SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഒരു ചെറിയ പരോൾ.


    Simon P John.
    അങ്ങനെ ഇതാ ആ കത്തുയിരുന്ന സമയം വന്നുഇരികുന്നു ഇങ്ങനെ പറയുമ്പോൾ നിങ്ങള്ക്ക് ഒന്നും പിടികിട്ടിയില്ല എന്ന് എനിക്ക് മനസിലായി. വേറെ  ഒന്നും അല്ല ഞാൻ ഒരു പ്രവാസി ആയതുകൊണ്ട് പറഞ്ഞു എന്ന് ഉള്ളു. ഒരു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കാത്തുകിട്ടിയ ഈ ലീവ് നു നാട്ടിലേക്കു പോകാൻ ഇരിക്കുന്ന ഈ സമയം. എല്ലാ വിഷമങ്ങളും താത്കാലികമായ മറന്നു. ഒരു സന്തോഷം എന്ത് തന്നെ പറയണം എന്ന് എനിക്ക് അറിയില്ല കാരണം അത്രമാത്രം സന്തോഷത്തിൽ അന്ന് ഞാൻ. എന്നെ പോലെ തന്നെ ഇങ്ങനെ വീട്ടുകാരെയും ചർച്ചക്കാരെയും എല്ലാം വിട്ടു ഇങ്ങനെ തനിയെ ഒരു പ്രവാസി ആയി ജീവിക്കുമ്പോൾ ഇങ്ങനെ നാട്ടിലേക്കു പോകുമ്പോൾ ഉള്ള ആ സന്തോഷം ആർക്കും പറഞ്ഞു അറിയിക്കാൻ പറ്റുന്നതുമല്ല. ആർക്കും ഇങ്ങനെ ജീവിക്കാൻ ഇഷ്ട്ടം ആയതുകൊണ്ട് ഒന്നുമല്ല പലരീതിയിൽ ഉള്ള പ്രശനങ്ങൾ കൊണ്ട് ഇവിടെ വന്നു പിന്നെ നാട്ടിലെ പോകാൻ പറ്റാതെ ആയിപോയവരുണ്. ഇവിടെ ഉള്ളവര് ഒരു വര്ഷം എങ്ങനെ ജീവിക്കുന്നു എന്ന് അവർക്കു മാത്രം അന്ന് അറിയുന്നത്. പല സങ്കടങ്ങൾ ഒകെ ആയി അവര് കഴിച്ചു കൂട്ടുന്നു. പ്രവാസം ജീവിതം സത്യത്തിൽ ഒരു ജയിൽ ജീവിതം തന്നെ. ഒരു പ്രവാസിക്കും അവൻ കിടക്കുന്ന ആ കട്ടിലും അവന്റെ ഫോൺ ഒക്കെയാണ് അവന്റെ ലോകം. അതുകൊണ്ടു അങ്ങനെ അവൻ ജീവിച്ചു അങ്ങ് പോകുന്ന്. ആ ജയിൽ ജീവിതത്തിന്റെ ഒരു പരോൾ എന്ന് പറയുന്നത് പോലെ തന്നെയാണ് ഈ ലീവ് ഒകെ. എന്ത് ആയാലും ഇങ്ങനെ കിട്ടുന്നത് ഒരു രസമാണ്. ഒരു ഗൾഫ്കാരൻ എന്നപോലെ നാട്ടിൽ പോകാം. ഞങ്ങളെ പോലെ ഉള്ളവർക്ക് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്ന ഒരു സ്ഥലം ഉണ്ട് വേറെ ഒന്നും അല്ല ഫ്ലൈറ്റ് കൊച്ചിൻ എയർപോർട്ട്ന്റെ മുകളിൽ വരുമ്പോൾ അതിൽ വിളിച്ചു പറയുന്നത് കേൾകാം കുറച്ചു സമയത്തിന് ഉള്ളിൽ നമ്മൾ എയർപോർട്ടിൽ എത്തും എന്ന് പറഞ്ഞു ഫ്ലൈറ്റിന്റെ വിന്ഡോ യിൽ കൂടി പുറത്തേക്കു നോക്കുമ്പോൾ ഉള്ള ആ സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒന്ന് തന്നെ അന്ന്. ഇങ്ങനെ ഒന്നും തോന്നാത്ത ഒറ്റ ഒരു പ്രവാസി പോലും ഉണ്ടാക്കില്ല. എല്ലാവരും സ്വന്തം നാടിനെ സ്നേഹിക്കുന്നവര്. അങ്ങനെ ഞാനും എന്റെ സ്വന്തം നാട്ടിലേക്ക് പോകുന്നു എങ്ങനെ പറയണം എന്ന് അറിയില്ല അത്ര മാത്രം സന്തോഷത്തിൽ അന്ന്. എല്ലാം ദൈവത്തിന്റെ കരങ്ങളിൽ ഏൽപിച്ചു അങ്ങ് പോകുകയാണ്. പ്രവാസ ജീവിതത്തിനു കുറച്ചു വിശ്രമം നൽകി സ്വന്തം നാട്ടിലെ സന്തോഷം കണ്ടും അനുഭവിച്ചും അറിയാൻ പോകുന്നു. പലതും കൂടിയും കുറിച്ചും ഒക്കെയായി അന്ന് ഈ യാത്ര. അങ്ങനെ കുറച്ചു ദിവസത്തേക്ക് എന്റെ നാട്ടിൽ നിൽക്കുന്നതിനു. എന്റെ യാത്ര തുടങ്ങുന്നു.
  • കുട്ടികളുടെ സ്വഭാവം ആരുടെ കയ്യിൽ ??


