SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • രമ്യ ഡബിള്‍ ബെല്ലടിച്ചു, പരിക്കേറ്റയാളുമായി കാഷ്വലാറ്റിയിലേക്ക് ഒരു ബസ് സര്‍വീസ്.

    കണ്ടക്ടർ രമ്യ ഡ്രൈവർ V K പ്രസന്നനും 

    കൊല്ലം: നട്ടുച്ചയ്ക്ക് അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് വന്ന് സഡന്‍ ബ്രേക്കിട്ടു നിന്നപ്പോള്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും രോഗികളും ആദ്യം അമ്പരന്നു! കാഷ്വാലിറ്റിയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസോ?
    കാലില്‍ നിന്ന് രക്തമൊലിക്കുന്ന നിലയില്‍ ഒരാളെ ഡ്രൈവറും വനിതാ കണ്ടക്ടറും സഹയാത്രക്കാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലേക്ക് താങ്ങിയെടുത്തപ്പോഴാണ് കാര്യമറിഞ്ഞത്. കൊട്ടിയത്തിനു സമീപം, ഹൈവേയില്‍ റോംഗ്‌സൈഡിലൂടെ പാഞ്ഞുവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച  ബസില്‍ തെറിച്ചുവീണ് പരിക്കേറ്റയാളുമായി, മുഴുവന്‍ യാത്രക്കാരും സഹിതം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേക്കു വന്നതായിരുന്നു ബസ്!
    പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ടാല്‍ ട്രിപ്പ് മുടങ്ങുമെന്ന ആശങ്കയൊന്നുമില്ലാതെ, മനോധൈര്യത്തോടെ എല്ലാറ്റിനും മുന്നില്‍ നിന്നത് മാവേലിക്കര ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ ആര്‍.എസ്. രമ്യയാണ്. ബസിനുള്ളില്‍ തെറിച്ചു വീണ് കാലിലെ തള്ളവിരലിന്റെ നഖം ഊരിപ്പോയ യാത്രക്കാരന് കാഷ്വാലിറ്റിയില്‍ അടിയന്തര ശുശ്രൂഷ നല്‍കിത്തീരും വരെ ഡ്രൈവര്‍ പ്രസന്നനും ബസിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കാത്തുനിന്നു. ഒടുവില്‍, ആ യാത്രക്കാരനെയും കൊണ്ടുതന്നെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ഡബില്‍ ബെല്ലടിക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി രമ്യയുണ്ടായിരുന്നു, ഫുട്‌ബോര്‍ഡില്‍.
    കൊല്ലത്തു നിന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്കു പുറപ്പെട്ടതായിരുന്നു മാവേലിക്കര ഡിപ്പോയിലെ RPC 623 നമ്പര്‍ ബസ്. കൊട്ടിയത്തിനു സമീപം എത്തിയപ്പോള്‍ ഓവര്‍സ്പീഡില്‍, റോംഗ് സൈഡ് കയറി ഒരു ഓട്ടോറിക്ഷ. ഓട്ടോയെ രക്ഷിക്കാന്‍ ബസ് പെട്ടെന്ന് വെട്ടിത്തിരിക്കുകയേ ഡ്രൈവര്‍ പ്രസന്നന് വഴിയുണ്ടായിരുന്നുള്ളൂ. കൂട്ടനിലവിളികള്‍ക്കിടെ ബസിന്റെ പിന്‍ഭാഗത്തു നിന്ന് പലരും മുന്നിലേക്ക് തെറിച്ചുവീണു. അക്കൂട്ടത്തില്‍ ആറ്റിങ്ങല്‍ സ്വദേശി ദേവരാജനാണ് ബസിനുള്ളില്‍ മധ്യഭാഗത്തോളം തെറിച്ച് മുട്ടിടിച്ച് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ ദേവരാജന്റെ പെരുവിരലിന്റെ നഖം ഊരിപ്പോയിരുന്നു.
    ബഹളത്തിനിടയില്‍ മനസ്സാന്നിധ്യം കൈവിടാതെ, പരിക്കേറ്റ ദേവരാജനെ അതേ ബസില്‍ത്തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനമെടുത്തത് രമ്യയാണ്. കാര്യം പറഞ്ഞപ്പോള്‍ ഡ്രൈവര്‍ പ്രസന്നന് ഒപ്പം യാത്രക്കാരും സഹകരിച്ചു. ട്രിപ്പ് മുടങ്ങുമോ, നടപടി ഉണ്ടാകുമോ എന്നൊന്നും ആ സമയത്ത് രമ്യ ആലോചിച്ചില്ല. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതു മാത്രമായിരുന്നു  മനസ്സില്‍. എട്ടു വര്‍ഷം മുമ്പാണ് പി.എസ്.സി നിയമനം വഴി ആര്‍.എസ്. രമ്യ കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ആയത്. ഇക്കാലത്തിനിടെ ഡ്യൂട്ടിക്കിടെ രമ്യയ്ക്ക് ഇത്തരമൊരു അനുഭവം ആദ്യം. അടിയന്തര ശുശ്രൂഷകള്‍ക്കു ശേഷം ദേവരാജനുമായി വീണ്ടും യാത്ര പുറപ്പെടുമ്പോള്‍, ഡ്രൈവര്‍ പ്രസന്നന്റെയും മുഴുവന്‍ യാത്രക്കാരുടെയും മുഖത്തുമുണ്ടായിരുന്നു, നന്മയുടെ വെളിച്ചമുള്ള ഒരു പുഞ്ചിരി.
    ------------------#########----------------------
    രാവിലത്തെ ട്രിപ്പിൽ ഇതേ ബസ്സിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. മാവേലിക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് പോയ ഈ ബസ്സിൽ (RPC623) കൊട്ടിയത് നിന്നും കയറിയ യാത്രക്കാരുടെ കുട്ടിക്ക് സുഖമില്ലായിരുന്നു, അവർക്ക് എത്രയും വേഗം Tvm മെഡിക്കൽ കോളേജിൽ എത്തിയെ മതിയാകൂ, അസുഖത്തിന്റെ ഗൗരവം കണക്കിലെടുത്തു ലൈറ്റ് ഇട്ട് ഡ്രൈവർ പ്രസ്സനൻ ബസ് പറപ്പിച്ചു. പെട്ടന്ന് എത്തുവാൻ വേണ്ടി ഒരു വണ്ടി പിടിച്ചു അതിൽ വിടാം എന്ന് കണ്ടക്ടർ രമ്യ അവരോട് പറഞ്ഞു, സാമ്പത്തികം ഇല്ലാത്തതിനാൽ അവർ അത് നിരസിച്ചു പൈസ ഞങ്ങൾ നൽകാം എന്ന് ജീവനക്കാർ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല, റോഡിലെ തിരക്കും മറ്റും കണ്ട് കണ്ടക്ടർ രമ്യ സമയോചിതമായ ഇടപെടൽ നടത്തി കണിയാപുരം ഡിപ്പോയിലെ ഇൻസ്‌പെക്ടറെ അറിയിക്കുകയും തുടർന്ന് അവിടെ നിന്നും അവരെ 108 ആബുലൻസിൽ കയറ്റി വിടുകയും ചെയ്തു.
    മനുഷത്വപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ഡ്രൈവർ V K പ്രസന്നനും കണ്ടക്ടർ രമ്യക്കും ഒരായിരം അഭിനന്ദനങൾ.....❤

