SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • സ്നേഹത്തിനും ഒരു ദിനം .


    സ്നേഹിക്കാൻ ഒരു ദിവസം. സ്നേഹിക്കുന്നവർക്ക് ആയി. ഒരു സ്നേഹം കൊണ്ട് നമുക്ക് പലതും നേടാൻ കഴിയും എന്ന സ്നേഹം കൊണ്ട് തന്നെ പലതും നശിപ്പിക്കാൻ കഴിയും. സ്നേഹിക്കുന്നതു അത് ആർക്കും നല്ലകാൻ പറ്റും അതിനു പ്രായം കൂടിയവർ കുറഞ്ഞവർ എന്ന് എന്നുമില്ല. അത് മനസ്സിൽ നിന്നും വരുന്നത് അന്ന് നമുക്കു എല്ലാവര്ക്കും ജീവിക്കാൻ വേണ്ടത് ഒരു സ്നേഹം കൂടെ വേണം. നമ്മളെ ആര്‌ങ്കിലും സ്നേഹിക്കണം എന്ന് ഉണ്ടകിൽ നമ്മൾ കൊടുത്താൽ മാത്രമേ നമുക്ക് അത് തിരിച്ചു ലഭിക്കുന്നതു. എന്നാൽ മാത്രമേ നമുക്കു സ്നേഹം കിട്ടാൻ അർഹതയുള്ളൂ.
    പറയുന്നവർക്കും കേൾക്കുന്നവർക്കും ഒരുപോലെ മനസിലാകാത്ത വിഷയം ഉണ്ടങ്കിൽ അത് സ്നേഹം അന്ന്. സ്നേഹം എന്ത് അന്ന് ചോദിച്ചാൽ എല്ലാവര്ക്കും അറിയാം. എന്നാൽ അത് വിശുദ്ധികരിക്കാനും പ്രേകടിപ്പിക്കാനും അത് വളരെ കുറച്ചു പേർക്ക് അറിയൂ. അതിനു കാരണം നിങ്ങളുടെ കൈയിൽ ധാരാളം സ്നേഹങ്ങൾ ഉണ്ട് എന്ന് ആണ്. നിങ്ങളുടെ സ്നേഹം മുതിർന്നവരോട് ആക്കുമ്പോൾ അതിനു ബഹുമാനം എന്ന് പറയുന്നു. സ്നേഹം താഴെ ഉള്ളവരോട് ആക്കുമ്പോൾ അത് വാത്സല്യവും ആക്കുന്നു. സ്നേഹം സമപ്രായക്കാരോട് ആകുമ്പോൾ നിങ്ങൾ അതിനെ സൗഹദം എന്ന് വിളിക്കുന്നു. സ്നേഹം മറ്റു പഥാർത്ഥങ്ങളോട് ആക്കുമ്പോൾ അതിനെ ഇഷ്ടം എന്ന് പറയുന്നു.ഇതിൽ എല്ലാം നിങ്ങൾ സ്വാർത്ഥത കാണുവാൻ സാധിക്കും . സ്വാർത്ഥതഇല്ലാത്ത  സ്നേഹത്തിനു പ്രേമം എന്ന് പറയുന്നു. പ്രേമം എന്ന് സംസ്‌കൃത പദത്തിന്റെ അർഥം 'സ്നേഹം നിസ്വാർഥം' എന്ന് ആണ്. ഇന്ന് ഏറ്റവും കൊടുത്താൽ തെറ്റിദ്ധരിക്കുന്ന വാക്കും പ്രേമം അന്നു. ഇന്ന് ആർക്കും പ്രേമം ഇല്ല എല്ലാവര്ക്കും തമ്മിൽ തമ്മിൽ ഇഷ്ട്ടം അന്നു. അങ്ങനെ എങ്കിൽ എന്ത് അന്നു സ്നേഹം ഡോക്ടർ സ്റ്റെയ്നബെർഗിന്റെ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ പറയാൻ ശ്രമിക്കം സ്റ്റെയ്നബർഗിന്റെ ട്രൈങ്ങളെ തിയറി അനുസരിച്ചു ഞാൻ പറയാൻ ശ്രമിക്കം. പാഷൻ , ഇന്റിമസി ,കമ്മിറ്റ്മെന്റ് എന്നി മുന്ന് ചേരുന്നത് അന്നു സ്‌നേഹം.
    മറ്റുഒരുളുടെ ശരീരത്തോട് തോന്നുന്ന അഹർഷണത്തിനെ പാഷൻ എന്ന് വിളികാം. മറ്റുഒരുളുടെ രഹസ്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിനെ ഇന്റിമേസി എന്ന് അർത്ഥമാകുന്നു. നിങ്ങൾ ഇഷ്ടപ്രേകരമോ അല്ലാതെയോ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരുമായി നിങ്ങൾക്ക് ഒരു കമ്മിൻറ്മെൻറ് ഉണ്ട്. ഉദാഹരണം ആയി
    നിങ്ങൾ അച്ഛനും അമ്മയുമായി ഉള്ള ബന്ധം അതിൽ പാഷൻ ഇല്ല ഇന്റമസ്സി ഉണ്ടാകാം ഉണ്ടാക്കതെ ഇരിക്കാം എന്നാൽ കമ്മിറ്റ്മെന്റ് എന്ത് ആയാലും ഉണ്ട് അവർ നിങ്ങളുടെ അച്ഛനും അമ്മയും അന്നു നിങ്ങൾ അവരുടെ മക്കൾ അന്നു ഈ മുന്ന് കാര്യങ്ങൾ ചേരുന്നതിനെ അതിനെ സമ്പൂർണ സ്നേഹം ഇന്ന് സ്റ്റെയ്നബർഗിന്പറയുന്നു.

