SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ക്യാരറ്റ്‌ ജ്യൂസാക്കി കുടിക്കുന്നതുകൊണ്ടുള്ള 10 ആരോഗ്യ ഗുണങ്ങൾ അറിയണോ!

    ക്യാരറ്റ്‌ വൈറ്റമിനുകൾ, മിനറലുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ പരിപൂണ്ണമായ ഒരു പച്ചക്കറിയാണ്‌. ക്യാരറ്റ്‌ പലരീതികളിൽ നമ്മുടെ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കാം. വറുത്തോ, വഴറ്റിയോ, വേവിച്ചോ, കറിയായോ, സലാഡിൽ ചേർത്തോ, അല്ലാതെ പച്ച്യ്ക്ക്‌ വെറുതെ കടിച്ച്‌ കഴിയ്ക്കാനോ.., എങ്ങനെ വേണമെങ്കിലും ക്യാരറ്റ്‌ ഗുണപ്രദം തന്നെ. എന്നാൽ ക്യാരറ്റിന്റെ എല്ലാ പോഷകങ്ങളും അതേപടി ശരീരത്തിന് ലഭ്യമാകാൻ ഇത്‌ ജ്യൂസ്സാക്കി കുടിയ്ക്കുന്നതാണ്‌ അത്യുത്തമം.
    1. ക്യാരറ്റ്‌ ജ്യൂസ്സ്‌‌ കുടിയ്ക്കുന്നത്‌ ദഹനപ്രക്രിയ കൂടുതൽ ഫലപ്രദമായി നടക്കാൻ സഹായിക്കുന്നു. ഇതിലെ നാരുകളുടെ സാന്നിധ്യമാണ്‌ അതിന്‌ കാരണം. ദിവസവും ക്യാരറ്റ്‌ ജ്യൂസ്സ്‌‌ ശീലമാക്കിയാൽ ദഹന സംബന്ധമായ ഒരു ബുദ്ധിമുട്ടും പിന്നെ ശല്യം ചെയ്യില്ല. കുടൽ സംബന്ധമായ എല്ലാ ആരോഗ്യ പ്രശ്നങ്ങളും പരിഹരിയ്ക്കാൻ ക്യാരറ്റ്‌ ജ്യൂസ്സ്‌‌ ശീലമാക്കുക.
    2. കരളിന്റെ ആരോഗ്യത്തിനും ക്യാരറ്റ്‌ ജ്യൂസ്സ്‌‌ അത്യുത്തമം തന്നെ. ഇതിലെ കാർബോഹൈഡ്രേറ്റ്സ്‌ കരളിലെ കൊഴുപ്പും പിത്തരസവും കുറച്ച്‌, ക്യാരറ്റിലെ ശരീരത്തിനാവശ്യമായ പോഷകങ്ങളെ ആഗിരണം ചെയ്ത ശേഷം ആവശ്യമില്ലാത്തവയേയും ശരീരത്തിന്‌ ദോഷകരമായി ബാധിയ്ക്കുന്ന വിഷാംശങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു.
    3. കാരറ്റ്‌ മഗ്നീഷ്യം, ഫോസ്ഫറസ്‌, സിങ്ക്‌, മാംഗനീസ്‌, വൈറ്റമിൻ എ, സി, ഇ, കെ എന്നിവയാൽ സ്മ്പന്നമായത്‌ കൊണ്ട്‌ തന്നെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർദ്ധിയ്ക്കാൻ ഇത്‌ സഹായിക്കുന്നു. പനി, ജലദോഷം, ചുമ എന്നിവയിൽ നിന്നും എന്നേയ്ക്ക്കുമായി നിങ്ങൾ സംരക്ഷിക്കപ്പെടുന്നു.
    4. ക്യാരറ്റ്‌ ജ്യൂസ്സ്‌‌ സ്ഥിരമായി കുടിയ്ക്കുന്നതിലൂടെ ആവശ്യത്തിന്‌ വൈറ്റമിൻ ഇ ശരീരത്തിൽ ദിവസവും എത്തുകയും അത്‌ ക്യാൻസാറിനെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്‌ ഘടകങ്ങൾ ക്യാൻസർ സെല്ലുകളുടെ വളർച്ചയെ തടയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ക്യാൻസർ സെല്ലുകൾ നശിച്ചതിന്‌ ശേഷം വീണ്ടും വളരുന്നത്‌ തടയാനും ക്യാരറ്റിന് കഴിയും എന്നാണ്‌.
