SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • അതിരുകടക്കുന്ന വിവാഹാഘോഷങ്ങൾ.


    കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” "റാഗിംഗു"മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിെൻറയും വിരുന്നു സൽക്കാരത്തിെൻറയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു. 
    കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു. 
    സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്. 
    ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക. 
    റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്.

    Post By:- SIMON P JOHN
  • എല്ലാവർക്കും പുതുവർഷത്തിലേക്ക് സ്വാഗതം.

    Post By: Simon P John.

    എല്ലാവർക്കും പുതുവർഷത്തിലേക്കു സ്വാഗതം. ഇന്ന് ലോകം മുഴുവൻ ഒന്നായി ആഘോഷിക്കുന്ന ഒരു ദിവസം അന്ന് ഇന്ന്. അങ്ങനെ ഒരു വർഷം കഴിഞ്ഞു പുതിയ ഒരു വർഷംതുടങ്ങി കഴിഞ്ഞു. 2019 ത്തിന്റെ ആദ്യദിനം അന്ന് ഇന്ന് പിറന്നു. എല്ലാവരും പുതിയ തീരുമാനം ഒകെ എടുത്തു പുതുവർഷത്തെ സ്വാഗതം ചെയിതു. ഇന്ന് ലോകം എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നു. പുതുവർഷത്തിൽ ചെയ്യണ്ടത് ഒകെ പ്ലാൻ ചെയിതു മുൻകൂടി ഇരിക്കുന്നവരും ഉണ്ട് . എന്നാൽ ഇന്നത്തെ ദിവസം ഈ ലോകത്തിലേക്ക് വരുന്ന കുഞ്ഞു കുരുന്നുകളും ഉണ്ട് അങ്ങനെ എല്ലാവരും ഇന്ന് സന്തോഷത്തിന്റെ ദിവസം അന്ന്.എന്നാൽ കുറച്ചു ഭാവനകളും സന്തോഷം ഇല്ലാതെയിരിക്കുന്നവരും നമ്മുടെ കൂടെ ഉണ്ട് അവരുടെ ഒകെ വിഷമങ്ങൾ ഒകെ മാറുന്ന ഒരു വർഷം ആയി അവരൊക്കെ സന്തോഷത്തോടെ ആയിരിക്കട്ടെ ഈ വർഷം.
    കഴിഞ്ഞ വർഷത്തെ ഓർമകളുമായി നമുക്ക് ഒരു പുതിയതുടകത്തിന്റെ നാളുകളാണ് ഇനി നമ്മുടെ മുമ്പിൽ ഉള്ളത്. ഈ നല്ല വർഷത്തിൽ നമുക്ക് യാത്രചെയ്യാം. അടുത്ത ഓർമയ്ക്കായി നമുക്ക് കാലത്തിനു ഒത്തു സഞ്ചരിക്കാം.
    ഈ വർഷം എല്ലാവര്ക്കും നല്ലതു വരട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ വർഷം എല്ലാവര്ക്കും ഒരു നേട്ടത്തിന്റെ വർഷം ആയി മാറട്ടെ. ഈ പുതുവർഷം എല്ലാവരും നേട്ടങ്ങൾ കൊണ്ടുവരുന്ന വർഷം ആയി മാറാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. 

    എല്ലാവരെയും ഞാൻ ഈ പുതുവര്ഷത്തിലേക്കു 
    സ്വാഗതം ചെയുന്നു.
  • ഒരു അവസാനവും ഒരു തുടക്കവും.

    Post by:- Simon Palatty John.

