SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ബാങ്ക് തട്ടിപ്പിന് പുതിയ രീതി: ഉപഭോക്താക്കൾ ജാഗ്രത പാലിക്കുക


    POST : SIMON PALATTY JOHN.

    UPI ( യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ്) ആപ്ലിക്കേഷൻ മുഖാന്തിരം പണമിടപാടുകൾ നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയതരം തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ‍ നിന്നും പണം തട്ടുന്നതിനായി തട്ടിപ്പുകാർ‍ മൊബൈൽ‍ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാൻ‍ നിർദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോർവേർഡ് ചെയ്യുന്നവരുടെ അക്കൗണ്ടിൽ‍ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
    ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാൽ അയാളുടെ മൊബൈൽ‍ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർ‍ത്തപ്പെടുകയും തുടർ‍ന്ന് ഡെബിറ്റ് കാർ‍ഡിൻ്റെ വിവരങ്ങളും ഉപഭോക്താവിൻ്റെ ഫോണിൽ‍ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാർ‍ ചോദിച്ചറിയുകയും ചെയ്യും. തുടർ‍ന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ‍ നിക്ഷേപവും തട്ടിപ്പുകാർ തട്ടിയെടുക്കുന്നതാണ് രീതി.
    സംസ്ഥാനത്ത് ഇത്തരത്തിൽ 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സാഹചര്യത്തിൽ കേരളാ പോലീസ് സൈബർ ഡോമിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുകയാണ്. ഇത്തരം തട്ടിപ്പിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. MPIN, OTP, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, SMS എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
    തങ്ങൾ‍ തട്ടിപ്പ് ഇരയായെന്ന് ബോധ്യപ്പെട്ടാൽ‍ ഉടൻ തന്നെ ഏറ്റവും വേഗത്തിൽ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും എം -പിൻ‍ നമ്പർ‍ മാറ്റുകയും വേണം.
    #keralapolice #keralapolicecyberdome #onlinefraud #otpfraud #mobilebanking #onlinecheating

  • എല്ലാ മൊബൈൽ കമ്പനികളും താരിഫ് ഒരേ രീതിയിലേക്ക് മാറിയിരിക്കുകയാണ്‌. (BSNL ഒഴികെ)


     


    ഐഡിയ വോഡാഫോൺ എയർടെൽ മറ്റുകമ്പ നികൾളും 20,30,50,100,200 എന്നീ റീചാർ ജുകളും വലിയ ഫുൾ ടോക്‌ ടൈം ഓഫറുകളും പിൻ വലിച്ചിരിക്കുന്നു

    വർക്ക് ചെയ്യുന്ന റീചാർജ്ജുകൾ
    35 രൂപ.65 രൂപ.95 രൂപ.കാലാവധി 28 ദിവസം.
    Rs245    84ദിവസം കാലാവധി29 മത്തെ ദിവസം തൊട്ട് ഈ റീചാർജുകളുടെ ബാലൻസ് വർക്ക് ചെയ്യുന്നതല്ല. എന്നാൽ ഒരു മാസ കാലാവധിക്ക് ശേഷം 15 ദിവസം വരെ മാത്രമെ ഇനി ഇൻകമിങ്ങ് ഉണ്ടായിരിക്കയുള്ളു.
    ശേഷം റീചാർജ് ചെയ്യാത്ത പക്ഷം ഇൻകമിങ്ങ് അതായത് ഇങ്ങോട്ടും കോൾ വരുന്നതല്ല.

    റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ശ്രദ്ധിക്കുക
    ⭕ 35 രൂപക്ക് ലഭിക്കുന്ന ടോക് ടൈം 26 രൂപയാണ്.
    പക്ഷേ 2.5 സെക്കന്റിന് വരുന്നുണ്ട്. അതായത് മിനിറ്റിന് 1 രൂപ 30 പൈസ.
    ⭕ 65 രൂപക്ക് 55 രൂപ  സംസാര മൂല്യം ലഭിക്കും.പക്ഷേ മിനിറ്റിന് 60 പൈസ വെച്ച് ഈടാക്കുന്നതാണ്.
    ⭕ _95 രൂപക്ക് ഇന്നത്തെ ലവലിൽ 95 രൂപയും സംസാര മൂല്യം ലഭിക്കുന്നുണ്ട്. 28 ദിവസം വാലിഡിറ്റി,  കോൾ താരിഫ് മിനിറ്റിന് 30 പൈസയാണ്.
    ⭕_145 രൂപക്ക് 145 രൂപ ടോക്ക് ടൈം ഉണ്ട് 1 GB ഇന്റർ നെറ്റും കൂടെ കിട്ടും.ഈ 145 രൂപക്ക് മുഴുവൻ സംസാര മൂല്യവും മിനിറ്റിന് 30 പൈസ എന്ന രീതിയിൽ 42 ദിവസ കാലാവധി അനുവദിച്ചിരിക്കുന്നത്.
    ⭕245  രൂപ റീചാർജ്ജിൽ 245 രൂപ ടോക്‌ ടൈം,84 ദിവസം വാലിഡിറ്റി, കൂടെ 2 ജി ബി ഇന്റർ നെറ്റും കിട്ടും, കോൾ താരീഫ്‌ 30 പൈസ ഒരു മിനിറ്റിന്‌ എന്നിങ്ങ നെയാണ്‌.
    ഓർക്കുക...സിം വാലിഡിറ്റി അവസാനിച്ചാൽ  പൈസ ബാലൻസ് ഉണ്ടേലും ഉപയോഗിക്കാൻ കഴിയില്ല.വീണ്ടും വാലിഡിറ്റി റീചാർജ്ജ്‌ ചെയ് താൽ നിലവിലുള്ള ബാലൻസ്‌ ഉൾപടെ ഉപയോ ഗ്യസാധ്യമാകുന്നതാണ്

    നിങ്ങളുടെ വീട്ടിൽ കോൾ വരാൻ വേണ്ടി മാത്രം സിം കാർഡ്‌  ഉപ്യോഗിക്കുന്നുണ്ടെങ്കിൽ അതി ലേക്ക്‌ വാലിഡിറ്റി റീചാർജ്ജുകൾ ഇനി നിർബ ന്ദമായിരിക്കും
    വിദേശത്തുള്ളവർ പ്രവാസികൾക്ക്

    വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവരുടെ സിം ക്യാൻസൽ ആയിപ്പോവാതെ നിലനിർത്താൻ  245 രൂപ റീചാർജ്‌ ചെയ്യുന്നതാവും നല്ലത്‌. 245 നു റീചാർജ്ജ്‌ ചെയ്യുമ്പോൾ മുകളിൽ വിവരിച്ചത്‌ പോലെ 240 ടോക്‌ ടൈം കൂടെ 84 ദിവസം കാലാവധിയും ലഭിക്കും.
    ഈ 84 ദിവസത്തിനു ശേഷം പുറത്തേക്കുള്ള കോളുകൾ കട്ടാവുന്നതും അതിനു 15 ശേഷം ഇൻ കമിംഗ്‌  കാളുകളും (ഇങ്ങോട്ട്‌ വരുന്ന കാളുകൾ) കട്ട്‌ ആവുന്നതും ശേഷം 90 ദിവസം സിം ഗ്രൈസ്‌ പിരിയഡിൽ ആവുന്നതും 90ആം ദിവസത്തിനുശേഷം ഓരോമാസങ്ങളിലും ബാലൻസിൽ നിന്ന് 20 രൂപ ഈടാക്കി സിം കട്ട്‌ ആയി പോവാതെ നില നിൽകുന്നു.( Rs 20×12മാസം =240)
    🛑ശ്രദ്ധിക്കുക
    നമ്പറിൽ പൈസ പിടിക്കുന്ന സർവ്വീസുകൾ ഒന്നും ആക്ടീവായി കിടക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുക.
    ബാലൻസ്‌ തീരുന്നതിനു മുൻപ്‌ തന്നെ  റീചാർജ്ജ്‌ ചെയ്ത്‌ മാസത്തേക്ക്‌ വേണ്ട 20 രൂപ അക്കൗണ്ടിൽ ഉണ്ട്‌ എന്ന് ഉറപ്പ്‌ വരുത്തുക. ഈ അവസരത്തിൽ ബാലൻസ്‌ ഇല്ലാതെ വന്നാൽ നമ്പർ ക്യാൻസലായി പോവും.
    ഇങ്ങിനെ ചെയ്യുന്ന കണക്ഷൻ നിങ്ങൾ നാട്ടിലേക്ക്‌ വരിക യാണേൽ വരുന്നതിനു മുൻപ്‌ തന്നെ മുകളിൽ പറഞ്ഞ വാലിഡിറ്റി റീചാർജ്ജ്‌ ചെയ്ത്‌ പോരുക (മിനിമം Rs 35)._
    അല്ലെങ്കിൽ എയർപ്പോർട്ടിൽ ഇറങ്ങി സിം ഇട്ടാലും നെറ്റ്‌ വർക്ക്‌ ഉണ്ടാവില്ല.  വിളിക്കാനും സാധിക്കില്ല.

