SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • നമ്മളെ കരുതുന്ന ഒരുവൻ.


    POST BY :- SIMON PALATTY JOHN.

    ഇന്ന് എന്റെ വിഷയം എന്ന് പറയുന്നത് "കരുതൽ". എന്ന വിഷയത്തെ അസ്പാതമാക്കി പറയുവാൻ ആഗ്രഹിക്കുന്നു . എത്ര നന്നാകും എന്ന് അറിയില്ല . എന്നാലും എന്റെ രീതിയിൽ ഒരു ശ്രമം .

    കരുതൽ എന്ന്  പറയുമ്പോൾ പലരീതിയിൽ ഉള്ള കരുതൽ ഉണ്ട് ഈ ലോകത്തു . അപ്പൻ മകളെ കരുതുന്നത്, 'അമ്മ മകളെ കരുതുന്നത് , സഹോദരൻ സഹോദരിയെ കരുതുംപോലെ , ഭർത്താവ്‌ ഭാര്യയെ കരുതുമ്പോൾ , ഭാര്യ ഭർത്താവിനെ കരുതുമ്പോൾ, മകൾ അപ്പനെയും അമ്മയെയും കരുതുന്നതുപോലെ അങ്ങനെ നീളുന്നു കരുതൽ. എന്നാൽ അത് പോലെ അല്ലാത്ത ഒരു കരുതൽ അല്ലെങ്കിൽ കരുതുന്നവൻ ഉണ്ട് . നമ്മളെ രാവിലെ എഴുന്നേൽക്കും മുതൽ കിടക്കും വരെയും . കിടന്നു ഉറങ്ങുന്ന സമയം നമ്മളെ കരുതന്നവൻ. എല്ലാ സമയവും നമ്മളെ കരുതുന്ന ഒരുവൻ അത് വേറെ ആരുമല്ല നമ്മുടെ യേശു . ഒരു കുഞ്ഞിനെ ഒരു സ്നേഹമുള്ള 'അമ്മ അതിനെനോകും പോലെ നമ്മളെ കരുതന്നവൻ അന്ന് നമ്മുടെ യേശു . ഒരു 'അമ്മ ആ കുഞ്ഞിനെ സുഷമയുടെ നോക്കുന്നതുപോലെ . നമ്മുടെ ജീവിക്കുന്ന യേശു നമ്മളെ ദിനവും കരുതുകയാണ്. നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നമ്മെ കരുതുന്നു . കാല് വഴുതി വീഴാതെ ഒരു കല്ലിൽപോലും നമ്മുടെ കാല് തട്ടിവീഴാതെ സൂക്ഷിക്കുന്ന നമ്മുടെ യേശു . അവന്റെ സ്നേഹത്തിനു പകരം വെക്കാൻ വേറെ ഒന്നുമില്ല . നമ്മൾ പോകുന്നവഴി ഒകെ നമ്മെ സൂക്ഷിക്കുന്നത്. റോഡിൽകൂടി പോകുമ്പോൾ ഒരു വാഹനംപോലും നമ്മുടെ ദേഹത്തു ഇടിക്കാതെ നമ്മുടെ ദിശയെ മാറ്റി അവിടെ നിന്ന് സൂക്ഷിക്കുന്നു നമ്മൾ അറിയുന്നില്ല ഇത്ഒന്നും എതിരെവരുന്ന വാഹനത്തിന്റെ ദിശയെ മാറ്റിയും സൂക്ഷിക്കുന്ന ആ സ്നേഹം എന്ത് പകരം നല്കാൻ ഒന്നുമില്ല . നമ്മെ അവന്റെ വിലയേറിയ രക്തം നൽകി വിണ്ടുഎടുത്തു . ഒരു അപ്പൻ മകളെ സൂക്ഷിക്കുമ്പോലെ സ്നേഹിക്കും പോലെ നമ്മെ കരുതിയത് ഓർക്കുമ്പോൾ നമ്മൾ ചെയ്തത് ഒന്നുമല്ല.കോഴി തന്റെ കുഞ്ഞുങ്ങളെ പരുത്തിൽ ഇന്നും തന്റെ ചിറകിൻ അടിയിൽ സൂക്ഷിക്കുമ്പോലെ നമ്മളെ ദിനവും സൂക്ഷിക്കുന്നു .

