകഴിഞ്ഞ് വൈകുന്നേരത്തെ കാര്യങ്ങള്‍. ഇതൊന്നും ജോസഫ് ഒരിക്കലും മുടക്കിയിട്ടില്ല. മേരിയെ കാണാനെത്തുന്ന ആര്‍ക്കും അത് വ്യക്തമാകും. കിടക്കയും പരിസരവുമെല്ലാം ഏറെ വൃത്തിയായി സരംക്ഷിച്ചിരിക്കുന്നു. കിടക്കവിരിക്ക് പോലും ചുളുക്കമില്ല. 

    2014 ഓഗസ്റ്റ് മാസത്തോടെ മേരിയുടെ കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായി. അതുവരെ എല്ലാ ദിവസത്തെയും വിവരങ്ങള്‍ ഒരു ബുക്കില്‍ എഴുതി മേരിയെ അറിയിച്ചിരുന്നു. ആദ്യമൊക്കെ പേനകൊണ്ട് എഴുതിയത് മേരി വായിച്ചിരുന്നു. പിന്നീട് സ്‌കെച്ച് പെന്‍ ഉപയോഗിച്ച വലിയ അക്ഷരത്തില്‍ എഴുതേണ്ടി വന്നു. എന്നാല്‍ ആ കാഴ്ചയും നഷ്ടപ്പെട്ടു. ഇപ്പോള്‍ മേരി കിടക്കുന്ന ബെഡില്‍ അവളുടെ ചൂണ്ട് വിരല്‍ പിടിച്ച് എഴുതിയാല്‍ മേരി ആ അക്ഷരങ്ങളെന്തെന്ന് മനസിലാക്കും. മേരിയുടെ വിരല്‍ പിടിച്ച് കിടക്ക വിരിയില്‍ ജോസഫ് എഴുതി.

     ''ഈ വിരലെഴുത്ത് അല്ലാതെ മറ്റൊരു കമ്മ്യൂണിക്കേഷനും സാധ്യമല്ല. എത്ര ഉറക്കെ പറഞ്ഞാലും അവള്‍ കേള്‍ക്കില്ല. എന്നാല്‍ അവള്‍ക്ക്  മാനസികമായൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ ഞാനിന്നും ശ്രദ്ധിക്കുന്നു.'' ഭാര്യക്കുള്ള രാത്രി ഭക്ഷണം തയാറാക്കുന്നതിനിടയില്‍ ജോസഫ് പറഞ്ഞു. 

    അധികസമയം ജോസഫിന് വീട്ടില്‍ നിന്നും മാറിനില്‍ക്കാന്‍ സാധ്യമല്ല. അതുകൊണ്ട് തന്നെ ബന്ധുവീടുകളിലോ അവിടുത്തെ ചടങ്ങുകളിലോ ഒന്നും ജോസഫ് പോകാറില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വിവാഹത്തിന്റെ 35 വര്‍ഷം പൂര്‍ത്തിയാക്കി. എന്നാല്‍ ഇതില്‍ 25 വര്‍ഷവും രോഗിയായ സ്വന്തം ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു ജോസഫ്. ഇപ്പോള്‍ ജോസഫും വാതരോഗത്തിന്റെ ചികിത്സയിലാണ്. 
    ഇത്രയേറെ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ജോസഫിന്റെ മുഖത്ത് സന്തോഷം മാത്രം. ഈ സന്തോഷത്തിന് കാരണമെന്തെന്ന് ചോദിക്കുമ്പോഴും അദേഹത്തിന് പുഞ്ചിരി. ''അവളുടെ രോഗാവസ്ഥയിലെല്ലാം ഓടിനടന്ന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുവാന്‍ എന്നെ ഉടയോന്‍ അനുവദിച്ചില്ലേ, അതില്‍പ്പരം ഭാഗ്യമെന്ത്?''