    സ്നേഹിക്കുക നമ്മളെ പോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കുക. സ്നേഹം അത് ഒരു കടയിലും ചെന്ന് മേടിക്കാൻ പറ്റുന്നത് അല്ല. അതിന്റെ വില ആർക്കും പറയാനും കഴിയതും ഇല്ല. സ്നേഹം അത് ഒരു പുണ്യം അന്ന്. അതുകൊണ്ടു സ്നേഹിക്കുക നല്ലമനസോടെ സ്നേഹിക്കുക.
    സ്നേഹത്തിനും ഒരു ദിനം 
  • സ്‌നേഹം.


    ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മളെ കടന്നു പോകുമ്പോൾ നല്ല വിഷമങ്ങൾ സമ്മാനിച്ചു അന്ന് ജീവിതം കടന്നു പോകുന്നത് എന്നാൽ ഈ ദിവസവും കടന്നു പോകും എന്ന് പറഞ്ഞു നമ്മൾ കത്തുരിക്കുന്നു എന്ന് പറയുന്നത് അന്ന് നല്ലതു. ഞാൻ ഇങ്ങനെ ഒകെ എഴുത്തുമ്പോളും ഹൃദയം തകർന്നു അന്ന് ജീവിതത്തിൽ സ്നേഹിച്ചവര് നമ്മളെ ഒറ്റയ്ക്ക് ആക്കി പോകുമ്പോൾ ഉള്ള ആ ഫീലിങ്ങ്സ് ആർക്കും പറഞ്ഞു മനസിലാക്കാൻ പറ്റില്ല അത് അനുഭവിച്ചു തന്നെ അറിയേണ്ടത് അന്ന് നമ്മൾ എങ്ങനെ ഒകെ നല്ലതു പോലെ സ്നേഹിച്ചാൽ നമ്മൾ അവസാനം പൊട്ടന്മാര് ആയിമാറാതെ ഉള്ളു അവർക്കു മറക്കാൻ എളുപ്പം അന്ന് കാരണം ഒരു ഉദാഹരണത്തിൽ പറയുവാണ് എങ്കിൽ (കൈയിൽ ഇപ്പോൾ ഒരു ആൻഡ്രോയിഡ് ഫോൺ അന്ന് ഇരിക്കുന്നത് , എന്നാൽ ഒരു ഐഫോൺ കിട്ടുമ്പോൾ മറക്കാനും ഈസി അന്ന്.) എന്നാൽ അതിന്റെ വില ഒരിക്കലും മനസിലാക്കില്ല, അതുപോലെ താനെന്നു ജീവിതത്തിലും. വേണ്ട എന്ന് പറഞ്ഞു പോകുമ്പോൾ അതിന്റെ വില മനസിലാക്കൻ  കഴിയില്ല അത് മനസിലാക്കി വരുമ്പോൾ അത് നേടാൻ കഴിയാതെ ആക്കും. ഈ സ്നേഹം ആരുടെയും കൈയിൽ ഇന്നും പിടിച്ചു വാങ്ങാൻ കഴിയുന്നത് ഒരു സാധനം അല്ല എന്ന് മനസിലായി.