    5. കാലറി കുറവായ ഒരു ഭക്ഷ്യ വസ്തുവാണ്‌ ക്യാരറ്റ്‌. അതുകൊണ്ട്‌ തന്നെ ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യം എളുപ്പത്തിൽ കൈവരിയ്ക്കാൻ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വളരെ നാൾ തടികൂടാതെ ശരീരത്തെ സംരക്ഷിച്ച്‌ നിർത്തും. കുടലിൽ അടിഞ്ഞ്‌ കൂടുന്ന അഴുക്കുകളെ പുറന്തള്ളാനും സഹായിയ്ക്കുന്നു.
    6. ക്യാരറ്റ്‌ വൈറ്റമിൻ 'എ'യാൽ സമ്പന്നമായതിനാൽ കാഴ്ച്‌ ശക്തിയും എല്ലുകളുടെ ആരോഗ്യവും സംരക്ഷിയ്ക്കാൻ ഇത്‌ സഹായിക്കുന്നു. ക്യാരറ്റ്‌ ജ്യൂസാക്കി കുടിയ്ക്കുന്നതിലൂടെ അതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻസും മിനറൽസും എല്ലാം അൽപം പോലും നഷ്ടമാകാതെ നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നു. എല്ലുകളുടെ തേയ്മാനം, നാശം എന്നിവയിൽ നിന്നും കൂടാതെ നല്ല കാഴ്ച ശക്തിയും, കണ്ണുകൾക്ക്‌ നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു ക്യാരറ്റ്‌.
    7. ഈ പ്രകൃതിദത്ത പാനീയം സന്ധികളിലെ വേദന കുറയ്ക്കുകയും ആർത്രൈറ്റിസ്‌‌ പോലുള്ള അസുഖങ്ങളിൽ നിന്ന് മോചനവും നൽകുന്നു. ക്യാരറ്റിന്റെ ഇൻഫ്ല്മേറ്ററി ഗുണം ആണ് അതിന് ശരീരത്തെ സഹായിക്കുന്നത്‌.
    8. ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ഉർന്ന തോതിലുള്ള പൊട്ടാഷ്യം, കൊളസ്ട്രോൾ നിയന്ത്രിച്ച്‌ ഹൃദത്തെ ആരോഗ്യത്തോടെ സംരക്ഷിയ്ക്കുന്നു.
    9. ക്യാരറ്റ്‌ ജ്യൂസ്‌ കുടിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യം പതിന്മടങ്ങ്‌ വർദ്ധിയ്ക്കുകയും, യൗവ്വനം ഏറെക്കാലം നിലനിൽക്കുകയും ചെയ്യുന്നു. കാരണം ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ എ യും സിയും മികച്ച ആന്റി ഓക്സിഡന്റുകളാണ്. ഇവ ശരീരത്തിലെ സെല്ലുക്കൾക്ക്‌ കേട്പാടുകൾ വരുത്തുകയും, പ്രായാധീക്യം വളരെ നേരത്തെ തന്നെ പ്രകടമാകുന്നതിനും കാരണമാകുന്ന ഫ്രീ റാഡിക്കിൾസ്സിനെ തടയാൻ ക്യാരറ്റിലെ ആന്റിഓക്സിഡന്റുകൾ സഹായിക്കുന്നു.
    10. ഇന്നത്തെ തിരക്ക്‌ പിടിച്ച ജീവിതം കാരണം ഉണ്ടാകുന്ന അമിത പിരിമുറുക്കത്തെ നിയന്ത്രിച്ച്‌ നിങ്ങളെ കൂടുതൽ ഊർജ്ജസ്വലരാക്കാൻ ക്യാരറ്റ്‌ ജ്യൂസ്സിന് കഴിയുന്നു. ഒട്ടനവധി മിനറൽസും മറ്റ്‌ പോഷക ഘടകങ്ങളും അടങ്ങിയ ക്യാരറ്റ്‌ ശരീരത്തിനും മനസ്സിനും പുത്തൻ ഉണർവ്വ്‌ പകർന്ന് നൽകുന്നു.
  • വിമാനത്തില്‍ 'മൊട' കാട്ടിയാല്‍ വിലക്കും ; തള്ളുക, തൊഴിക്കുക, അനാവശ്യ സ്പര്‍ശം, ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവം എല്ലാം കുറ്റമാകും


    വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്ക് ആജീവനാന്ത യാത്രാവിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ നിയമം വരുന്നു. വിമാനത്തിനുള്ളിലെ പെരുമാറ്റദൂഷ്യത്തിനു പുറമേ പുറത്ത് വിമാനജീവനക്കാരോട് അപമര്യാദയായി പെരുമാറിയാലും വിലക്കു നേരിടേണ്ടിവരും.

    കുറ്റത്തിന്റെ വ്യാപ്തിയനുസരിച്ച് മൂന്നുമാസം മുതല്‍ ആജീവനാന്തം വരെയാകും വിലക്ക്. ഇതുസംബന്ധിച്ച നിയമത്തിന്റെ കരട് വ്യോമയാനമന്ത്രാലയം സര്‍ക്കാരിനു സമര്‍പ്പിച്ചു. വിമാനക്കമ്പനിയുടെ മോശം സേവനത്തിനെതിരേ സ്വാഭാവികമായി പ്രതികരിക്കുന്ന നിരപരാധികളായ യാത്രക്കാരെ ദ്രോഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിയമത്തില്‍ അപ്പീലിന് അവസരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 23-നു ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്ക്‌വാദ് മലയാളിയായ എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവമാണു പുതിയ നിയമം കൊണ്ടുവരാന്‍ വ്യോമയാനമന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

    യാത്രക്കാരുടെ അതിക്രമങ്ങളെ മൂന്നുതലത്തിലാണു വേര്‍തിരിച്ചിട്ടുള്ളത്. ശാരീരികചേഷ്ടകള്‍, വാക്കാലുള്ള ആക്ഷേപം, മദ്യപിച്ചുള്ള അതിക്രമം എന്നിവയ്ക്കു മൂന്നുമാസം വിലക്കേര്‍പ്പെടുത്തും. പിടിച്ചുതള്ളുന്നതും തൊഴിക്കുന്നതും പോലുള്ള ശാരീരിക അതിക്രമം, ദുരുദ്ദേശ്യത്തോടെയുള്ള സ്പര്‍ശം, ലൈംഗികോപദ്രവം എന്നിവയ്ക്ക് ആറുമാസമാണു വിലക്ക്. ജീവനു ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം, പ്രവര്‍ത്തന സംവിധാനം തകരാറിലാക്കല്‍, വധശ്രമം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍, കോക്പിറ്റില്‍ അതിക്രമിച്ചു കടക്കല്‍ തുടങ്ങിയവയ്ക്കു രണ്ടുവര്‍ഷം മുതല്‍ ആജീവനാന്ത കാലത്തേക്കുവരെ യാത്രാവിലക്ക് ഏര്‍പ്പെടുത്താം. ഒരുതവണ വിലക്കു നേരിട്ടയാള്‍ പിന്നീടും പെരുമാറ്റദൂഷ്യം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകുമെന്നു വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബെ വ്യക്തമാക്കി.

    യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചു വിമാനജീവനക്കാര്‍ക്കു പരാതിപ്പെടാന്‍ എല്ലാ വിമാനക്കമ്പനികളും ഒരു സമിതി രൂപീകരിക്കണം. വിരമിച്ച ജില്ലാ ജഡ്ജിയാകണം സമിതി തലവന്‍. മറ്റൊരു വിമാനക്കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍, യാത്രക്കാരുടെ സംഘടനാ പ്രതിനിധി എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും. പരാതി ലഭിച്ചാല്‍ 10 ദിവസത്തിനകം യാത്രക്കാരന്‍ കുറ്റക്കാരനാണോ, ആണെങ്കില്‍ കുറ്റത്തിന്റെ വ്യാപ്തി എന്നിവ സമിതി വിശകലനം ചെയ്യണം.