    മറ്റ്‌ എന്ത്‌ സംശയങ്ങൾക്കും കസ്റ്റമർ കെ യർ നമ്പറായ 198ൽ വിളിക്കുക.  (നാട്ടിലുള്ളവരോട്‌ വിളിച്ച്‌ ചോദിക്കാൻ പറയുക)
    NB: മുകളിൽ വിവരിച്ച വിവരങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം അതാത്‌ നെറ്റ്‌ വർക്ക്‌ കമ്പനികളിൽ  നിക്ഷിപ്തമാണ്‌.
  • ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും കേള്‍വിക്കുറവിനും എന്തിന്‌ ക്യാന്‍സറിനെപോലും തടയാന്‍ ഈ ദിവ്യ ഔഷധം.




    മലയാളിയുടെ പ്രിയപ്പെട്ട മത്തി, ആസ്‌മ കേള്‍വിക്കുറവ്‌ തുടങ്ങിയ തടയാനുള്ള ദിവ്യ ഔഷധമാണെന്ന്‌ അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ ആരോഗ്യമാസികയായ ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ്‌ ലേഖനം പ്രത്യക്ഷപ്പെട്ടത്‌.

    അമേരിക്കയില്‍ നടന്ന പഠനമാണ്‌ ഇങ്ങനെയൊരു കണ്ടെത്തലിലെത്തിയത്‌. 1991 മുതല്‍ 2009 വരെ, 65215 നഴ്സുമാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ്‌ അമേരിക്കയിലെ ഏതാനും ശാസ്‌ത്രജ്ഞര്‍ ഉപസംഹാരത്തിലെത്തിയത്‌. ഇക്കാലയളവില്‍, കേള്‍വിക്കുറവുമായി ബന്ധപ്പെട്ട്‌ 11,606 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

    വളരെ അപൂര്‍വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരും സ്ഥിരമായി കഴിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ട്‌ തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്‍റെ പ്രശ്‌നം 20 ശതമാനത്തോളം കുറവാണെന്ന്‌ കണ്ടെത്തുകയായിരുന്നു.
    മത്തി പോലെ, എണ്ണയുടെ അളവ്‌ കൂടുതലുള്ള മത്സ്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും എന്തിന്‌ ക്യാന്‍സറിനെ പോലും തടയാന്‍ പ്രാപ്‌തമാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു.

    പ്രായമാകുമ്പോഴുണ്ടാകുന്ന, ഒഴിച്ചുകൂടാനാവാത്ത ഒരു പ്രശ്‌നമാണ്‌ കേള്‍വിക്കുറവ്‌. എന്നാല്‍ ഈയൊരു കണ്ടെത്തല്‍, പ്രശ്‌നത്തെ ചിലപ്പോള്‍ പൂര്‍ണമായി ദൂരീകരിക്കാനും കുറഞ്ഞ പക്ഷം കേള്‍വിക്കുറവ്‌ വരുന്നത്‌ താമസിപ്പിക്കാനെങ്കിലും സഹായിക്കുമെന്നാണ്‌ ലേഖികയും ബോസ്റ്റണിലെ പ്രമുഖ ഡോക്‌ടറുമായ ഷാരോണ്‍ ക്യൂരാന്‍ പറഞ്ഞത്‌.

    2008ല്‍ നടന്ന പഠനങ്ങള്‍ പ്രകാരം, പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കുന്നതിനും എണ്ണ നിറഞ്ഞ മത്സ്യങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ കണ്ടെത്തിയിരുന്നു.