  • KSFE പ്രവാസി ചിട്ടിയിലേക്കുള്ള വിവരങ്ങൾ.


    You can register now on our website: Please click on this link: https://portal.pravasi.ksfe.com/index.php/home/cust_reg

    Registration is easy and hassle free. Please go ahead. Register now


     പ്രവാസി ചിട്ടിയിലേക്കുള്ള  രെജിസ്ട്രേഷന്‍ ജൂണ്‍ 18-നു തുടങ്ങും.  തുടക്കത്തില്‍ ഇത് യു എ ഇ-യില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആയിരിക്കും ലഭ്യമാകുക. അതിവേഗം തന്നെ മറ്റ് രാജ്യങ്ങളിലും ലഭ്യമാകും. 


    പ്രവാസി ചിട്ടിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. 

    പ്രവാസി ചിട്ടിയിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ


    1 . വെബ്‌സൈറ്റിൽ പോയി രെജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ പ്രവാസി ചിട്ടിയുടെ മൊബൈൽ ആപ് ഡൌൺലോഡ് ചെയ്യുക. (ആപ്പും വെബ് സൈറ്റും ഉദ്ഘാടനത്തിന് ശേഷം (ജൂണ്‍ 18-നു ശേഷം) ലഭ്യമാകും)

    2. രെജിസ്റ്റർ ചെയ്യുന്നതിന് നോർക്ക രെജിസ്ട്രേഷൻ വേണം. നിലവിൽ രെജിസ്ട്രേഷൻ ഉള്ളവർക്ക് കയ്യിൽ ഉള്ള നമ്പർ ഉപയോഗിക്കാം. രെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് പ്രവാസി ചിട്ടിയുടെ വെബ് സൈറ്റിൽ നിന്നോ മൊബൈൽ ആപിൽ നിന്നോ നോർക്ക രെജിസ്ട്രേഷൻ എടുക്കാം.

    3. കെ വൈ സി നടപടി ക്രമങ്ങൾ പൂർത്തിയാക്കണം.

      മൂന്നു തരത്തിൽ കെവൈസി ചെയ്യാം.