സ്നേഹം അറിഞ്ഞു നൽകേണ്ടത് അന്ന് . നമ്മൾ എത്ര സ്നേഹിച്ചാലും അത് ഒരിക്കലും അത് മനസിലാക്കില്ല. ജീവിതം ഒന്ന് ഉള്ളു അത് നമ്മുടെ ഇഷ്ടത്തിന് അന്ന് ജിവിക്കണ്ടത് മറ്റുള്ളവര് പറഞ്ഞു തന്നു അല്ല ജീവിക്കേണ്ടത്. അങ്ങനെ പറയുന്നവര് ആരും നമ്മുടെ കഷ്ടകാലത്തു നമ്മളെ കുറ്റം പറയാൻ അല്ലാതെ കൂടെ നില്കും എന്നും ആരും ഓർക്കേണ്ട അവര് നമ്മളെ സഹായിക്കും എന്നും ഓർക്കണ്ട. അവര് ക്യാഷ് തന്നു അല്ല നമ്മൾ ജീവിക്കുന്നത് നമ്മുടെ ക്യാഷ് ഉപയോഗിച്ച് അന്ന് ജീവിക്കുന്നത് . അപ്പോൾ നമ്മൾ നമ്മുടേ ഇഷ്ടത്തിന് അന്ന് ജിവിക്കണ്ടത്. അല്ലാതെ മറ്റുള്ളവരുടെ വാക്ക് കേട്ട് ജീവിക്കാൻ പോയാൽ നീ നിന്റെ ജീവിതത്തിൽ നീ തോറ്റു എന്ന് അന്ന്അർഥം. ജീവിതം ഒന്നേയുള്ളു അതിന്റെ തീരുമാനങ്ങൾ എടുക്കേണ്ടത് നമ്മൾ തന്നെഅന്ന് അല്ലാതെ നാട്ടുകാര് എന്ത് പറയും എന്ന് നോക്കിയാൽ നമുക്ക് ശരി എന്ന് തോന്നതു അന്ന് നമ്മൾ ചെയ്യണ്ടത്. നാട്ടുകാര് എന്ത് പറയട്ടെ. എന്ത് അവന്നു എന്ന് പറഞ്ഞാലും അവര് കുറ്റം അല്ലെ നല്ലതുപറയും ആയിരിക്കും. നമ്മുടെ ജീവിതത്തിൽ നമ്മൾ തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റുള്ളവരുടെ വാക്ക് നോക്കിയിട്ടു അല്ല നമ്മൾ അന്ന് എടുക്കേണ്ടത്  ആരും എന്ത് എങ്കിലും പറയട്ടെ നമ്മളെ അത് ഒന്നും ബാധിക്കുന്ന വിഷയം അല്ല എന്ന് കരുതിയാൽ നമ്മൾ ജീവിതലത്തിൽ വിജയം കൈവരിച്ചു എന്ന് പറയാം. എപ്പോളും നമ്മളെ സ്നേഹിക്കുന്നവരെ കൂടെ നിർത്തുക. സ്നേഹം എന്ന് പറയുന്നത് ഒരു കിട്ടാവുന്നതിലും ഏറ്റവും നല്ല പുണ്യം അന്ന്. പലർക്കും സ്നേഹം നഷ്ട്ടപ്പെടുന്ന കാലത്തു സ്നേഹിക്കുന്നവരെ കിട്ടിയാൽ അത് അത് നമ്മുടെ ജീവിത വിജയത്തിന്റെ ബലം അന്ന്. സ്‌നേഹിക്കുമ്പോൾ നല്ലതുപോലെ ഒരു കുറവും കാണിക്കാതെ ചതിക്കാത്ത ഒരു സ്നേഹം നല്ക്കുക,