  • പ്രവാസികളുടെ ഭാര്യമാരുടെ അവസ്ഥ ഇതാണ്, ഒരു പ്രവാസി ഭാര്യയുടെ കുറിപ്പ് വൈറല്‍


    Post :- Simon P John.
    വീട്ടുകാര്‍ക്ക് വേണ്ടി കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഉറ്റവര്‍ക്ക് വേണ്ടിയെല്ലാം സ്വയം മറന്ന് സ്വന്തം ജീവിതം മറന്ന് അന്യ നാടുകളില്‍ കഷ്ടപ്പെടുന്നവരാണ് പ്രവാസികള്‍. നാട്ടില്‍ അവരുടെ ഭാര്യമാരും ഈ ഒരു അവ്സ്ഥയിലായിരിയ്ക്കും.


    ഒന്ന് ജീവിച്ചു തുടങ്ങുന്നതിനു മുമ്പേ അക്കരേയും ഇക്കരേയും ആയി പോയവര്‍. ഒരു പ്രവാസിയുടെ ഭാര്യയുടെ വാക്കുകള്‍.വര്‍ഷങ്ങളുടെ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെങ്കിലും സംതൃപ്തമായൊരു ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞോയെന്നതില്‍ എനിക്കിന്നും സംശയമാണ്.വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നല്ലാതേ ഒരുമിച്ചോരു ജീവിതം വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒന്നോ രണ്ടോ മാസം മാത്രമായിരുന്നു.അത് എന്‍റെ പരിഭവങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും മൂര്‍ച്ച കൂട്ടിയെന്നല്ലാതെ സ്നേഹിക്കാന്‍ ഞങ്ങള്‍ അപ്പോഴും മറന്നു.മണിയറയുടെ മണം മാറും മുമ്പേയായിരുന്നു ആദ്യയാത്ര. അന്ന് മധുരപ്പതിനേഴിന്‍റെ മലര്‍വാടിയില്‍ ഞാനും എന്റെ സ്വപ്നങ്ങളും തനിച്ചായിപ്പോയിയെന്നായിരുന്നു എന്‍റെ പരിഭവം. അന്നോക്കെ രാത്രികളെ ഞാനൊരുപാടു വെറുത്തു. എന്‍റെ ഒറ്റപ്പെടലിന്‍റെ പ്രതീകമായിരുന്നു രാത്രികള്‍.രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം വന്നെങ്കിലും മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ പങ്കുവെച്ചു തീരും മുമ്പേ എന്‍റെ ഉദരത്തിന് ഒരു സമ്മാനവും നല്‍കി വീണ്ടും യാത്രയായി.