SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഒറ്റ റോക്കറ്റില്‍ ലോകത്തെ കാല്‍ക്കീഴിലാക്കിയ ഇന്ത്യ പുതിയ സ്വപ്‌നങ്ങളിലേയ്ക്ക്; ഇനി ലക്ഷ്യം ചന്ദ്രനും ശുക്രനും..



    ലോകത്തിന്റെ നെറുകയിലാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഒരൊറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെ കൃത്യതയോടും സൂഷ്മതയോടും ഭ്രമണ പഥത്തിലെത്തിച്ച ഇന്ത്യ വികസിത രാജ്യങ്ങളെയും കടത്തിവെട്ടി ഈ രംഗത്ത് മുന്നോട്ട് പോയിരിക്കുകയാണ്. ചരിത്ര നേട്ടം കൈവരിച്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ സ്വപ്ന തുല്യമായ പദ്ധതികള്‍ വേറെയുമുണ്ട്.
    മാര്‍ച്ചിലും ഏപ്രിലിലും പുതിയ വിക്ഷേപണത്തിനൊരുങ്ങുന്ന ഐ.എസ്.ആര്‍.ഒ അടുത്ത വര്‍ഷം ചാന്ദ്രയാന്റെ രണ്ടാം പതിപ്പിനും കുതിപ്പേകും. ശുക്രനിലേക്കുള്ള പുതിയ ദൗത്യവും ആസൂത്രണ ഘട്ടത്തിലാണ്. മാര്‍ച്ചില്‍ സാര്‍ക്ക് ഉപഗ്രഹവും ഏപ്രിലില്‍ ജി-സാറ്റ് 19-ഉമാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യങ്ങള്‍. ജിഎസ്എല്‍വി മാര്‍ക്ക് 2 ആണ് സാര്‍ക്ക് ഉപഗ്രഹം വിക്ഷേപിക്കാനുപയോഗിക്കുക. ജി സാറ്റിനെ മാര്‍ക്ക് 3യും ഭ്രമണപഥത്തിലെത്തിക്കും. വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജി സാറ്റ്.
    ചാന്ദ്രയാനിന്റെ പുതിയ പതിപ്പാണ് മറ്റൊരു ചരിത്ര ദൗത്യം. അടുത്തവര്‍ഷം ആദ്യ മൂന്നുമാസത്തിനുള്ളില്‍ ചാന്ദ്രയാന്‍ 2 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ആദ്യദൗത്യത്തില്‍നിന്ന് വിഭിന്നമായി ഇക്കുറി ഒരു പര്യവേഷണ പേടകം ചന്ദ്രനിലിറങ്ങി നീരീക്ഷണം നടത്തും. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ മൂന്ന് ഭാഗങ്ങളുള്ള ദൗത്യമാണ് ചാന്ദ്രയാന്‍ 2 ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലാണ് ഇതിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നത്. ചന്ദ്രോപരിതലത്തിന് സമാനമായ രീതിയില്‍ ഗര്‍ത്തങ്ങളും ഗുഹാമുഖങ്ങളും സൃഷ്ടിച്ച് ലാന്‍ഡിങ് സെന്‍സറുകള്‍ പരീക്ഷിക്കുന്ന ഘട്ടത്തിലാണ് ദൗത്യമിപ്പോള്‍. ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കുന്ന ഓര്‍ബിറ്റര്‍ ബഹിരാകാശ വാഹനം ചന്ദ്രനിലെത്തിക്കും. ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങാന്‍ സഹായിക്കുമ്പോള്‍, റോവറാണ് പര്യവേഷണം നടത്തുക.

    ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളെ രാജ്യം അതേരീതിയില്‍ത്തന്നെയാണ് മാനിക്കുന്നത്. ഇക്കുറി ബജറ്റില്‍ ബഹിരാകാശ ഗവേഷണങ്ങള്‍ക്കുള്ള വിഹിതത്തില്‍ 22 ശതമാനം വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. രാജ്യത്തിന് മറ്റു രാജ്യങ്ങള്‍ക്കിടെ യശസ്സും ഒപ്പം വിദേശനാണ്യവും നേടിത്തരുന്ന ഗവേഷകര്‍ക്ക് അതേ രീതിയിലുള്ള ആദരവാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
    കുറഞ്ഞ ചെലവില്‍ ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയ ഐ.എസ്.ആര്‍.ഒ മുമ്പുതന്നെ ലോകത്തിന്റെ കൈയടി നേടിയിരുന്നു. മംഗള്‍യാന്റെ വിജയത്തിന്റെ ചുവടുപിടിച്ച് ശുക്രനിലേക്കാണ് ഐ.എസ്.ആര്‍.ഒ അടുത്തതായി കണ്ണുവച്ചിട്ടുള്ളത്. ഇതിനൊപ്പം മംഗള്‍യാന്റെ രണ്ടാഘട്ടത്തിനും ഐ.എസ്.ആര്‍.ഒ തുടക്കമിട്ടിരിക്കുന്നു. 2021-22ഓടെ ഇത് യാഥാര്‍ഥ്യമാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.
  • 104 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി-37 ഇന്ന് ഭ്രമണപഥത്തില്‍


    ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്തെ ചരിത്രം മാറ്റിയെഴുതാന്‍ പോകുന്ന ഉപഗ്രഹദൗത്യം ഇന്ന്. ബുധനാഴ്ച രാവിലെ ഒന്‍പതിന് 104 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി സി - 37 ഇന്ത്യ വിക്ഷേപിക്കും. നാസ പോലെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്ക് സാധിക്കാത്ത വലിയൊരു ദൗത്യമാണ് ഐ.എസ്.ആര്‍.ഒ. ഏറ്റെടുത്തിരിക്കുന്നത്.
    രാജ്യാന്തര ബഹിരാകാശചരിത്രത്തില്‍ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളെന്നത് ആദ്യ സംഭവമാണ്. സെക്കന്‍ഡുകളുടൈ വ്യത്യാസത്തിലാവും ഓരോ ഉപഗ്രഹവും ഭ്രമണപഥത്തില്‍ വിന്യസിക്കുക. ഇന്ത്യയുടെ മൂന്നു ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 സാറ്റ്‌ലൈറ്റുകളും ഒന്നിച്ചു വിക്ഷേപിക്കും. കഴിഞ്ഞവര്‍ഷം 20 ഉപഗ്രങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. ഇതിനു പുറമേ രണ്ടു ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതിലും ഐ.എസ്.ആര്‍.ഒ. വിജയിച്ചു.
    104 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 1500 കിലോഗ്രാം വരുന്ന പേലോഡ് വിക്ഷേപണം വിജയിച്ചാല്‍ ഈ രംഗത്തെ വലിയശക്തിയായി ഇന്ത്യ മാറും. പി.എസ്.എല്‍.വി.-സി 37-ല്‍ വഹിക്കുന്നവയില്‍ നൂറെണ്ണവും വിദേശ ഉപഗ്രഹങ്ങളാണ്. ഇതില്‍ 80 എണ്ണം അമേരിക്കയുടേതാണ്. ഭൂമിയെ നിരീക്ഷിക്കാനുള്ള ഉപഗ്രഹ സമൂഹമാണിവ. 730 കിലോ ഭാരമുള്ള കാര്‍ടോസാറ്റ് - 2, 30 കിലോ വീതമുള്ള ഐ.എന്‍.എസ്. 1-എ, ഐ.എന്‍.എസ്. 1-ബി എന്നിവയാണ് ഇവയ്‌ക്കൊപ്പം വിക്ഷേപിക്കുന്ന ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍. നേരത്തേ 83 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, കൂടുതല്‍ രാജ്യങ്ങള്‍ സമീപിച്ചതോടെ എണ്ണം 104 കടക്കുകയായിരുന്നു.
    കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യ 34 വിക്ഷേപണത്തിലൂടെ 121 ഉപഗ്രഹങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിച്ചു. ഇതില്‍ 75 ഉപഗ്രഹങ്ങളും വിദേശത്തു നിന്നായിരുന്നു. അമേരിക്ക (18), കാനഡ (11), സിങ്കപ്പൂര്‍, ജര്‍മനി (8), യു.കെ. (6) എന്നിങ്ങനെ പോകുന്നു കണക്ക്. ഏറ്റവും കുറഞ്ഞ നിരക്കില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഏജന്‍സിയും ഐ.എസ്.ആര്‍.ഒ. ആണ്. 2014-ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ച റഷ്യയുടെ പേരിലാണ് ഇക്കാര്യത്തില്‍ നിലവിലുള്ള റെക്കോഡ്. നേരത്തേ, നാസ 29 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചാണ് ഐ.എസ്.ആര്‍.ഒ. കരുത്തു തെളിയിച്ചത്.
  • *കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌!* *ജാഗ്രതപാലിക്കുക.! !*