    ഒരു പകൽക്കൂടി കാണുവാൻ ദൈവംതന്ന അവസരത്തിന് നന്ദി പറയാം . നമ്മുടെ ദൈവം നമ്മളെ കരുതി ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ഇന്ന് തലയുയർത്തി ജീവനോട് ഈ ഭൂമിയുടെ നിരപ്പിൽ നിൽക്കിലായിരുന്നു . നമ്മുടെ കുടുംബമഹിമ കൊണ്ട് ഒന്നുമല്ല . വേറെ ഒന്നും കൊണ്ട് അല്ല ദൈവം നമ്മളെ സ്നേഹിച്ചു കരുതിയത് കൊണ്ട് ഒന്ന് മാത്രം അന്ന് നമ്മൾ ഇപ്പോളും ഇങ്ങനെ നിൽക്കാനും ഇത് വായിക്കാനും പറ്റിയത് . ദൈവത്തിനു ഒരിക്കൽ കൂടി നന്ദി പറയാം നമുക്ക് അതും സ്നേഹത്തോടെ പൂർണ്ണമനസായി പറയംനമുക്കു നന്ദി ദൈവമേ . ബൈബിൾ ഇങ്ങനെ പറയുന്നു . അവൻ നിങ്ങളെ കരുതുന്നകയാൽ സകലചിന്താകുലവും. അവന്റെ മേൽ ഇടുക എന്ന് പറയുന്നത് നമ്മുടെ കൊച്ചു കുട്ടികൾക്കുപോലും അറിയാം എന്ന വാക്ക് അന്ന് .നമ്മുടെ അപ്പനും അമ്മയും കരുതുന്നതിലും 100 ഇരട്ടിയായി നമ്മളെ ഒരു കുഞ്ഞിന് കരുത്തും പോലെ നമ്മെ നമ്മുടെ ദൈവും കരുതുന്നത് . 

    ബൈബിളിൽ തന്നെ പല കരുതലുകൾ പറയുന്നു . സറഫാത്തിലെ വിധവയെ ദൈവം ഏലീയാവിനു കരുതിയതുപോലെ , യോസേഫിനു ഒരു സ്ഥാനം കരുതിയതുപോലെ അബ്രഹാമിന് യാഗം അർപ്പിക്കാൻ മോറിയാമലയിൽ ഒരു ഉന്നമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ കരുതിയതുപോലെ . അങ്ങനെ പോകുന്നു .കരുതൽ 

    ഓർക്കുക നമ്മളെ പോകുന്നവഴിയിലും യാത്രയിലും നടപ്പിലും പോക്കിലും വരവിലും .എല്ലാസമയത്തും നമ്മളെ കരുതുന്ന ഒരു ആളു ഉള്ളു അത് നമുടെ ജീവിക്കുന്ന ദൈവം മാത്രം ഉള്ളു ….. ഇത്രയും പറഞ്ഞു ചുരുക്കുന്നു എത്ര നന്നായി എന്ന് അറിയില്ല . ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ .
  • ഇത്രയും സ്നേഹിച്ചാൽ പോരാ.


    Post By:- Simon Palatty.

    ഇത്രയും സ്നേഹിച്ചാൽ പോരാ
    അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ
    എനിക്കുള്ളതിനേക്കാൾ എൻജീവനേക്കാൾ
    അങ്ങേ സ്നേഹിപ്പാനാണ് എനിക്കാശ

    യേശുവേ ആരാധ്യനേ ...

    എൻസങ്കടങ്ങൾ തീർത്തതിനാലല്ല
    എൻ ആവശ്യം നിറവേറ്റിയതിനാലല്ല
    എനിക്കായി മരിച്ചതിനാൽ
    ഞാൻ എന്നുമങ്ങേആരാധിച്ചീടും

    യേശുവേ ആരാധ്യനേ ...

    എൻ കർമവും പ്രവർത്തിയാലുമല്ല
    എൻ നേർച്ചയും കാഴ്ചയാലുമല്ല
    കൃപയാൽ രക്ഷിച്ചതിനാൽ
    ഞാൻ എന്നുമങ്ങേആരാധിച്ചീടും

    യേശുവേ ആരാധ്യനേ ...


