SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംമ്പർ 9]


    പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് നാരായണൻ ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണൻ നെഹ്രു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ  അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു.


    രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച ഒരു നിശ്ചയദാർഢ്യമുള്ള രാഷ്ട്രപതിയായിരുന്നു കെ.ആർ.നാരായണൻ എന്നു പറയപ്പെടുന്നു. പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് എന്നായിരുന്നു നാരായണൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. സർക്കാരിന്റെ തീരുമാനങ്ങളെ കണ്ണടച്ച് ഒപ്പിടുന്ന ഒരു റബ്ബർ സ്റ്റാംപായിരിക്കാൻ താൻ താൽപര്യപ്പെടുന്നില്ല എന്നും ഒരു മാസികക്കനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഒരു പ്രസിഡന്റ് എന്ന തലത്തിൽ തനിക്കുള്ള എല്ലാ അധികാരങ്ങളും ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഒരു തൂക്കുമന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. സൈനിക തലവന്മാർ പ്രസിഡന്റെന്ന നിലയിൽ നാരായണനെ നേരിട്ടായിരുന്നു യുദ്ധത്തിന്റെ പുരോഗതി വിവരിച്ചിരുന്നത്. 1997 ൽ ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനവും, ഒരുകൊല്ലത്തിനുശേഷം ബീഹാറിൽ റാബ്രിദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനവും രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ തള്ളികളയുകയുണ്ടായി.  ഇന്ത്യയുടെസ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9 ന് തന്റെ 85 ആമത്തെ വയസ്സിൽ കെ.ആർ.നാരായണൻ മരണമടഞ്ഞു.

    • ജീവിതരേഖ

    കോച്ചേരിൽ രാമൻ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1920 ഒക്ടോബർ 27നാണ്‌ നാരായണൻ ജനിച്ചത്‌. കുറിച്ചിത്താനം സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉഴവൂർ ഔവർ ലേഡീസ്‌ സ്കൂൾ, വടകര സെന്റ് ജോൺസ്‌ സ്കൂൾ, കുറവിലങ്ങാട്‌ സെന്റ് മേരീസ്‌ സ്കൂൾ  എന്നിവിടങ്ങളിൽ പഠിച്ച്‌ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തോടു പടപൊരുതിയാണ്‌ നാരായണൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. വളരെ ദൂരം നടന്നിട്ടു വേണമായിരുന്നു നാരായണന് വിദ്യാലയത്തിൽ എത്തിച്ചേരുവാൻ. പലപ്പോഴും ഫീസുകൊടുക്കാൻ പണമില്ലാതെ ക്ലാസ്സിനു പുറത്തു നിൽക്കേണ്ടി വന്നിട്ടുണ്ട്. പുസ്തകം വാങ്ങുവാൻ പണം തികയില്ലായിരുന്നു, അപ്പോഴൊക്കെ സഹോദരനായിരുന്നു കെ.ആർ.നീലകണ്ഠൻ മറ്റു കുട്ടികളുടെ കയ്യിൽ നിന്നും പുസ്തകം കടം വാങ്ങി നാരായണനു കൊടുക്കുമായിരുന്നു. ദരിദ്രനായി ജനിച്ചെങ്കിലും പ്രതിഭയിൽ ധനികനായിരുന്നു ആ ബാലൻ.

    കോട്ടയം സി എം എസ്‌ കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഒന്നാം റാങ്കോടെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും പാസായ നാരായണൻ പക്ഷേ ബിരുദദാനച്ചടങ്ങ്‌ ബഹിഷ്കരിച്ച്‌ ശ്രദ്ധേയനായി. ലക്ചറർ ഉദ്യോഗത്തിനായി അന്നത്തെ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരെ സമീപിച്ചപ്പോൾ സഹിക്കേണ്ടിവന്ന അപമാനമായിരുന്നു ആ ബഹിഷ്കരണത്തിനു പിന്നിൽ. ഹരിജനായതുകൊണ്ടുമാത്രമാണ്‌ സി പി ഉദ്യോഗം നിരസിച്ചത്‌. ഏതായാലും ബിരുദദാനത്തിനെത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവ്‌ ഒന്നാം റാങ്കുകാരന്റെ അഭാവം ശ്രദ്ധിച്ചു. കാരണം തിരക്കിയ മഹാരാജാവിനോട്‌ തിരുവിതാംകൂറിൽ ജോലികിട്ടാത്ത കാര്യവും ഡൽഹിയിൽ ജോലി തേടിപ്പോകാനുള്ള ആഗ്രഹവും നാരായണൻ അറിയിച്ചു. തുടർ പഠനത്തിനായി മഹാരാജാവ്‌ 500 രൂപ വായ്പ അനുവദിച്ചു.

    • ഡൽഹി ജീവിതം

    1945-ൽ നാരായണൻ ഡൽഹിയിലെത്തി. ഇന്ത്യൻ ഓവർസീസ്‌ സർവീസിൽ ജോലികിട്ടിയെങ്കിലും പത്രപ്രവർത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ്‌ വീക്കിലി ഫോർ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. പിന്നീട്‌ ദ ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങൾക്കുവേണ്ടിയും ജോലിചെയ്തു. ഇക്കാലയളവിലാണ്‌ നാരായണൻ പ്രമുഖ വ്യവസായിയായ ജെ ആർ ഡി ടാറ്റയെ  കണ്ടുമുട്ടിയത്‌. വിദേശ സർവ്വകലാശാലയിൽ ഉപരിപഠനം നടത്താനുള്ള ആഗ്രഹം അദ്ദേഹം ടാറ്റയെ അറിയിച്ചു. ജെ ആർ ഡി, നാരായണനെ ലണ്ടൻ സ്കൂൾ ഓഫ്‌ ഇക്കണോമിക്സിൽ  ചേർന്നു പഠിക്കാനുള്ള സ്കോളർഷിപ്പ്‌ നൽകി സഹായിച്ചു.