    ഇക്കാലയളവില്‍ ആ കമ്പനിയുടെ വിമാനങ്ങളില്‍ കുറ്റാരോപിതനു യാത്ര ചെയ്യാനാകില്ല. സമിതി കുറ്റം കണ്ടെത്തിയാല്‍ വ്യാപ്തിയനുസരിച്ച് മൂന്നുമാസം മുതല്‍ ആജീവനാന്തം വരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തും. ഇങ്ങനെ വിലക്കു നേരിടുന്നവരുടെ പട്ടിക വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ചുമതലയിലാകും. വിലക്കു നേരിടുന്ന യാത്രക്കാരന് ആ വിമാനക്കമ്പനിയുടെ ആഭ്യന്തര-രാജ്യാന്തര വിമാനങ്ങളിലൊന്നും യാത്രചെയ്യാനാവില്ല.

    മറ്റു വിമാനക്കമ്പനികള്‍ക്കും ഇതേ ശിക്ഷാ കാലയളവില്‍ കുറ്റാരോപിതനു വിലക്കേര്‍പ്പെടുത്താം. എന്നാല്‍, ഇതു നിര്‍ബന്ധമല്ല. കുറ്റാരോപിതന് അപ്പീല്‍ സമര്‍പ്പിക്കാന്‍ വിരമിച്ച െഹെക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മറ്റൊരു സമിതിയുണ്ടാകും. അപ്പീല്‍ കാലയളവിലും വിലക്കുണ്ടാകും.

    നിയമത്തിന്റെ കരട് സംബന്ധിച്ചു പൊതുജനങ്ങള്‍ക്കു 30 ദിവസത്തിനകം അഭിപ്രായമറിയിക്കാം. വ്യോമയാന മന്ത്രാലയം ഇതുകൂടി പരിശോധിച്ചശേഷം ജൂണ്‍ 30-നു മുമ്പ് നിയമം പ്രാബല്യത്തിലാക്കാനാണു ലക്ഷ്യമിടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ ആധാര്‍ കാര്‍ഡ് വിവരങ്ങളോ പാസ്‌പോര്‍ട്ട് നമ്പരോ ശേഖരിക്കും. വിലക്കേര്‍പ്പെടുത്തപ്പെട്ട യാത്രക്കാരന്‍ നിയമം ലംഘിച്ച് വിമാനങ്ങളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണിതെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

    വ്യോമയാനസുരക്ഷ മുന്‍നിര്‍ത്തി പറക്കല്‍ വിലക്ക് പട്ടിക ഏര്‍പ്പെടുത്തുന്ന ആദ്യരാജ്യമാണ് ഇന്ത്യയെന്നും മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ടു മാത്രമേ ഇത്തരം നിയമമുള്ളൂ. എന്നാല്‍, എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച ശിവസേന എം.പി. രവീന്ദ്ര ഗെയ്ക്ക്‌വാദിന്റെ യാത്രാവിലക്ക് നീക്കിയതിനേക്കുറിച്ചുള്ള ചോദ്യത്തിന് ''എല്ലാ ഇന്ത്യക്കാരും ഗെയ്ക്ക്‌വാദല്ല'' എന്നായിരുന്നു കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിന്റെ മറുപടി.
  • പാസ്റ്റർ തോമസ് ഏബ്രഹാം (തുണ്ടതിൽ കുഞ്ഞുമോനച്ചയൻ) FUNERAL SERVICE [LIVE]

    FUNERAL SERVICE LIVE



    New India Church of God നേതൃ നിരയിൽ പ്രവർത്തിച്ചിരുന്ന പാസ്റ്റർ തോമസ് ഏബ്രഹാം (തുണ്ടതിൽ കുഞ്ഞുമോനച്ചയൻ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷകൾ ഏപ്രിൽ 28 വെള്ളിയാഴ്‌ച റാന്നിയിൽ.
    "Simon Palatty" ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ. പ്രിയ കുടുംബത്തെ ദൈവം അശ്വസിപ്പിക്കട്ടെ.
                   