    1. ഇ-കെ വൈ സി: ആധാറുമായി മൊബൈൽ ഫോൺ ലിങ്ക് ചെയ്‌തിട്ടുള്ള എല്ലാവര്ക്കും ഇ-കെ വൈ സി ചെയ്യാം. വെബ് സൈറ്റിലോ ആപ്പിലോ പാസ് പോർട്ടിന്റെയും വിസയുടെയും ഒരു ഫോട്ടോയുടെയും സ്കാൻ ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്‌താൽ മതി. ഏറ്റവും അനായാസമായ മാർഗം ഇതാണ്.

    2. എജെന്റ് കെവൈസി : നാട്ടില്‍ ഉള്ളവര്‍ക്ക് കെ എസ് എഫ് ഇ-യുടെ അംഗീകൃത എജെന്റ് വഴി കെവൈസി ചെയ്യാം. എജെന്റ് വീട്ടില്‍ വന്നു ഇതിനു വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

    3. ഇന്റർനാഷണൽ കെ വൈ സി: വെബ് സൈറ്റിലോ ആപ്പിലോ പാസ് പോർട്ടിന്റെയും വിസയുടെയും ഒരു ഫോട്ടോയുടെയും സ്കാൻ ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്യണം. എന്നിട്ടു പാസ്സ്പോർട്ടിന്റെ ഒറിജിനൽ അതാത് രാജ്യങ്ങളിൽ ഉള്ള പ്രവാസി ചിട്ടിയുടെ അംഗീകൃത ഏജന്റുമാരുടെ അടുത്ത പരിശോധനയ്ക്കായി സമർപ്പിക്കണം. ഫോൺ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പ്രവാസികൾക്കാണ് ഈ മാർഗം.

    പ്രവാസി ചിട്ടിയിൽ ആർക്കൊക്കെ ചേരാം

     18-നും 55-നും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രവാസി ചിട്ടിയിൽ ചേരാം. രണ്ടു നിബന്ധനകൾ ഉണ്ട്. 

    1 . നിലവിൽ പ്രവാസി ആയിരിക്കണം  (പാസ്സ് പോർട്ടിന്റെയും വിസയുടെയും നാഷണല്‍ ഐ ഡി-യുടെയും കോപ്പി വേണം )

    2 നോർക്ക രെജിസ്ട്രേഷൻ നമ്പർ വേണം.

     തുടങ്ങാന്‍ പോകുന്ന ചിട്ടികള്‍

    ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ ഉള്ള ചിട്ടികൾ ആണ് തുടക്കത്തിൽ ഉള്ളത്. മാസം 2500 രൂപ മുതൽ 25000 രൂപ വരെയുള്ള ചിട്ടികൾ ഉണ്ട്.


     Rs. 25000 x 40 മാസം - Rs. 10 ലക്ഷം

     Rs. 40000 x 25 മാസം - Rs. 10 ലക്ഷം
     Rs. 20000 x 40  മാസം - Rs. 8 ലക്ഷം
     Rs. 20000 x 30 മാസം - Rs. 6 ലക്ഷം
     Rs. 20000 x 25 മാസം - Rs. 5 ലക്ഷം
     Rs. 10000 x 40 മാസം - Rs. 4 ലക്ഷം
     Rs. 10000 x 30 മാസം - Rs. 3 ലക്ഷം
     Rs. 12000 x 25 മാസം - Rs. 3 ലക്ഷം
     Rs. 5000  x 40 മാസം - Rs. 2 ലക്ഷം
     Rs. 8000 x 25 മാസം - Rs. 2 ലക്ഷം
     Rs. 2500 x 40 മാസം - Rs. 1 ലക്ഷം


     കൂടുതൽ വിവരങ്ങൾക്കായി ദയവായി ചുവടെ കൊടുത്തിരിയ്ക്കുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക (8  am to 8  pm IST )
    Ph- 0471-2737888

    Please visit the website pravasi.ksfe.com for registration. You may
    also download KSFE Pravasi Chit app from Playstore.

    Note: It is now available for the Keralites in the UAE only. It will
    come to other countries soon.

    It's easy and hassle-free. Please do it now.

    Best regards

    KSFE Pravasi Chitty Help Desk
  • വിദേശത്തിരുന്നും ഭൂ നികുതിയും കെട്ടിട നികുതിയും അടക്കാം ഓൺലൈനായി.