  • ഒരു മഴ കാലവും ജീവിതവും.

    Post by:- Simon Palatty.

    മഴ കാലം എന്ന് പറയുമ്പോൾ വെള്ളത്തിന് ക്ഷാമം ഇല്ലാത്ത ഒരു കാലം അന്ന് .വെള്ളം കൊണ്ട് പുഴകൾ തോടുകൾ ആറുകൾ ഒകെ നിറഞ്ഞു ഒഴുകുന്ന സമയം . എന്റെ ഒകെ കുട്ടിക്കാലത്തു സ്കൂൾ തുറക്കുന്ന അന്ന് അന്ന് മഴ കാലം തുടങ്ങുന്നേ നല്ല രസം. അന്ന് മഴയകെ നനഞ്ഞു സ്കൂളിൽ പോകാൻ പുതിയ കുട ഒകെ ചൂടി സ്കൂളിലേക്ക് വേനലവധി കഴിഞ്ഞു പോകുന്നത് രാവിലെ തന്നെ മഴയായിരിക്കും അന്ന് ഒക്കെ എഴുന്നെല്കാനും പോകാനുമൊക്കെ മടിയാണ് . എന്നാൽ മഴ ഒക്കെ നനഞ്ഞും റോഡിൽകൂടി ഒഴുകുന്ന വെള്ളത്തിൽ കളിച്ചും മറ്റുള്ളവരുടെ ദേഹത്ത് വെള്ളംതെറുപ്പിച്ചു  കളിച്ചു അന്ന് സ്കൂളിൽ പോകാൻ ഒരു രസം ആണ്. അന്ന് ഒകെ വീട്ടിലേക്കു വരുമ്പോളും മഴയാണ്. സ്കൂൾ ഒകെ വിട്ടു വീട്ടിൽ വരുമ്പോൾ കുളിച്ചു നനഞ്ഞു കണ്ണും അതിനു അമ്മയുടെ വഴക്കും . ഇപ്പോളും ഞാൻ ഓർക്കുക്കയാണ് അന്ന് ഒന്നും ഒരു പനിപോലും വരില്ല. എത്രയൊക്കെ വെള്ളത്തിൽ കളിച്ചാലും വരില്ല . ഒരു പനിയൊക്കെ വരുന്നതിനു കത്തുരിക്കും എന്ത് പ്രയോജനം വരില്ല . ഒരു ദിവസം പോലും ലീവ് എടുക്കില്ല. സ്കൂളിൽ പോകണം . രാവിലെ തന്നെ ''അമ്മ ചോറ് ഒക്കെ ശരിയാക്കിവെച്ചേക്കും . പിന്നെ അത്ഒക്കെ എടുത്തു കൊണ്ട് സ്കൂളിലേക്ക് പോകണം . അന്ന് വെല്ലോ ഹോംവർക് ഒകെ ചെയുന്നത് സ്കൂളിൽ ചെന്നിട്ടു കോപ്പി പേസ്റ്റ് അന്ന് പരുപാടി . ചെല്ലുമ്പോൾ ഹോം ഡവർക് കോപ്പി അത് കഴിഞ്ഞു അന്ന് ബാക്കി ഉള്ള പരുപാടി . മഴ നനഞ്ഞു വരുന്നതേ ബുക്ക് ഒകെ എടുക്കുമ്പോൾ അതിന്റെ പേപ്പറുകളും നനയും എന്ന് ചെയ്യാൻ അന്ന് . നമ്മുടെ സ്കൂളിലേക്ക് ഉള്ള പോകും വഴി കുടയിട്ടു കളിച്ചു ഒരു മഴത്തുള്ളിപോലും പുറത്തുകളയാതെ ബാഗിൽ ശേഖരിച്ചു വെക്കും അപ്പോൾ തന്നെ ബാഗിലെ ബുക്കിൽ എല്ലാം വെള്ളം ആയിരിക്കും . പിന്നെ അത് ഉണക്കുന്ന  പരുപാടി അന്ന് അങ്ങനെ കുറെ ഓർമ്മകൾ അന്ന് ഒരു മഴ കാലം തരുന്നത് . മഴ നനഞ്ഞു പോകുന്ന ഒരു സുഖം ഒന്ന് വേറെ തന്നെ അന്ന് ഇപ്പോൾ ഒകെ കുട്ടികൾക്ക് വണ്ടിയായി ഒരു തുള്ളി പോലും നനയാതെ ഇരിക്കാൻ ഉള്ള സജീകരണങ്ങൾ ഒകെ ആയി . അന്ന് രണ്ടു മടക്കിന്റെ ഒരു കുടയുന്നു മേടിച്ചുതരുന്നത് അത് ഒരു വർഷത്തേക്ക് അന്ന് അത് മഴ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അതിന്റെ പരുപാടി കഴിയും കമ്പിയോകെ ഒടിഞ്ഞ് അതിന്റെ ലൈഫ് കഴിയും എന്നാലും അത് കൊണ്ടുപോകും വീട്ടിൽ പറയാൻ പേടിയാ കാരണം നല്ല അടികിട്ടും . അത് കൊണ്ട് നമ്മൾ അത് കൊണ്ട് തന്നെ പോകും . അങ്ങനെ ഒകെ കഴിഞ്ഞു പോയ ഒരുകാലം അന്ന് മഴയുടെ ഓർമ്മകൾ .