    അങ്ങനെ ഇതാ ഈ വർഷത്തിന്റെ അവസാനദിനവും അവസാന മണിക്കൂറുകളും നമ്മളെ തേടിവന്നു ഇരിക്കുന്നു. അങ്ങനെ ഒരു വർഷംകൂടി നമ്മളെ എല്ലാവരെയുംവിട്ടു പോകുകയാണ് ഇനി ഏതാനും മണിക്കൂറുകഴിയുമ്പോൾ നമ്മെ വിട്ടു 2018 യാത്രപറച്ചിൽ അന്ന്. കുറെ ഓർമ്മകൾ ഒകെ സമ്മാനിച്ചു നമ്മളെ വേര്പിരിഞ്ഞുപോകുകയാണ്. ഇനി ഏതാനും മണിക്കൂറുകൾ അല്ലെങ്കിൽ കുറച്ചു മിനിറ്റ് കഴിയുമ്പോളേക്കും ഈ വര്ഷം പോകും. നല്ല വിഷമങ്ങൾ ഒകെ നൽകിയാണ് ഈ വർഷം എന്നോട് യാത്ര പറഞ്ഞു പോകുന്നെ എന്റെ ജീവിതത്തിൽ അങ്ങനെ ഒരു വർഷം കൂടി കടന്നുപോകുന്ന നിമിഷങ്ങൾ ആയി മാറിയിരിക്കുന്ന്  എനിക്ക് ഈ വർഷത്തിന്റെ അവസാനം അന്ന് എന്റെ കൂടുതൽ താങ്ങാൻ പറ്റാത്ത സങ്കടങ്ങൾ ഒകെ നൽകി എന്നോട് യാത്ര പറഞ്ഞു പോകുന്നത്.  ഒരു വർഷം നമ്മെ വിട്ടുപോകുമ്പോൾ ഓർമ്മിക്കാൻ പല കാരണങ്ങൾ ഉണ്ട്. പലർക്കും വിഷമിക്കാനും കാരണങ്ങൾ നൽകിയയാണ് പോകുന്നത്. ഈ വർഷത്തിന്റെ തുടക്കം കണ്ടവരിൽ ചിലർ ഈ പുതിയ വർഷം കണ്ണൻ നമ്മുടെ കൂടെ ഇല്ല അതുപ്പോകെ ഒരു ഓർമ്മകളായി മാറിക്കഴിഞ്ഞു . ഇനി ഏതാനം മണിക്കൂറുകൾ മാത്രം അല്ലെങ്കിൽ ഏതാനും മിനിറ്റുകൾ മാത്രം ഈ വർഷം നമ്മളോട് വിട പറയാൻ ഇന്ന് എല്ലാവരും ആഘോഷിക്കുമ്പോൾ . ഒരു ആഘോഷവും ഇല്ലാതെ ഞാൻ എനിക്ക് തന്ന സങ്കടത്തിന്റെ ആയിരിക്കും ഇത് ... .... എല്ലാവര്ക്കും പുതുവർഷത്തിൽ ഏറ്റവും നല്ല നന്മകൾ വരട്ടെ തുടകത്തിനേക്കാൾ അവസാനം നല്ലതു എന്ന് പറയുന്നത് പോലെ ഈ വരുന്ന പുതു വർഷത്തിന്റെ അവസാനം എല്ലാവര്ക്കും നല്ലതു വന്നു എന്ന് പറയട്ടെ. അനുഗ്രഹങ്ങൾ കിട്ടി എന്ന നല്ലവർത്തമാനം കേൾക്കാനായി നമുക്ക് കത്തയിരികം. 

      എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ.
  • ഓർമ്മയാകുന്ന ഒരു വർഷം കൂടി.