    ഗവർമെന്റ് സേവനങ്ങൾ എല്ലാം തന്നെ ഡിജിറ്റൽ ആയി മാറിക്കൊണ്ടിരിക്കുന്നു.അതിന്റെ ഭാഗം ആയി റെവന്യൂ ഡിപ്പാർട്ട്മെന്റും പഞ്ചായത്തുകളും എല്ലാം ഡിജിറ്റൽ ആയി മാറിക്കഴിഞ്ഞു.ഭൂനികുതിയും കെട്ടിട നികുതിയും അടക്കുവാൻ പഞ്ചായത്തിലും വില്ലേജ് ഓഫിസിലും വർഷാ പോയി വെയിലും കൊണ്ട് ക്യൂ നിന്ന് അടക്കുന്നത് വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ ആണ്.വിദേശത്തു ജോലി ചെയ്യുന്നവർക്ക് അതിനേക്കാൾ ഏറെ ബുദ്ധിമുട്ട് ആണ്.പലരും പലപ്പോഴും ഇത് അടക്കുവാൻ മറന്നു പോകുന്നു.അവസാനം ഫൈൻ ഉൾപ്പടെ നോട്ടീസ് വരുമ്പോൾ ആണ് പലരും ഇതൊക്കെ ചെയ്യാറ്.ഗവർമെന്റ് സേവനങ്ങൾ ഡിജിറ്റൽ ആയി മറിയതിന്റെ  ഭാഗം ആയി ഭൂ നികുതിയും കെട്ടിട നികുതിയും ഇപ്പോൾ ലോകത്തിന്റെ ഏത് കോണിൽ നിന്നും ഓൺലൈൻ ആയി അടക്കാം.ഇന്റെനെറ്റ് കണക്ഷനും പണം അടക്കാനായി ഇന്റർനെറ്റ് ബാങ്കിങ് സംവിധാനമോ,ഡെബിറ്റ് കാർഡോ ഉണ്ടായാൽ മതി.



    എങ്ങനെ ഓൺലൈൻ ആയി ഭൂ നികുതി അടക്കാം ?


    • അതിനായി ആദ്യം റെവന്യൂ ഡിപ്പാർമെൻറ് സൈറ്റ് ആയ http://www.revenue.kerala.gov.in/  സന്ദർശിക്കുക
    • ശേഷം ഏറ്റവും മുകളിൽ വലതു വശത്തായി കാണുന്ന PAY YOUR TAX എന്നത് ക്ലിക്ക് ചെയ്യുക
    • അതിനു ശേഷം മുകളിലെ signup ബട്ടൺ ക്ലിക്ക് ചെയ്യുക
    • തുടർന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ ഡീറ്റെയിൽസ് നൽകി അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക
    • അക്കൗണ്ട് ക്രിയേറ്റ് ആയ ശേഷം ലഭിക്കുന്ന വിൻഡോയിൽ ഹോം ബട്ടന് താഴെ ഉള്ള ന്യൂ റിക്വസ്റ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
    • തുടന്ന് നിങ്ങളുടെ ഡീറ്റെയിൽസ് അടിച്ചു നൽകി നിങ്ങളുടെ ഭൂ വിവരം സെലക്ട് ചെയ്തു ആഡ് ചെയ്യുക
    • ഒരു തണ്ടപ്പേരിൽ ഉള്ള എത്ര ഭൂ വിവരങ്ങളും ആഡ് ചെയ്യാം
    • തുടർന്നു സബ്മിറ്റ് ചെയ്യുക
    • വില്ലേജ് ഓഫിസിൽ നിന്നും അപ്രൂവലിനു ശേഷം ടാക്സ് അടക്കാൻ ഉള്ള വിന്ഡോ ലഭിക്കുന്നതാവും


    എങ്ങനെ കെട്ടിട നികുതി അടയ്ക്കാം
    കെട്ടിട നികുതി അടക്കുന്നത് തദ്ദേശം സ്വയംഭരണ ഡിപ്പാർട്ട്മെൻറിന്റെ വെബ്സൈറ്റ് വഴി ആണ്

    • ആദ്യം https://tax.lsgkerala.gov.in/epayment/  എന്ന port സന്ദർശിക്കുക
    • ഇടതു വശത്തു താഴെ രണ്ടു ഓപ്‌ഷൻസ് ഉണ്ട്
    • Payment for Registrated Users/ Quick pay എന്നു.
    • ഇഷ്ട്മുള്ളത് തിരഞ്ഞെടുത്തു മുന്നോട്ട് പോകുക,തുടർന്ന് ഡീറ്റെയിൽസ് നൽകി കഴിഞ്ഞു അടക്കേണ്ട തുക കാണിക്കും അത് ഇന്റർനെറ്റ് ബാങ്കിങ് മുഖേന അടക്കാം
    Very helpful............
  • നമ്മുക്ക് ഒരു പോസ്റ്റ് ഓഫീസ് ബാങ്ക് അക്കൗണ്ട് എടുക്കാം.