    *കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌!*     *ജാഗ്രതപാലിക്കുക.! !*
                                                                                              പ്രിയപ്പെട്ടവരെ, അർദ്ധരാത്രി *2 ന്റേയും 4 ന്റേയും* ഇടയിലാണ് കവർച്ച നടക്കുന്നത്. *മാരകായുധങ്ങളുമായി* സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ *പോലീസ് പറയുന്നചില* കാര്യങ്ങൾ ശ്രദ്ധിക്കുന്നത് *ഗുണം ചെയ്തേക്കാം:*
       
    1⃣ കവർച്ച നടന്ന എല്ലാ വീടുകളിലും *അടുക്കള വാതിൽ തകർത്താണ്* അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും  *ലോക്ക്* ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, *എല്ലാ വാതിലുകളും അടക്കുകയും താക്കോൽ* ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകിൽ *ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ* കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! *"അപരിചിതർ ബെല്ലടിച്ചാൽ* വാതിൽ തുറക്കാതെ ജനൽ വഴി *കാര്യം അന്വേഷിക്കുക"!*

    2⃣ വീടിനു പുറത്തും അടുക്ക്ളഭാഗത്തും  മറ്റു രണ്ടു ഭാഗങ്ങളിലും *രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക*

    3⃣ അപരിചിതരായ സന്ദർശകർ, പിരിവുകാർ, *പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ*,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ *ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ* രീതിയിൽ സഞ്ചരികുന്നവർ  തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന *അന്യ സംസ്ഥാന* തൊഴിലാളികളുമായി അകലം പാലിക്കുക!

    4⃣ കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , *ആയുധങ്ങൾ, പാര, മഴു ഗോവണി* എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, *രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം* കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് *കൊച്ചു കുട്ടികളുടെ കരച്ചിൽ* കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.

    5⃣ *കൂടുതൽ ആഭരണങ്ങൾ* അണിയാതിരിക്കുക, പണം *ആഭരണം തുടങ്ങിയവ  അൾമറ മേശ* പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ *ബാങ്ക് ലോക്കറിൽ* സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക

    6⃣ കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി *വാഹനത്തിൽ ഒരേ സമയം  നാലു ഭാഗവും അന്വേഷണം നടത്തുക*

    7⃣ പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ *തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും*

    8⃣ വലിയ സംമ്പാദ്ധ്യം ഉള്ളവർ *CCTV Camara* സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക

    9⃣ കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും *ഇല്ലാതെ ഒറ്റക്ക്* പുറത്തിറങ്ങാതിരിക്കുക

    🔟 രാത്രി മൊബൈൽ ഫോൺ *സ്വിച്ച് ഓഫ്* ആക്കാതിരിക്കുക, അയൽ വീടുകളിലെ നമ്പർ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, *പോലീസ് സ്റ്റേഷൻ* നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.

    ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും  ഇരകളായി തീർന്നാൽ ഗൗരവമായി തീരും.

    ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം  മറ്റുള്ളവരിലേക് ഷെയർ  ചെയ്യുക.

    NB  : നിങ്ങളുടെ *നാട്ടിലെ ടൗണിലോ മറ്റോ പുതുതായി* അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള *പോലീസ് സ്റ്റേഷനിൽ അറിയിക്കുക* റോഡ് വക്കിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ആർക്കും ഒളിഞ്ഞിരിക്കാൻ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.

     പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും *ആർഭാഢ ജീവിതം നയിക്കുന്നവരെയും* നിരീക്ഷിക്കുക .......

    സ്നേഹത്തോടെ,
               *കേരളാ പോലീസ്‌*

    *എല്ലാവർക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം.*

    ഇനി ഞാൻ ഒന്ന് പറഞ്ഞോട്ടെ.......
      ഈ മെസ്സേജ് നമ്മൾ വീട്ടിൽ ഉള്ള എല്ലാവരെയും വായിച്ചു കേൾപ്പിക്കുക. ഒരു ഭവനത്തിലെ എല്ലാവരും ഇത് സംബന്ധിച്ചു അവബോധം ഉള്ളവർ ആവണം....
  • കള്ളന്‍ തത്സമയം അറസ്റ്റില്‍