  • പാസ്റ്റർ തോമസ് ഏബ്രഹാം (തുണ്ടതിൽ കുഞ്ഞുമോനച്ചയൻ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.


    New India Church of God നേതൃ നിരയിൽ പ്രവർത്തിച്ചിരുന്ന പാസ്റ്റർ തോമസ് ഏബ്രഹാം (തുണ്ടതിൽ കുഞ്ഞുമോനച്ചയൻ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷകൾ ഏപ്രിൽ 28 വെള്ളിയാഴ്‌ച റാന്നിയിൽ.
    "Simon Palatty" ഗ്രൂപ്പിന്റെ ആദരാഞ്ജലികൾ. പ്രിയ കുടുംബത്തെ ദൈവം അശ്വസിപ്പിക്കട്ടെ.

    Pr.Thomas Abraham's (Thundathil Kunjumonchayan) funeral service on 28th Friday 8AM onwards at New India Church of God Pallibhagom Church, Ranny and burial will be @ 3PM at Poovanmala cemetery.

    Funeral Service on 28th Friday 8AM
  • സംസ്ഥാനത്ത് കൃത്രിമ മഴ വരുന്നു; ഇടുക്കി അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ പരീക്ഷണം തുടങ്ങി


    സംസ്ഥാനം കൃത്രിമ പെയ്യിക്കാന്‍ ഒരുങ്ങുന്നു. കടുത്ത വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായാണ് കൃത്രിമ മഴയുടെ സാധ്യതകള്‍ തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മേയ് പത്തിനകം സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാനാണ് നീക്കം. ഇടുക്കി അണക്കെട്ടിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത വൃഷ്ടിപ്രദേശങ്ങളില്‍ ഐ.എസ്.ആര്‍.ഒയും പൂനെയിലെ ഇന്ത്യന്‍ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കല്‍ മെറ്ററോളജിയും കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ഡോപ്ലര്‍ റഡാറുപയോഗിച്ച് മഴമേഘങ്ങളെ കണ്ടെത്തി ഫ്‌ലെയര്‍ എന്നറിയപ്പെടുന്ന ചെറുറോക്കറ്റുകളില്‍ രാസവസ്തുക്കള്‍ വിതറിയാവും കൃത്രിമമഴ പെയ്യിക്കുക. കെ.എസ്.ഇ.ബിയാണ് കൃത്രിമമഴയ്ക്കായി പണംമുടക്കുക.

    പെയ്യാന്‍ മടിച്ചുനില്‍ക്കുന്ന മഴമേഘങ്ങളെ രാസവസ്തുക്കളുപയോഗിച്ച് തണുപ്പിച്ച് മഴപെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. 12കിലോമീറ്റര്‍ അകലെയുള്ള മഴമേഘങ്ങളില്‍വരെ വിമാനത്തില്‍ രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കുന്നതിന് കോടികളുടെ ചെലവുണ്ട്. ഈ സാഹചര്യത്തില്‍ ശിവകാശിയിലെ പടക്കകമ്പനികള്‍ നിര്‍മ്മിക്കുന്ന മൂന്ന് കിലോമീറ്റര്‍ പരിധിയുള്ള ഫ്‌ലെയര്‍ എന്ന ചെറുറോക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുക. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ലെയറിന്റെ അഗ്രഭാഗത്ത് രാസവസ്തുക്കള്‍ ഘടിപ്പിച്ച് നിശ്ചിത ഉയരത്തിലെത്തുമ്പോള്‍ താഴ്ന്നുപറക്കുന്ന മേഘങ്ങളില്‍ വിതറും. പത്തുമിനിറ്റിനകം മഴ പെയ്യും. 20തവണ ഫ്‌ലെയര്‍ഉപയോഗിക്കാന്‍ അഞ്ചുലക്ഷം രൂപയാണ് ചെലവ്.

    അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് കൃത്രിമമഴ പെയ്യിക്കാന്‍ 2015ല്‍ കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും പരീക്ഷണങ്ങള്‍ക്കിടെ മഴപെയ്തു. അന്ന് ബാക്കിയായ പണമാണ് ഇപ്പോള്‍ ചെലവിടുന്നത്. ആന്ധ്രയിലും കര്‍ണാടകത്തിലും കൃത്രിമമഴ പെയ്യിച്ച ഉദ്യോഗസ്ഥരുടെ സഹായവുമുണ്ട്. ഇടുക്കിയിലെ മഴമേഘങ്ങളെ രണ്ടാഴ്ചയായി ഐ.എസ്.ആര്‍.ഒ നിരീക്ഷിക്കുകയാണ്. റഡാര്‍വിവരങ്ങള്‍ പൂനെയിലെ ഐ.ഐ.ടി.എമ്മിലേക്ക് അയയ്ക്കുന്നുണ്ട്. മഴമേഘങ്ങളാണോയെന്നും സാന്ദ്രത എത്രയാണെന്നുമുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം ലഭിച്ചാലുടന്‍ കൃത്രിമമഴ പെയ്യിക്കാന്‍ റോക്കറ്റുകള്‍ അയച്ചുതുടങ്ങും.

    കൃത്രിമമഴയ്ക്കായി സ്ഥിരം സംവിധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ശാസ്ത്രസാങ്കേതികവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനങ്ങളില്‍ രാസവസ്തുക്കള്‍വിതറി വിസ്തൃതിയേറിയ പ്രദേശത്ത് കൃത്രിമമഴപെയ്യിക്കുന്ന അന്താരാഷ്ട്ര കമ്പനികളെ ഉള്‍പ്പെടുത്തി ആഗോളകരാര്‍ വിളിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

    സില്‍വര്‍അയഡൈസ്, പൊട്ടാസ്യം അയഡൈഡ്, അമോണിയംനൈട്രേറ്റ്, കാല്‍സ്യംക്ലോറൈഡ് എന്നിവ വിതറി മഴമേഘങ്ങളെ തണുപ്പിച്ചാണ് കൃത്രിമമഴ പെയ്യിക്കുന്നത്. ജലകണികകള്‍ ഒന്നിച്ചുചേര്‍ന്ന് ഭാരംകൂടി മഴത്തുള്ളികളായി പെയ്യും.

    400കിലോമീറ്റര്‍ പ്രദേശത്തെ മഴമേഘങ്ങള്‍ കണ്ടെത്താനുള്ള റഡാറും സാങ്കേതികവിദഗ്ദ്ധരും ഐ.എസ്.ആര്‍.ഒയുടേതാണ്. റോക്കറ്റ് ട്രാക്കിംഗിനും കാലാവസ്ഥാനിരീക്ഷണത്തിനുമായി രണ്ടുവര്‍ഷം മുന്‍പ്സ്ഥാപിച്ച റഡാറാണിത്. മഴമേഘങ്ങളെ കണ്ടെത്താന്‍ വിദേശകമ്പനികള്‍ പോര്‍ട്ടബിള്‍റഡാറുകള്‍ സ്ഥാപിക്കുന്നതാണ് കൃത്രിമമഴയ്ക്ക് ചെലവ് കൂട്ടുന്നത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ ഡോ.കെ.ശിവനാണ് റഡാര്‍സേവനം നല്‍കാന്‍ ഉത്തരവിട്ടത്.

    വിദേശസാങ്കേതികവിദ്യയില്‍ 250ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കൃത്രിമമഴ പെയ്യിക്കാന്‍ 30കോടി. 38,860 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള കേരളത്തിലുടനീളം കൃത്രിമമഴ പെയ്യിക്കാന്‍വേണ്ടത് 4500കോടി. മഹാരാഷ്ട്രയില്‍ മഴ പെയ്യിച്ചത് 28കോടി ചെലവിട്ട്. 2012ല്‍ മുംബയ് നഗരത്തില്‍ കൃത്രിമമഴയ്ക്ക് ചെലവ് ആറരക്കോടി
  • ✅☄യേശു ആരാണ് ? ☄✅. *Who is Jesus?*