    • നയതന്ത്ര ഉദ്യോഗത്തിലേക്ക്‌

    ലണ്ടനിലെ പഠനം പൂർത്തിയാക്കിയെത്തിയ നാരായണൻ തന്റെ അദ്ധ്യാപകനായിരുന്ന പ്രമുഖ രാഷ്ട്രമീമാംസകൻ ഹാരോൾഡ് ലാസ്കിയുടെ നിർദ്ദേശപ്രകാരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ  സന്ദർശിച്ചു. നാരായണന്റെ കഴിവുകളിൽ ആകൃഷ്ടനായ നെഹ്രു അദ്ദേഹത്തെ വിദേശകാര്യ സർവീസിൽ നിയമിച്ചു. അയൽരാജ്യമായ ബർമ്മയിലെ ഇന്ത്യൻ വിദേശകാര്യാലയത്തിലായിരുന്നു നാരായണന്റെ പ്രഥമ നിയമനം. വിമത കലാപത്തിലകപ്പെട്ടിരുന്ന ബർമ്മയിൽ തന്നെ ഏൽപിച്ച ജോലികൾ അദ്ദേഹം ഭംഗിയായി പൂർത്തിയാക്കി. പിന്നീട്‌ ടോക്കിയോ(ജപ്പാൻ), തായ്‌ലാന്റ്, ടർക്കി  എന്നിവിടങ്ങളിലെ ഇന്ത്യൻ വിദേശകാര്യ ഓഫീസുകളിലും ജോലിചെയ്തു. 1976-ൽ ചൈനയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി. ഇന്തോ - ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്. 1962 ലെ ഇന്തോ-ചൈനാ യുദ്ധത്തിനുശേഷം ചൈനയിലേക്ക് പോകുന്ന ആദ്യത്തെ നയതന്ത്രപ്രതിനിധി കൂടിയായിരുന്നു നാരായണൻ. 1980ൽ അമേരിക്കൻ അംബാസഡറായി നിയമിതനായി. നാലുവർഷം ഈ സ്ഥാനംവഹിച്ച നാരായണൻ 1984-ൽ വിദേശകാര്യ വകുപ്പിലെ ജോലി മതിയാക്കി.

    1978 ൽ നാരായണൻ വിദേശകാര്യവകുപ്പിൽ നിന്നും വിരമിച്ചു. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായി. തന്റെ പൊതുജീവിതത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ച്ജെ.എൻ.യുവിലെ ജീവിതമാണെന്ന് പിന്നീട് നാരായണൻ പറയുകയുണ്ടായി. ഗുജറാത്ത് കലാപത്തിന്റെ പേരിൽ നാരായണൻ ബി.ജെ.പി നേതാവ് വാജ്പേയിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി 1980-1984 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി സർക്കാർ അധികാരത്തിൽ വന്നപ്പോൾ നാരായണനെ വീണ്ടും വിദേശകാര്യവകുപ്പിലേക്ക് മടക്കി വിളിച്ചു. റൊണാൾഡ് റീഗന്റെ ഭരണകാലത്ത് ഇന്ദിരാ ഗാന്ധി നടത്തിയ അമേരിക്കൻ സന്ദർശനം കെ.ആർ.നാരായണന്റെ നയതന്ത്രബന്ധങ്ങളുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ-അമേരിക്ക ബന്ധം മോശമായിരുന്ന കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ ഈ സന്ദർശനം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ത്യാ-അമേരിക്കാ നയതന്ത്രബന്ധം ഊഷ്മളമാക്കാൻ നാരായണൻ വഹിച്ച പങ്ക് ചെറുതല്ല.

    • സജീവ രാഷ്ട്രീയത്തിലേക്ക്‌

    അമേരിക്കയിൽ‍ നിന്നും തിരിച്ചെത്തിയ നാരായണനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായിരുന്നു.1984 ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് നാരായണൻ ആദ്യമായി മത്സരിച്ചത്. ഒറ്റപ്പാലം സംവരണമണ്ഡലത്തിൽ നിന്നായിരുന്നു നാരായണൻ ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്.  സി.പി.ഐ.എമ്മിലെ എ.കെ.ബാലനെ  പരാജയപ്പെടുത്തി നാരായണൻ ലോക്സഭയിലെത്തി. പിന്നീട്‌ 1989, 1991  വർഷങ്ങളിലും ഇതേ മണ്ഡലത്തിൽനിന്ന് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1989 ലും 1991 ലും സി.പി.ഐ.എമ്മിലെ ലെനിൻ രാജേന്ദ്രനെ ആണ് നാരായണൻ പരാജയപ്പെടുത്തിയത്.1991 ൽ രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ വിവിധ കാലയളവിലായി ആസൂത്രണം(1985), വിദേശകാര്യം(1985–86), ശാസ്ത്രസാങ്കേതിക സഹമന്ത്രിയായും (1986–89) നാരായണൻ നിയുക്തനായി. പാർലമെന്റ് അംഗമായിരുന്ന കാലത്ത് പേറ്റന്റ് നിയമങ്ങൾ ശക്തമാക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ നാരായണൻ ശക്തമായി എതിർത്തിരുന്നു. 1991 ൽ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നുവെങ്കിലും, നാരായണൻ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല.

    • ഉപരാഷ്ട്രപതി

    രാഷ്ട്രീയത്തിൽ ശോഭിച്ച നാരായണനെ കൂടുതൽ ഭാരിച്ച ചുമതലകൾ കാത്തിരുന്നു. 1992ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി വി.പി. സിംഗ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ നാരായണന്റെ പേരു നിർദ്ദേശിച്ചു. പിന്നോക്ക സമുദായാംഗമെന്ന നിലയിലാണ്‌ സിംഗ്‌ നാരായണനെ നിർദ്ദേശിച്ചത്‌. താമസിയാതെ അന്നത്തെ സർക്കാർ നയിച്ചിരുന്ന കോൺഗ്രസ്‌ പാർട്ടിയും ഈ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങി. ജനതാ ദളും, ഇടതുപക്ഷ കക്ഷികളും നാരായണന്റെ സ്ഥാനാർത്ഥിത്വത്തിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവസാന ഘട്ടമായപ്പോൾ നാരായണന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കാൻ പ്രബലകക്ഷികൾ ആരുമുണ്ടായിരുന്നില്ല. 1992 ഓഗസ്റ്റ്‌ 21ന്‌ കെ. ആർ. നാരായണൻ ഡോ. ശങ്കർ ദയാൽ ശർമ്മയുടെ കീഴിൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

    മഹാത്മാ ഗാന്ധിയുടെ മരണത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം എന്നാണ് ബാബരി മസ്ജിദ്‌ സംഭവത്തെ നാരായണൻ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഈ ദുഖകരമായ സംഭവം എന്ന് ഓൾ ഇന്ത്യാ റേഡിയോക്ക്  അനുവദിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.