    ഒരു കുഞ്ഞിന്റെ മസ്‌തിഷ്‌ക വികസനവും സ്വഭാവവും തീരുമാനിക്കുന്നത് മാതാപിതാക്കളും, കൂടെ താമസിക്കുന്നവരും ആണെന്ന്‌ പല പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്.
    മാതാപിതാക്കളെന്ന നിലയിലുള്ള നമ്മുടെ പങ്ക്‌ മസ്‌തിഷ്‌കത്തിന്റെ വികസനത്തിനു മാത്രമല്ല , ‌ആരോഗ്യവും സഹാനുഭൂതി പ്രകടമാക്കാൻ പ്രാപ്‌തരായ മനുഷ്യജീവികളെ വാർത്തെടുക്കുക എന്നത് കൂടെയാണ്‌. കുഞ്ഞുങ്ങളെ ശൈശവം മുതൽ നല്ല സ്വഭാവം പരിശീലിപ്പിക്കുക എന്നത്‌ കഠിനാദ്ധ്വാനം തന്നെയാണ്‌.
    #വിജയപ്രദമെന്നു_തെളിഞ്ഞ_10_കാര്യങ്ങൾ_വിവരിക്കാം.


    1. സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കു കാണിക്കാതിരിക്കുക
    സ്‌നേഹത്തോടെ നിത്യവും പരിപാലിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ തഴച്ചുവളരുകയും പുഷ്ഠിപ്പെടുകയും ചെയ്യുന്ന ഇളംചെടികൾ പോലെയാണ്‌ കുട്ടികൾ. മാതാപിതാക്കൾ തങ്ങളുടെ വാത്സല്യം വാക്കുകളിലൂടെയും ആശ്ലേഷം പോലെയുള്ള സ്‌നേഹ പ്രകടനങ്ങളിലൂടെയും കുട്ടികളുടെമേൽ ചൊരിയുമ്പോൾ മാനസികവും വൈകാരികവുമായ വളർച്ചയും ദൃഢതയും കൈവരിക്കാൻ അത്‌ ഒരു പ്രേരകമായി വർത്തിക്കും.

    2. സുഹൃത്തായിരിക്കുക, കുട്ടികളുമായി ആശയവിനിമയം എന്നും ചെയ്യുക
    മക്കളോടൊത്തു സമയം ചെലവഴിക്കുമ്പോൾ നിങ്ങൾക്കിടയിൽ ഒരു ഗാഢബന്ധം ഇതൾ വിരിയുന്നു. കൂടാതെ, അത്‌ ആശയവിനിമയ പാടവം പരിപുഷ്ഠിപ്പെടുത്തുന്നു. എന്തു കാര്യമുണ്ടെങ്കിലും അച്ഛനമ്മമാരോടു പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികള്ക്കുണ്ടാക്കി കൊടുക്കണം.

    3. നിങ്ങളുടെ ദുസ്വഭാവങ്ങള് ഒഴിവാക്കുക
    പുതിയതെന്തും പരീക്ഷിച്ച് നോക്കാനുള്ള മനോഭാവമുള്ളവരാണ് കുട്ടികൾക്ക്. ഇന്ന് അനേകം കുട്ടികള് പുകവലിക്കും, മദ്യത്തിനും, മയക്കുമരുന്നുകള്ക്കും അടിമപ്പെട്ടതിന്റെ പ്രധാനകാരണം വീട്ടിൽ മാതാപിതാക്കൾ ഇതിന്റെ ഭവിഷ്യത്തുകൾ മാതൃകയായി നിന്ന്‌ മനസിലാക്കി കൊടുക്കാത്തതാണ്.