    Post by: Simon Palatty John.
    അങ്ങനെ ഒരു വർഷം കൂടി നമ്മളെ കടന്നുപോകുകയാണ് ഇനി കുറച്ചു ദിവസം കൂടി അത് കഴിയുമ്പോൾ ഒരു പുതിയ വർഷം. എല്ലാ വർഷം നമ്മളെ കടന്നു മാറിയതുപോലെ അങ്ങനെ 2018 യാത്ര പറയാൻ സമയമായികഴിഞ്ഞിരിക്കുന്നു. ഈ വർഷത്തിന്റെ എല്ലാ അവസാന ദിവസത്തിൽ കൂടി അന്ന് നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത് . നമ്മളെ വിട്ടു പോകുന്ന ഈ സമയങ്ങൾ നമുക്ക് ഒരിക്കൽപോലും നമുക്ക് അത് തിരിച്ചു കിട്ടാൻ പോകുന്നത് ഇല്ല. അങ്ങനെ വാസന നാളുകളിൽ കൂടിപോകാൻ എന്ത് രസംഅന്ന്. ഇനി ഒരിക്കലും തിരിച്ചുവരാത്ത നിമിഷങ്ങൾ അന്ന് എന്ന് അറിയുമ്പോൾ ഉള്ളിൽ ചെറിയ ഒരു വേദനകൾ ഉണ്ട് എങ്കിലും പുതിയ വർഷത്തെ സ്വികരിക്കാൻ നിൽക്കുകയാണ്. 2018  ഉണ്ടായിരുന്ന വിഷമങ്ങൾ ഒകെ മാറ്റി പുതിയ ഒരു തുടക്കത്തിന് ഒരുങ്ങുകയാണ് . ഉണ്ടായിരുന്ന വേദനകൾ എല്ലാം മനസ്സിൽ ഒരു വശത്തുഇരിക്കുന്നു. എന്നാൽ 2018 ഈ വർഷം എനിക്ക് ഗുണങ്ങളും ദോഷകകും ഉണ്ട്.