    ചെറിയ നൊമ്പരങ്ങളില്‍ പോലും മനസിടറുന്നവരും  ഭാര്യയുടെ ചെറിയൊരു കുറവിന്റപേരില്‍ അവളെ മൊഴിചൊല്ലാന്‍ ഓടുന്നവരും ഈ ജോസഫിനെ വായിച്ചിരുന്നെങ്കില്‍. 

  • ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല, ഡോക്ടർ നന്ദകുമാർ.


    ക്യാൻസർ തടയാൻ ഉള്ള മാർഗ്ഗങ്ങളുമായി.
    തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ (R.C .C) പ്രശസ്ത ക്യാൻസർ സ്പഷ്യലിസ്റ്റ് ഡോക്ടർ നന്ദകുമാർ  പറയുന്നു.

     ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്.

    ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു.

    രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പി യെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു.

    മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു

    മേൽപ്പറഞ്ഞവയിൽ  ഏതെങ്കിലും  നിങ്ങൾക്ക് സ്വീകരിക്കാം ഷുഗർ ഒഴിവാക്കിയതിനു ശേഷം. ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ അറിവ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.

    ചൂടുവെള്ളത്തിൽ  നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് കാൻസറിനെ തടയും. പഞ്ചസാര ചേർക്കരുത്.
    നാരങ്ങാനീര് ചേർത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാൾ ഫലപ്രദമാണ്.

    മഞ്ഞ പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് ക്യാൻസർ കോശങ്ങളെ തടയുന്നു.

    1-രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആമാശയ കാൻസറിന് സാധ്യത കൂട്ടുന്നു.

    2-ആഴ്ചയിൽ നാലു മുട്ടയിൽ കൂടുതൽ കഴിക്കാതിരിക്കുക

    3-ഭക്ഷണത്തിനുശേഷം പഴങ്ങൾ കഴിക്കരുത്. അത് ഭക്ഷണത്തിനു മുൻപ് ആക്കുക.

    4-ആർത്തവ സമയത്ത് ചായയുടെ ഉപയോഗം ഒഴിവാക്കുക.

    5-പാലിൻറെ ഉപയോഗം കുറക്കുക.

    6-വെറും വയറ്റിൽ തക്കാളി കഴിക്കാതിരിക്കുക

    7-രാവിലെ വെറും വയറ്റിൽ പച്ച വെള്ളം കുടിക്കുന്നത് പിത്താശയക്കല്ല് രൂപംകൊള്ളുന്നതിൽ നിന്ന് അകറ്റുന്നു.

    8-ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുന്നേ ഭക്ഷണം കഴിക്കുക.

    9-മദ്യപാനം ഒഴിവാക്കുക. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും.

    10-നിങ്ങൾ ഉറങ്ങുന്നതിന് അടുത്ത് മൊബൈൽഫോൺ കുത്തി വയ്ക്കാതിരിക്കുക.

    11-ദിവസേന പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയിൽ വരുന്ന ക്യാൻസർ തടയുന്നതിന് കാരണമാണ്.

    12-രാത്രിയേക്കാൾ കൂടുതൽ വെള്ളം പകൽ കുടിക്കുക.

    13-ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ കാപ്പി കഴിക്കാതിരിക്കുക. അത് ഉറക്കമില്ലായ്മയ്ക്കും ഉദര പരമായ  രോഗങ്ങൾക്കും കാരണമാകും.

    14-കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു കഴിക്കുക. അത് ദഹിക്കാൻ അഞ്ചുമുതൽ ഏഴു മണിക്കൂർ വരെ ആവശ്യമാണ്. നിങ്ങളെ അത് ക്ഷീണിപ്പിക്കും.

    15-അഞ്ചുമണിക്ക് ശേഷം ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുക. 
    16-വാഴപ്പഴം ,മുന്തിരി ,ചീര, മത്തങ്ങ, പീച്ച് തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും.

