SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • നന്നായി പഴുക്കാത്ത പഴങ്ങള്‍ കഴിച്ചാൽ.


    ഫലവര്‍ഗങ്ങള്‍ ആഹാരശീലത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ആരോഗ്യത്തിനു നല്ലതാണ്. പോഷകസമ്പന്നമായ പഴങ്ങള്‍ ദിവസവും കഴിച്ചാല്‍ അതിന്റെ ഗുണം നിങ്ങളില്‍ പ്രതിഫലിക്കും എന്നതും ഉറപ്പാണ്. എന്നാല്‍ പാകം ആകുന്നതിനു മുന്‍പേ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതു നല്ലതാണോ ? 

    വിളവു പാകത്തിനെത്തും മുന്‍പ് പഴങ്ങള്‍ പറിച്ചു കഴിക്കുന്നത്‌ ആരോഗ്യത്തിന് അത്രകണ്ട് നല്ലതല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പാകമാകാത്ത ഫലങ്ങൾ കഴിച്ചാലുള്ള പ്രശ്നങ്ങൾ എന്തൊക്കെയെന്നു നോക്കാം.

    ദഹനപ്രശ്നം 

    പാകമാകും മുന്‍പ് പഴങ്ങള്‍ കഴിച്ചാല്‍ അവ വയറ്റില്‍ക്കിടന്നു ദഹിക്കാന്‍ സമയമെടുക്കും. ഇത് ചിലപ്പോള്‍ ദഹനപ്രക്രിയയെതന്നെ ബാധിക്കാം. പഴുക്കാത്ത പഴങ്ങള്‍ കഴിക്കുമ്പോള്‍ വായിലെ ചര്‍മത്തില്‍ മുറിവുകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. വയറുവേദന പലപ്പോഴും ഇത്തരം സാഹചര്യത്തില്‍ ഉണ്ടാകാം. വയറ്റില്‍ ദഹനം നടക്കാതെ വരുമ്പോള്‍ ഗ്യാസ് ട്രബിള്‍ പോലുള്ള പ്രശ്നങ്ങളും തലപൊക്കും.

    ടോക്സിന്‍സ് 

    പഴുക്കാത്ത പഴങ്ങളില്‍ ചെറിയ അളവില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് പഴുക്കാത്ത പൈനാപ്പിള്‍, പപ്പായ, തക്കാളി എന്നിവയില്‍ ചെറിയ വിഷാംശം ഉണ്ട്. ഗര്‍ഭിണികള്‍ പച്ച പപ്പായ കഴിക്കരുതെന്നു പറയുന്നതിന്റെ കാരണവും ഇതാണ്.

    പല്ലിനു പ്രശ്നം 

    പഴുക്കാത്ത പഴങ്ങള്‍ നിങ്ങളുടെ പല്ലിനു അത്ര നല്ലതല്ല. പല്ലിന്റെ ഇനാമല്‍ നഷ്ടമാകാന്‍ ഇതു കാരണമാകും. നന്നായി പഴുക്കാത്ത പഴങ്ങളിൽ ധാരാളം ആസിഡ് അടങ്ങിയിട്ടുണ്ടാകും. ഇതും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. 

    തലചുറ്റല്‍, ഛര്‍ദ്ദി, വയറിളക്കം , മലബന്ധം 

    ഇവയെല്ലാം ഇതിന്റെ അന്തരഫലം തന്നെ. ദഹനപ്രശ്നം ഉണ്ടാകുമ്പോള്‍ ചിലരില്‍ തലചുറ്റല്‍ അനുഭവപ്പെടും. മറ്റുചിലര്‍ക്ക് മലബന്ധം, ഛര്‍ദ്ദി എന്നിവയാകും ഉണ്ടാകുക. വയറ്റില്‍ അടിഞ്ഞു കൂടിയ ദഹിക്കാത്ത വസ്തുക്കള്‍ പുറംതള്ളാന്‍ ശരീരം കണ്ടെത്തുന്ന വഴിയാണ് പലപ്പോഴും ഛര്‍ദ്ദി അല്ലെങ്കില്‍ വയറിളക്കം. ചില അവസരത്തില്‍ ഇത്തരം പഴങ്ങളിലെ അമിതമായ ഫൈബര്‍ അംശം മലബന്ധം ഉണ്ടാക്കുകയും ചെയ്യാം.
  • അന്ത്യകാല അഭിഷേകം lyrics.