    ✅☄യേശു ആരാണ് ? ☄✅ ✅ who is Jesus✅

    ☄രസതന്ത്ര നിയമപ്രകാരം പറഞ്ഞാല്‍  അവന്‍ പച്ചവെള്ളം വീഞ്ഞാക്കിയവനാണ്,
    ☄ ജീവശാസ്ത്ര നിയമപ്രകാരം പറഞ്ഞാല്‍ , ജീവശാസ്ത്ര നിയമ പരിധിക്ക് വെളിയിലാണ് അവന്‍ ജനിച്ചത്‌. അതായത്, കന്യകയില്‍   ആണ് അവന്‍ ഭൂജാതനായത്.
    ☄ഭൗതികശാസ്ത്ര പ്രകാരം പറഞ്ഞാല്‍, അവന്‍റെ  സ്വർഗ്ഗാരോഹണത്തില്‍  ഗുരുത്വാകർഷണ  നിയമത്തെ അവന്‍  ഖണ്ഡിക്കയുണ്ടായി.
    ☄ സാമ്പത്തിക ശാസ്ത്ര വീക്ഷണത്തില്‍ പറഞ്ഞാല്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ  പോഷിപ്പിക്കുക വഴി  കൂടുതല്‍  മുതല്‍ മുടക്കി കുറച്ചു വരുമാനം ഉണ്ടാക്കുക  എന്ന   സാമ്പത്തിക പ്രതിഭാസത്തെ അവന്‍ നിര്‍വീര്യമാക്കി.

    ☄വൈദ്യ ശാത്രനിയമ പ്രകാരം പറഞ്ഞാല്‍ ,  ഒരു ചെറിയ ഡോസ് മരുന്ന് പോലും കയ്യില്‍  ഇല്ലാതെ അനേകായിരങ്ങളെ അവന്‍ സൗഖ്യമാക്കി,

    ☄ചരിത്രപരമായി പറഞ്ഞാല്‍ അവനാണ് ചരിത്രത്തിന്‍റെ  ആദിയും അന്ത്യവും,

    ☄ഭരണകൂടം സംബന്ധിച്ച് പറഞ്ഞാല്‍ , അവന്‍ അത്ഭുത മന്ത്രി ,  വീരനാം ദൈവം,  സമാധാന പ്രഭു,  നല്ല   ആലോചനക്കാരന്‍.

    ☄മത സംബന്ധമായി  പറഞ്ഞാല്‍ അവന്‍ ഇപ്രകാരം പറഞ്ഞു "  ഞാന്‍ മുഖാന്തിരം ആല്ലാതെ ആരും പിതാവിന്‍റെ  അടുക്കല്‍ എത്തുന്നില്ല"

       ☄☄എങ്കില്‍ അവന്‍ ആരാണ് ?☄☄

    ☄ അവനാണ് നസ്രായനായ യേശു.

    ചരിത്രം കണ്ട ഏറ്റവും നിസ്തുലനായ   വ്യക്തിപ്രഭാവം.
    ☄അവനു ദാസന്മാര്‍ ആരും ഉണ്ടായിരുന്നില്ല, എന്നിട്ടും അവര്‍ അവനെ യജമാനന്‍ എന്ന് വിളിച്ചു.
    ☄ അവനു യാതൊരു കലാലയ ബിരുദവും ഉണ്ടായിരുന്നില്ല, എന്നിട്ടും ഗുരു എന്ന് അവര്‍ അവനെ സംബോധന ചെയ്തു.
    ☄ യാതൊരു വൈദ്യ ശാസ്ത്രവും അവന്‍  അഭ്യസിച്ചില്ല, മരുന്നു  ഉപയോഗിച്ചില്ല എങ്കിലും   വൈദ്യന്‍ എന്നവര്‍ അവനെ വിളിച്ചു,
    ☄അവനു യാതൊരു സായുധ സൈന്യവും ഉണ്ടായിരുന്നില്ല  എന്നിട്ടും   രാജാക്കന്മാര്‍ അവനെ ഭയപ്പെട്ടു .
    ☄യാതൊരു പോരാട്ടവും അവന്‍ നടത്തിയിട്ടില്ല  എന്നിട്ടും ലോകത്തെ അവന്‍ തന്‍റെ  അധികാര സീമയില്‍ വരുത്തി,

     ☄അവന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ല എങ്കിലും അവര്‍ അവനെ ക്രൂശിച്ചു. . അവര്‍ അവനെ ഒരു കല്ലറയില്‍ സംസ്കരിച്ചു,  എന്നിട്ടും അവന്‍ ഇന്നും ജീവിക്കുന്നു.