    സ്നേഹം എന്നത് ജീവിത വിജയത്തിന്റെ ഒരു എളുപ്പമായ വഴി അന്ന്. സ്നേഹത്തിലൂടെ നമുക്കും എന്തും നേടാൻ സാധിക്കും. സ്നേഹിക്കുക ഒരു കുറവും ഇല്ലാതെ ചതിക്കാതെ മനസ്സ് തുറന്നു ആത്മാർത്ഥമായി. സ്നേഹം നഷ്ട്ടപെടുംപോലെ അതിന്റെ വേദന നമുക്ക് മനസിലാക്കാൻ പറ്റു. ഒരിക്കലും മറക്കാൻ പറ്റാത്തത് അന്ന് സ്നേഹത്തിൽ നമ്മളെ ചതിക്കുന്നതു. അത് കൊണ്ട് നമ്മളെ സ്നേഹിക്കുന്നവരെ ആത്മാർത്ഥമായി സ്നേഹിക്കുക.........ജീവിക്കുന്നത് നമ്മുടെ തീരുമാനങ്ങളുമായി നമുക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ ജീവിക്കുക എന്നാൽഅതിനു ഒരു അർഥം ഉള്ളു.

    സ്‌നേഹം ഒരു ജീവിത വിജയം അന്ന്,
          


  • ഒരു വേർപാടിന്റെ ഒരു ഒറ്റപ്പെടൽ .


    അലസവും അപക്വവുമായ സഞ്ചാരം. കണ്ടും കേട്ടും പറഞ്ഞും ജീവിതപുസ്തകത്തില്‍ തിന്മകളുടെ മാറാലകള്‍ മാറാപ്പുകെട്ടിയ കാലം. ഒട്ടും കരുതലോടെയല്ലാത്ത കാല്‍‌‌വെപ്പുകള്‍, വിചാരങ്ങള്‍.... ദീര്‍ഘനേരത്തെയാത്ര മനസ്സിനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കണ്ണുകള്‍ വാടിക്കുനിഞ്ഞു. പൊടിപടലങ്ങള്‍ കൊണ്ട് അസ്വസ്ഥത! തണുത്ത തെളിജലം കൊണ്ടൊന്ന് കഴുകിത്തുടയ്ക്കാന്‍ ഹൃദയം കൊതിച്ചു. ശുദ്ധജലത്തിന്റെ തെളിമയിലൊന്ന് തണുക്കാന്‍ ഉള്ളുനിറയെ ആഗ്രഹിച്ചു. വരണ്ടുണങ്ങിയ മണ്ണും, മണ്ണില്‍ പതിഞ്ഞ വിത്തും പുതുമഴയെ കൊതിച്ചപോലെ!