    അന്ത്യകാല അഭിഷേകം
    സകല ജഡത്തിന്മേലും
    കൊയ്ത്തുക്കാല സമയമല്ലോ
    ആത്മാവിൽ നിറക്കേണമെ (2)

    തീ പോലെ ഇറങ്ങേണമേ
    അഗ്നി നാവായി പതിയണമേ
    കൊടും കാറ്റായി വിശേണമേ
    ആത്മ നദിയായി ഒഴുകണമേ

    അസ്ഥിയുടെ താഴ്‌വരയിൽ
    ഒരു സൈന്യത്തെ ഞാൻ കാണുന്നു
    അധികാരം പകരണമെ
    ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)…       തീ പോലെ…

    കാർമേലിലെ  പ്രാർത്ഥനയിൽ
    ഒരു കൈ മേഘം ഞാൻ കാണുന്നു
    ആഹാബ് വിറച്ച പോലേ
    അഗ്നി മഴയായി പെയ്യണമേ (2)…       തീ പോലെ…

    സീനായി മലമുകളിൽ
    ഒരു തീ ജ്വാല ഞാൻ കാണുന്നു
    ഇസ്രായേലിൻ ദൈവമേ
    ആ തീ എന്മൽ ഇറക്കണമേ (2)…       തീ പോലെ…

    തീ പോലെ (12)


    Anthyakaala abhishekam
    Sakal jadathinmelum
    Koythukaala samayamallo
    Aathmaavil nirakkename (2)

    Thee pole irangename
    Agni naavayi pathiyaname
    Kodumkaattayi veeshename
    Aathma nadhiyaayi ozhukaname

    Asthiyude thaazhvarayil
    Oru sainyathe njan kaanunnu
    Adhikaaram pakarename
    Ini aathmaavil pravachichidan (2)…    Thee pole

    Karmelile praarthanayil
    Oru kai mekham njan kaanunnu
    Aahabu viracha pole
    Agni mazhayaayi peyyename (2)…    Thee pole

    Seenayi malamukalil
    Oru theejwala njan kaanunnu
    Israyelin Daivame
    Aa thee enmel irakkename(2)…    Thee pole

    Thee pole (12)

  • കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത- ജാഗ്രതാ നിര്‍ദേശം


    ഉരുള്‍പൊട്ടല്‍ സാദ്ധ്യത- മലയോര 
    മേഖലയിലൂടെയുള്ള രാത്രിയാത്ര പരിമിതിപെടുത്താന്‍ നിര്‍ദേശം

    ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം..കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിയ്ക്കും

    സംസ്ഥാനത്ത് 28 വരെ കനത്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 26ന് അതിശക്തമായ മഴയുണ്ടാവുമെന്നും ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥര്ക്ക് നിര്‍ദേശം നല്‍കി.

    നിര്‍ദേശങ്ങള്‍


    1.  താലൂക്ക് കണ്ട്രോള്‍റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിക്കും (29-5-2018 വരെ)
    2.  ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരിമിതിപെടുത്തണം
    3.  ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുക. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്
    4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്
    5.  മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം
    6. ഉയര്‍ന്ന തിരമാല ജാഗ്രത/മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ 30-5-2018 വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശം.
  • 2പേർ കൂടി മരിച്ചു, നിപ്പ വൈറസ്, കേരളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രാ വിലക്കിനു സാധ്യത.


    കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഉണ്ടാവാനുള്ള സാദ്ധ്യത. നിപ്പ വൈറസ് പ്രവാസി മലയാളികളിലേക്കും പ്രതിസന്ധിയുണ്ടാക്കുന്നു. സമീപത്ത് കേരളത്തിൽ നിന്നും വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സിവിൽ ഏവിയേഷൻ നിയന്ത്രണങ്ങൾ ഏർപെടുത്തുകയോ ചെന്നിറങ്ങുന്ന രാജ്യത്ത് പരിശോധനക്ക് വിധേയമാവുകയോ ചെയ്യാൻ സാധ്യത. ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ നിയമം പ്രകാരമാണ്‌ ഇതിനുള്ള സാധ്യതകൾ. മുമ്പ് എച്.വൺ പണി വന്നപ്പോൾ മിക്ക രാജ്യത്തേ എയർപോർട്ടിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. അതിനേക്കാൾ ഭീകരമായ വൈറസ് ആണ്‌ നിപ . ഇതുമായി ബന്ധപ്പെട്ട് അതാത് രാജ്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. യാത്രാ വിലക്ക് ഏർപെടുത്താനും അതാത് രാജ്യങ്ങൾക്ക് സിവിൽ ഏവിയേഷൻ നിയമം പ്രകാരം സാധിക്കും. ഒരു പ്രത്യേകതരം വൈറസ് ബാധ കണ്ടെത്തിയതിനാൽ എല്ലാവരും വളരെ കരുതലോടെ നീങ്ങുക. വിസാ കാലാവതിയൊ ലീവൊ തീരാൻ ചുരുക്കം ദിവസങ്ങൾ ബാക്കിയുള്ളവർ യാത്ര നേരത്തെ ആക്കുക.. നാട്ടിലേക്ക് വരുന്നവർ കഴിയുന്നതും യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്…..എല്ലാവരും നല്ലതിനായി പ്രാർത്തിക്കുക