    എല്ലാവരും Post office Savings Bank A/c എടുക്കുക.minimum Balance 50രൂപ മതി.Openingന് 100 രുപയും.Head Post Officeല്‍ ചെന്നാല്‍ 20 മിനിറ്റ് കൊണ്ട് അക്കൗണ്ട് ആരംഭിക്കാം.ATM Card അപ്പോള്‍ത്തന്നെ കിട്ടും.24 മണിക്കൂറിനകം ആക്ടിവേഷനാകും.ഇന്‍ഡ്യയില്‍ ഏതു Post Office ലും Cash നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം.ചെക്ക് ബുക്കു തരും.ATM Card ഇന്‍ഡ്യയിലെ ഏതു ബാങ്കിന്‍െറ Counteril നിന്നും Cash പിന്‍വലിക്കാം.പരമാവധി 25 ആയിരം രുപവരെ ദിവസം.ഒരുമാസം എത്ര തവണ ഉപയോഗിച്ചാലും മറ്റു ഫീസുകള്‍ ചുമത്തില്ല.ഒരു സര്‍വ്വീസ് ചാര്‍ജും ഒന്നിനും ഒരിക്കലും കൊടുക്കേണ്ട.MobileBanking'Internet Banking,Online Purchase എന്നീ മറ്റു ബാങ്കുകളിലെ എല്ലാ സൗകര്യവും ഉണ്ട്. ബാങ്കുകളിലെ പണം Postal അക്കൗണ്ടിലേക്ക് മാറ്റുക.കുത്തകബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കുക. ഇത് പരമാവധി ഷെയര്‍ ചെയ്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുക. എല്ലാവരും പോസ്റ്റോഫീസ് അക്കൗണ്ട് എടുത്ത് തങ്ങളുടെ പാസ്ബുക്ക് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതുവരെ നിരന്തരം ഇത് അയച്ചുകൊണ്ടിരിക്കാം... മാത്രമല്ല, നിലവിൽ മറ്റു ബാങ്കുകളിലുളള എല്ലാ എസ്.ബി. അക്കൗണ്ടുകളും ഒഴിവാക്കാം... അപ്പോൾ നമ്മുടെ പോസ്റ്റോഫീസുകൾ ഇന്നുളള വമ്പൻ ബാങ്കുകളുടെ നിലവാരത്തിലേക്ക് വരും. 'ഗുളിക കഴിക്കുന്നതുപോലെ' ദിവസത്തിൽ മൂന്നു നേരവും ഈ പോസ്റ്റിട്ട് മറ്റ് അലവലാതി പോസ്റ്റുകളെല്ലാം ഒഴിവാക്കാം.  മൂന്നുമാസംകഴിഞ്ഞിട്ടും നാമാരും ഇതറിഞ്ഞില്ലല്ലോ😃 അതാണ് ഇവിടുളള പത്ര ദൃശ്യ മാധ്യമങ്ങൾക്ക് നമ്മോടുളള......സ്നേഹം... 😥😥
  • സ്കൂളിൽ പോകുന്ന കുട്ടികൾക്കു നൽകണം ഈ ഭക്ഷണങ്ങൾ.


    സ്കൂളിൽ പോയി തുടങ്ങുന്ന കുട്ടികളുടെ കാര്യത്തിൽ അമ്മമാർക്കുള്ള ആശങ്ക മുഖ്യമായും ഭക്ഷണത്തെ ചൊല്ലിയാണ്. പാത്രത്തിൽ കൊടുത്തുവിടുന്ന ഭക്ഷണം കുട്ടിക്കു മതിയാകുമോ? ഭക്ഷണം മുഴുവൻ കഴിക്കുമോ? ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം? എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങൾ മിക്ക അമ്മമാർക്കുമുണ്ടാകാം


    • അഞ്ചുതരം ഭക്ഷണം നൽകണം.
    ജീവിതശൈലീരോഗങ്ങളായ പ്രമേഹത്തെയും ഹൃദ്രോഗത്തെയും, പ്രായമായാലും ഒരു പടി മുമ്പിലേക്കു മാറ്റി നിറുത്തുവാൻ ചെറുപ്രായത്തിലേ നല്ല ഭക്ഷണശീലങ്ങൾ  സഹായിക്കും. അഞ്ചു ഗ്രൂപ്പുകളുടെ മിശ്രണമായിരിക്കണം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും. കാരണം, ശരീരത്തിന്റെ പോഷണത്തിന് അഞ്ചു വിഭാഗത്തിൽപ്പെട്ട ഭക്ഷണ സാധനങ്ങളാണ്  ആവശ്യം. ധാന്യങ്ങളാണ് ഒന്നാമത്തെ വിഭാഗം. ഇറച്ചി, മത്സ്യം, മുട്ട, പയർവർഗങ്ങൾ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും, പാലും പാൽ ഉൽപന്നങ്ങളും മൂന്നാമത്തേതിലും പച്ചക്കറികളും പഴങ്ങളും നാലാമത്തെ വിഭാഗത്തിലും പെടുന്നു. എണ്ണ, പഞ്ചസാര, നെയ്യ്, തേങ്ങ എന്നിവ  അഞ്ചാം വിഭാഗത്തിലാണ്.