    എന്റെ ജീവിതത്തിൽ 2018 , എന്ന ഒരു വർഷം അത്ര ഒരു നല്ലതുഒന്നും അല്ല എന്റ്റെ ജീവിതത്തിൽ വിഷമങ്ങൾ എനിക്ക് സമ്മാനിച്ച ഒരു വർഷം കൂടി അങ്ങനെ കടന്നു പോകുകയാണ്. ഈ നാളുകൾ ഒകെ ഇനി വെറും ഒരു ഓർമ്മകൾ മാത്രമായി മാറുകയാണ്. ഇനി തിരിച്ചു ഇതിൽ കൂടി ഒന്ന് പോകണം എന്ന് വെച്ചാൽ ഒരിക്കലും സമയവും കാലവും അതിനു സമ്മതിക്കില്ല. കാരണം വേറെ ഒന്നും അല്ല ഒരിക്കൽ കഴിഞ്ഞു പോയ കാലവും സമയവും ഇനി ജീവിതത്തിൽ ഒരിക്കൽ മാത്രമേ കിട്ടു. അതിൽ കൂടി പോകാൻ ഒരു വഴി മാത്രം ഉള്ള അത് പഴയഓർമകളിലൂടെ ഒരു യാത്ര മാത്രം ആക്കും അത് ഒകെ. എന്റെ ജീവിതത്തിൽ നിന്ന് അകന്നു പോയതും വിഷമങ്ങൾ സമ്മാനിച്ചു അന്ന് ഈ വർഷം കടന്നു പുതുവർഷത്തെ നോക്കി കുതിച്ചു പോയികൊണ്ടു ഇരിക്കുന്നത്. ഈ വർഷത്തിന്റെ തുടകകാലത്തു ഞാൻ ഒരു തീരുമാനവും എടുത്തു അല്ല കേറിയത് അതുകൊണ്ടു തന്നെ അതിന്റെ ഒരു വിഷമവും എനിക്ക് ഇല്ല എന്നാൽ ഈ വർഷത്തിൽ അന്ന് ഞാൻ ഏറ്റവും കൊടുത്താൽ കിലോമീറ്ററുകൾ സഞ്ചരിച്ച വർഷം എന്ന് ഉള്ളത് മാത്രം അന്ന് എന്റെ ജീവിതത്തിൽ ഉള്ളത് ഈ അവസാന കാലത്തു എന്നെ തളർത്തിയ നിമിഴങ്ങളും അന്ന് വലിയ സന്തോഷങ്ങൾ ഒന്നും എനിക്ക് ഇല്ല എല്ലാം നഷ്ട്ടപെട്ടവൻ ആയി അന്ന് ഞാൻ പുതുവർഷത്തിൽ കയറുന്നതു. ആ ഓർമ്മകൾ മായാത്ത മുറിവ് പോലെ എന്നും എന്റെ ഹൃദയത്തിൽ കണ്ണും ആരും കാണാതെ ഞാൻ മാത്രം കണ്ണുംകയും വേദനിക്കുകയും ചെയുന്ന ആ നിമിഴങ്ങൾ. എല്ലാ ഓർമകളും ഒരിക്കലും അണയാത്ത ഒരു വിളക്കുപോലെ അത് എന്ന് എന്റെ കൂടെ കണ്ണും ആ വിളക്കിന്റെ  എരിയുന്ന തിരിയുടെ പ്രകാശം നില്ക്കണം എന്ന് ഉണ്ട് എങ്കിൽ എന്റെ ജീവൻ എന്റെ ശരീരത്തോട് വിട പറയുന്ന നിമിഴ്മാക്കും അത്. ഈ വർഷത്തിൽ മൺമറഞ്ഞു വിട വാങ്ങി പോയവർ ഏറെയാണ് അവര് ഒന്നും ഇനി പുതുവർഷത്തിൽ ഇല്ല. എന്ന് എങ്കിലും നമ്മളും ഇതുപോലെ വിട പറയും അന്നും നമുക്കു കണ്ണൻ പറ്റാത്ത നിമിഷങ്ങൾ കൂടിയാണ് ഒരു പുതുവര്ഷാരംഭം. അത് എല്ലാം ഇനി ഒറ്റക്കല്ലിൽ മാത്രം നിറഞ്ഞു നില്കും മരിക്കാത്ത ഓർമ്മകൾ അന്ന്. ഒരിക്കലും മരിക്കാത്തതും ഏതു സമയത്തും കാലത്തും സഞ്ചരിക്കാൻ പറ്റുന്നത് ഒന്ന് മാത്രം ഉള്ളു അത് അന്ന് നമുക്ക് നൽകിയ ഓർമ്മകൾ. നമ്മളെ ഓർക്കാൻ നമുക്കും ഒരു കൈയൊപ്പ്‌ വെക്കണം. നമ്മൾ ഇപ്പോൾ നില്കുന്നത് ഒരു ചുമന്ന വരയിൽ അന്ന് ഇത് വേറെ ഒന്നും അല്ല ഈ 2018 എന്ന ഈ വർഷം ഓർമ്മകളിക്കു പോക്കുവാൻ സമയം അടുത്തുതിരിക്കുന്നു എന്റെ ജീവിതത്തിൽ പലതും ഓർമ്മകൾ ആക്കുന്ന നിമിഴങ്ങൾ കൂടി അന്ന് ഇത്. വേദനകൾ ബാക്കിയാക്കി എന്നെയും കടന്നു വിടപറയുന്ന നിമിഷങ്ങൾ അന്ന് ഈ വർഷം. എല്ലാവരെയുംപോലെ ഞാനും പുതുവർഷത്തെ നോക്കി അങ്ങനെ പോകുകയാണ് എനിക്ക് എല്ലാദിവസവും കടന്നുപോകുന്നതുപോലെ അന്നും കടന്നു പോകും ..
    എല്ലാം ബാക്കിയാക്കി വിട പറഞ്ഞു പോകുന്ന ഈ വർഷം ഒരു ഓർമയായി എന്നും എന്റെ മനസ്സിൽ കണ്ണും .....


    എല്ലാവര്ക്കും 
    എന്റെ പുതുവർഷ ആശംസകൾ .
  • മൂന്നാറിന്റെ വിശേഷങ്ങൾ.