വീര്‍ത്തു വരുന്ന എന്‍റെ ഉദരത്തില്‍ ഒരു ചുംബനം നല്‍കാന്‍. ശരീരത്തിന്റെ അവശതയില്‍ ഒരു കര സ്പര്‍ശമേകാന്‍ അദ്ദേഹം വന്നില്ലല്ലോയെന്നായിരുന്നു അന്നൊക്കെ എന്‍റെ പരാതി.മറ്റുള്ളവരുടെ സ്വാര്‍ത്ഥതക്കിടയില്‍ എന്‍റെ പകലുകള്‍ കടന്നുപോയിക്കൊണ്ടിരുന്നു. പക്ഷേ രാത്രി എനിക്ക് ഏകാന്തത മാത്രമേ സമ്മാനിച്ചുള്ളു.ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന നിലാവുള്ള രാത്രി പോലും എനിക്കസഹ്യമായി.വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അദ്ദേഹം വന്നപ്പോള്‍ ഞങ്ങളുടെ കുഞ്ഞിന്‍റെ നിഷ്കളങ്കമായ ചിരിയിലും കളിയിലും തിരിച്ചു പോകാന്‍ ഒന്നുശങ്കിച്ചെങ്കിലും വീടെന്ന സ്വപ്നം വീണ്ടും അദേഹത്തേ ഗള്‍ഫിലേക്ക് തിരിച്ചയച്ചു.വര്‍ഷങ്ങള്‍ ആര്‍ക്കും പിടികൊടുക്കാതേ ഓടിക്കൊണ്ടിരുന്നു. അതിനിടയില്‍ നിരവധി തവണ അദ്ദേഹം നാട്ടില്‍ വന്നു. ഓരോ തവണയും നാട്ടില്‍ നില്‍ക്കാന്‍ അദ്ദേഹവും ഞാനും ഒരുപാടാശിച്ചു…പക്ഷേ കുട്ടികളുടെ പഠിപ്പ് ഭക്ഷണം…. വസ്ത്രം… ചിലവുകള്‍ കൂടിക്കൊണ്ടിരുന്നു. കരയോടടുക്കും തോറും ആഴങ്ങളിലേക്കു തന്നെ പോകുന്ന തിരമാല പോലെയായി ഞങ്ങളുടെ ജീവിതം.പണം ആവശ്യം എന്നതിലുപരി അത്യാവശ്യമായിക്കൊണ്ടിരുന്നു. പക്ഷേ.. എന്‍റെ ജീവിതം പ്രവാസിയുടെ ഭാര്യയാരെന്ന് എനിക്ക് കാട്ടി തന്നു. ഞാനോരു പ്രവാസിഭാര്യയായി.മക്കള്‍ക്കുവേണ്ടി…. മറ്റാര്‍ക്കൊക്കെയോ വേണ്ടി സ്വന്തം സുഖങ്ങളെ വേണ്ടന്നു വെച്ച പ്രവാസിക്കൊപ്പം ഞാനും കൂടി. ഇന്നു ഞാന്‍ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങി….അരണ്ട നിലാവിനെ സ്നേഹിച്ചു തുടങ്ങി… ഒരു പക്ഷേ എന്‍റെ പ്രിയപ്പെട്ടവനും ഇപ്പോള്‍ രാത്രിയെ…. ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ടാകും. നാളെയും ഞങ്ങള്‍ക്ക് ഇരുട്ടു തന്നയാണല്ലോ കൂട്ട്….
  • പ്രവാസ ജീവിതം .