    • ബുദ്ധിക്കും ഏകാഗ്രതയ്ക്കും പ്രഭാതഭക്ഷണം.
    കുടുംബത്തിൽ മറ്റുള്ളവർക്കു  നൽകുന്ന ഭക്ഷണം തന്നെ കുട്ടിക്കും കൊടുക്കുക. കാലത്തു അര ഗ്ലാസ്സ് പാലിൽ കൂടുതൽ കൊടുക്കരുത്. 40 ശതമാനം കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാറില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികളിൽ രോഗപ്രതിരോധശക്തിയും കണക്കു കൂട്ടുന്നതിനും ഏകാഗ്രതയ്ക്കും ഉള്ള കഴിവു കൂടുതലായാണു കാണുന്നത്. പ്രഭാതഭക്ഷണം കുട്ടികളിലെ അമിതവണ്ണവും രക്തത്തിലെ കൊളസ്ട്രോളിന്റെ  അളവും നിയന്ത്രിക്കുന്നതിനു സഹായിക്കും. കാത്സ്യം ഫോസ്ഫറസ്, വിറ്റമിൻ എ, സി, ബി 12, ഫോളിക്ക് ആസിഡ് മുതലായവയുടെ  അളവും പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികളിലാണു മതിയായ അളവിൽ കാണുന്നത്. പ്രഭാതഭക്ഷണം ദോശയോ, ഇഡ്ഡലിയോ, പുട്ടോ, ഏത്തപ്പഴമോ ആവാം. അവയോടൊപ്പം കടലക്കറിയോ, മുട്ടയോ, സാമ്പാറോ കൊടുത്താൽ പോഷകസമൃദ്ധമായി. അരഗ്ലാസ്സ് പാലും ഇതിനൊപ്പം കൊടുക്കാം. ഭക്ഷണം തിരഞ്ഞുപിടിച്ചു കഴിക്കുന്ന കുട്ടികൾക്കു ചപ്പാത്തിയിലും ദോശയിലും പച്ചക്കറികൾ ഉടച്ചുചേർത്തു കൊടുക്കാം.


    • ഭക്ഷണം കഴിപ്പിക്കാൻ മാർഗങ്ങൾ.
    കുട്ടികളുടെ ഭക്ഷണത്തിൽ എപ്പോഴും വൈവിധ്യമുണ്ടാകണം. പ്രഭാതഭക്ഷണം തന്നെ ഉച്ച ഭക്ഷണമായി കൊടുത്തു വിടരുത്. കൂടുതൽ വെള്ളം ചേർത്തതോ, കുഴഞ്ഞതോ ഉണങ്ങിയതോ ആയവ ഉച്ചഭക്ഷണമായി നൽകരുത്. ദിവസവും ഒരു ഇലക്കറിയെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കണം. ദിവസവും ഒരു മുട്ട ഉൾപ്പെടുത്താം. ഓരോ പ്രാവശ്യം ഭക്ഷണം കൊടുക്കുമ്പോഴും കുറച്ചു പച്ചക്കറികൾ പ്ലേറ്റിൽ വയ്ക്കുക. ഇത് ഓരോ ദിവസവും ആവർത്തിക്കുക. ക്രമേണ കുട്ടി കഴിക്കാൻ  തുടങ്ങും. പച്ചക്കറികൾ ആകർഷകമായി പാചകം ചെയ്യുന്നതും വിളമ്പുന്നതും കുട്ടികൾ ഇഷ്ടപെടും. ചെറുപ്രായത്തിലെ പച്ചക്കറികളുടെയും പഴങ്ങളുടെയും ചിത്രങ്ങൾ കാണിച്ചു ഗുണം പറഞ്ഞുകൊടുക്കുക. കാരറ്റ് കണ്ണിനു നല്ലതെന്നും തക്കാളി തിന്നാൽ മുഖം തുടുക്കും എന്നൊക്കെ കേൾക്കുമ്പോൾ  കുട്ടിക്ക് ഇവയോടു താൽപര്യമുണ്ടാവും

    സമ്പൂർണ ഉച്ചഭക്ഷണമാണു വെജിറ്റബിൾ പുലാവ്. അരി വേവിച്ചു ഗ്രാമ്പുവും പട്ടയും ചേർത്തു വേവിച്ച പച്ചകറികളും പട്ടാണിയും വഴറ്റിയ  സവാളയും  ചേർത്തു അൽപം നെയ്യും  ചേർത്തു പുലാവുണ്ടാക്കാം. കുറച്ചു മല്ലിയില ചേർത്താൽ രുചി വൈവിധ്യമുണ്ടാകും. ഇതോടൊപ്പം തൈരു ചേർത്തു സാലഡും ചേർത്താൽ അതും  സമീകൃത ഉച്ചഭക്ഷണമായി. തക്കാളിച്ചോറും മുട്ടയും സാലഡും ചേർത്തു കൊടുക്കുന്നതും നല്ലതാണ്. മുരിങ്ങയിലയോ. ചീരയോ, പലക്കോ മാവു കുഴയ്ക്കുമ്പോൾ തന്നെ ചേർത്ത് ചപ്പാത്തിയുണ്ടാക്കാം