    4. അഭിനന്ദനം നൽകുക
    കുട്ടി നല്ല കാര്യം ചെയ്താൽ അതിനെ അപ്പോൾ തന്നെ വേണ്ടവിധം അഭിനന്ദിക്കണം. സാധാരണ സ്വന്തംമുറി വൃത്തിയിൽ സൂക്ഷിക്കാൻ മടിയുള്ള കുട്ടി ഒരു ദിവസം അതു ഭംഗിയായി ചെയ്തിരിക്കുന്നതു കണ്ടാൽ ‘ഇന്നെങ്കിലും നിനക്കിതു ചെയ്യാൻ തോന്നിയല്ലോ...?’ എന്നു നെഗറ്റീവായി അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് അധികവും. എന്നാൽ മറിച്ച്, ‘ആഹാ കൊള്ളാലോ, നിന്റെ മുറി. നല്ല ഭംഗിയുണ്ട്. നന്നായി മോനേ....’ എന്നു തോളിൽ തട്ടി വളരെ പോസിറ്റീവായ അഭിനന്ദനമാണെങ്കിൽ കുട്ടി ആ ശീലം ആവർത്തിക്കാൻ ശ്രമിക്കും.

    5. അളന്നു വിമർശിക്കുക
    അഭിനന്ദനവും വിമർശനവും കൃത്യമായ അളവിലും രീതിയിലുമാണ് കുട്ടികൾക്കു നൽകുന്നതെങ്കിൽ അവരുടെ സ്വാഭാവം നേർവഴിയാക്കാം. തെറ്റായ കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്താൽ അനിഷ്ടം വ്യക്തമാക്കാനും അങ്ങനെ ചെയ്യുന്നതിന്റെ ദോഷം ബോദ്ധ്യപ്പെടുത്താനും ശ്രമിക്കണം. പരീക്ഷയ്ക്കു മാർക്ക് കുറയുന്ന കുട്ടിയെ വിഷമിപ്പിക്കും വിധം ‘നിന്നെ എന്തിനു കൊള്ളാം’ എന്ന തരത്തിലൊക്കെ വഴക്കു പറയുകയോ കളിയാക്കുകയോ ചെയ്യുന്നതു കൊണ്ടു കുട്ടിയുടെ ഉള്ള ആത്മവിശ്വാസം കൂടി പോകും. പകരം ‘ഈ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അമ്മയ്ക്കും വിഷമമുണ്ട്. അൽപം കൂടി ശ്രമിച്ചാൽ തീർച്ചയായും നിനക്കു നല്ല മാർക്ക് വാങ്ങാൻ പറ്റുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. അടുത്ത പരീക്ഷയ്ക്കു മോൾക്ക്/ മോന് അതിനു കഴിയും.’ ഈ വാക്കുകൾ കൂടുതൽ നന്നായി പഠിക്കാൻ പ്രചോദനമാകും.

    6. ആവശ്യത്തിനുള്ള സ്വാതന്ത്ര്യം നൽകുക
    നിയന്ത്രണങ്ങള് ഏറുന്തോറും കുട്ടികളില് വാശിയും കൂടുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തങ്ങളെ അടക്കി നിര്ത്തുന്നതായി തോന്നിയാൽ ചില കുട്ടികള് മാതാപിതാക്കളിൽ നിന്ന് അകന്നു പോവുകയും ചില ചീത്ത കൂട്ടുകെട്ടിൽ വീഴാറുണ്ട്. അത് ഒഴിവാക്കുക.

    7. കുട്ടികളുടെ സ്‌ട്രെസ്സ് കുറയ്ക്കണം
    ഇന്നത്തെ കുട്ടികള്ക്ക് പഠിക്കുന്ന സമയത്തുള്ള സമ്മര്ദ്ധം ചെറുതല്ല.
    വിജയങ്ങള്ക്കായി കുട്ടിയില് ഏറെ സമ്മര്ദ്ദമുണ്ടാക്കരുത്. കുട്ടിക്ക് ഒട്ടും താല്പര്യമില്ലാത്ത പ്രവര്ത്തനങ്ങള്ക്കായി നിര്ബന്ധിക്കരുത്. നിങ്ങളുടെ കുട്ടിയെ അടുത്തെ വീട്ടിലെ കുട്ടിയുമായി താരമത്യപ്പെടുത്താതിരിയ്ക്കുക.


    8. കുട്ടികള്ക്കു പോഷക ആഹാരം കൊടുക്കുക
    വളരുന്ന പ്രായമാണ് കുട്ടികളുടേത്. പച്ചക്കറികളും പഴവർഗ്ഗങ്ങളും ശാരീരികവും മാനസികവുമായ വളര്ച്ചയ്ക്ക് അത്യാവശ്യമാണ്. ശരീരത്തിനുള്ള മിക്കവാറും പോഷകങ്ങള് ഇതില് നിന്നും ലഭ്യവുമാണ്. കുട്ടികള്ക്കു മാതൃകയായി മുതിര്ന്നവരും ഇവ കഴിച്ചു കാണിക്കുക.