     ഇപ്പോൾ ആ ഒരു ലൈഫ് ജീവിക്കാൻ തോന്നുന്നു ബട്ട് എന്ത് പറയാൻ . നമ്മൾ പാഴാക്കുന്ന ഓരോ സമയങ്ങളും നമ്മൾ എന്ത് കാണിച്ചാലും ഒരിക്കലും തിരിച്ചു കിട്ടില്ല അത് ഒകെ  ഓരോ ഓർമകളായി അങ്ങനെ മനസ്സിൽ കിടക്കും . ഇടയ്ക്കു ഒകെ അത് ഓർത്തു ചിരിക്കും അന്ന് കാണിച്ചു കൂട്ടിയ വികൃതികൾ ഓർത്തു . 

    ജീവിതം എന്നത് ഒരു പാഠപുസ്‌തകം അന്ന് അത് ഒരിക്കലും പഠിച്ചാലും തീരില്ല . പഠിച്ച് പഠിച്ചു അങ്ങനെ പോകുകയാണ് . അതിലെ ഓരോ അദ്യായങ്ങൾ നമ്മുടെ ഓരോ കാലങ്ങൾ . ഇപ്പോൾ നമ്മുടെ പുസ്തകം തുറന്നയിരിക്കുന്നു. ജീവിതം എന്ന് അവസാനിക്കുന്നു അന്ന് ഈ പുസ്തകം അടയും നമ്മുടെ അധ്യയങ്ങൾ തീരും 



  • ദൈവത്തിന്റെ സ്വന്തം നാട് ആയ നമ്മുടെ കൊച്ചു കേരളം.

    POST BY:-SIMON PALATTY

    പടിഞ്ഞാറ് അറബി കടലും, കിഴക്ക് പശ്ചിമഘട്ടവും, ഇതിനിടയില്‍ വനമേഖല, വന്യ മൃഗസങ്കേതങ്ങള്‍,  വെള്ളച്ചാട്ടങ്ങള്‍, നദികളുടെ കളകളാരവം, കായലിന്റെ ഓളപ്പരപ്പുകള്‍.  തെങ്ങ്, കുരുമുളക്, ഏലം, നെല്ല്, കശുവണ്ടി  ഒപ്പം എന്നും ആര്‍ക്കും അനുയോജ്യമായ കാലാവസ്ഥയും; ഇത്രയും ആയപ്പോള്‍ ലോകത്തിലെ പത്തു സ്വര്‍ഗങ്ങളില്‍ ഒന്ന് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം എന്നതില്‍ അത്ഭുതപെടാന്‍ എന്തിരിക്കുന്നു.