    ഇന്ന് ഒരു യാത്ര വിവരണം എഴുത്തുവാൻ അന്ന് ഞാൻ ആഗ്രഹിക്കുന്നതു . ഞാൻ സ്കൂളിലൊക്കെ പഠിച്ചു കൊണ്ടുയിരുന്ന സമയത്തു അന്ന് വലിയ അവധി ഒകെ കഴിഞ്ഞു വരുമ്പോൾ എല്ലാവരും വിശേഷം ഒകെ ചോദിക്കും അന്ന് മലയാള വിഷയത്തിൽ ഒരു വിഷയം ഒരു യാത്ര വിവരണം എഴുത്തുക എന്നത് അന്ന് ഒകെ അത് എഴുതുമായിരുന്നു. അത് ഞാൻ ഇവിടെ ഒന്ന് എഴുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അന്ന് എഴുതിയത് ഒന്ന് കോപ്പി പേസ്റ്റ് ചെയുന്നു.
    എന്റെ യാത്ര വിവരണം മൂന്നാർ എന്ന സ്ഥലത്തേക്ക് അന്ന്. കേരളത്തിൻറെ ഹൈറേഞ്ച് എന്ന് അറിയപ്പെടുന്ന ഇടുക്കിയിൽ ഉള്ള ഒരു മനോഹരവും വിനോദ സഞ്ചാര പ്രദേശമായ ഇടുക്കിയുടെ മണവാട്ടി എന്ന് അറിയപ്പെടുന്ന പച്ചപ്പ്‌ കൊണ്ട് നിറഞ്ഞ പ്രകൃതി രമണിയം ആയ ഒരു വിനോദസഞ്ചാര കേന്ദ്ര അന്ന് മൂന്നാർ. മൂന്നാറിന് മൂന്നാർ എന്ന് പേര് വരൻ കാരണം മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. ഇടുക്കി ജില്ലയിലെ ഒരു ചെറിയ ഒരു പട്ടണം അന്ന് മൂന്നാർ. പണ്ടുകാലത്തെ ബ്രിട്ടീഷ്കാര് വന്നു തേയിലകൃഷിയാക്കി വികസിപ്പിച്ചുഎടുത്ത സ്ഥലാണ് നമ്മുടെ പ്രിയപ്പെട്ട മൂന്നാർ. കേരളസർക്കാർ 2000ത്തിൽ  അന്ന് മൂന്നാർ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചതു. മൂന്നാറിന്റെ റോഡിലൂടെ യാത്രചെയുമ്പോൾ ഉണ്ടാകുന്ന ആ ഒരു സുഖം ഒന്ന് വേറെതാനെ അന്ന് ഇരുവശങ്ങളിൽ ആയി നിറഞ്ഞു പടർന്നു കിടക്കുന്ന മൂന്നാറിന്റെ മനോഹാരിതയായ് തേയിലത്തോട്ടങ്ങൾ ഒന്ന് കണ്ണൻ വേറെതന്നെയാണ് കണ്ണിനെ കുളിർമകോരികുന്ന പച്ചപ്പുനിറഞ്ഞ പച്ചപ്പുപാടന്നു പന്തലിച്ചുകിടക്കുന്ന ആ മനോഹരമായ കാഴ്ച. എന്തുരസം അന്ന് തേയിലത്തോട്ടത്തിന്റെ നടുക്കുകൂടെ പോകുമ്പോൾ ചുറ്റും പച്ചനിറഞ്ഞ തേയിലത്തോട്ടത്തിന്റെ മലകളും താഴ്വാരങ്ങളും . നമ്മൾ നമ്മൾ യാത്ര ചെയുന്നത് ഓരോ തേയിലത്തോട്ടഭംഗിയുള്ള മലകൾ കയറി അന്ന് നമ്മൾ പോകുന്നത്. എന്ത് പറയണം എന്ന് അറിയില്ല. തേയിലത്തോട്ടത്തിന്റെ നടുവിൽ ഓറഞ്ച് മരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട് മൂന്നാറിന്റെ കാലാവസ്ഥ സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്. സത്യത്തിൽ മൂന്നാറിന്റെ നമ്മുക്ക് ചായതേട്ടം എന്നും വിളിക്കാൻ പറ്റും. മൂന്നാർ എന്ന് പറയുന്നത് വെറും മൂന്നാർ എന്ന സ്ഥലം കൊണ്ട് ഒതുങ്ങുന്നതു അല്ല മൂന്നാർ.