    ജലബാഷ്പത്തിന്റെ സ്പര്‍ശമില്ലാതെ വിത്ത് മുളച്ചുയരില്ല. വറ്റിവരണ്ടുകിടന്ന മണ്ണില്‍ വിത്ത് അനക്കമില്ലാതെ കിടന്നു. ഒന്നുയര്‍ന്നു കാണാന്‍ അങ്ങേയറ്റം കൊതിച്ചു. ഇലച്ചാര്‍ത്തുകളെ ചുംബിച്ചുണര്‍ത്തുന്ന പുതുമഴയെ ആവോളം മോഹിച്ചു. നന്മയുടെ വിത്തൂകള്‍ മുളച്ചു പടരാന്‍ എന്നാണൊരു പുതുമഴ? കാലം കിനാവു കണ്ടു. തിന്മയുടെ വിഷക്കൂമ്പുകളെ അടിച്ചുലച്ച്, നല്ല പൂവുകള്‍ക്ക് വിടരാന്‍ ആകാശം കാണിക്കുന്ന പുതുമഴ! കനത്ത കാര്‍മേഘങ്ങള്‍ പെയ്തു തീര്‍ന്ന്, തുറന്നുകിട്ടുന്ന ആകാശം കണ്ണുകൊതിച്ചു. മണ്ണൊന്നു കുതിരാന്‍, ഇലകള്‍ നനയാന്‍, മലരുകള്‍ വിടരാന്‍, വേരുകള്‍ പടരാന്‍, പൂവുകള്‍ നിറയാന്‍ ഒരു പുതുമഴ! വേഴാമ്പലുകള്‍ നിവര്‍ന്നുനിന്ന് ആകാശം നോക്കി. വെളുത്തുവിളറിയ ആകാശം ഉത്തരമില്ലാതെ കിടന്നു. ചെറിയ മേഘപടലങ്ങള്‍ പോലുമില്ലാതെ മാനം മടുപ്പിച്ചു. വേനല്‍ പോകാനൊരുങ്ങുകയാണ് വിട!


    കൂമ്പടഞ്ഞ ഇലച്ചാര്‍ത്തുകളില്‍ പുതുമഴയുടെ മൃദുചുംബനം! വേനല്‍ യാത്രചോദിച്ച വഴിയില്‍ ഒരു പുതുമഴസ്പര്‍ശം! ഇറ്റിറ്റു വീഴുന്ന തുള്ളികള്‍ ആത്മഹര്‍ഷത്തിന്റെ പുളകമാകുന്നു. ജലം കൊണ്ട മണ്ണിന്റെ മധുരമുള്ള മണം മനസ്സിനെയും കുളിരണിയിച്ചു. സെപ്തംബര്‍-ഒക്ടോബര്‍ പുതുമഴയുടെ നനവുള്ള വസന്തമായിരുന്നു... ശിശിര ഹേമന്തങ്ങളില്‍ നിറയാതെ പോയ ഓരോ കൊച്ചുകുഴികളേയും ആ പുതുമഴ നനവുള്ളതാക്കി. വറ്റിയമണ്ണില്‍ ഉറ്റിയ പുതുമഴ കുതിര്‍ന്നുപടര്‍ന്നു. പൂവുകള്‍ നിറഞ്ഞു...