    ☄നമ്മെ അത്രമാത്രം  സ്നേഹിച്ച ഇങ്ങനെയുള്ള ഒരു നേതാവിനെ സേവിക്കുവാന്‍ ഞാന്‍ അത്യന്തം ഇഷ്ടപ്പെടുന്നു.   എന്നോട് ഒത്തു   ചേരുക, നാം ഒന്നിച്ചു അവനായി സേവ ചെയ്യാം.

     ☄ഈ ദൂത് വായിക്കുന്ന കണ്ണുകള്‍ ഒരിക്കലും തിന്മ കാണുകയില്ല.   ഈ   ദൂത് അനേകരുടെ കയ്യില്‍ എത്തിക്കുന്ന കൈകള്‍    വെറുതെ   അധ്വാനിക്കുകയല്ല. ഈ ദൂതിനു  ആമേന്‍ പറയുന്ന അധരം എന്നേക്കും  ശോഭയുള്ളത് ആയിരിക്കും , ദൈവത്തില്‍ ചാരി അവന്‍റെ  മുഖം എപ്പോഴും അന്വേഷിക്കുക,   ദൈവത്തില്‍, അഥവാ ക്രിസ്തുവില്‍ ഞാന്‍ സകലതും കണ്ടെത്തി,

    ☄ഈ സന്ദേശം   നിങ്ങളുടെ സ്നേഹിതരെ  നിങ്ങള്‍ അറിയിക്കുക. കര്‍ത്താവ്‌ നമുക്കുവേണ്ടി   നിവര്‍ത്തിച്ച  നീതി  സര്‍വ്വ ലോകവും അറിയട്ടെ.

    ☄കര്‍ത്താതി കര്‍ത്താവും രാജാധി രാജാവുമായവനെ  ലോകം മുഴുവനും വിലമതിക്കുവാന്‍ ഇടയാകട്ടെ.

    ☄ഈ സദ്വര്‍ത്തമാനം   വിളംബരം ചെയ്യുവാന്‍ വിമുഖത കാണിക്കാതിരിക്കുക.

    ☄☄ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ☄☄

    *Who is Jesus?*

    *In chemistry,*
    He turned water to wine.  
                      John 2:6-10
                      John 4:46

    *In biology,*
    He was born without the normal conception;
             
                     Isaiah 7:14
                     Luke 1:26- 37

    *In physics,*
    He disapproved the law of gravity when He ascended into heaven;

                         Mark 16:19

    *In economics,*
    He disapproved the law of diminishing return by feeding 5000 men with
    two fishes & 5 loaves of bread;

                   Matthew 14:19
                   John 6:13

    *In medicine,*
    He cured the sick and the blind without administering a single dose of drugs;

                   Matthew 15:30
                   Mark 1:34

    *In history,*
    He is the beginning and the end;

                John 1:1-5
                Revelation 22:13
                Revelation 21:6

    *In government,*
    He said that He shall be called Wonderful Counselor, Prince of Peace;
                        saiah 9:6-7

    *In religion,*
    He said no one comes to the Father except through Him;

                        John 14:4-6

    *So, Who is He?              He is Jesus!*

    The Greatest Man in History

    Jesus had no servants,
    yet they called Him Master.

    Had no degree,
    yet they called Him Teacher.

    Had no medicines,
    yet they called Him Healer.

    He had no army,
    yet kings feared Him.

    He won no military battles,
    yet He conquered the world.

    He committed no crime,
    yet they crucified Him.

    He was buried in a tomb,
    yet He lives today.

    I feel honoured to serve such a Leader who loves us.

    *The hand that will send this message to everybody shall not labor in vain*
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346