    • രാഷ്ട്രപതി

    1997 ജൂലൈ 17 ന് കെ.ആർ.നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രേഖപ്പെടുത്തിയ വോട്ടിന്റെ 95% നേടിയാണ് നാരായണൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ആകെയുള്ള എതിരാളി, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ കൂടിയായിരുന്ന ടി.എൻ.ശേഷൻ  ആയിരുന്നു. ശിവസേന മാത്രമാണ് ശേഷനെ പിന്തുണച്ചത്. നാരായണൻ ദളിതനായതുകൊണ്ടാണ് മറ്റുള്ള പാർട്ടികൾ അദ്ദേഹത്തെ പിന്തുണച്ചതെന്ന ശേഷന്റെ പ്രസ്താവന അക്കാലത്ത് വിവാദമായിരുന്നു.


    • കാർഗിൽ യുദ്ധം

    പ്രധാന ലേഖനം: കാർഗിൽ യുദ്ധം
    1999 മെയ് മാസത്തിൽ പാകിസ്താൻ ഇന്ത്യയുടെ അതിർത്തി രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് അധിനിവേശ ശ്രമം നടത്തുകയുണ്ടായി. ഇന്ത്യൻ സൈന്യം ഇത് തടഞ്ഞതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ സമയത്ത് ഇടക്കാല കേന്ദ്രമന്ത്രിസഭയാണ് നിലവിലുണ്ടായിരുന്നത്. വാജ്പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പുതിയ മന്ത്രിസഭ വരുന്നതുവരെ അധികാരത്തിൽ തുടരുകയായിരുന്നു. ഈ സമയത്ത് സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഒരു ഉത്തരാവദിത്വപ്പെട്ട സർക്കാർ നിലവില്ലാതിരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി നേരിട്ടാണ് മൂന്നു സൈനികതലവന്മാരോടും യുദ്ധത്തിന്റെ ഗതിവിഗതികൾ ചർച്ചചെയ്തിരുന്നത്. പുതുവർഷത്തിലെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ നാരായണൻ കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള ആദരാഞ്ജലികളർപ്പിച്ചിരുന്നു.


    1. പ്രത്യേകതകൾ തിരുത്തുക
    • മലയാളിയായ ആദ്യ രാഷ്ട്രപതി.
    • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും ഏറ്റവും കൂടുതൽ വോട്ടും നേടിയ വ്യക്തി.
    • കാർഗിൽ യുദ്ധസമയത്തും പൊക്രാനിൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടന്ന സമയത്തും ഇന്ത്യൻ രാഷ്ട്രപതി.
    • ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി.
    • തായ്ലന്റ്, തുർക്കി, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധി, ജവഹർലാൽ നെഹ്രു സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ച രാഷ്ട്രപതി.
  • എന്തിനു വെണ്ടിയാണ് നമ്മുടെ ദ്രവ്യം നാം ചിലവ്ഴിക്കുന്നതു....?


    ==================
    Isaiah 55:1,2 :1 അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിന്‍‍: വന്നു വാങ്ങി തിന്നുവിന്‍‍; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍. ‍ 
    2 അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിന്‍ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊള്‍വിന്‍. ...
    ആഭരണം വരുത്തുന്ന വ്യര്‍ത്ഥസൌന്ദര്യത്തിനു വെണ്ടി ദ്രവ്യം ചിലവഴിക്കുന്നവര്‍ അപ്പമല്ലാത്തതിനും ത്യപ്തിവരുത്താത്തതിനും വേണ്ടിയല്ലേ തങ്ങളുടെ നിക്ഷേപങ്ങള്‍ ചിലവഴിക്കുന്നതു...?
    ആഭരണപ്രേമികളോട് ഒരു വിരോധവും ഇല്ല. എന്നാല്‍ ആഭരണപ്രേമത്തെ ന്യായികരിക്കുന്നതിനു തികച്ചും എതിരാണ്. രണ്ടമാതായി, എന്തു പ്രയോചനമാണ് ഇതു കൊണ്ടുള്ളതു എന്ന് ചോദിച്ചാല്‍ ഒരിക്കലും മറുപടി പറയാറില്ല. എന്തെങ്കിലും പ്രയോചനം ഉണ്ടെങ്കില്‍ അത് പങ്ക് വെച്ചാല്‍ മറ്റുള്ളവര്‍ക്കും പ്രയോചനം ആകുമല്ലോ.
    ദൈവം സ്യഷ്ടിച്ച (വസ്ത്രം പോലുമില്ലാത്ത) മനുഷനെ കണ്ടിട്ട്, "നല്ലത്" എന്നല്ലെ യഹോവയാം ദൈവം പറഞ്ഞതു..? ആഭരണമോ മറ്റു അലങ്കാരങ്ങളൊ ഒന്നും അവനില്ലായിരുന്നല്ലോ..
    വ്യര്‍ത്ഥ സൌന്ദര്യം (എന്തുമാകട്ടെ) വരുത്തുവാനുള്ള പ്രവണത പ്രപഞ്ച മോഹത്തിന്‍റെ ഭാഗമാണ്. അതിനുവേണ്ടി പണവും, സമയവും നഷ്ടപ്പെടുത്തുന്നതില്‍ നിന്ന് ദൈവമക്കള്‍ അകന്നു നില്‍ക്കുന്നതിനല്ലേ ദൈവ പ്രസാദം ലഭിക്കുന്നതു...?
  • വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു.


    Balabaskar (10 July 1978 - 2 October 2018)
    വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ (40) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ബാലഭാസ്കറിന്റെ മകൾ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അർജുൻ (29) എന്നിവർ ആശുപത്രിയിൽ ചികിൽസയിലാണ്.

    തിരുമല സ്വദേശി ചന്ദ്രൻ (റിട്ട. പോസ്റ്റ്മാസ്റ്റർ) ആണ് അച്ഛൻ. അമ്മ ശാന്തകുമാരി (റിട്ട. സംസ്കൃത അധ്യാപിക, സംഗീത കോളജ് തിരുവനന്തപുരം). സഹോദരി. മീര. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു സംസ്കരിക്കും.

    ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു.

    മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്കറും മകളും മുൻസീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകർത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലൻസുകളിൽ മെഡിക്കൽ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.



  • വക്കീലിന്റെ നിർദ്ദേശപ്രകാരം ഡൈവോഴ്സ്‌ കേസ്‌ ജയിയ്ക്കുന്നതിനായി ഭാര്യ പറഞ്ഞു, 5 വയസുള്ള മകളെ ഭർത്താവ്‌ ലൈംഗികമായി പീഡിപ്പിയ്ക്കുന്നു എന്ന്.

    Post:- Homes Designs.
    ഒരിടത്തും പുരുഷ പീഢനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല, ആണുങ്ങള്‍ ചതിയില്‍ പെടുമ്പോള്‍ അത് പുറം ലോകം അറിയാറില്ല എന്നതാണ് സത്യവും. ഒരുപാട് ജീവിതങ്ങള്‍ അങ്ങിനെ ഇല്ലാതായിട്ടുണ്ടാകും.