    എത്ര വേഗമാണ് ആ പുതുമഴ ഓരോ വിത്തിനേയും വിടര്‍ത്തിയത്! എത്ര സുന്ദരമായാണ് ഓരോ മണ്ണും വിത്തുകള്‍ക്കായി വിണ്ടു കീറിയത്! ഉള്ളിലുറങ്ങിയ നന്മയുടെ വിത്തുകള്‍ ആ പുതുമഴയുടെ സാന്ത്വനസ്പര്‍ശനത്താല്‍ ഉണര്‍ന്നുയര്‍ന്നു. എത്ര പെട്ടെന്നാണ് ചുറ്റുപാടും മാറിയത്! മുമ്പു കാണാത്ത ആവേശം മുമ്പിലെങ്ങും നിറഞ്ഞു. നിഷ്ഠയുള്ള ജീവിതശീലങ്ങള്‍ എത്രയെളുപ്പമാണ് കൈവന്നത്! ഒരു പുതുമഴയുടെ സാധ്യതകള്‍ എത്ര ഏറെയാണ്. മാറ്റങ്ങളുടെ പുതുമഴയായിരുന്നു. പൂ ചോദിച്ചപ്പോള്‍ പൂക്കാലം സമ്മാനിച്ച മഴക്കാലം. ഓരോ തളിരിലും പൂവും കായും നിറച്ച് ഒറ്റയുമ്മകൊണ്ട് മനസ്സിനെ മയില്പീലിയാക്കിയ മൃദുലമായ മഴസ്പര്‍ശം. നന്മയുടെ നീരൊഴുക്കിന് ചിറകെട്ടാനാകില്ല. അവ കുത്തിയൊഴുകി, വറ്റിക്കിടന്ന ഓരോ അതിരിലും ആ നനവെത്തി. എല്ലാം തുടുത്തു സുന്ദരമായി. ആത്മസൌന്ദര്യത്തിന്റെ പുതുമഴയില്‍ വസന്തം എവിടെയും!


    ആവര്‍ത്തിച്ച കൊച്ചുവര്‍ത്തമാനങ്ങളില്‍ പുതുമഴയോട് അടക്കം പറഞ്ഞപ്പോള്‍ ഹൃദയത്തിന് മുമ്പില്ലാത്ത പ്രകാശവും കരുത്തും കൈവന്നിരിക്കുന്നു. രാവുകള്‍ പകലിന്റെ സൌന്ദര്യം പടര്‍ത്തി. സാന്ത്വനത്തിന്റെ, സ്നേഹത്തലോടലുകളുടെ, എന്നുമൊപ്പമുണ്ടാകുമെന്ന ഉറപ്പിന്റെ പ്രകാശം കൊണ്ട് കൂരിരുട്ടിലും വെളിച്ചം പരന്നു. ഈ പുതുമഴ എന്റെ സ്വന്തമെന്ന ആത്മഹര്‍ഷം ശരറാന്തല്‍ പോലെ ഹൃദയഭിത്തിയില്‍ തൂക്കിയിട്ട്, എത്രയെളുപ്പത്തിലായിരുന്നു ആ കൂരിരുട്ടിലും നടന്നു നീങ്ങിയത്! സ്വന്തമെന്ന അഹങ്കാരം കൊണ്ട് കണ്ണുകാണാതെ, മറ്റൊന്നും നോക്കാതെ വിലക്കുകള്‍ ലംഘിച്ച് ഉറക്കെ പ്രഖ്യാപിച്ചു. ഇതാ എന്റെ പുതുമഴയെന്ന്! ഈ പുതുമഴയുടെ കുളിര്‍മപോലും മറ്റൊരാള്‍ ആസ്വദിക്കുന്നത് ഇഷ്ടമാകാതെ മനസ്സില്‍ കുശുമ്പ് നിറഞ്ഞു, പെയ്തു തോര്‍ന്നിട്ടും ആ സ്വാര്‍ത്ഥത വിട്ടുമാറുന്നില്ല!


    ഇന്ന്, വേര്‍പാടിന്റെ വേദന എത്രയെന്നറിയുന്നു.... ഏകാന്തതയുടെ നീറ്റല്‍ മനസ്സിനെ പുകയ്ക്കുന്നു... ഈ പുതുമഴ പാതി പെയ്തുതീരുകയാണ്! ഇലപ്പടര്‍കളില്‍ ഇളം കാറ്റ് തീരുന്നു. ഓരോ തുള്ളിയും നനച്ചുവളര്‍ത്തിയ നന്മയുടെ വിത്തുകള്‍ ഇനി മുളച്ചുയരുമോ? വാടിക്കരിയുമോ? ഈ പുതുമഴയെ ഇനിയും കാത്തിരിക്കുന്നു, നെഞ്ചു നിറയെ!
  • ഈ റിപ്പബ്ലിക് ദിനത്തില്‍ നമ്മള്‍ ഓർക്കുക.