    17-ദിവസേന എട്ടു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിൻറെ പ്രവർത്തനത്തെ ബാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള അര മണിക്കൂർ വിശ്രമം യുവത്വം നിലനിർത്താൻ സഹായിക്കും.

    18-പച്ച തക്കാളി യേക്കാൾ വേവിച്ചതിനാണ് ഔഷധമൂല്യമുള്ളത്.

    __________________________________________

    നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളം നിങ്ങളുടെ ആരോഗ്യം നിലനിർത്തി വർദ്ധിപ്പിക്കുന്നു.

    ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
     ചൂടുവെള്ളത്തിൽ 2-3 നാരങ്ങ കഷ്ണങ്ങൾ ചേർത്ത് നിത്യ പാനീയമായി ഉപയോഗിക്കുക.

    തണുത്ത നാരങ്ങവെള്ളത്തിൽ  വൈറ്റമിൻ സി മാത്രമേയുള്ളൂ. അതിനെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവില്ല.

    നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളത്തിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്.

    ഈ പാനീയം അർബുദകോശങ്ങളെ മാത്രമേ നശിപ്പിക്കൂ. ആരോഗ്യമുള്ള മറ്റു കോശങ്ങളെ ഇത് ബാധിക്കില്ല.

    നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡും നാരങ്ങ നീരിൽ ഉള്ള പോളിഫിനോൾ ഉം ഉയർന്ന രക്തസമ്മർദ്ദത്തെ കുറക്കുന്നു.

    ഡീപ് വെയിൻ ത്രോംബോസിസ് എന്ന അസുഖം രക്തചംക്രമണം കൂട്ടി ഉണ്ടാവാനുള്ള സാധ്യത തടയുന്നു

    വായനക്ക് ശേഷം മറ്റുള്ളവരുമായി പങ്കു വെക്കൂ അവരുടെ ശരീര സംരക്ഷണത്തിന് കരുതൽ നൽകൂ..


  • HOW THINGS WENT WRONG.


    The first people disobey God
    Genesis 3.1-15,20-23
    Now the snake was the most cunning animal that the LORD God had made. The snake asked the woman, “Did God really tell you not to eat the fruit of any tree in the garden?”
    The woman answered, “ we may eat the fruit of any tree in the garden, but not from the tree in th middle of it. God told us not eat its fruit or even touch it. If we do, we willdie.”
    The snake replied, “that’s not true. You will not die. God said because he knows that when eat it, you will be like God. You will know good and evil.”
    The woman thought, “what a beautiful tree! It would be good to eat its fruit. How wonderful it world be to become wise.” So she took some of the fruit and ate it. Then she gave some to her husband. He also ate it. At once they knew they could undeerstand good and evil. They knew they were naked. So they sewed fig leves together and covered themselves.
    That evening they heard the LORD God walking in the garden. They hid from him among the trees. But the LORD God called out to the man, “ Adam, where are you?”
    He answered, “I heaed the LORD God walking in the garden , I was afraid and hid from you , because I was naked.”
    “who told you that you were naked?” God asked. “ Did you eat the fruit that I told you not to eat?”
    The man answered, “The woman you put here with me gave me the fruit,and I ate it.”
    The LORD God asked the woman, “Why did you do this?”
    She replied, “The snake made me believe. So I ate it.”
    then the LORD God said to the snake, “you will be punished for this. Of all the animals, you alone will be cursed. From now on you will crawl on you belly.you will have to eat dust as  you and the woman hate each other. Her children and your offspring will also be enemies. Her child will crush your head. You will bite his heel.”
    Adam named his wife Eve,because she was the mother of all human beings. The LORD God made cloths out of animal skins for adam and Eve. And he clothed them.
    Then the LORD God said,  “now the man has become like one of us , for he knows good and evil. We must not let him eat the fruit of the tree that givens life , if he done, he will live forever. “ so the LORdGod sent him out of the garden of Eden. From then on he had to work hard and geow his own food in the ground from which God had made him.