    അതേ കുറിച്ചൊരു ചര്‍ച്ച ആയാലോ.

    ‘ഭാര്യയും മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുമടങ്ങുന്ന സന്തുഷ്ടമായ കുടുംബജീവിതമായിരുന്നു. സ്വകാര്യ സ്‌കൂളില്‍ പ്യൂണായും ഒഴിവു ദിനങ്ങളില്‍ ഈര്‍ച്ചമില്ലില്‍ കൂലിപ്പണിയെടുത്തും ഒന്നിനും ഒരു കുറവുമില്ലാതെ സന്തോഷകരമായ ജീവിതം മുന്നോട്ടുപോയിരുന്ന കാലം.

    ഒരു ദിവസം ചെറിയ സൗന്ദര്യപ്പിണക്കത്തിന്റെ പേരില്‍ ഭാര്യ കുട്ടികളെയുമെടുത്ത് അവളുടെ വീട്ടിലേക്ക് പോയി. ഇത് പതിവുള്ളതിനാല്‍ പിറ്റേ ദിവസം തിരിച്ചുവരും എന്നു കരുതി.

    വന്നില്ല, പിന്നെ എനിക്കും വാശിയായി… ആഴ്ച കഴിഞ്ഞു. കുട്ടികളെ കാണാതിരിക്കാന്‍ വയ്യെന്നായപ്പോള്‍ ഒടുക്കം ഞാന്‍ ചെന്നു. കാണാന്‍ സമ്മതിച്ചില്ല എന്നു മാത്രമല്ല, അവളുടെ അച്ഛനും ആങ്ങളയും ചേര്‍ന്ന് ആട്ടിയോടിക്കുകയാണുണ്ടായത്.

    പിണക്കം കോടതിയിലെത്തിയപ്പോള്‍ കേസ് ജയിക്കുന്നതിനുവേണ്ടി വക്കീലിന്റെ നിര്‍ദ്ദേശപ്രകാരമാവണം അവള്‍ പറഞ്ഞു. അഞ്ചുവയസ്സുള്ള സ്വന്തം മകളെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന്.

    നട്ടാല്‍ മുളക്കാത്ത കള്ളം. ദൈവത്തിന് നിരക്കാത്ത നുണ. അതോടെ ഞാന്‍ തളര്‍ന്നു. നാട്ടുകാര്‍ക്കിടയിലും കുടുംബത്തിലും ഒറ്റപ്പെട്ടപ്പോള്‍ മാനഹാനി മൂലം അന്ന് നാടുവിട്ടതാണ്.

    ഇപ്പോള്‍ ഇരുപതു വര്‍ഷം കഴിഞ്ഞു, ഈ നഗരത്തില്‍…’ തൊണ്ണൂറുകളില്‍ മുംബൈയില്‍ വസിക്കുമ്പോള്‍ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിയായ ഒരു മദ്ധ്യവയസ്‌കന്‍ ഇത് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ നിറം മങ്ങിയ ആ കണ്ണുകളില്‍ നിന്നും തുരാതുരാ ഒഴുകിയ ചുടുനീരില്‍ എന്റെ ഹൃദയം പൊള്ളുകയായിരുന്നു.

    ചാലുകീറി ഒഴുകിയ ആ കണ്ണീരില്‍ നിഷ്‌കളങ്കത തെളിഞ്ഞുകാണാമായിരുന്നു. ഏകാന്തതയുടെ ശൂന്യമായ വഴിയില്‍ തളര്‍ന്നുപോയ മനുഷ്യന്റെ മ്ലാനമായ മുഖത്തുനിന്നും പുരുഷ പീഡനത്തിന്റെ ഒന്നാമത്തെ ഇരയെ ഞാന്‍ വായിച്ചെടുക്കുകയായിരുന്നു അപ്പോള്‍.

    പുരുഷപീഡനം ചര്‍ച്ചചെയ്യപ്പെടാറില്ല.

    പുരുഷനൊരിക്കലും പീഡനമേല്‍ക്കാറില്ല. അവന്‍ പീഡിപ്പിക്കാറേയുള്ളു….? ഒരു ചാനല്‍ ചര്‍ച്ചയിലും പുരുഷനോട് അനുകമ്പയുള്ള വാക്കുകള്‍ ഉയര്‍ന്നുകേട്ടിട്ടില്ല.

    സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുഴുനീള മുഖപ്രസംഗങ്ങളെഴുതുന്ന പത്രമാധ്യമങ്ങളൊന്നും പുരുഷ പീഡനത്തിനെതിരെ ഒരു കോളം പോലും നിരത്തി കണ്ടിട്ടില്ല.

    അഭിമാനികളായി ജീവിക്കാന്‍ ചെറുത്തുനില്‍പ്പും ചിന്തയും അനിവാര്യമാകുന്നിടത്ത് കുറ്റകൃത്യങ്ങളിലെ പുരുഷപങ്കാളിത്തം ചര്‍ച്ചചെയ്യണമെന്ന് വാദിക്കുന്ന സ്ത്രീസംഘടനകളൊന്നും അഭിമാനം അടിയറവെച്ച് ജീവച്ഛവമായി ജീവിക്കുന്ന പുരുഷന്മാരെക്കുറിച്ച് അറിഞ്ഞഭാവം പോലും നടിക്കുന്നില്ല.

    സ്ത്രീ അബലയാണ്. സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്നൊക്കെയാണ് സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീപക്ഷ ബുദ്ധിജീവികളും ‘സങ്കീര്‍ത്തനം’ പാടി നടക്കുന്നത്.

    ‘പുരുഷന്‍ എന്നും വില്ലനാണ്…?’

    അവനെന്നും പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നു. അവന്റെ ഗല്‍ഗദങ്ങളും അവന്റെ രോദനങ്ങളും എവിടെയും എത്തപ്പെടുന്നില്ല. ഒരു സ്ത്രീ വിചാരിച്ചാല്‍ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് പുരുഷനെ പ്രതിയാക്കാം…

    അവനെ തുറുങ്കിലടക്കാം. അവളുടെ വാക്കുകള്‍ക്ക് മാത്രമേ സത്യസന്ധതയുള്ളൂ. അവളുടെ വാക്കുകള്‍ക്ക് മാത്രമാണ് മാധ്യമങ്ങളും സമൂഹവും കാതു കൂര്‍പ്പിച്ചിരിക്കുന്നതും.