    Post By:- Simon Palatty John.
    ഏറ്റവും വലിയ പരമാധികാര, മതേതരത്വ, ജനാധിപത്യ രാഷ്ട്രത്തിന്റെ അറുപത്തിയൊമ്ബതാം ജന്മദിനമാണ് നമ്മള്‍ ഇന്ന് കൊണ്ടാടുന്നത്. ഡോ. ബീ. ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ കരട് നിയമസഭ അംഗീകരിച്ചത് 1949 നവമ്ബര്‍ 26-നാണ്. അതിനുശേഷം കൃത്യം രണ്ടു മാസം കഴിഞ്ഞാണ് ഇന്ത്യ പിറന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യയ്ക്ക് മാത്രമാണ് തുടക്കം മുതല്‍ ഭരണഘടനക്കും, ജനപ്രിതിനിധി സഭകള്‍ക്കും വിധേയമായി, മതേതരത്വ, പ്രജാധിപത്യ പരമാധികാര രാഷ്ട്രമായി തുടരുവാന്‍ കഴിഞ്ഞിട്ടുള്ളത്.
    ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിര്‍ത്താനാണ് എല്ലാ വര്‍ഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നത്. രാഷ്ട്രപതിഭവനു സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികര്‍ അവരുടെ മുഴുവന്‍ ഔദ്യോഗിക വേഷത്തില്‍ ഈ ദിവസം പരേഡ് നടത്തും. പരേഡില്‍ നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും. കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാന സൈനിക പ്രദര്‍ശനങ്ങളും ഉണ്ടാകും.
    ജനുവരി 26 നു മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. 1930 ജനവരി 26 ന് ലഹോറില്‍ നടന്ന യോഗത്തില്‍ 'സ്വരാജ് ദിനം' പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്നാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്.1950 ജനുവരി 26 10.18 നാണ് ഇന്ത്യന്‍ ഭരണഘടന നടപ്പിലാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ഭരണഘടനയിലെ വാസ്തുശില്പി ഡോ. ഭീംറാവു അംബേദ്കര്‍ ഡ്രാഫ്റ്റ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
    1955 ജനുവരി 26 നാണ് ആദ്യമായി ഡല്‍ഹി രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചത്. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചതും 1963 ജനുവരി 26 നാണ്.
    റിപ്പബ്ലിക്ക് ദിനത്തില്‍ എല്ലാ ഇന്ത്യക്കാരുടെ കയ്യിലും ത്രിവര്‍ണ്ണ കൊടി പാറാറുണ്ട്. പിങ്കളി വെങ്കയ്യ എന്ന ആളാണ് ദേശീയ പതാക രൂപകല്‍പന ചെയ്തത്.1947 ജൂലെെ 22 -നു കൂടിയ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയുടെ അഡ്ഹോക്ക് യോഗത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഔദ്യോഗികമായി അംഗീകരിച്ചു.
    മുകളില്‍ കുങ്കുമം, നടുവില്‍ വെള്ള ,താഴെ പച്ച എന്നിവയാണ് പതാകയില്‍ ഉള്ളത്. ദീര്‍ഘ ചതുരാകൃതിയിലാണ് പതാക. നടുവിലെ വെളുപ്പില്‍ നേവി ബ്ലൂ നിറത്തില്‍ 24 ആര ക്കാലുകളുള്ള അശോകചക്രം മുദ്രണം ചെയ്തിരിക്കണം. ഇത് പതാകയുടെ ഇരു വശത്തും ദൃശ്യമായിരിക്കണം. ഓരോ നിറത്തിനും ഓരോ അര്‍ഥങ്ങള്‍ ഉണ്ട്. കുങ്കുമനിറം പരിത്യാഗം,സ്വാര്‍ഥ രാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ വെളുപ്പ് വെളിച്ചം ,സത്യത്തിന്‍റെ പാതയെയും പച്ച മണ്ണുമായ ബന്ധം,സസ്യ ജാലങ്ങളെയും അശോകചക്രം ധര്‍മ്മം,നീതി,സത്യം,മുന്‍പോട്ടുള്ള രാജ്യത്തിന്‍റെ ചലനം എന്നിവയെയും സൂചിപ്പിക്കുന്നു.
  • അതിരുകടക്കുന്ന വിവാഹാഘോഷങ്ങൾ.


    കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” "റാഗിംഗു"മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിെൻറയും വിരുന്നു സൽക്കാരത്തിെൻറയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു. 
    കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു. 
    സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. 
    ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക. 
    റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്.

    Post By:- SIMON P JOHN
  • എല്ലാവർക്കും പുതുവർഷത്തിലേക്ക് സ്വാഗതം.

    Post By: Simon P John.

    എല്ലാവർക്കും പുതുവർഷത്തിലേക്കു സ്വാഗതം. ഇന്ന് ലോകം മുഴുവൻ ഒന്നായി ആഘോഷിക്കുന്ന ഒരു ദിവസം അന്ന് ഇന്ന്. അങ്ങനെ ഒരു വർഷം കഴിഞ്ഞു പുതിയ ഒരു വർഷംതുടങ്ങി കഴിഞ്ഞു. 2019 ത്തിന്റെ ആദ്യദിനം അന്ന് ഇന്ന് പിറന്നു. എല്ലാവരും പുതിയ തീരുമാനം ഒകെ എടുത്തു പുതുവർഷത്തെ സ്വാഗതം ചെയിതു. ഇന്ന് ലോകം എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു. പുതുവർഷത്തിൽ ചെയ്യണ്ടത് ഒകെ പ്ലാൻ ചെയിതു മുൻകൂടി ഇരിക്കുന്നവരും ഉണ്ട് . എന്നാൽ ഇന്നത്തെ ദിവസം ഈ ലോകത്തിലേക്ക് വരുന്ന കുഞ്ഞു കുരുന്നുകളും ഉണ്ട് അങ്ങനെ എല്ലാവരും ഇന്ന് സന്തോഷത്തിന്റെ ദിവസം അന്ന്.എന്നാൽ കുറച്ചു ഭാവനകളും സന്തോഷം ഇല്ലാതെയിരിക്കുന്നവരും നമ്മുടെ കൂടെ ഉണ്ട് അവരുടെ ഒകെ വിഷമങ്ങൾ ഒകെ മാറുന്ന ഒരു വർഷം ആയി അവരൊക്കെ സന്തോഷത്തോടെ ആയിരിക്കട്ടെ ഈ വർഷം.
    കഴിഞ്ഞ വർഷത്തെ ഓർമകളുമായി നമുക്ക് ഒരു പുതിയതുടകത്തിന്റെ നാളുകളാണ് ഇനി നമ്മുടെ മുമ്പിൽ ഉള്ളത്. ഈ നല്ല വർഷത്തിൽ നമുക്ക് യാത്രചെയ്യാം. അടുത്ത ഓർമയ്ക്കായി നമുക്ക് കാലത്തിനു ഒത്തു സഞ്ചരിക്കാം.
    ഈ വർഷം എല്ലാവര്ക്കും നല്ലതു വരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ വർഷം എല്ലാവര്ക്കും ഒരു നേട്ടത്തിന്റെ വർഷം ആയി മാറട്ടെ. ഈ പുതുവർഷം എല്ലാവരും നേട്ടങ്ങൾ കൊണ്ടുവരുന്ന വർഷം ആയി മാറാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. 

    എല്ലാവരെയും ഞാൻ ഈ പുതുവര്ഷത്തിലേക്കു 
    സ്വാഗതം ചെയുന്നു.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346