  • നമുക്ക് പ്രകടിപ്പിക്കാം സ്നേഹം (ഒരു ചിന്തയിലൂടെ)

    ഒരു ചിന്തയിലൂടെ.


    ഗ്രീക്ക്  തത്ത്വചിന്തകനായ സെക്രെട്ടസിന്റെ(Socrates) ഭാര്യ കുറിച്ച് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നത് അവൾ സോക്രട്ടിസിന് ഒരു ഉത്തമഭാര്യ അല്ലായിരുന്നു എന്ന് അന്ന്. സെന്തിപ്പീ (xanthippe) അത് ആയിരുന്നു അവളുടെ പേര്.   സെക്രെട്ടസിന്റെ മൂന്നു മക്കളുടെ അമ്മയായ്    സെന്തിപ്പീ ഏതാണ്ട് 40 വയസിനു ചെറുപ്പമായിരുന്നു. കുടുംബത്തെയോ മക്കളെയോ നോക്കാതെ   ഏതെൻസിന്റെ വിധികളിലൂടെ ചെറുപ്പക്കാരെ തത്ത്വചിന്ത പഠിപ്പിച്ചു നടക്കുന്ന സോക്രട്ടിസിനെ അവൾക്കു ഒരിക്കലും ഉൾക്കൊള്ളാനായില്ല. ഏതൻസിലെ ഭരണാധികാ‍രികൾക്ക് അദ്ദേഹത്തിന്റെ പ്രശസ്തിയും ഉപദേശങ്ങളുമൊന്നും ഇഷ്ടമായില്ല.അസൂയനിമിത്തം അവർ പറഞ്ഞു പരത്തി സോക്രട്ടീസ് ഏതൻസിലെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന്.ഒടുക്കം അവർ സോക്രട്ടീ‍സിനെ ജയിലിൽ അടച്ചു. ഒടുക്കം അവർ അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. വിഷം നൽകി വധിക്കാൻ തീരുമാനിക്കുന്നു. മരണത്തിന്റെ തലേദിവസം  സെന്തിപ്പീ ജയിലിലേക്ക് വരുന്നുണ്ട്.
    സോക്രട്ടിസിനെ കണ്ടിട്ടു കണ്ണീരോടെ അവൾ പറയുന്നു ഞാൻ നിങ്ങളെ  സ്നേഹിച്ചിട്ടുല്ലയിരുന്നു. 


    "സോക്രട്ടീസ് അവളോട് പറയുന്ന ഒരു വാചകം ഉണ്ട്   എന്തിനാ സെന്തിപ്പി കള്ളംപറയുന്നതു നി എന്നോട് കലഹിച്ചപ്പോളും പരുഷമായി സംസാരിച്ചപ്പോളും ഒക്കെ നിന്‍റെ സ്നേഹം മനസ്സിൽ ഒളിപ്പിച്ചുവെച്ചിരുന്നത് എനിക്ക് അറിയാമായിരുന്നു." 

    ഇത് കേട്ട്  പശ്ചാത്തപിച്ചു സെന്തിപ്പി നിലവിളിയോടെ  ബോധരഹിതയായി തടവറയിൽ നിലത്തു വീണു എന്നുമാണ് രേഖപെടുത്തിയിരിക്കുന്നതു. സെന്തിപ്പി ജീവിതകാലം മുഴുവൻ തന്റെ മനസിലെ സ്നേഹം ഒളിപ്പിച്ചു വെച്ച് ഭർത്താവുമായി കലഹിച്ചുകൊണ്ടേയിരുന്നു.