    9. ചീത്ത സ്പര്ശനത്തെക്കുറിച്ച് കുട്ടിയെ പഠിപ്പിക്കണം
    കുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ചെറുപ്പത്തിലെ പീഡനത്തിന് ഇരയായ കുട്ടികൾ മാനസികമായി തളർന്നു പോകുന്നു. കുട്ടികളെ പീഡനങ്ങളില് നിന്നും രക്ഷിക്കാന് അവരെ കാര്യങ്ങള് പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയാണ് പ്രധാനമായും വേണ്ടത്. ഇത്തരം സംഭവങ്ങളുണ്ടായാല് ഏതെല്ലാം വിധത്തില് പ്രതികരിക്കണമെന്നും ഇതേക്കുറിച്ചു മുതിര്ന്നവരോടു പറയാന് മടിക്കേണ്ടെന്നും കുട്ടികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക.

    10. ചൊട്ടയിലെ ശീലം ചുടല വരെ
    ഇത്‌ മുഴുവൻ അര്ത്ഥത്തിലും ശരിയാണ്‌. കാരണം, ചെറുപ്പത്തില് ലഭിക്കുന്ന ശീലങ്ങളായിരിക്കും ജീവിതാവസാനം വരെ കുട്ടികൾ പിന്തുടരുക. കുട്ടികളെ പഠിപ്പി‌ക്കേണ്ട അടിസ്ഥാനപരമായ ചില ശീലങ്ങള്, മര്യാദകള് ഉണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

    ★ 'പ്ലീസ്‌, താങ്ക്യൂ' എന്നു പറയാന് അവരെ പഠിപ്പിക്കുക. എളിമയോടൊപ്പം അടിസ്ഥാന മര്യാദയും കൂടിയാണിത്‌.
    ★ മുതിര്ന്നവരെ ബഹുമാനിക്കാനും, സംസാരിക്കുമ്പോള് ഇടയില് കയറി സംസാരിക്കാതെ ഇരിക്കുകയെന്നത്‌ ഇവരെ പഠിപ്പിക്കേണ്ട മറ്റൊരു കാര്യമാണ്‌. ചെറുപ്പത്തില് കുട്ടികളെ പഠിപ്പി‌ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ്‌ ബഹുമാനമെന്നത്‌.
    ★ മോശം വാക്കുകളും കമന്റുകളും ഉപയോഗിക്കരുതെന്ന് പറഞ്ഞു മനസിലാക്കുക.

    ⚠️ ഓർക്കുക !
    നിങ്ങളുടെ കുഞ്ഞിന് നിങ്ങൾ ഒരു മാതൃകാ രക്ഷകര്ത്താവ് (അച്ഛനും അമ്മയും) ആയി ഇരിക്കുക. നിങ്ങൾ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളാണ് നിങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വഭാവമായി മാറുന്നത്. നമ്മുടെ സ്വന്തം കുഞ്ഞുങ്ങളിൽ വിഷം കുത്തി വയ്ക്കാതിരിക്കുക !!!


    Dr Danish Salim,
    Kerala Secretary-SEMI,
    National Innovation Head-SEMI,
    HOD & Academic Director Emergency,
    PRS Hospital,Trivandrum, Kerala
  • എന്റെ ഹൃദയം നിറഞ്ഞ ഓണാഘോഷ ആശംസകൾ.