    കണ്ണീര് നിശ്ശബ്ദമായി പ്രയോഗിക്കാന്‍ പറ്റുന്ന ഒരായുധമാക്കി സമൂഹത്തെ ഒന്നടങ്കം തന്റെ വരുതിയില്‍ നിര്‍ത്താന്‍ അവള്‍ക്ക് കഴിയുന്നു.

    ചാനലില്‍ ജീവിതം പറയുന്ന കഥയില്ലാത്ത കരച്ചില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ എല്ലാകുറ്റവും പുരുഷന്റെ മേല്‍ ചാര്‍ത്തി വെക്കുന്നു. സ്ത്രീയുടെ കണ്ണീരില്‍ പുരുഷന്റെ സത്യസന്ധത മാഞ്ഞുപോകുന്നു.

    സ്ത്രീ സുരക്ഷക്കുവേണ്ടി ഏറെ നിയമങ്ങളുള്ള രാജ്യമാണു നമ്മുടേത്. പക്ഷെ, സ്ത്രീകള്‍ വ്യാപകമായി ആ നിയമം ദുരുപയോഗം ചെയ്യുന്നു എന്നതാണ് വസ്തുത.

    സ്ത്രീധന നിയമങ്ങളും സ്ത്രീസംരക്ഷണ നിയമങ്ങളും നിരപരാധികളായ എത്രയോ പുരുഷന്മാരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ടുണ്ട്. ഇപ്പോഴും അതിനൊരു മാറ്റവുമില്ല.

    ‘വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു’ എന്ന വാര്‍ത്തയില്ലാതെ ഈ അടുത്ത കാലത്തൊന്നും മലയാളത്തില്‍ ദിനപത്രം ഇറങ്ങിയിട്ടുണ്ടാവില്ല.

    വിവാഹ വാഗ്ദാനം നല്‍കിയാല്‍ ഉടന്‍ തന്നെ ഒരു പെണ്‍കുട്ടി കൂടെപോകാന്‍ തയ്യാറായാല്‍ അവിടെ പിന്നെ എന്തുപീഡനമാണ്? നാട്ടുമ്പുറത്തെ ചായക്കട ചര്‍ച്ചയില്‍ പോലും അങ്ങനെ ഒരു സംശയം ഉയരുന്നില്ല എന്നതാണ് അത്ഭുതം.

    മാസങ്ങളോളം പെണ്‍കുട്ടിയുടെ പൂര്‍ണ്ണസമ്മതത്തോടെ നടത്തുന്ന ശാരീരികബന്ധം എങ്ങനെയാണ് പീഡനത്തിന്റെ, അല്ലെങ്കില്‍ ബലാത്സംഗത്തിന്റെ വകുപ്പില്‍ വരിക?

    (വൈകാരികമായ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ചും ശാരീരികമായി അക്രമിച്ചും കൊലപാതക ഭീഷണിയിലൂടെയും മറ്റുമുള്ള പീഡനമാണ് ബലാത്സംഗം).

    സ്ത്രീയും പുരുഷനും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം മാനഭംഗത്തിന്റെയോ സ്ത്രീപീഡനത്തിന്റെയോ വകുപ്പില്‍ വരുന്നതല്ല. പരസ്പര സമ്മതത്തോടെയാണോ ബന്ധം നടന്നത് എന്നറിയാന്‍ സ്ത്രീയുടെ സ്വഭാവ പരിശോധന നടത്തുക മാത്രമേ വഴിയുള്ളു.

    പക്ഷെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തയ്യാറാക്കിയ മാനുവല്‍ പ്രകാരം ഇപ്പോള്‍ അതിനും നിയമം അനുവദിക്കുന്നില്ല.

    അതുകൊണ്ടുതന്നെ പല സ്ത്രീകള്‍ക്കും പുരുഷനെ ചൂഷണം ചെയ്യാന്‍ ഈ നിയമം തണലാകുന്നു.

    ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍ വീണാല്‍ സമൂഹത്തിന്റെ പഴി മുഴുവനും കേള്‍ക്കുന്നത് പുരുഷനാണ്. സമൂഹത്തില്‍ ഒറ്റപ്പെടുകയും ഒടുക്കം അവന്‍ മനോനിലതെറ്റി ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവരികയും ചെയ്യുന്ന സംഭവവും കുറവല്ല.

    ഉദാഹരണത്തിന് ഒറീസയിലെ ശ്രീകാന്ത്‌സാഹു എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ അനുഭവം അറിയുക. ‘ഒരു തെറ്റും ചെയ്യാതെ ശ്രീകാന്തും വൃദ്ധരായ മാതാപിതാക്കളും ഒന്നര മാസത്തോളം തടവില്‍ കഴിഞ്ഞു.

    സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ശ്രീകാന്തിന്റെ ഭാര്യ നല്‍കിയ പരാതിയാണ് കാരണം.

    പരാതി ലഭിച്ച ഉടന്‍ തന്നെ ശ്രീകാന്തിന്റെ ഭാഗം കേള്‍ക്കാന്‍ നില്‍ക്കാതെ ഇയാള്‍ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടപടിയെടുത്തു. സ്ത്രീധന പീഡന നിരോധന നിയമം പിന്‍പറ്റിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഭര്‍ത്താവിനെയും വൃദ്ധരായ മാതാപിതാക്കളെയും കുടുക്കിയത്.

    നിയമനടപടികളെത്തുടര്‍ന്ന് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടു. ദാരിദ്ര്യവും കടവും കൂടിവന്നപ്പോള്‍ സമ്പന്നമായി ജീവിച്ച കുടുംബത്തില്‍ സമാധാനം നഷ്ടമായി. നാട്ടുകാര്‍ക്ക് മുന്നില്‍ ഭാര്യയെ പീഡിപ്പിച്ചവനായി ചിത്രീകരിക്കപ്പെട്ടു.

    എന്നാല്‍ പിന്നീടുള്ള തുടരന്വേഷണത്തില്‍ ശ്രീകാന്തിനും കുടുംബത്തിനുമെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്ന് കോടതിക്ക് ബോധ്യമായി.

    അപ്പോഴേയ്ക്കും ഈ യുവാവിന് എല്ലാം നഷ്ടപ്പെട്ടിരുന്നു. മാനവും മാതാവും ജീവിതവും എല്ലാം നഷ്ടപ്പെട്ട ശ്രീകാന്ത് വൃദ്ധനായ അച്ഛന്റെ വിതുമ്പലുകള്‍ക്ക് മുമ്പില്‍ ആത്മഹത്യ ചെയ്തില്ല. പുരുഷപീഡനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ഇപ്പോഴും ജീവിക്കുന്നു.