    വട്ടവട
    മൂന്നാറില്‍ നിന്നും വട്ടവടയ്ക്ക് 45 കിലോമീറ്ററാണ് ദൂരം. മാട്ടുപെട്ടി, യെല്ലപ്പെട്ടി, ടോപ്പ് സ്റ്റേഷന്‍ പിന്നിട്ടാണ് വട്ടവട ഗ്രാമത്തില്‍ എത്തുക. കുറിഞ്ഞിപ്പൂക്കളും കുറിഞ്ഞിച്ചെടിയും അവയുടെ പരിസ്ഥിതിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കുറിഞ്ഞിമല സാങ്ച്വറിയില്‍ വട്ടവടയും ഉള്‍പ്പെടും. 

    കാന്തല്ലൂര്‍
    സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരം അടി ഉയരത്തില്‍ കിടക്കുന്ന കാന്തല്ലൂര്‍ അപൂര്‍വമായ പഴങ്ങളുടെ മാത്രമല്ല, പച്ചക്കറികളുടെ തോട്ടം കൂടിയാണ്. കേരളത്തിലെ ഏക ശിശിരഫലോത്പാദന കേന്ദ്രം.

    ഇരവികുളം
    കണ്ണന്‍ ദേവന്‍ കുന്നുകള്‍ക്കും ആനമുടിക്കും ഇടയിലാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനു (നീലഗിരി താര്‍) വേണ്ടിയുള്ള ലോകത്തെ ഏക ദേശീയോദ്യാനമാണ് ഇരവികുളം. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് മോത്തിനെ ധാരാളമായി ഇവിടെ കാണാം. നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വര. പുല്‍മേടുകളും ചോലവനങ്ങളും ഇഴയിടുന്ന ഭൂപ്രകൃതി.  97 ചതുരശ്ര കിലോമീററില്‍ വ്യാപിച്ചു കിടക്കുന്ന അപൂര്‍വ ജൈവമേഖല.

    മാട്ടുപ്പെട്ടി
    പിക്‌നിക്കിനു പറ്റിയ ശാന്തസുന്ദരമായ അന്തരീക്ഷം. ചോലവനങ്ങളും, പുല്‍മേടുകളും, ചായത്തോട്ടങ്ങളും ഒരുമിക്കുന്ന പ്രകൃതി. ആനമുടിയുടെ ഓരത്തുള്ള മാട്ടുപ്പെട്ടിയുടെ പ്രധാന ആകര്‍ഷണം മാട്ടുപ്പെട്ടി ഡാമിനോടു ചേര്‍ന്നുള്ള തടാകമാണ്. ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഇന്തോ-സ്വിസ്സ് ലൈവ്‌സ്‌റ്റോക്ക് പ്രൊജക്റ്റിന്റെ ഭാഗമായുള്ള മാട്ടുപ്പെട്ടിയിലെ ഡയറി ഫാം വിഖ്യാതമാണ്. ഉയര്‍ന്ന പാലുത്പാദന ശേഷിയുള്ള അനേകമിനം സങ്കരയിനം പശുക്കളാണ ഫാമിലെ പ്രധാന ആകര്‍ഷണം.
    കുണ്ടള ഡാം
    മുന്നാറില്‍ നിന്ന് 20 കി.മീ. ദൂരെയാണ് കുണ്ടള ഡാം. സേതുപാര്‍വതീപുരം അണക്കെട്ട് തീര്‍ക്കുന്ന കൃത്രിമ തടാകം. ബോട്ട് സവാരിക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ കാശ്മീര്‍ ഷിക്കാരയിലെ ബോട്ടിങ് ആസ്വാദ്യകരമാണ്.
    അങ്ങനെ കിടക്കുന്നു മൂന്നാറിന്റെ ഓരോ സ്ഥലങ്ങൾ അതിമനോഹരമായി കിടക്കുന്നു.........
  • നീലക്കുറിഞ്ഞി പൂവിട്ട പാതകളിലൂടെ ഒരു യാത്ര.......