    POST BY:- SIMON PALATTY JOHN

    ജീവിതത്തിൽ ഒന്ന് അനുഭവിച്ചു അറിയണ്ട ഒന്ന് തന്നെ അന്ന് പ്രവാസ ജീവിതം. പുറത്തു നിന്ന് നോക്കുമ്പോൾ നല്ലതും മനോഹരവും അന്ന് എന്നാൽ അതിന്റെ ഉള്ളിൽ കേറിയാൽ മാത്രം അന്ന് അത് അനുഭവിക്കാൻ  പറ്റു. ജീവിക്കാൻ പഠിക്കാൻ ഉള്ള ഒരു വിദ്യാലയം എന്നും കൂടി നമുക്ക് അതിനെ വിശേഷിപിക്കം . നാട്ടിൽ വരുന്ന പ്രവാസി അടിച്ചുപൊളിക്കും അത് ആ ദിനങ്ങൾ മാത്രം മായി ചുരുക്കും. അത് ആണ് ഒരു പ്രവിസി തൻ അനുഭവിക്കേണ്ട എല്ലാം വിട്ടു എറിഞ്ഞു തൻ മുൻപ് കണ്ടിട്ടില്ലാത്ത ഒരു രാജ്യത്തു കഷ്ട്ടപെട്ടു ജിവിക്കും. അത് സ്വന്തം സന്തോഷത്തിനു വേണ്ടി അല്ല വീട്ടുകാരുടെ. വീട്ടിൽ വിളിക്കുമ്പോൾ നല്ല കറിയും കൂടി ചോറ് കഴിക്കുമ്പോൾ പ്രവാസി പറയും ഞാൻ ഇവിടെ കോഴിക്കറി ഒകെ അന്ന് കഴിക്കുന്നേ അത് വിശ്വസിച്ചു വീട്ടുകാരും. എന്നാൽ ഇവിടെ കഴിക്കുന്നതുപോലും  ഉണ്ടാകില്ല  അത് അന്ന് പ്രവാസി. പട്ടിണി കിടന്നും ഒക്കെ അന്ന് ക്യാഷ് ഉണ്ടാക്കി അയക്കുന്നത് ഒരു പ്രവാസിയുടെ ലോകം എന്ന് പറയുന്നത് . തൻ ഉറങ്ങുന്ന നാല് കമ്പിയുള്ള ഒരു കാട്ടിലും തൻ ഉപയോഹിക്കുന്ന ഫോൺ അത്ര മാത്രം ഉള്ളു ഓരോ പ്രവാസിയുടെയും ലോകം. നല്ല രുചിയുള്ള ആഹാരം കഴിച്ച നാളുകൾ മറന്നു  കണ്ണും. ഇത് ഒരു പ്രത്യേകതകൾ ഉള്ള ജീവിത പഠനം അന്ന് പ്രവാസജീവിതം എന്ന് പറയുന്നത് . കല്യണം കഴിഞ്ഞു ഭാര്യയെ വിട്ടു
    അന്യദേശത്തു വന്നു കിടക്കുമ്പോൾ നല്ല വിഷമം ഉള്ളി അലയടിച്ചു ഉയരും എന്നാലും എന്തു ഒകെ വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി അതുപ്പോകെ കടിച്ചു പിടിച്ചു അങ്ങ് സഹിക്കാൻ മാത്രമേ അതിനു കഴിയു.  പിന്നെ പട്ടിണിയും എല്ലാം കൂടി ചേര്ന്ന ഒരു ജീവിതം അന്ന് ഒരു പ്രവാസിയുടെ ജീവിതം .ആരും ഇത് മനസിലാകില്ല അതിനു ഇത് ഒന്ന് മനസിലാക്കാൻ നോക്കിയിട്ടു പോലും ഉണ്ടാകില്ല .
    പലരും നമ്മളെ തളർത്തും പറഞ്ഞു പറ്റിക്കാനും സാധ്യതകൾ കൂടുതൽ അന്ന് . മര്യാദക്ക് ഒന്ന് ഉറങ്ങിയട്ടു നാളുകള് ആയി കണ്ണും പാവങ്ങൾ .എല്ലാം സഹിച്ചു കഴിയുന്ന ഒരു  കൂട്ടര് ഉണ്ട് എങ്കിൽ അത് പ്രവാസി മാത്രം ആയിരിക്കും രാവിലെ ആകുന്നതിനു മുൻപ് ജോലിക്കു പോയിട്ട് വൈകുന്നേരം വരുന്നതേ കണ്ടിട്ടുള്ളു. കഷ്ടപ്പാട് മാത്രം ബാക്കി .

    ജീവിതം പഠിക്കാൻ ഏറ്റവും നല്ല ഒരു വിദ്യാലയം എന്ന് പറയാൻ  പറ്റിയത് അന്ന് ഒരു പ്രവാസ ജീവിതം മകളെ കണ്ണൻ പറ്റാതെ സ്വന്തം ഭാര്യ പോലും കണ്ണൻ പറ്റത്തില്ല എന്നത്  അന്ന് 
    എന്തിനാ ഇങ്ങനെ ഒരുജീവിതം കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ഒരുപ്രവാസി അനുഭവിക്കുന്നെ . ആരോട് പറഞ്ഞാൽ മനസില്കും. ലീവിനു വരുമ്പോൾ കാണുന്ന പ്രവാസിയെ കണ്ടിട്ടൂള്ളൂ .  പ്രവാസം ദൂരേന്നു നോക്കാൻ മാത്രം അന്ന് അതിനു ഭംഗിയുള്ളതു . അത് അനുഭവിക്കാനോ അടുത്ത് അറിയുന്നോ അത്ര രസവുമില്ല ഭംഗിയുമില്ല.
  • ഒരു കുട്ടികാലത്തെ ഓർമ്മകൾ.