    തമിഴ്‌നാട്ടുകാരനായ മണികണ്ഠന്റെ കഥ മറ്റൊന്നാണ്.

    ചെന്നൈയില്‍ ബിസിനസ്സുകാരനായിരുന്നു മണികണ്ഠന്‍. നല്ലവരുമാനവും സമ്പാദ്യവുമുള്ള കാലത്ത് അധ്യാപികയായ ഭാര്യക്ക് വളരെ ബഹുമാനവും സ്‌നേഹവുമൊക്കെയായിരുന്നു.

    ബിസിനസ് തകര്‍ന്നപ്പോള്‍ ഭാര്യക്ക് ഇയാളെ കണ്ണില്‍ പിടിക്കാതെയായി. വീട്ടിലെന്നും ശകാരവും ശണ്ഠയും. ചില നാളുകളില്‍ അടിയും തൊഴിയും വരെ ഏല്‍ക്കേണ്ടിവരുന്നു എന്നാണ് ഇയാളുടെ പരാതി.

    ഒടുവില്‍ വിവാഹമോചനത്തിനുവേണ്ടി കോടതിയെ സമീപിച്ച മണികണ്ഠന്‍ പുരുഷപീഡനത്തിന്റെ മറ്റൊരു ഇരയാണ്.

    ഇതൊക്കെ ഒറ്റപ്പെട്ട സംഭവമാണെന്നും പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. ഇതുപോലെ എത്രയോ ശ്രീകാന്തുമാരും മണികണ്ഠന്മാരും സ്ത്രീ സുരക്ഷാ നിയമത്തിന്റെ പേരില്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നുണ്ട്.

    വിവാഹമോചനത്തിനും കാമുകനോടൊപ്പം പോകാനും ഭര്‍ത്താവിനു നേരെ കുബുദ്ധികളായ ചില സ്ത്രീകള്‍ ഉപയോഗിക്കുന്ന ആയുധം സ്ത്രീധന നിരോധന നിയമമാണ്. കുറ്റാരോപിതനായ പുരുഷനെ ഒരന്വേഷണവും കൂടാതെ അറസ്റ്റുചെയ്യാന്‍ കഴിയുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

    പുരുഷപീഡനം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലാണ്. അതും വിദ്യഭ്യാസവും സാമ്പത്തികവുമുള്ള ഉന്നതകുടുംബങ്ങളില്‍.

    2005ല്‍ മുംബൈയില്‍ രൂപം കൊണ്ട ‘സേവ് ഇന്ത്യ ഫാമിലി ഫൗണ്ടേഷന്‍’ (SIFF) എന്ന സംഘടന പുരുഷന്മാര്‍ക്ക് നേരെ ഉണ്ടാകുന്ന പീഡനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ദില്ലിയില്‍ നടത്തിയ സമരം രാജ്യത്ത് ഏറെ ശ്രദ്ധനേടിയിരുന്നു.

    പീഡനമനുഭവിക്കുന്ന നൂറുകണക്കിന് പുരുഷന്മാര്‍ പങ്കെടുത്ത ആ സമരത്തില്‍ വെച്ച് വനിതാ കമ്മീഷനെന്ന പോലെ പീഡനം അനുഭവിക്കുന്ന പുരുഷന്മാര്‍ക്ക് വേണ്ടിയും ഒരു പുരുഷ കമ്മീഷന്‍ കൊണ്ടുവരണമെന്ന് അവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.

    ഗാര്‍ഹിക പീഡനം, ബലാത്സംഗം തുടങ്ങിയ വ്യാജ കേസുകളില്‍പ്പെടുന്ന പുരുഷന്മാരെ സഹായിക്കാന്‍ പിന്നീട് സിഫ് തന്നെ മുന്‍കൈയെടുത്ത് ആരംഭിച്ച മൊബൈല്‍ ആപ്ലിക്കേഷന് വമ്പിച്ച പ്രചാരണമാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്.

    ഇതേത്തുടര്‍ന്ന് കേരളത്തിലും സ്ത്രീകളാല്‍ പീഡനമനുഭവിക്കുന്ന പുഷന്മാരുടെ സംഘടന രൂപം കൊണ്ടു. ‘ജനമിത്രം നീതിവേദി’ എന്ന പേരില്‍. കോഴിക്കോട്ടും കൊച്ചിയിലും അവര്‍ യോഗം ചേര്‍ന്നു.

    സ്ത്രീകള്‍ക്കിടയില്‍ ക്രിമിനല്‍ സ്വഭാവവും തട്ടിപ്പും വഞ്ചനയുമൊക്കെ ചില പുരുഷന്‍മാരെപ്പോലെത്തന്നെ വളര്‍ന്നുവരികയാണെന്നും ഗാര്‍ഹിക പീഡനത്തില്‍ സ്ത്രീക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും സംരംക്ഷണം വേണമെന്നും ജനമിത്രം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

    സ്ത്രീകളുടെ പീഡനം അനുഭവിക്കുന്നവര്‍ക്ക് ആരും സഹായത്തിനില്ലെന്നും പൊലീസും കോടതിയുമൊക്കെ സ്ത്രീകളുടെ വാദം മാത്രമാണ് കേള്‍ക്കുന്നതെന്നും കൂട്ടായ്മയില്‍ ചിലര്‍ തുറന്നുപറഞ്ഞു.

    ഒളിച്ചോടിപ്പോയി കാമുകന്റെ കൂടെ കഴിയുന്ന ഭാര്യക്ക് ചെലവിന് കൊടുക്കണമെന്ന് കോടതി വിധിച്ചപ്പോള്‍ ദൈവം തനിക്ക് വിധിച്ച ജീവിതത്തെ കോടതിമുറിയില്‍ താന്‍ ശപിക്കുകയായിരുന്നു എന്നും പറഞ്ഞ് കൂട്ടായ്മയില്‍ പങ്കെടുത്ത യുവാവ് പൊട്ടിക്കരഞ്ഞു.

    ഗാര്‍ഹിക പീഡനവിരുദ്ധ നിയമം ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കുടുംബ ബന്ധങ്ങളിലുള്ള വിള്ളലുകള്‍ക്കും വിവാഹമോചനങ്ങള്‍ക്കും പിന്നിലുള്ള സ്ത്രീകളുടെ പങ്ക് പലപ്പോഴും ഇവിടെ തിരസ്‌കരിക്കപ്പെടുകയാണ് ചെയ്യുന്നത്.

    ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ദാമ്പത്യ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓരോ എട്ടു മിനുട്ടിലും ഒരാള്‍ (വിവാഹിതരായ പുരുഷന്‍മാര്‍) നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്യുന്നു.