    ഓരോ മലയാളിക്കും കേരളം എന്ന് പറയുമ്പോൾ ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അഭിമാനം തന്നെ അന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം. പ്രതേകിച്ചും പ്രവാസിയായി കഴിയുന്ന മലയാളികളുടെ മനസ്സിൽ. എവിടാ നാട് എന്ന് ചോദിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം അത് വേറെ ആരോടും പറഞ്ഞു മനസിലാക്കാൻ കഴിയുന്നതിലും അപ്പുറം അന്ന് . കേരളത്തിൽ നിന്നും ദിവസേനയുള്ള ഉപജീവനത്തിനുവേണ്ടി വന്നു കിടക്കുന്ന പ്രവാസി എന്ന് അറിയപെടുന്നവരുടെ മനസിൽ മലയാളി അന്ന് എന്ന് പറയുന്നത് ഒരു അഭിമാനം അന്ന് . നാട്ടിലെ വിശേഷങ്ങൾ ഫോണിലൂടയും വിവരസാങ്കേതിക വിദ്യയായ നമ്മൾ പറയുന്ന  സോഷ്യൽ മീഡിയ  എന്ന് അറിയപെടുന്നതിലൂടെ അന്ന് . നമ്മുടെ കേരളത്തിന്റെ ഭംഗി അറിയാൻ ഒരു പ്രവാസിയോട് ചോദിച്ചാൽ മതി . പച്ചപ്പുകൾ നിറഞ്ഞ കേരം നിറഞ്ഞു നിൽക്കുന്ന നമ്മുടെ സ്വന്തം കേരളം . പച്ചപ്പൊലിമയോടെ തലയുയർത്തി നിൽക്കുന്ന നമ്മുടെ കേരളം ഒന്ന് വേറെ തന്നെ അന്ന് . പല  ആചാരങ്ങൾ , മതങ്ങൾ , ആരാധന സ്ഥലങ്ങൾ ഒക്കെ  ഒരുമയോടെ പോകുന്ന കേരളാനാട് .
    കേരളത്തിന്റെ മാത്രം ആയ ഓണം ഇപ്പോൾ ഇന്റർനാഷൻ ലെവൽ വരെ എത്തിയിരിക്കുന്നു ഏതു രാജ്യത്തു ചെന്നാലും ഓണാഘോഷം നടക്കുന്നു അത് വേറെ ഒരു കാരണം അല്ല ഈ ലോകത്തിന്റെ എല്ലാസ്ഥലങ്ങളിലും ഇപ്പോൾ മലയാളികളുടെ സാന്നിത്യം ഉണ്ട് എന്ന് മാത്രം അല്ല കഴിവിൽ മുന്നിൽ നികുന്നതും നമ്മുടെ നാട് ആയ കേരളം തന്നെ അന്ന് നമ്മുടെ മലയാളം എന്ന് ഭാഷ ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ആയികൊണ്ടിയിരിക്കുന്നു . ഓരോ പ്രവാസിയുടെയും മനസിലെ ആഗ്രഹാം ചോദിച്ചാൽ ഒരേ പോലെപറയും നാട്ടിൽ വന്നു കഴിയാൻ അന്ന് നമ്മുടെ നാട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഒരു സുഖം അത് ഇനി ഏതു നല്ല നാട്ടിൽ പോയി എന്ന് പറഞ്ഞാലും കിട്ടില്ല കാരണം സ്നേഹബന്ധങ്ങൾക്കു വില കൊടുക്കുന്നു. 