    നിപ വൈറസ് ബാധിച്ച് നാല് പേർ മരിച്ചെന്ന ഔദ്യോഗിക റിപ്പോർട്ടുകൾക്കിടെ രോഗത്തിന്റെ സമാന ലക്ഷണങ്ങളോടെ രണ്ടാൾകൂടി ഇന്ന് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പേരാമ്പ്ര സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. ഈ മരണങ്ങൾ സ്ഥിരീകരിക്കുക കൂടി ചെയ്താൽ മാരക വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴാവും. കോഴിക്കോട് മെഡിക്കൾ കോളേജിലെ ഐസലോഷൻ വാർഡിലായിരുന്നു ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്. മരിച്ചവരുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. എങ്കിൽ മാത്രമേ നിപയാണോ മരണത്തിന് കാരണമെന്ന കാര്യം വ്യക്തമാകുകയുള്ളൂ.

    നാല് പേരുടെ മരണം നിപ്പ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങളോടെ എട്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 60 പേരുടെ രക്ത സാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധനയ്ക്കയച്ചത്. അതേസമയം നിപ ബാധയെന്ന സംശയത്താൽ ചെറിയ പനിയുള്ളവർ പോലും ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട് പേരാമ്പ്ര ഭാഗത്തു നിന്നുള്ളവരാണ് ഇങ്ങനെ ചികിത്സ തേടുന്നവരിൽ കൂടുതലും.മരണസംഖ്യ ഉയരുമ്പോഴും നിപ ബാധിച്ചു തന്നെ എന്നു സ്ഥിരീകരിച്ചത് നാലു പേരുടെ മരണം മാത്രം; ഡോക്ടർമാർ വൻ സുരക്ഷാ കവചങ്ങളോടെ രോഗികളെ കാണുമ്പോഴും തുണികൊണ്ട് മുഖം മറച്ചു ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും; നിപ പേടിയിൽ ആയിരങ്ങൾ ആശുപത്രിയിലേക്ക് ഒഴുകി എത്താൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ജില്ലാ ഭരണകൂടം; ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയെക്കും: മലബാറിൽ ആകെ ആശങ്ക പടരുന്നു. പേരാമ്പ്രയിൽ പനിബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്‌സും വൈറസ് ബാധമൂലം മരണമടഞ്ഞു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ഉടൻ സംസ്‌ക്കരിച്ചു; ചെമ്പനാട് സ്വദേശി ലിനിയുടെ മരണം സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്നത്; കോഴിക്കോട്ടെ പത്ത് പനി മരണങ്ങൾ ചികിത്സയില്ലാത്ത നിപ്പോ വൈറസ് മൂലമെന്ന് സൂചന; മലപ്പുറത്തും നാലു പേർ ചികിത്സയില്ലാത്ത മഹാമാരി മൂലം മരിച്ചു; നിരവധി പേർക്ക് രോഗബാധ; കേരളം ആശങ്കയുടെ മുൾമുനയിൽ

    കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് രോഗം തുടങ്ങിയത്. വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിൽ എയിംസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പരിശോധനയ്‌ക്കെത്തും. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ഈ സംഘം പരിശോധിക്കും. വവ്വാലുകളിൽ നിന്നാണ് രോഗം പരന്നതെന്ന സംശയം ഇന്നലെ കേന്ദ്രസംഘം പങ്കുവെച്ചിരുന്നു. കൂടുതൽ സ്ഥലത്തേക്ക് വൈറസ് പോവാതെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


    Report:pravasishabdam.
  • കേരളം മരണഭീതിയിൽ, ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും മരണപ്പെട്ടേക്കാം .


    സംസ്ഥാനത്തു ഭീതി പരത്തി നിപ്പാ വൈറസ് മൂലമുള്ള മരണം തുടരുകയാണ്. വായുവിലൂടെ പകരാത്ത ഈ രോഗത്തിന്റെ പ്രധാന വാഹകർ വവ്വാലുകളാണ്. ഇതുവരെ പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ രോഗബാധയെ അത്യന്തം മാരകമാക്കുന്നത്. 1998 ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നുപിടിച്ച മാരക മസ്തിഷ്കജ്വരത്തിനു കാരണമായതുകൊണ്ടാണ് ഈ വൈറസിന് നിപ്പാ എന്നു പേരു ലഭിച്ചത്.
    എങ്ങനെയാണ് ഈ വൈറസ് പകരുക? പ്രതിരോധിക്കാൻ എന്തുചെയ്യാം?
    പകരുന്നതെങ്ങനെ

    • വവ്വാലുകളിൽനിന്നു മൃഗങ്ങളിലേക്ക് (കടിയിലൂടെ)
    • മൃഗങ്ങളിൽനിന്നു മറ്റു മൃഗങ്ങളിലേക്ക് (സ്രവങ്ങളിലൂടെ)
    • വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് (വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ)
    •  മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)
    • മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)

    ലക്ഷണങ്ങൾ

    • പനി, തലവേദന, ഛർദി, തലകറക്കം, ബോധക്ഷയം.
    • ചിലർ അപസ്മാര ലക്ഷണങ്ങൾ കാണിക്കും.
    • ലക്ഷണങ്ങൾ 10–12 ദിവസം നീണ്ടുനിൽക്കും.
    • തുടർന്ന് അബോധാവസ്ഥ.
    • മൂർധന്യാവസ്ഥയിൽ രോഗം മസ്തിഷ്കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം.