    വിവിധ നഗരങ്ങളില്‍ നിന്നും ഒരോ വര്‍ഷവും ആയിരത്തിലധികം പുരുഷപീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോടതി വിധികളുടെ ആനുകൂല്യം മുതലെടുത്ത് ചില സ്ത്രീകള്‍ ‘സ്ത്രീപീഡനം’ എന്ന ഉമ്മാക്കി കാണിച്ച് വിരട്ടാറുണ്ടെന്ന കാര്യം അധികാരികളും സമ്മതിക്കുന്നുണ്ട്.

    സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ നേരിടാന്‍ കാലാകാലങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നവര്‍ ആ നിയമങ്ങള്‍ നിരപരാധിയായ പുരുഷനെ തിരിഞ്ഞ് കുത്തുമെന്ന് ഒരിക്കല്‍ പോലും അവര്‍ ചിന്തിച്ചിട്ടുണ്ടാവില്ല.

    ദുര്‍മാര്‍ഗ്ഗ ജീവിതം നയിക്കുന്ന സ്ത്രീകള്‍ ദുഷ്ടലാക്കോടെ ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത് പൊതുനന്മയ്ക്ക് അത്യാവശ്യമാണെന്നും 2008ല്‍ ഒരു വിവാഹമോചന കേസ് പരിഗണിക്കവെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധി ഇത്തരുണത്തില്‍ വളരെ ശ്രദ്ധേയമാണ്.

    സ്ത്രീകള്‍ക്കും മൃഗങ്ങള്‍ക്കുംവരെ ക്ഷേമമന്വേഷിക്കാന്‍ ഇവിടെ കമ്മീഷനുകളുണ്ട്. വനിതാകമ്മീഷന് സമാനമായി ഒരു പുരുഷകമ്മീഷന്‍ നിലവില്‍ വന്നാല്‍ മാത്രമേ പുരുഷ പീഡനത്തിന് അല്‍പമെങ്കിലും അറുതി വരികയുള്ളൂ.

    തങ്ങളുടെ ഭാഗം കേള്‍ക്കാനും ഇവിടെ ചിലരുണ്ട് എന്ന തോന്നല്‍ പീഡനമനുഭവിക്കുന്ന പുരുഷമനസ്സുകള്‍ക്ക് ഒരാശ്വാസമാണ്.

    സ്ത്രീകള്‍ ഉയര്‍ന്ന ജോലിയും ഉയര്‍ന്ന വേതനവും സ്വായത്തമാക്കിയ ഇക്കാലത്ത് ധാര്‍മ്മിക സദാചാര മൂല്യങ്ങളെ മാറ്റിയെഴുതി സ്വവര്‍ഗ്ഗ രതിയും സ്വവര്‍ഗ്ഗ വിവാഹവും വ്യാപകമാകുമ്പോള്‍ കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു പോകുമെന്ന് ഫെമിനിസ്റ്റുകള്‍ വാദിച്ചേക്കാം.

    പക്ഷെ, പുരുഷനില്ലെങ്കില്‍ കുലമില്ലെന്നും പുരുഷന്‍ കൂടെയില്ലെങ്കില്‍ സുരക്ഷയില്ലെന്നുമുള്ള പരമ്പരാഗത വാദമെങ്കിലും ഈ മഹിളാരത്‌നങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്ന്.

    കടപ്പാട് : മൊയ്ദീൻ അംഗഡിമുഗർ.
  • രാത്രി 10 മണി കഴിഞ്ഞുള്ള ഫോൺ കോളുകളും മെസ്സേജുകളും ഇനി മുതല്‍ നിരീക്ഷണത്തിൽ


    സൈബര്‍ കുറ്റ കൃത്യങ്ങള്‍ കൂടി വരുന്ന ഒരു കാലം തന്നെയാണിത്. കഴിഞ്ഞ ദിവസവും വാട്സാപ്പ് ഗ്രൂപ്പില്‍ വിവാഹിതരായ സ്ത്രീകളെ ആഡ് ചെയ്ത് അവരെ കുടുക്കിയ ഒരു ഗ്രൂപ്പ് അഡ്മിന്റെ വാര്‍ത്ത വന്നിരുന്നു.
    അവരെ കുടുക്കുകയും പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് പണവും ശരീരവും ചോദിച്ച അഡ്മിനെ ഇത് വരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

    കാരണം അയാള്‍ ഫുല്‍ ഫേക്ക് ഐഡി ഉപയോഗിച്ചും ഫേക്ക് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചും ആണ് ഇവരെ വീഴ്ത്തുന്നത്.

    ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി ഒരു നിരീക്ഷണത്തില്‍ ഏര്‍പ്പെടുന്നത് എന്തു കൊണ്ടും നല്ലതല്ലേ.

    ഫോണില്ലാത്തതായി ആരും തന്നെ എപ്പോൾ ഉണ്ടാകില്ല. രാത്രി ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ട് മുറിയിൽ ഇരുന്നു ചാറ്റ് ചെയ്യുന്നവരാണ് പലരും. നിലവിൽ ഉള്ള കണക്കു പ്രകാരം സംസ്ഥാനത്ത് രാത്രി ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍ സെക്സും എല്ലാം ഏറി വരികയാണ്.

    കുട്ടികളെയാണ് ഇന്ന് ഇന്റര്‍നെറ്റ് അപകടകരമാം വിധം സ്വാധീനിക്കുന്നത്. സൈബര്‍ ലോകത്തിന്റെ ചതിക്കുഴികളെക്കുറിച്ച്‌ എത്ര വിവരിച്ചാലും മതിയാവില്ല.

    ഒരിക്കല്‍ ചെന്നുപെട്ടാല്‍ വീണ്ടും വീണ്ടും കയറുവാഌള്ള ഒരു ആകര്‍ഷണം കുട്ടികളില്‍ വളര്‍ത്താന്‍ സൈബര്‍ലോകത്തിന്‌ സാധിക്കുന്നു.

    ഇന്റര്‍നെറ്റിന്റെ അമിത സ്വാധീനം സമൂഹത്തില്‍ ഗുണത്തോടൊപ്പം ദോഷവുമുണ്ടാക്കുന്നുണ്ട്.

    ഇന്റര്‍നെറ്റ് എങ്ങനെ ഗുണപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിലെ അറിവില്ലായിമയും പക്വതക്കുറവുമാണ് പലരെയും വഴിതെറ്റിക്കുന്നത്.

    രാത്രി വെളുക്കുവോളം ചാറ്റിംഗ് ആരേയും ശല്യം ചെയ്യാതിരിയ്ക്കാന്‍ ലൈറ്റിടാതെയായിരിക്കും പലരുടേയും ചാറ്റിംഗ്.