    1986 -ല്‍ ടൂറിസം വ്യാവസായിക പദവി ലഭിച്ച  കേരളം "ദൈവത്തിന്റെ സ്വന്തം നാട് " എന്നാ പദവി സ്വീകരിച്ചതോടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി.  എന്നും ഇപ്പോഴും നല്ലതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളിക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍  നമ്മുടെ മലയോര മേഖലകളും, കായലുകളും ബീച്ചുകളും, നിറഞ്ഞ പ്രകൃതി രാമനീയതയും ഒരു അനുഗ്രഹമായി.  കൂട്ടത്തില്‍ ആയുര്‍വേദത്തിന്റെ കൈപുണ്യവും. 
         മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി, വാഗമണ്‍, പൊന്മുടി കൂടാതെ നാഷണല്‍ പാര്‍ക്കുകളും വന്യമൃഗ സങ്കേതങ്ങളും ടൂറിസം പാതയെ വികസിപ്പിക്കാന്‍ കഴിഞ്ഞു.  1498 -ല്‍ വാസ്കോ ഡ ഗാമ കാല്‍ കുത്തിയ കാപ്പാട് ബീച്ച് മുതല്‍ ഇന്നും വിദേശികള്‍ നിറഞ്ഞൊഴുകുന്ന കോവളം ബീച്ച് വരെ ടൂറിസം കേന്ദ്രങ്ങളായി.  'കിഴക്കിന്റെ വെനീസും', 'അറബിക്കടലിന്റെ' റാണിയും', തിരുവിതാംകൂറിന്റെ ആഡ്യത്വവും ഇവിടെ എത്തുന്ന ഇതു സഞ്ചാരികളെ ആണ് തിരികെ പോകാന്‍ പ്രേരിപ്പിക്കുന്നത്. കേരള സംസ്കാരം ഉറങ്ങുന്ന ബേക്കല്‍ കോട്ട മുതല്‍ ശ്രീ പദ്മനാഭന്റെ അനന്തപുരി വരെ ടൂറിസം മേഖലക്ക് നീണ്ട സാധ്യതകള്‍.  വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഥകളി, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം, തെയ്യം, പടയണി, ചാക്യാര്‍കൂത്ത് എന്നിങ്ങനെ തനതു കലാരൂപങ്ങള്‍.  ആനകളെ അണി നിരത്തുന്ന പൂരങ്ങള്‍, വ്യത്യസ്തമായ ആചാരങ്ങളും ഐതീഹ്യങ്ങളും നിറഞ്ഞ ഉത്സവങ്ങള്‍, ജലമാര്‍ഗം കെട്ടുവള്ളം, വള്ളംകളി എന്നിങ്ങനെ പോകുന്ന. 

    ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് പറയാൻ വാക്കുക്കൾ പോരാ വർണ്ണപ്പൊലിമയോടെ , പച്ചപ്പൊലിമയോടെ നിറഞ്ഞു നിൽക്കുന്ന നമ്മുടെ കേരളത്തിന്റെ പൊലിമകൾ ഒക്കെ  ഒന്ന് വേറെ തന്നെ അന്ന് . വികസനപാതയിൽ ഇപ്പോൾ മുന്പോട്ടു പോകുകയാണ് നമ്മുടെ കേരളം …..


  • ഇത് ചതിയുടെയും വാഞ്ചയുടെയും കാലം അത്രേ .


    ദൈവം നമ്മളോടു ഒകെ പറയുന്നത് സ്നേഹിക്കണം എന്ന് അന്ന് ആരെയും പറഞ്ഞോ അല്ലെങ്കിൽ വേറെ ഒരു രീതിയിലും നമ്മൾ അവരെ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത് നമുക്കു എല്ലാവര്ക്കും ഈ ഭൂമിയിൽ വസിക്കാൻ ദൈവം കുറച്ചു നാളുകൾ അന്ന് തന്നിരിക്കുന്നത് നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ മനസിലാക്കി നമ്മൾ അവരെ ആൽമർത്ഥമായി സ്നേഹിക്കണം അല്ലാതെ കുറച്ചു നേരത്തെ ഒരു ടൈം പാസ് അല്ലെങ്കിൽ നമ്മുടെ കാര്യസാധ്യത്തിനുവേണ്ടി സ്നേഹിക്കരുത്. ഒരേ ആയുസുമാത്രം അന്ന് ദൈവം നമുക്ക് എല്ലാവര്ക്കും നൽകിയത് . കപട സ്നേഹം കാണിച്ചു കുറേപ്പേര് ഇപ്പോളും ചതിക്കുന്നു.വഞ്ചിക്കുന്നു. അൽമാർത്ഥമായി സ്നേഹിച്ചാലും 