    ഇതാ അങ്ങനെ കേരളം ജനതയെ തേടി വീണ്ടും ഒരു ഓണംകൂടി എത്തിയിരിക്കുന്നു. കേരളത്തിന്റെ സംസ്കാരങ്ങളിൽ ഒന്നുമാണ് ഓണം ഓണത്തിന്റെ ഒരു വരവേല്പ് അത് വേറെ തന്നെയാണ് കളികളും പാട്ടുകളും ഒക്കെയായി. കഴിഞ്ഞ വർഷം കേരളത്തിന് ഓണം നഷ്ട്ടമായി ഒട്ടും പ്രേതിക്ഷിക്കാത്ത ഒരു പ്രളയം വന്നു കേരളത്തെ നശിപ്പിക്കാൻ നോക്കി എന്നാൽ കേരളത്തെ അങ്ങനെ നശിപ്പിക്കാൻ പറ്റിയില്ല. അന്നത്തെ ഓണം ആഘോഷങ്ങൾ ഒകെ മാറ്റിവെച്ചു കേരളത്തെ തിരിച്ചു നേടി. ഓണം ആഘോഷത്തിന്റെ പുറകിൽ അനവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്ന ഓരോ മലയാളിക്കും ഓണം എന്നാൽ ഒരു ആഘോഷം മാത്രം അല്ല അത് ഹരമാണ്. എന്നാൽ ഇന്ന് ഓണം എന്നത് ഒരു ചെറിയ ആഘോഷംമായി മാറിക്കഴിഞ്ഞു. എന്നാൽ പഴയ കാലത്തെ ഓര്മകളില്ലേക്ക് പോകുമ്പോൾ അതിന്റെ വില നമ്മൾ മനസിലാക്കുന്നത്. ഓണത്തിന്റെ ഒരുക്കങ്ങൾ തന്നെ അന്നത്തെ കാലത്തു ഒരു വലിയതുതന്നെ. പൂ ഒകെ പറിച്ചു കൊണ്ടുവന്നു അത്തപൂക്കളം ഇട്ടു ആഘോഷം ഓണപ്പാട്ടുകൾ, പലതരം കള്ളികൾ. ഓണകോടികൾ എടുത്തു നല്ക്കുക അങ്ങനെ ഒകെ ഒരു നീളുന്ന പട്ടിക തന്നെ ഉണ്ട് ഓണത്തിന്. ഓണത്തിന് പത്തു ദിവസത്തെ അവധി ഒകെ കിട്ടുമ്പോൾ അത് ഒകെ ആഘോഷം ആക്കുന്ന കുട്ടികൾ. പലയിടത്തും കുറെ മാവേലിമാര് കാണപ്പെടുന്ന ഒരു ആഘോഷം ആണ്. കേരളം മലയാളികൾ ലോകത്തിന്റെ എവിടെയായാലും ഓണം ആഘോഷിച്ചിരിക്കും. അത് ആണ് മലയാളികള്ക്ക് ഓണം എന്ന് പറയുന്നത്. പായസങ്ങൾ കൂടി ഒരു സത്യ. വിവിധതരം കറി കൂടുകളുമായി വാഴയില നിറഞ്ഞു നിൽക്കുന്ന ഒരു സത്യ ആണ് ഓണത്തിന്റെ സ്പെഷ്യൽ എന്ന് തന്നെ എടുത്തു പറയേണ്ടത്. അങ്ങനെ ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാഘോഷ ആശംസകൾ.


  • വെറുതെ.


    Written by,
    Bony M. Sunny.......