    പ്രിയമുള്ളവരേ നമ്മളിൽ പലരും ഇങ്ങനെ അന്ന് ഉള്ളിൽ സ്നേഹം ഒളിപ്പിച്ചുവെക്കും. മകളോട് ഉള്ള സ്നേഹം കൂടുതൽ പ്രകടമാകിയാൽ അവരെ നിയന്ത്രിയ്ക്കാൻ സാധികുമോയെന്നു ഉള്ള പേടി. വിദ്യാർത്ഥികളോട് സ്നേഹം ഒത്തിരി പ്രകടമാകിയാൽ വില കിടാതെവരുമോ എന്ന് അധ്യപകർക്കു പേടി. ഭാര്യയോട് ഒത്തിരി സ്നേഹിച്ചാൽ അല്ലെങ്കിൽ പ്രകടമാകിയാൽ താൻ ഒരു പെൺകോന്തൻ ആകുമോയെന്നുള്ള പേടി. ഭർത്താവിനെ ഏറെ സ്നേഹിച്ചാൽ തനിക്കു ഒരു വില ഉണ്ടാകില്ലെന്ന് ഭാര്യക്ക് പേടി. അങ്ങനെ നാം എല്ലാം നമ്മുടെ ഉള്ളിലുള്ള സ്നേഹത്തെ ഒളിപ്പിച്ചുവെക്കാൻ അന്ന് നോക്കുന്നത്. അങ്ങനെ ഒളിപ്പിച്ചുവെച്ചു സ്നേഹം കൊണ്ടുപോയി കൊണ്ടുപോയി അവസാനം പെട്ടന്നു പിരിയേണ്ടിവരുന്നു. അങ്ങനെ ഒളിപ്പിച്ചുവെക്കുന്നതിലും എത്രയോ നല്ലതു ആണ്  വാക്കുകളിലൂടെ നോക്കിലുടെ പ്രവർത്തിയിലൂടെ പരിചരണങ്ങളിലൂടെ നമ്മുടെ ഉള്ളിലുള്ള സ്നേഹം നാം മറ്റുള്ളവർക്ക് പ്രകടിപ്പിച്ചുകൊണ്ടുക്കുന്നതു. നമ്മുടെ സ്നേഹം ഹൃദയത്തിനുള്ളിൽ വെച്ച് അടച്ചുവെക്കേണ്ടത് അല്ല. 


    "നമ്മുടെ ചുറ്റുമുള്ളവർക് അത് അർഹിക്കുന്നവർക്ക് സ്നേഹം പ്രകടമായിതാനെ കൊടുക്കാം അങ്ങനെ നമ്മുടെ മനസ്സും നമ്മുടെ ചുറ്റുമുള്ളവരുടെ മനസ്സും നിറയട്ടെ."

  • വേര്‍പാടിന്റെ വേദന ഏതു സമയത്തും വരാം.


    അലസവും അപക്വവുമായ സഞ്ചാരം. കണ്ടും കേട്ടും പറഞ്ഞും ജീവിതപുസ്തകത്തില്‍ തിന്മകളുടെ മാറാലകള്‍ മാറാപ്പുകെട്ടിയ കാലം. ഒട്ടും കരുതലോടെയല്ലാത്ത കാല്‍‌‌വെപ്പുകള്‍, വിചാരങ്ങള്‍.... ദീര്‍ഘനേരത്തെയാത്ര മനസ്സിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കണ്ണുകള്‍ വാടിക്കുനിഞ്ഞു. പൊടിപടലങ്ങള്‍ കൊണ്ട് അസ്വസ്ഥത! തണുത്ത തെളിജലം കൊണ്ടൊന്ന് കഴുകിത്തുടയ്ക്കാന്‍ ഹൃദയം കൊതിച്ചു. ശുദ്ധജലത്തിന്റെ തെളിമയിലൊന്ന് തണുക്കാന്‍ ഉള്ളുനിറയെ ആഗ്രഹിച്ചു. വരണ്ടുണങ്ങിയ മണ്ണും, മണ്ണില്‍ പതിഞ്ഞ വിത്തും പുതുമഴയെ കൊതിച്ചപോലെ!