    POST BY:- SIMON PALATTY JOHN
    നമ്മൾ എല്ലാവരും തിരിഞ്ഞു നോക്കുന്ന ഒരു കാലം  ഉണ്ട് നമ്മുടെ കുട്ടികാലം . ഇന്ന് ഉള്ള കുട്ടികൾക്കു കിട്ടാതെ പോയ നല്ല ഒരു കാലം . നമ്മുടെ ഒക്കെ കുട്ടിക്കാലവും ഇന്നത്തെ കുട്ടികളുടെ കാലവും തമ്മിൽ ഏറെ വ്യത്യസം ഉണ്ട് . ഇന്ന് ആധുനിക സംവിധാനങ്ങൾ വന്നപ്പോൾ അന്ന് അത് ഇല്ലാത്ത ഒരു കാലം . അന്ന് കുട്ടിക്കാലത്തു പ്രാകൃതിയോട് അടുപ്പം ഉള്ള ഒരു കാലഘട്ടം ആയിരുന്നു കഴിഞ്ഞു പോയതും ഇനി തിരിച്ചു കിടത്തതും ആയ നമ്മുടെ കുട്ടികാലം എന്ത് നല്ല മനോഹരമായ ഓർമ്മകൾ സമ്മാനിച്ചു അതും അങ്ങനെ കടന്നു പോയി ആ നിമിഴങ്ങൾ ഇന്ന് ഓർക്കുമ്പോൾ തിരിഞ്ഞു ആ കുട്ടികാലത്തെ പോകുവാൻ തോന്നുന്നു . എല്ലാവര്ക്കും പറയാൻ കണ്ണും കുട്ടികാലത്തെ കുറിച്ച്. അന്ന് പ്രകൃതിയോട് അടുപ്പമുള്ള ഒരു കാലം ആയിരുന്ന് . ഓസ് വണ്ടിയും , റബ്ബർ ചെരുപ്പിന്റെ റബ്ബർ മുറിച്ചു ചക്രം ആക്കി ഉണ്ടാക്കിയ വണ്ടികൾ ഇന്നും മായാത്ത ഓർമ്മകൾ ആയി ഇന്ന് ഓർമ്മച്ചെപ്പിനുള്ളിൽ ഇരിക്കുന്നു . ഓണം ഒകെ വന്നാൽ പിന്നെ പൂക്കാലം എൻറെ കുട്ടിക്കാലത്തു ചെമ്പരത്തി പൂക്കൾ ഇല്ലാത്ത വീട് ഇല്ല . വീടിന്റെ വഴിയിൽ ചെമ്പരത്തി പൂക്കൾ വലുതായി നില്കുന്നത് കണ്ണൻ എന്ത് രസം അന്ന് അതിന്റെ പൂ പറിച്ചു അതിലെ തേൻ കുടിക്കുന്ന ഒരു കാലം ഇന്ന് കുട്ടികൾ അങ്ങനെ ഒന്നും കണ്ടിട്ടില്ല . കടകളിലെ മിഠായി ഇരിക്കുന്നത് ഒക്കെ നല്ല രസം അന്ന് പല നിറത്തിൽ ഒകെ ആയി അങ്ങനെ അത് ഒന്നും മറക്കാൻ പറ്റില്ല. അന്ന് 50 പൈസ 25 പൈസ 10 പൈസ എന്ന് നീളുന്നു മുഠായിയുടെ വിലകൾ . തേൻ ,ഗ്യാസ് , അങ്ങനെ എത്ര മിഠായികൾ . വീട്ടിൽ നിന്ന് അങ്ങനെ ഒന്നും പൈസ തരാത്തതുമില്ല . പിന്നെ കരഞ്ഞും ഒകെ അന്ന് കിട്ടുന്നത് . മിഠായി യുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഓർക്കുന്നു എന്റെ ഒരു പിറന്നാൾ ദിവസം . കുഞ്ഞിലേ എന്റെ പിറന്നാളിന് തല്ലെന്നു ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു നാളെ എന്റെ പിറന്നാൾ അന്ന് മിഠായി ഒകെ ആയി വരം എന്ന് പറഞ്ഞു വീട്ടിൽ ഇന്ന് ക്യാഷ് തരും എന്ന ഒരു വിശ്വാസം . പറഞ്ഞിട്ടു കാര്യം ഇല്ല  സംഗതി ചിറ്റിപോയി . എത്ര കരഞ്ഞിട്ടും തന്നില്ല. വേറെ ഒന്നും