    സൂക്ഷിക്കുക

    • പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കരുത്.
    • രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ വൃത്തിയായി കഴുകണം.
    •  രോഗിയെ പരിചരിക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കണം.
    • വവ്വാലുകൾ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങൾ കുടിക്കരുത്.

    ജനങ്ങളുടെ സുരക്ഷയെ കരുതി ഈ കാര്യങ്ങള്‍ ഷെയര്‍ ചെയ്ത് കൂടുതല്‍ പേരില്‍ എത്തിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരും അഭ്യര്‍ത്ഥിച്ചു.







    ....Kerala medical department....

  • നിപ്പാ വൈറസ് – ജാഗ്രത പാലിക്കുക – ലക്ഷണങ്ങളും പ്രതിരോധങ്ങളും.


    കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ച മൂന്നുപേരുടെ രക്തം പരിശോധിച്ചതില്‍ നിന്നും അവര്‍ മരിക്കാന്‍ കാരണം അതിമാരകമായ നിപ്പാ വൈറസ് ആണു എന്നു പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു.ഇതുവരെ 5 
    പേരാണു കേരളത്തില്‍ മരണത്തിനു കീഴടങ്ങിയത്.നിപ്പാവൈറസ് വന്നാല്‍ മരുന്നു നല്‍കാന്‍ വൈകിയാല്‍ നില അതിഗുരുതരമാകും എന്നതിനാല്‍ നിപ്പാവൈറസിനെതിരെ നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണു.



    • എന്താണു ലക്ഷണങ്ങള്‍ ?


    വൈറസ് ബാധിച്ചാല്‍ അന്നുതന്നെ ലക്ഷണങ്ങള്‍ കാണില്ല.ഏകദേശം 7 മുതല്‍ 14 ദിവസം വരെ വൈറസ് ബാധ നമുക്ക് അറിയാന്‍ സാധിക്കില്ല.തുടര്‍ന്നു ചെറിയ ഓക്കാനം. കഴുത്ത് വേദന,ബോധക്ഷയം,അതിശക്തമായ ചര്‍ദ്ദില്‍ തുടങ്ങിയവ വന്നു രണ്ട് ദിവസത്തിനുള്ളില്‍ രോഗി അവശനാകുന്നു.തുടര്‍ന്നു വൈറസിനാല്‍ മസ്തിഷ്ക ജ്വരം ബാധിച്ച് രോഗി മരിക്കാനും കാരണമാകുന്നു.


    • എങ്ങിനെ പടരുന്നു ?


    വവ്വാലുകള്‍,പന്നികള്‍ എന്നിവയില്‍ നിന്നുമാണു പ്രധാനമായും വൈറസ് പകരുന്നത്.വവ്വാലുകള്‍ കടിച്ചതോ കാഷ്ഠിച്ചതോ ആയ കായ് ഫലങ്ങള്‍ കഴിക്കുന്നവര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന കള്ളു പോലെയുള്ളവയില്‍ നിന്നും അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.


    • എന്താണു പ്രതിരോധം ?


    നിപ്പാവൈറസ് ബാധിച്ചിരിക്കുന്നവരെ രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളെപ്പോലെയുള്ളവരും പനിയുള്ളവരും സന്ദര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഹോസ്പിറ്റലിലും മറ്റും സന്ദര്‍ശനം നടത്തുംബോള്‍ മുഖത്ത് മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഫ്രൂട്ട്സ് നമ്മുടെ വീട്ടില്‍ ഉണ്ടായതായാലും മറ്റൊരിടത്ത് നിന്നു ലഭിച്ചതായാലും പക്ഷികള്‍ കടിച്ചതോ സ്പര്‍ശിച്ചതോ ആയ അടയാളങ്ങള്‍ ഉള്ളത് ഒഴിവാക്കുക.പനി വന്നാല്‍ ഒട്ടും താമസം കൂടാതെ, സ്വയം ഡോക്ടര്‍ ആകുന്നത് ഒഴിവാക്കി ഡോക്ടറെ തന്നെ കാണാന്‍ ശ്രമിക്കുക.

    Write by: Ratheesh R Menon.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346