    "വെറുതെ...... " 
    ഓർമ്മകളുടെ ഭൂതകാലം തന്റെ ചിന്തകളെ ഭ്രാന്ത്‌ പിടിപ്പിക്കുന്നതായി അവൾക്ക് തോന്നി. പുറത്ത് പെയ്യുന്ന ചാറ്റൽ മഴയിൽ തന്റെ ഭ്രാന്തൻ ചിന്തകൾ ഒരു കാറ്റായി മാറിയിരുന്നെങ്കിൽ എന്ന് വെറുതെ അവൾ ആഗ്രഹിച്ചു. രാത്രിയുടെ യാമങ്ങളിൽ ഘടികാര സൂചി കറങ്ങുന്നതും നോക്കി നിദ്ര ഇല്ലാത്ത അവളുടെ മിഴികൾ ഇരുട്ടിൽ പരതുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ഇന്നലെകളെ പ്രണയിച്ചവൾ...
    തിരക്കുപിടിച്ച ആ നഗരത്തിലെ മുറിയിൽ "വോളിനി "യുടെ രൂക്ഷമായ ഗന്ധം നിറഞ്ഞിരുന്നു. എങ്കിലും പകൽ വെളിച്ചത്തിൽ ചിരിക്കാനായ്, അവൾ രാത്രി മുഴുവൻ കരഞ്ഞു തീർത്തത് ഇന്നും ഒരു രഹസ്യമാണ്. "എനിക്ക് ഒരു ഐസ്ക്രീം വേണം ". "രാത്രി 11 മണിക്കോ? ". "അതെ ". അവളുടെ വാശിയിൽ അവർ ഇരുവരും പുറത്തേക്ക് ഇറങ്ങി നടന്നു. വെറുമൊരു ഐസ്ക്രീം എന്നതിനേക്കാൾ, ഇന്നലെകളിൽ എവിടെയോ മറന്നുവെച്ച മനസ്സിന്റെ ആഹ്രഹങ്ങളിൽ ഒന്നായിരുന്നു അത്, നിലാവുള്ള രാത്രിയിൽ വെറുതെ ഇങ്ങനെ നടക്കുന്നത്... ശരീര വേദനയേക്കാൾ മനസ്സിന്റെ വേദനയിൽ സ്വയം ഇല്ലാതാവാൻ ശ്രമിച്ച അവളുടെ മറ്റൊരു പുതിയ ജന്മം ആണ് തന്റെ കൂടെ നടക്കുന്നത് എന്ന് അയാളോട് പറയണമെന്ന് അവൾക്കുണ്ടായിരുന്നു... എന്നിട്ടും പറയാൻ അവൾക്ക് സാധിച്ചില്ല...!
    രാത്രിയിലും വെളിച്ചമുണ്ടാക്കി തന്റെ റൂമേററ്സിന്റെ ഉറക്കം കളയുന്ന, തിന്നാൻ മാത്രം അറിയാവുന്ന, ഒരു പഴയ മരകേറി പെണ്ണ്..... സംസാരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളും , അവളുടെ പൊട്ടത്തരങ്ങളെ സ്നേഹിക്കുന്ന നല്ല കൂട്ടുകാരും.... സൗഹൃദത്തിലെ വിശുദ്ധി.........
    ഇന്ന് ഒറ്റപ്പെടലിന്റെ സങ്കടം അവളെ കാർന്ന് തിന്നാൻ തുടങ്ങിയിരിക്കുന്നു.......... ഏകാന്തതയിൽ ഇന്നും അവൾ വെറുത...
    "നിന്റെ കഥകൾ കേൾക്കനോ, പൊട്ടത്തരങ്ങൾ ആസ്വദിക്കാനോ ആരും ഇല്ല എന്ന നിന്റെ പരാതി ഇനി വേണ്ട. ഞാൻ ഇല്ലേ ഇവിടെ... തല്ക്കാലം ഞാൻ കേൾക്കാം... " ആ മറുപടിയിൽ നിറച്ചാർത്തുള്ള നാളുകൾ... ഒരു സ്വപ്നം എന്നതിനേക്കളുമപ്പുറം യാഥാർഥ്യം ആയി തീർന്നത് അവൾ പോലും അറിയാതെയാണ്....
    ആവി പറക്കുന്ന മസാലദോശയെയും, കൊതിതീരാത്ത യാത്രകളെയും അവൾ വീണ്ടും പ്രണയിച്ചു തുടങ്ങി.. കണ്ടുമടുത്ത സിനിമകൾ അവൾ വീണ്ടും കാണാൻ തുടങ്ങി... പുതിയ സൗഹൃദങ്ങൾ..
    കരഞ്ഞുകലങ്ങിയ മനസ് ഇപ്പോൾ ശാന്തമാണ്... പരാതിയും പരിഭവങ്ങളും തന്നിലേക്ക് തന്നെ കുഴിച്ചു മൂടിയിരുന്നവൾ, അത് ഇന്ന് മറ്റൊരാളുമായി പങ്കുവെക്കണമെങ്കിൽ അത്രമേൽ അവൾ "അയാളെ " സ്നേഹിച്ചിരിക്കണം. ഒരുപക്ഷെ അവളെക്കാൾ അധികമായി.....
    ചിരിക്കാൻ മറന്ന അവൾ മനസ്തുറന്നു ചിരിക്കാൻ തുടങ്ങിയിരിക്കുന്നു. അവളിൽ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.... ഇന്നോളം പെയ്തിറങ്ങിയ സങ്കടങ്ങൾ ആ സ്നേഹമഴയിൽ ഇല്ലാതായി...
    എന്നിട്ടും ഇന്നവൾ കരയുകയാണ്...ലോകം ഉറങ്ങുമ്പോൾ അവളുടെ മെത്തയിൽ ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികൾ..... പെയ്തൊഴിഞ്ഞ സങ്കടങ്ങൾ വീണ്ടും ഒരു മഹാസമുദ്രമായി മാറിയിരിക്കുന്നു... വെറുതെ എന്തിനായിരുന്നു എല്ലാം...
    ചില കീടങ്ങളെ കാണാറില്ലേ? മറ്റുള്ളവർക്ക് ശല്യമായി അവരെ വെറുപ്പിക്കുന്ന കീടങ്ങൾ. പക്ഷെ കീടങ്ങൾക്കും കാണില്ലേ സങ്കടങ്ങൾ.ആര് മനസ്സിലാക്കാൻ അതൊക്കെ... ഇങ്ങനെയുള്ള ഭ്രാന്തൻ ചിന്താഗതികൾ അവളിൽ നിറഞ്ഞുകൊണ്ടിരുന്നു...
    "അവസാനമായി ഒന്നുമാത്രം...ഇനി ഒരു വസന്തകാലം നമുക്കായി ഉണ്ടാകുമോ...ഒരു നോക്ക് തമ്മിൽ കാണാനാവുമോ..." അവളുടെ ആ ചോദ്യങ്ങൾ ഒരുപാട് വ്യാകുലതകൾ നിറഞ്ഞതായിരുന്നു... ഇന്നു അവളുടെ മനസ്സും ഒരു ചോദ്യചിഹ്നമാണ്....
    അടിവര ഇടുന്നതിനു മുമ്പ്...
    "കഥാനായകൻ" മിഥ്യയാവാം... മരീചികയാവാം...
    സങ്കടങ്ങൾ കുന്നുകൂടുമ്പോൾ അവൾ ആ പഴയ പുസ്തകകെട്ടിലെ ഡയറി പൊടി തട്ടിയെടുക്കും.. ആരോടും പറയാത്ത സങ്കടങ്ങൾ ആ ഡയറി കണ്ടു... ഇന്ന് ഇരുട്ടിൽ വെറുതെ ആ പഴയ അക്ഷരങ്ങളെ അവൾ തിരയുകയാണ്... എന്നോ ദഹിപ്പിച്ച ആ ഓർമ്മകളെ...
    പിന്നീട് അവൾ അക്ഷരങ്ങളെ സ്നേഹിച്ചിട്ടില്ല.. ആരെയും.... !
    വെറുതെ ഈ മോഹങ്ങൾ
    എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാൻ
    മോഹം....... 
  • അമ്പിളി എന്ന മൂവി