    നമ്മൾ ഒരു കാര്യത്തിലും ആരെയും ചതിക്കരുത് . അത് ഇനി നമ്മുടെ സ്‌നേഹത്തിൽ , നമ്മുടെ ജോലിസ്ഥലങ്ങളിൽ അങ്ങനെ ഏതുരീതിയിലും നമ്മൾ ചതിക്കാപെടാം  നമ്മൾ അത് കണ്ടു അറിഞ്ഞുമനസിലാക്കിയെടുക്കാൻ കഴിവ് ഉള്ളവര് ആക്കണം. മധുരവാക്കുകൾ പറഞ്ഞു നമ്മളെ ചതിയിൽ പെടുത്താൻസാധ്യത ഉണ്ട് ഇത്  ചതിയുടെയും വഞ്ചനയുടെയും കാലം അത്രേ . ദൈവത്തിന്റെ വരവിനെ അറിയിക്കുന്ന ഒരു വിഷയം തന്നെ അന്ന് ഇത് . വഞ്ചനാ നിറഞ്ഞലോകം അന്ന് നമ്മൾ ഇപ്പോൾ വസിക്കുന്നത് . ആരെയും വിശ്വസിക്കാൻ പറ്റാത്തകാലം. ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന് പറയുന്ന കാലം അന്ന് ഇത് . പലരെയും നമ്മൾ ആൽമർത്ഥമായി സ്നേഹിച്ചാലും നമ്മളെ അവര് ചതിക്കും . സ്നേഹം കാണിക്കും സ്നേഹത്തിന്റെ വാക്കുകൾ പറയും എന്നാൽ അങ്ങനെ അല്ല കാര്യം അത് ഒകെ ഒരു ഷോ മാത്രം അന്നേരം മാത്രം കാണിക്കുന്ന സ്നേഹം എന്നാൽ മനസ്സിൽ അങ്ങനെ അല്ല ചതിയും വഞ്ചനയും നിറഞ്ഞത് അന്ന് അവരുടെ മനസ് . സ്നേഹം എന്ത് അന്ന് അറിയാൻ കഴിവില്ലാത്തവൾ . എത്ര സ്നേഹിച്ചാലും പൂവിന്റെ വില പോലും ഇല്ല . ഇത് ചതിയുടെ കാലം അന്ന് 
    അപ്പോൾ നമ്മൾ ഉറപ്പായും ചതികപെടാം  വഞ്ചിക്കപെടുകയും ചെയ്യാം . 

    ഇത് ദുഷ്കാലമത്രെ അത് കൊണ്ട് നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കേണ്ടതായിരിക്കുന്നു . എങ്ങനെ വേണം എങ്കിലും നമ്മൾ ചതിക്കാൻ പെടാൻ അവസരങ്ങൾ ഉണ്ട് . 


    ദൈവം പറയുന്നതുപോലെ നമ്മൾ ആരെയും ചതിക്കാതെയും വഞ്ചിക്കാതെയും സ്നേഹത്തിനു സ്നേഹം നൽകി ജീവിക്കാൻ ഉള്ളകാലം അന്ന് ഇന്ന് കേരളത്തിൽ വിവാഹമോചനങ്ങൾ കൂടി വരികയാണ് .കാരണം വേറെ അല്ല ചതിക്കുകയും വഞ്ചിക്കുകയും പരസ്പര വിശ്വാസം ഇല്ലാതെ അന്ന് ഇപ്പോൾ ഉള്ള ജീവിതങ്ങൾ പോകുന്നത്. ദൈവം നമുക്ക് ഒരു ജീവിതം അന്ന് തന്നത് അത് നല്ലതു പോലെ ജീവിക്കാൻ കഴിയട്ടെ . ആരെയും വേദനിപ്പിക്കാതെ ആരെയും സങ്കടപെടുത്താതെ നമുക്ക് ജീവികം 



    എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ 

  • ഓഫീസിലേക്ക് ഉള്ള എല്ലാവിധ ടാറ്റ എൻട്രി വർക്കുകൾ ചെയിതു നല്കുന്നു .

    ഓഫീസിലേക്ക് ഉള്ള എല്ലാവിധ Microsoft office Excel and word ടാറ്റ എൻട്രി വർക്കുകൾ ചെയിതു നല്കുന്നു


    ഓൺലൈൻ വഴി ഓർഡർ എടുത്തു നിങ്ങളുടെ ഇഷ്ട്ടം അനുസരിച്ചു വർക്ക്‌ cheyithu  നല്കുന്നു ..


    contact now:
    WhatsApp :- +91 82812587593
    or




    Data Entry work in Microsoft office Excel and Word ……………..
    ഒട്ടും സമയം കളയാതെ വിളിക്കു ……….. നിങ്ങളുടെ കമ്പനിയെ മുന്നോട്ട് നയിക്കൂ ……………..



  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346