    പച്ചയിൽ നിന്നും പർപ്പിളിലേക്കൊരു നിറം മാറ്റം...12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ നിറം മാറ്റത്തിന് മൂന്നാറും ലോകം മുഴുവനും ഒരേ മനസ്സോടെ കാത്തിരിക്കുകയാണ്. പ്രകൃതിയുടെ വിസ്മയമായി അടയാളപ്പെടുത്തിയിരിക്കുന്ന 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറി‍ഞ്ഞിയുടെ വസന്തോത്സവത്തിന് മൂന്നാർ

    പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന പ്രത്യേകതരം സസ്യവിഭാഗമാണ് നീലക്കുറിഞ്ഞി എന്നറിയപ്പെടുന്നത്. കുറിഞ്ഞിപ്പൂക്കളിൽ പ്രധാനിയായ നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കലാണ് കൂട്ടത്തോടെ പൂവിടുക. പശ്ചിമഘട്ടത്തിൽ ചലവനങ്ങളും പുൽമേടുകളും ഇടകലർന്ന ആവാസ വ്യവസ്ഥയിലാണ് കുറിഞ്ഞി പൂവിടുക.

    എന്നും പച്ച പുതച്ചു നിൽക്കുന്ന മൂന്നാർ 12 വർഷത്തിലൊരിക്കൽ എത്തുന്ന നീലക്കുറിഞ്ഞിയുടെ വരവോടെ അടിമുടി മാറും. അതുവരെ പച്ചനിറത്തിൽ കണ്ടിരുന്ന മൂന്നാറിന്റെ നിറം മെല്ലെ ലാവൻഡറിലേക്ക് മാറും.

    മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തു എന്നു കേട്ടിട്ട് ചാടി പുറപ്പെടാൻ വരട്ടെ. മൂന്നാറിന്റെ എല്ലാ ഭാഗങ്ങളിലും കുറിഞ്ഞി പൂക്കാറില്ല. നീലഗിരി കുന്നുകൾ, പളനി മലകൾ, മൂന്നാറിനു ചുറ്റുമുള്ള ഹൈറേഞ്ച് മലകൾ, എന്നിവിടങ്ങളിലാണ് കൂടുതലായി കുറിഞ്ഞി പൂക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിലും കടവരി, കാന്തല്ലൂർ, കമ്പക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
    കേരളത്തിനു പുറത്ത് വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് കുറിഞ്ഞി പൂക്കുന്നത്. തമിഴ്നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളും ഊട്ടി മുക്കൂർത്തി ദേശീയോദ്യാനവുമാണ് കേരളത്തിനു പുറത്ത് നീലക്കുറിഞ്ഞി പൂക്കുന്ന ഇടങ്ങൾ.
    ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ 40 ഇനം കുറിഞ്ഞികളാണ് കാണപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇനമായ സ്ട്രൊബലാന്തസ് കുന്തിയാനസ് എന്ന ഇനത്തിൽ പെട്ട നീലക്കുറിഞ്ഞിയാണ് 12 വർഷത്തിലൊരിക്കൽ പൂവിടുന്നത്. ഇതു കാണാനായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നത്.


  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346