    കണ്ടിട്ട് ഒരു കുറ്റം പറയാന്പോലും ഇല്ലാത്ത മൂവി എന്ന് തന്നെ എനിക്ക് പറയാൻ സാധിക്കും ഇതിൽ നല്ല ഒരു ഗുണപാഠം നമ്മുക്ക് എല്ലാവര്ക്കും പറഞ്ഞു തരുന്ന ഒരു മൂവി കൂടിയാണ്. ഒരു ഇടുക്കിയിലെ ഒരു ഗ്രാമം പശ്ചാത്തലം ആക്കി നിർമ്മിച്ച ഒരു സിനിമയാണ്. ഇതിൽ സോബിന്റെ അഭിനയത്തിന് എന്ത് തന്നെ പറയണം എന്ന് അറിയില്ല സത്യത്തിൽ പറയാൻ വാക്കുകൾ പോരാ. അഭിനയിന്റെ രീതിയും അതിന്റെ ആ ചിത്രീകരണവും നല്ലരീതിയിൽ നിർമിച്ചിരിക്കുന്നത്. നമ്മൾ സ്‌നേഹിക്കേണ്ടതു കുറവ് കണ്ടു അത് മനസിലാക്കി അതിനെയാണ്  സ്‌നേഹിക്കേണ്ടതു അപ്പോളാണ്  അവിടെ നല്ല ഒരു സ്നേഹം അവിടെ ഉണ്ടാകുന്നതു. അങ്ങനെ സ്നേഹിക്കുന്നതിനു ഒരു വ്യത്യസം ആ സ്നേഹം ഒരിക്കലും പോകില്ല. കാരണം അവർ സ്നേഹിക്കുന്നത് ആ കുറവിനെയാണ്. അതിലെ ആ പെണ്ണിന്റെ സ്നേഹം നേരുള്ളതു. നമ്മുടെ സമൂഹം ഇങ്ങനെ ഉള്ളവരെ മാറ്റിനിർത്താനാണ് നോക്കുന്നത് എന്നാൽ മാറേണ്ടത് നമ്മുടെ  ചിന്തകളാണ്. അതിലെ ആ പെണ്കുട്ടി ആ സമൂഹത്തിനു മുന്നിൽ  അവനെ നല്ലവനക്കാണ് നോക്കുന്നത്. അവളുടെ കൂടെ വർക്ക് ചെയ്യുന്നവര് ചുമ്മാ സമയം കളയാൻ സ്‌നേഹിക്കുമ്പോൾ അവളുടെ വാക്കുകൾ പറയുന്നത് എന്നും കൂടെ നിർത്താനാണ് . അങ്ങനെ ഉള്ള സ്നേഹമാണ്  നിലനിക്ക്ക. 

    സ്‌നേഹിക്കുമ്പോൾ മറ്റുള്ളവന്റെ കുറവ് കണ്ടു അത് മനസിലാക്കി അതിനെയാണ്  സ്‌നേഹിക്കേണ്ടതു. അപ്പോൾ നല്ല ഒരു സമൂഹം നമുക്ക് കിട്ടും. നല്ല ഒരു സ്നേഹ ബന്ധവും നമുക്ക് കിട്ടും. സ്നേഹിക്കുക അറിഞ്ഞു മനസിലാക്കി. 

  • കേരളത്തിന് നേരെവന്ന വന്ന ഒരു ദുരന്തം.