    • നൂഡിൽസ് പച്ചക്കറി ചേർത്തു കഴിക്കാം.
    ഇടവേളകളിലും നാലുമണിക്കും അണ്ടിപരിപ്പോ ഈന്തപ്പഴമോ പഴങ്ങളോ നൽകാവുന്നതാണ്. നൂഡിൽസ് തനിയെ നൽകാതെ ധാരാളം പച്ചക്കറികളും  പട്ടാണിയും അല്ലെങ്കിൽ മുട്ടയും ചേർത്തുണ്ടാക്കുന്നതു നല്ലതായിരിക്കും. പുറമെ നിന്നു മേടിക്കുന്ന എണ്ണ പലഹാരങ്ങളായ സമൂസയും വടയും പൂരിയും ദിവസേന ശീലിപ്പിക്കരുത്.

    രോഗപ്രതിരോധശക്തി കൂട്ടുവാനും ഭക്ഷണത്തിൽ ശ്രദ്ധിക്കണം. പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി, നട്സ്, പയർപരിപ്പുവർഗങ്ങൾ, പാൽ, പാലുല്പന്നങ്ങൾ മുതാലയവ രോഗപ്രതിരോധശക്തി കൂട്ടുന്ന ആന്റി ബോഡിയുടെ അളവു ശരീരത്തിൽ വർധിപ്പിക്കും .വിറ്റമിൻ സി. അടങ്ങിയ  നെല്ലിക്കയും നാരങ്ങയും തക്കാളിയും ദിവസേന ഭക്ഷണത്തിലുൾപ്പെടുത്തുക. വിറ്റമിൻ എയും ബീറ്റാ കരോട്ടിനും  അടങ്ങിയ  ഇലക്കറികളും മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്. ഒമേഗാ —3 അടങ്ങിയ എണ്ണകളും നട്സുംമത്സ്യവും പ്രതിരോധശേഷിയും നൽകും. ദഹനവ്യവസ്ഥയെ  ആരോഗ്യമുള്ളതാക്കാനും പോഷകങ്ങളുടെ  ആഗിരണം ത്വരിതപെടുത്തുവാനും പ്രോബയോട്ടിക്കുകളായ തൈരും യോഗർട്ടും നല്ലതാണ്. ശരീരത്തിനാവശ്യമായ നല്ല ബാക്ടീരിയകളുടെ അളവു വർധിപ്പിക്കുവാൻ ഇവയ്ക്കു സാധിക്കും. ദിവസേന ഒരു ടീസ്പൂൺ തേൻ ശീലിപ്പിക്കുന്നതും നല്ലതാണ്
    കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തണം. വൃത്തിയുള്ള ഫുഡ് ഗ്രേഡ് ഉള്ള വാട്ടർബോട്ടിലുകളിൽ തിളപ്പിച്ചാറിയ വെളളമോ , നാരാങ്ങാവെള്ളമോ ,സംഭാരമോ കൊടുത്തുവിടാം. മികച്ചതരം പ്ലാസ്റ്റിക്ക് കൊണ്ടുള്ള പാത്രങ്ങൾ വാങ്ങണം. ചൂടു ഭക്ഷണം താണതരം പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ നൽകുന്നത് ദോഷം ചെയ്യും.
    Care .... 
  • പഴത്തൊലികൊണ്ട് ഇങ്ങനെ, ഒരാഴ്ച്ച കൊണ്ട് മുഖം വെളുക്കും.


    സൌന്ദര്യം എന്നത് വെളുത്തതും ക്ലീന്‍ ആയിട്ടുള്ളതുമായ മുഖം തന്നെ ആണ് എന്ന് തന്നെയാണ് ഏറെ ആളുകളുടേയും ചിന്ത. അതുകൊണ്ട് തന്നെ മുഖം വെളുക്കാനും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും പരീക്ഷിയ്ക്കാത്ത ഒന്നും തന്നെ ഉണ്ടാവുകയുമില്ല.

    എന്നാല്‍ പല ക്രീമുകളും കെമിക്കല്‍ അടങ്ങിയിട്ടുള്ളവ ആയതിനാല്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം തന്നെയാണ് ഉണ്ടാകുന്നതും. എന്നാല്‍ പ്രകൃതിദത്തമായ പല മരുന്നുകളും ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നവയുമാണ്.