    ഇരുട്ടുമുറയില്‍ ദീര്‍ഘനേരം മൊബൈലിന്റെ വെളിച്ചത്തില്‍ മാത്രം ഇരുന്നു ചാറ്റ് ചെയ്യുന്നവര്‍ക്കാണു പണി കിട്ടുന്നത്.

    രാത്രി ചാറ്റ് ചെയ്യുന്നവരുടെ കണ്ണിന്റെ കാഴ്ച ഇല്ലാതാവും എന്നാണ് പഠനം പറയുന്നത്. ലണ്ടനിൽ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

    ദീര്‍ഘനേരം സ്മാര്‍ട്ട് ഫോണില്‍ പത്രoവായിക്കുന്ന ശീലമുണ്ടായിരുന്ന യുവതിക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.

    കിടന്നു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് കണ്ണിലേക്കും വരുന്ന പ്രകാശത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും.

    ഇതാണ് പലപ്പോഴും ഗുരുതരമായ ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധമായ വീഡിയോ പരിശോധനയും നടത്തിയ ശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

    സൈബര്‍ സെല്ലിന്റെ ഒരു കേസന്വേഷണം പുറത്തുകൊണ്ടുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ്.

    കേസന്വേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ച ഫോണ്‍സംഭാഷണങ്ങളാണ് സൈബര്‍സെല്ലിനെ ഞെട്ടിച്ചിരിയ്ക്കുന്നത്.

    സംസ്ഥാനത്ത് രാത്രി 11 മണിയ്ക്ക് ശേഷം നടക്കുന്ന ഫോണ്‍ സംഭാഷങ്ങളില്‍ ഭൂരിഭാഗവും ഫോണ്‍സെക്‌സ് സംഭാഷണങ്ങളാണ്.

    രാത്രി 11 മണിക്കുശേഷം വിളിച്ച അര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഫോണ്‍വിളികള്‍ പരിശോധിച്ചപ്പോള്‍ എല്ലാം ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളാണ്.

    രാത്രി 10 മണിക്കുശേഷമുള്ള ഫോൺ ഉപയോഗങ്ങൾ സൈബർസെൽ നിരീക്ഷണത്തിലാണ്.
    Fully checking.
    കടപ്പാട് : മലയാളി വാര്‍ത്ത
  • പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു തന്റെ JCB ഉപയോഗിച്ച് ചുറ്റി പിടിച്ചു.


    മൂന്നാർ:80 ൽ അധികം യാത്രക്കാരുമായി വന്ന
    തമിഴ്നാട് ബസ്, ഡ്രൈവറുടെ അശ്രദ്ധമൂലം കൊക്കയിലേക്ക് ചരിയുന്നതുകണ്ട ജെസിബി (140) ഓപ്പറേറ്ററെർ റാന്നി വടശ്ശേരിക്കര സ്വദേശി ശ്രീ കപിൽ തന്ത്രകൈകളിൽ താങ്ങിനിറുത്തിയിരിക്കുന്നു. അനേകരെ മരണത്തിന്റെയും, വേദനയുടെയും, കാണാകയത്തിൽ നിന്നും താങ്ങി എടുത്ത എന്റെ പ്രിയ സുഹൃത്ത് ശ്രീ കപിലിനു ഒരായിരം ആശംസകൾ. ആപത്തിൽ നിന്നും രക്ഷപെട്ടവർ എന്നും താങ്കളെ നന്ദിപൂർവ്വം സ്മരിക്കും.

    അപ്പോൾ സമയം 4 മണിയോടെ അടുത്തിരുന്നു എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയിൽ മടങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തിൽനിന്നും വേർപെട്ട ട്ൺ കണക്കിന് ഭാരമുള്ള ചെയിൻ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവർ.വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ്‌ കാണുന്നതിന് മുൻപേ അതിൽ നിന്നുള്ള നിലവിളി ഇവരുടെ കാതുകളിൽ എത്തി.



    തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂർണ്ണമായും തെറ്റായ വശംചേർന്ന് വന്ന ബസ്‌ വലിയ ശബ്ദത്തോടെ നിന്നു.വലതു വശത്തെ ചക്രങ്ങൾ റോഡിൽ നിന്നു വളരെ അധികം പുറത്തു പോയതിനാൽ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങൾ റോഡിൽ ഉരഞ്ഞതിനാലാണ് വൻ ശബ്ദത്തോടെ വണ്ടിനിന്നത്.അപ്പോഴേക്കും വണ്ടിക്കുള്ളിൽനിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആർത്ത നാദവും പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി.വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തിൽ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്‌.



    എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപിൽ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തിൽ സ്റ്റാർട്ട് ആക്കി. ചെയിൻ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതിൽ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീൻ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിൻ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീൻന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂർണ്ണമായും ചരിഞ്ഞ ബസ്‌ യന്ത്രകൈയ്യിൽ കോരി എടുത്തു. ഏറക്കുറെ പൂർണ്ണമായും നിവർത്തി ബസിൽ നിന്നും പുറത്തിറങ്ങിയ യാത്രക്കാരിൽ പലരും കണ്ണീർ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീർഉണങ്ങാത്ത സ്നേഹചുംബനം നൽകി കപിലിനോട് നന്ദി അറിയിച്ചു.

    ഇന്നത്തെ പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു. പത്രങ്ങളുടെ മുന്പിലെ രണ്ടുപേജുകൾ ഫോട്ടോ അച്ചടിക്കാൻ അടിക്കാൻ തികയാതെ വരുമായിരുന്നു. ചാനലുകൾ പതിവ് ചർച്ചകൾ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയിൽ നിന്നു ആംബുലൻസുകൾ സൈറൺ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു.ദൈവം അയച്ച ഒരു ദൂതൻ അവിടെ ഇല്ലായിരുന്നുഎങ്കിൽ.

    ഒരു ഫോട്ടോ ഞാൻ ചോദിച്ചപ്പോൾ തന്റെ പ്രൊഫൈൽ ഫോട്ടോ പോലും മാറ്റിയ, പ്രവർത്തിയിൽ മാത്രം വിശ്വസിക്കുന്ന ശ്രീ കപിൽ.
    ഇത് തന്നിൽ അർപ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തിൽനിന്നു നുള്ളിഎടുത്ത റോസാപ്പൂക്കൾ സ്നേഹം എന്ന ചരടിൽ കോർത്ത്‌ നമുക്ക് അണിയിക്കാം.ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    Courtesy : George Mathew (Jomon)
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346