    എന്ത് സംഭവിക്കും എന്ന് അറിയാതെ കുറെ നിമിഷങ്ങൾ ആയിരുന്നു നമ്മുടെ ദൈവത്തിന്റെ നാട് എന്ന് പറയുന്ന നമ്മുടെ കൊച്ചു കേരളത്തിയിൽ അരങ്ങുയേറിയതു അടുത്ത് നിമിഷങ്ങൾ എന്ത് സംഭവിക്കാൻ ഇരിക്കുന്നു എന്ന് അറിയാതെ നിലച്ചു പോയനിമിഷങ്ങൾ പ്രാർത്ഥനയോടെ ആയിരുന്ന നിമിഷങ്ങൾ. ഇപ്പോൾ മനസ്സിൽ വിങ്ങിപൊട്ടുന്ന ആ ദുരന്തമുഖത്തേക്കു നോക്കുമ്പോൾ പാവപെട്ട കുറേപ്പേര് ഈ ലോകത്തിൽ നിന്ന് പോയി എന്ന് ഉള്ളത് നമുക്ക് എല്ലാവര്ക്കും വേദനാജനകമായ കാര്യം അന്ന്. കഴിഞ്ഞ വര്ഷം ഇതുപോലെ ഒരു ദുരന്തം കേരളത്തിനെ കൊണ്ടുപോകാൻ വന്നപ്പോൾ അത് കേരളം ജനത വർഗ്ഗമോ, ജാതിയോ, മതമോ, പാർട്ടിയോ, ഒന്നുനോക്കാതെ ഒന്നിച്ചു മലയാളികൾ എന്ന രീതിയിൽ മനുഷ്യർ എന്ന പോലെ. അവിടെ എന്റെ ജാതിക്കാരൻ അല്ല എന്ന് പറഞ്ഞു വിട്ടുകളഞ്ഞില്ല. അന്നേരം ഒന്ന് ഉണ്ടായിരുന്നുള്ളു എന്റെ സഹ ജിവി എന്നുമാത്രം കണ്ടു അന്ന് അവിടെ നമ്മൾ സഹായിക്കാൻ എത്തിയത്. കേരളത്തിൽ പട്ടാളം എന്ന നമ്മൾ അറിഞ്ഞ നമ്മുടെ മൽസ്യക്കാരും നാട്ടുകാരും കേരളത്തിലെ നല്ല മനുഷ്യർ ഒന്നിച്ചു നിന്ന് അതിനെ പോരാടി. അവിടെ സ്വന്ത ജീവൻ പോലും പണയം വെച്ച് രക്ഷ പ്രവർത്തനത്തിന് ഇറങ്ങിയമ്പോൾ നമ്മൾ തോല്പിച്ചത് ആ ഒരു ദുരന്തത്തെ അന്ന്. ഇന്ന് അത് കഴിഞ്ഞു ഒരു വര്ഷം ആക്കുമ്പോൾ വീണ്ടും അതെ സമയം ദുരന്തം വീണ്ടും കേരളത്തിനെ എടുക്കാൻ വന്നു. കുറെ ജീവനുകൻ നമുക്ക് നഷ്ടമായി എന്ത് ഈ സമയം പറയണം എന്ന് അറിയില്ല. ഇന്ന് ഈ ദുരന്തം കുറഞ്ഞു സ്ഥലങ്ങളിൽ വലിയ തോതിൽ നാശനഷ്ട്ടങ്ങൾ വരുത്തിയാണ് ഇപ്പോൾ ഈ ദുരന്തം. പലരുടെയും സ്വപനങ്ങൾ അന്ന് ഇല്ലാതെ ആയി പോയത്. കുറെ പേരുടെ ജീവനും. ഒരു ആയുസ്സിൽ ഉണ്ടാക്കിയയത് ഒരു നിമിഷം കൊണ്ടുപോയത് പലരെയും മാനസികമായി തളർത്തി കേരളം ജനതക്കു ഒരു വിങ്ങൽ അന്ന് ഈ ദുരന്തങ്ങൾ സമ്മാനിച്ചത്. ഇപ്പോളും റിക്കവർ ചെയ്യാൻ പറ്റാതെ കവലപ്പാറയിൽ അന്ന് നമ്മുക്ക് ഒറ്റക്കെട്ട് ആയി ഇന്ന് പ്രാവർത്തികം , എല്ലാവരുടെയും പ്രാർത്ഥന ഇപ്പോൾ കേരത്തിനു അന്ന്. എത്രയുംപെട്ടന്നുത്തനെ കേരളം പഴയ നിലയിലേക്ക് തിരുച്ചുവരട്ടെ. എന്ന പ്രാർത്ഥനയോടെ...............
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346