    മോഷണം നടത്തിക്കൊണ്ടിരിക്കെ അന്യസംസ്ഥാനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആലപ്പുഴ കലവൂരിലാണ് സംഭവം. കള്ളന്‍വന്ന ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലീനറെ അറസ്റ്റുചെയ്തു.
    കലവൂര്‍ കയര്‍ബോര്‍ഡിന് തെക്ക് പുത്തന്‍പറമ്പില്‍ രവീന്ദ്രന്റെ വീട്ടിലായിരുന്നു സംഭവം. ലോറി ഡ്രൈവറായ തമിഴ്‌നാട് വിരുദ്‌നഗര്‍ സ്വദേശി ഇരുപത്തേഴുകാരനായ ശങ്കറിനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.
    വീട്ടുകാരുടെ സമയോചിത ഇടപെടലാണ് ഇതിനുവഴിയൊരുക്കിയത്. കതകുപൊളിക്കുന്ന ശബ്ദംകേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഈ സമയം രവീന്ദ്രനും ഭാര്യ ഇന്ദിരയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ പിറകിലെ വാതില്‍ മോഷ്ടാവ് കമ്പിവടി ഉപയോഗിച്ച് തകര്‍ത്തു.
    ഇതിനുമുമ്പായി ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വളര്‍ത്തുനായയുടെ മുഖം ഷെഡ്ഡിലിട്ടിരുന്ന ചാക്കുപയോഗിച്ച് മൂടിക്കെട്ടി. ഊരിയ ഫ്യൂസ് മണ്ണില്‍ കുഴിച്ചിട്ടു. വീടിന്റെ മുന്‍വശത്തെ വയറിങ്ങുകളും ഇളക്കിമാറ്റി.
    ശബ്ദംകേട്ട വീട്ടുകാര്‍ നോക്കുമ്പോള്‍ കള്ളന്‍ അലമാരയില്‍നിന്ന് പണമടങ്ങിയ പഴ്‌സ് എടുക്കുകയായിരുന്നു. ഉടന്‍ കിടപ്പുമുറി പൂട്ടിയശേഷം അവര്‍ പോലീസിനെ വിവരമറിയിച്ചു. ഫോണ്‍ കട്ടുചെയ്യാതെ, വീട്ടുകാരുടെ നിര്‍ദേശാനുസരണം പോലീസ് വീടുവളഞ്ഞു.
    മോഷണത്തിനിടെ പോലീസിനെക്കണ്ട കള്ളന്‍ ഞെട്ടി. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. മല്‍പ്പിടിത്തത്തിലൂടെ പോലീസ് ഇയാളെ കീഴടക്കി. സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പോലീസുകാരെത്തി കള്ളനെ മണ്ണഞ്ചേരി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യംചെയ്തപ്പോഴാണ് ലോറിയെയും ക്ലീനറെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
  • SAJEEV JOHN (32) FUNERAL SERIVES LIVE WEBCAST




     STREAM ON LIVETEAM
     SAJEEV JOHN (32) FUNERAL SERIVES LIVE WEBCAST

    SAJEEV JOHN SON OF CHURCH OF GOD KERALA STATE FORMER OVERSEER PR.K.C JOHN



  • അഭയാര്‍ഥി വിലക്ക്: നിലപാടില്‍ ഉറച്ച് വൈറ്റ്ഹൗസ്


    വാഷിങ്ടണ്‍: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വ്യാപക എതിര്‍പ്പ് ഉയരുകയും ഉത്തരവ് കോടതി ഭാഗികമായി സ്‌റ്റേ ചെയ്തതിനും പിന്നാലെയാണ് വൈറ്റ് ഹൗസ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയത്.
    ഉത്തരവ് മുസ്‌ലിം വിഭാഗക്കാര്‍ക്ക് എതിരെയുള്ളതാണെന്ന ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. പഴുതടച്ച സുരക്ഷ ഉറപ്പാക്കിയശേഷം വിസ അനുവദിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ ജനതയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ എല്ലാ ഉത്തരവുകളും നടപ്പാക്കുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ നടപടിയാണ് ഇതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.


    ലിബിയ, സുഡാന്‍, സോമാലിയ, സിറിയ, ഇറാഖ്, യെമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നതിന് 90 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് ട്രംപ് ഉത്തരവിട്ടത്. ഇതിനെതിരെ വിമാനത്താവളങ്ങളിലും ലോകമെങ്കും വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു. പിന്നാലെയാണ് ബ്രൂക്‌ലിന്‍ ഫെഡറല്‍ കോടതി ജഡ്ജി ആന്‍ ഡൊണേലി ഉത്തരവ് ഭാഗികമായി സ്റ്റേ ചെയ്തത്.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346