    ജലബാഷ്പത്തിന്റെ സ്പര്‍ശമില്ലാതെ വിത്ത് മുളച്ചുയരില്ല. വറ്റിവരണ്ടുകിടന്ന മണ്ണില്‍ വിത്ത് അനക്കമില്ലാതെ കിടന്നു. ഒന്നുയര്‍ന്നു കാണാന്‍ അങ്ങേയറ്റം കൊതിച്ചു. ഇലച്ചാര്‍ത്തുകളെ ചുംബിച്ചുണര്‍ത്തുന്ന പുതുമഴയെ ആവോളം മോഹിച്ചു. നന്മയുടെ വിത്തൂകള്‍ മുളച്ചു പടരാന്‍ എന്നാണൊരു പുതുമഴ? കാലം കിനാവു കണ്ടു. തിന്മയുടെ വിഷക്കൂമ്പുകളെ അടിച്ചുലച്ച്, നല്ല പൂവുകള്‍ക്ക് വിടരാന്‍ ആകാശം കാണിക്കുന്ന പുതുമഴ! കനത്ത കാര്‍മേഘങ്ങള്‍ പെയ്തു തീര്‍ന്ന്, തുറന്നുകിട്ടുന്ന ആകാശം കണ്ണുകൊതിച്ചു. മണ്ണൊന്നു കുതിരാന്‍, ഇലകള്‍ നനയാന്‍, മലരുകള്‍ വിടരാന്‍, വേരുകള്‍ പടരാന്‍, പൂവുകള്‍ നിറയാന്‍ ഒരു പുതുമഴ! വേഴാമ്പലുകള്‍ നിവര്‍ന്നുനിന്ന് ആകാശം നോക്കി. വെളുത്തുവിളറിയ ആകാശം ഉത്തരമില്ലാതെ കിടന്നു. ചെറിയ മേഘപടലങ്ങള്‍ പോലുമില്ലാതെ മാനം മടുപ്പിച്ചു. വേനല്‍ പോകാനൊരുങ്ങുകയാണ് വിട!


    കൂമ്പടഞ്ഞ ഇലച്ചാര്‍ത്തുകളില്‍ പുതുമഴയുടെ മൃദുചുംബനം! വേനല്‍ യാത്രചോദിച്ച വഴിയില്‍ ഒരു പുതുമഴസ്പര്‍ശം! ഇറ്റിറ്റു വീഴുന്ന തുള്ളികള്‍ ആത്മഹര്‍ഷത്തിന്റെ പുളകമാകുന്നു. ജലം കൊണ്ട മണ്ണിന്റെ മധുരമുള്ള മണം മനസ്സിനെയും കുളിരണിയിച്ചു. സെപ്തംബര്‍-ഒക്ടോബര്‍ പുതുമഴയുടെ നനവുള്ള വസന്തമായിരുന്നു... ശിശിര ഹേമന്തങ്ങളില്‍ നിറയാതെ പോയ ഓരോ കൊച്ചുകുഴികളേയും ആ പുതുമഴ നനവുള്ളതാക്കി. വറ്റിയമണ്ണില്‍ ഉറ്റിയ പുതുമഴ കുതിര്‍ന്നുപടര്‍ന്നു. പൂവുകള്‍ നിറഞ്ഞു...