    അതേ കുറിച്ച് പറഞ്ഞു കൊടുക്കാനും ആരും ഉണ്ടാകില്ല. തേടി പോകാനും ആരും ഉണ്ടാകില്ല എന്നതാണ് സത്യം.

    വെളുത്ത് സുന്ദരമായ ചര്‍മ്മം ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. പക്ഷേ എല്ലാവര്‍ക്കും ഇത്തരത്തില്‍ വെളുത്ത് സുന്ദരമായ ചര്‍മ്മം ലഭിക്കണമെന്നില്ല. എന്നാല്‍ ഇതിനായി ഇനി അധികം കഷ്ടപ്പെടേണ്ട.

    കാരണം മൂന്ന് ദിവസം കൊണ്ട് തന്നെ വെളുത്ത് സുന്ദരമായ ചര്‍മ്മം നമുക്ക് സ്വന്തമാക്കാം 
    പഴത്തിന് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും പഴത്തൊലി നാം അവഗണിയ്ക്കുകയാണ് പതിവ്. എന്നാല്‍ വെറുതെ എറിഞ്ഞു കളയേണ്ട ഒന്നല്ല ഇത്. പ്രത്യേകിച്ചും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍.

    പഴത്തൊലി കൊണ്ട് ചര്‍മത്തിന് ഇരട്ടി നിറം വര്‍ദ്ധിപ്പിയ്ക്കാമെന്നാണ് പറഞ്ഞു വരുന്നത്. പ്രത്യേക രീതിയില്‍ ഫേസ് പായ്ക്ക് തയ്യാറാക്കി പുരട്ടിയാല്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കുക തന്നെ ചെയ്യും.

    പഴത്തൊലി കൊണ്ട് ചര്‍മനിറം എങ്ങനെ വര്‍ദ്ധിപ്പിയ്ക്കാമെന്നറിയൂ,ചര്‍മം വെളുപ്പിയ്ക്കാന്‍ പഴത്തോല്‍ കൊണ്ടു തയ്യാറാക്കാവുന്ന ചില വിദ്യകളെക്കുറിച്ചറിയൂ,

    ഒരു പഴത്തിന്റെ തോല്‍, 2 ടേബിള്‍ സ്പൂണ്‍ ഓട്‌സ്, 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്തുപൊടിച്ച് അല്‍പം പാല്‍ ചേര്‍ക്കുക. വല്ലാതെ പൊടിയരുത്. ഇതുകൊണ്ടു മുഖത്തു സ്‌ക്രബ് ചെയ്യാം. 10 മിനിറ്റു സ്‌ക്രബ് ചെയ്ത് കഴുകിക്കളയാം.

    പകുതി പഴത്തോല്‍ നല്ലപോലെ അരയ്ക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തിളക്കണം. ഇത് മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.

    പഴത്തോലിന്റെ ഉള്ളിലെ വെളുത്ത ഭാഗം ചുരണ്ടിയെടുക്കുക. ഇതില്‍ 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. കണ്ണിനു ചുറ്റും പുരട്ടിയാല്‍ ഡാര്‍ക് സര്‍ക്കിള്‍ മാറും

    പഴത്തൊലിയരച്ച് ഇതില്‍ ബേക്കിംഗ് സോഡ ചേര്‍ത്തിളക്കി പാകത്തിനു വെള്ളം ചേര്‍ത്ത് മുഖത്തു പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

    പഴത്തൊലിയരച്ച് ഇതില്‍ തൈരു ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം ലഭിയ്ക്കും.

    പഴത്തൊലിയരച്ചതില്‍ ഗ്ലിസറില്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിയ്ക്കാന്‍ മാത്രമല്ല, മുഖത്തിന്റെ വരണ്ട സ്വഭാവം മാറാനും നല്ലതാണ്.

    പഴത്തൊലിയുടെ ഉള്‍ഭാഗം കൊണ്ടു മുഖത്ത് അല്‍പനേരം മസാജ് ചെയ്യുക. പിന്നീട് മുഖം കഞ്ഞിവെള്ളം കൊണ്ടു കഴുകാം. ഇത് മുഖത്തിന് നിറവും തിളക്കവും നല്‍കും.

    പഴത്തൊലി, ഓറഞ്ച് തൊലി എന്നിവ ചേര്‍ത്തരച്ചു മുഖത്തിടുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് ഇതില്‍ പഴത്തൊലിയരച്ചതു ചേര്‍ത്തിളക്കി പുരട്ടാം.

    പഴത്തൊലിയരച്ചതില്‍ പനിനീരു ചേര്‍ത്തിളക്കാം. ഇതു മുഖത്തു പുരട്ടുന്നത് നിറം മാത്രമല്ല, മുഖത്തെ പാടുകളും വടുക്കളും കളയാനും നല്ലതാണ്..
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346