കൊണ്ട് അല്ല കാഷില്ലാ . രാവിലെ സ്കൂളിൽ പോകാൻ ക്യാഷ് ത അല്ലാതെ ഞാൻ പോകില്ല എന്ന് കരഞ്ഞു എന്നെ തല്ലി പറഞ്ഞുവിട്ടു അത് ഒക്കെ ഇന്ന് ഓർക്കുമ്പോൾ സത്യത്തിൽ ചിരിവരുന്നു അന്ന് എല്ലാവരും സ്കൂളിൽ പോയതിനു ശേഷം അന്ന്  ഞാൻ പോയത് . അങ്ങനെ എന്റെ ഒരു പിറന്നാള് കരഞ്ഞു ഞാൻ ആഘോഷിച്ചു . ഇന്ന് ഒകെ എല്ലാവർക്കും മേടിച്ചുകൊടുക്കും അതും ഏറ്റവും നല്ലതു . പിന്നെ അന്ന് മുതൽ ഇന്ന് വരെ ഞാൻ എന്റെ പിറന്നാളിന് ചെലവ് ആർക്കും ചെയിതിട്ടില്ല അത് ആഘോഷിച്ചാട്ടും ഇല്ല . അന്ന് പിറന്നാളിന് ഒന്നുംകിട്ടതുമില്ല . അങ്ങനെ ഒക്കെ ഇന്ന് ചിരി അന്നുവരുന്നത് അത് ഒക്കെ ഓർത്തിട്ടു . ഒരു ദിവസം ഒകെ കിട്ടിയാൽ രാവിലെ ഇറങ്ങും കളിക്കാൻ തിരിച്ചു വീട്ടിൽ കയറുന്നതു രാത്രി ഒകെ ആക്കും തിരിച്ചു വരുമ്പോൾ അമ്മയുടേ വഴക്കു ഉണ്ടാക്കും എങ്ങനെ പറയാതെ ഇരിക്കും ശരീരം ഒകെ ചെള്ളിയായി ഒകെ. അന്ന് കളിയും ചിരിയും ഒകെ ആയി അങ്ങനെ അന്ന് നമ്മളെ അറിയാത്ത നാട്ടുകാര് ഇല്ല എല്ലാവര്ക്കും നമ്മളെ അറിയാം നടന്നു സ്‍കൂളിലേക്കു പോകുന്നതും ഒകെ എന്ത് രസം ആയിരുന്ന് ഇന്ന് ഒരു അഗ്രഹം ഉണ്ട് അന്ന് പോയവഴിയിലൂടെ ഒന്നുകൂടി പോകുവാൻ. ഇന്നത്തെ കുട്ടികളെ വീടിന്റെ മുന്നിൽ വണ്ടി വരും അങ്ങനെ അവര് പോകുന്നെ ആർക്കും നല്ലതുപോലെ അറിയില്ല . ഇന്ന് ഒകെ ഒരു അവധി കുട്ടികൾക്ക് കിട്ടിയാൽ പിന്നെ വീട്ടിൽ തന്നെ കമ്പ്യൂട്ടർ ഗെയിം ഒകെ കളിച്ചു ഇരിക്കും എല്ലാം ഗൂഗിൾ . പ്രകൃതിയോട് ചേരുവാൻ ഇപ്പോൾ കഴിയുന്നില്ല അതിന്റെ ഭംഗി ആസ്വദിക്കാൻ ഇന്നത്തെ കുട്ടികൾക്ക് അറിയില്ല എല്ലാം വീട്ടിലെ കമ്പ്യൂട്ടർ വഴി. പണ്ട് കാലത്തേ കുട്ടികാലം ഒകെ പോയി പോയി .അന്ന് എത്ര മഴ നഞ്ഞാലും പനിയോ രോഗമോ ഇല്ല . ഇന്ന് അന്നേ മാറിയിരിക്കുന്നു ഇന്നത്തെ കുട്ടികൾക്ക് വരാത്ത രോഗം ഇല്ല . ഇന്ന് കഴിക്കാൻ ഉണ്ട് അന്ന്ഇല്ല എന്നാലും കളിച്ചു നടക്കുമ്പോൾ ശരീരം രോഗത്തെ പ്രതിരോധിക്കാൻ ഉള്ള  എല്ലാ കഴിവും ഉണ്ട് . ഇനി എന്ന് തിരിച്ചുകിട്ടും ആ പഴയ നാളുകൾ. 

    ആ രസം ഉള്ളനാളുകൾക്കു പകരമായി വേറെ ഒരു കാലഘട്ടം ഇല്ല . അത്ഒക്കെ ഇനി വെറും ഓർമ്മകൾ മാത്രമായി ചുരുങ്ങി .





  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346