    എത്ര വേഗമാണ് ആ പുതുമഴ ഓരോ വിത്തിനേയും വിടര്‍ത്തിയത്! എത്ര സുന്ദരമായാണ് ഓരോ മണ്ണും വിത്തുകള്‍ക്കായി വിണ്ടു കീറിയത്! ഉള്ളിലുറങ്ങിയ നന്മയുടെ വിത്തുകള്‍ ആ പുതുമഴയുടെ സാന്ത്വനസ്പര്‍ശനത്താല്‍ ഉണര്‍ന്നുയര്‍ന്നു. എത്ര പെട്ടെന്നാണ് ചുറ്റുപാടും മാറിയത്! മുമ്പു കാണാത്ത ആവേശം മുമ്പിലെങ്ങും നിറഞ്ഞു. നിഷ്ഠയുള്ള ജീവിതശീലങ്ങള്‍ എത്രയെളുപ്പമാണ് കൈവന്നത്! ഒരു പുതുമഴയുടെ സാധ്യതകള്‍ എത്ര ഏറെയാണ്. മാറ്റങ്ങളുടെ പുതുമഴയായിരുന്നു. പൂ ചോദിച്ചപ്പോള്‍ പൂക്കാലം സമ്മാനിച്ച മഴക്കാലം. ഓരോ തളിരിലും പൂവും കായും നിറച്ച് ഒറ്റയുമ്മകൊണ്ട് മനസ്സിനെ മയില്പീലിയാക്കിയ മൃദുലമായ മഴസ്പര്‍ശം. നന്മയുടെ നീരൊഴുക്കിന് ചിറകെട്ടാനാകില്ല. അവ കുത്തിയൊഴുകി, വറ്റിക്കിടന്ന ഓരോ അതിരിലും ആ നനവെത്തി. എല്ലാം തുടുത്തു സുന്ദരമായി. ആത്മസൌന്ദര്യത്തിന്റെ പുതുമഴയില്‍ വസന്തം എവിടെയും!


    ആവര്‍ത്തിച്ച കൊച്ചുവര്‍ത്തമാനങ്ങളില്‍ പുതുമഴയോട് അടക്കം പറഞ്ഞപ്പോള്‍ ഹൃദയത്തിന് മുമ്പില്ലാത്ത പ്രകാശവും കരുത്തും കൈവന്നിരിക്കുന്നു. രാവുകള്‍ പകലിന്റെ സൌന്ദര്യം പടര്‍ത്തി. സാന്ത്വനത്തിന്റെ, സ്നേഹത്തലോടലുകളുടെ, എന്നുമൊപ്പമുണ്ടാകുമെന്ന ഉറപ്പിന്റെ പ്രകാശം കൊണ്ട് കൂരിരുട്ടിലും വെളിച്ചം പരന്നു. ഈ പുതുമഴ എന്റെ സ്വന്തമെന്ന ആത്മഹര്‍ഷം ശരറാന്തല്‍ പോലെ ഹൃദയഭിത്തിയില്‍ തൂക്കിയിട്ട്, എത്രയെളുപ്പത്തിലായിരുന്നു ആ കൂരിരുട്ടിലും നടന്നു നീങ്ങിയത്! സ്വന്തമെന്ന അഹങ്കാരം കൊണ്ട് കണ്ണുകാണാതെ, മറ്റൊന്നും നോക്കാതെ വിലക്കുകള്‍ ലംഘിച്ച് ഉറക്കെ പ്രഖ്യാപിച്ചു. ഇതാ എന്റെ പുതുമഴയെന്ന്! ഈ പുതുമഴയുടെ കുളിര്‍മപോലും മറ്റൊരാള്‍ ആസ്വദിക്കുന്നത് ഇഷ്ടമാകാതെ മനസ്സില്‍ കുശുമ്പ് നിറഞ്ഞു, പെയ്തു തോര്‍ന്നിട്ടും ആ സ്വാര്‍ത്ഥത വിട്ടുമാറുന്നില്ല!


    ഇന്ന്, വേര്‍പാടിന്റെ വേദന എത്രയെന്നറിയുന്നു.... ഏകാന്തതയുടെ നീറ്റല്‍ മനസ്സിനെ പുകയ്ക്കുന്നു... ഈ പുതുമഴ പാതി പെയ്തുതീരുകയാണ്! ഇലപ്പടര്‍കളില്‍ ഇളം കാറ്റ് തീരുന്നു. ഓരോ തുള്ളിയും നനച്ചുവളര്‍ത്തിയ നന്മയുടെ വിത്തുകള്‍ ഇനി മുളച്ചുയരുമോ? വാടിക്കരിയുമോ? ഈ പുതുമഴയെ ഇനിയും കാത്തിരിക്കുന്നു, നെഞ്ചു നിറയെ!
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346